1800 മാർച്ച് 5ന്റെ പകലിൽ ഇഗ്ലണ്ടിലെ വിൻഡ്സോർ കാസ്റ്റിലിനെ തേടി ഗവർണർ ജനറൽ വെല്ലസി പ്രഭുവിന്റെ ഒരു സമ്മാന പെട്ടിയെത്തി. ആ പെട്ടി ഇഗ്ലണ്ടിന്റെ മഹാറാണി ഷാർലെറ്റിനുളളതായിരുന്നു. കടൽ കടന്നെത്തിയ പെട്ടി തുറന്ന മഹാറാണിയും, തോഴികളും അത്ഭുത പരവശരായി നിന്നുവെന്നുളളത് ചരിത്രം.
ആ പെട്ടിക്കുളളിൽ റാണിയേയും തോഴിമാരെയും വരവേറ്റത് ഇന്ത്യൻ കരവിരുതിൽ ജനിച്ച 6 ഇഞ്ച് ഉയരത്തിൽ തലയുർത്തി നിൽക്കുന്ന രത്നാലങ്ക്രതമായോരു സ്വർണ പക്ഷിയായിരുന്നു . അവന്റെ മനോഹരമായ രണ്ട് ചിറകുകൾ തന്നെ ഏകദേശം 8 ഇഞ്ചോളം വരും. ഒരു മാടപിറാവിനോട് രൂപസാദ്രിശ്യമുളള അവന്റെ ശരീരം വിലമതിക്കാനാവാത്ത മരതകം കൊണ്ടും, ചുവന്ന മാണിക്യ കല്ലുകൾ കൊണ്ടും, വെളുത്ത മുത്തുകൾ കൊണ്ടും മോഡി പിടിപ്പിച്ചിരിന്നു. അവന്റെ കഴുത്തിനെയും, കൂർത്ത ചുണ്ടിനെയും മരതകം കൊണ്ടു അലങ്കരിച്ചിരിന്നു. അവന്റെ കണ്ണുകൾ രത്നങളായിരുന്നു. അവന്റെ മാറിടത്തിൽ തൂങ്ങി കിടക്കുന്ന പതക്കവും, മൂർദ്ധാവിന്റെ മേൽതട്ടിൽ ഘടിപ്പിച്ചിരുന്ന പതക്കവും മരതകത്തിൽ പവിഴ മുത്തുകൾ പതിപ്പിച്ചിതായിരുന്നു. മയൂരത്തോട് രൂപ സാദ്രിശ്യമുളള അവന്റെ പിൻചിറകിൽ മരതകവും, ചുവന്ന മാണിക്യ കല്ലുകളും പതിപ്പിച്ചിരുന്നു. ആ ചിറകിൽ അത്യപൂർവ്വമായ പവിഴ മുത്തുകളും കൊരുത്തിട്ടിരുന്നു.
തന്നെ തേടിയെത്തിയ സമ്മാനത്തിന്റെ ഉറവിടം തേടിയിറങിയ റാണി ചെന്നെത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബദ്ധശത്രുവായ മൈസൂരിലെ ഖുദാദ് സർക്കാറിന്റെ ( ദൈവദത്തമായ രാജ്യം) സുൽത്താൻ ടിപ്പുവിന്റെ സമീപത്തായിരുന്നു. മൈസൂർ സുൽത്താന്റെ വ്യാഘ്ര (കടുവ) മുഖ സിംഹാസനത്തിന്റെ മേലാപ്പിന്റെ (canopy) ഭാഗമായിരുന്ന ഈ പറവ അദ്ധേഹത്തിന്റെ സൂഫി വിശ്വാസവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. പേർഷ്യൻ ഐതീഹ്യ കഥകളിലൂടെയും, സൂഫി രചനകളിലൂടെയും, ചിത്രങളിലൂടെയും പ്രശസ്തിയാർജിച്ച സ്വർഗിയ പറവയായ ഹൂമയെ അനുസ്മരിച്ചാണ് അദ്ധേഹം ഈ പക്ഷിയെ രൂപകൽപന ചെയ്തത്.
പേർഷ്യൻ ഐതീഹ്യം ഹൂമയെ ഇങനെ വിവരിക്കുന്നു ഹൂമ തന്റെ ജീവിതകാലം മുഴുവനും അദൃശ്യമായി ഭൂമിയെ വലം വക്കുന്നുവെന്നും, ഇവയുടെ നിഴൽ ആരിൽ പതിക്കുന്നുവോ അയാൾക്ക് രാജ പദവി കൈവന്നു ചേരുമെന്നും, 100 വർഷത്തിൽ ഒരിക്കൽ സ്വയം കത്തിയെരിഞ്ഞ് വീണ്ടും പുനർജനിക്കുന്നുവെന്നും, വിശ്വസിക്കപ്പെടുന്നു. അത് കൂടാതെ സമ്പത്തിന്റെയും, സൗഭാഗ്യത്തിന്റെയും ചിഹ്നമായും ഹൂമയെ വാഴ്ത്തുന്നുന്നു .സൂഫി വിശ്വാസത്തിൽ ഹൂമയുടെ നിഴൽ ആരിൽ പതിക്കുന്നുവോ അവൻ ജീവിതകാലമാകെ സന്തോഷവനായി കാണപ്പെടുമെന്നും, ആരെങ്കിലും ഹൂമയെ വധിക്കുകയാണങ്കിൽ ആ വ്യക്തി 40 ദിനരാത്രങൾക്കുളളിൽ മരണപ്പെടുമെന്നും ഇങനെ നീളുന്നു ഹൂമയെ പറ്റിയുളള വിശ്വാസങൾ.
ടിപ്പു സുൽത്താന്റെ സ്വർഗിയ പറവയിന്മേലുള്ള വിശ്വാസം 1792ൽ നിർമിച്ച തന്റെ സിംഹാസനത്തിലും പ്രതിഭലിച്ചു.
ടിപ്പുവിന്റെ അഷ്ടഭുജാക്രതിയിലുളള സിംഹാസനം നിലനിന്നിരുന്നത് ഒരു മര കടുവയുടെ പുറത്തായിരുന്നു. ഈ മര കടുവക്ക് ഒരു യതാർത്ഥ കടുവയുടെയത്ര വലിപ്പം ഉണ്ടായിരുന്നുവെന്നും, ഇരിപ്പടത്തിന് ചുറ്റുമായി സ്വർണം കൊണ്ടും, രത്നങൾ കൊണ്ടും അലങ്കരിച്ച 10 ചെറിയ മര കടുവാ തലകൾ ഉണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കേണൽ അലക്സാണ്ടർ ബീസ്റ്റൺ രേഖപെടുത്തുന്നു. ടിപ്പുവിന്റെ പതനത്തെ തുടർന്ന് 1799 മെയ് 5ന് ടിപ്പുവിന്റെ മൈസൂരും, ശ്രീരംഗപട്ടണം കോട്ടയും ബ്രിട്ടീഷുകാർ കൈയടക്കി കൊളള ചെയ്യുകയും. ഈ അവസരത്തിൽ ഗവർണർ ജനറൽ വെല്ലസി പ്രഭു ടിപ്പുവിന്റെ സിംഹാസനം ബ്രിട്ടീഷ് ചക്രവർത്തിക്ക് സമ്മാനിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവിരുന്നുവെങ്കിലും സിംഹാസനം ഒരിക്കലും യോജിപ്പിക്കുവാൻ കഴിയാത്ത രീതിയിൽ വെട്ടി മുറിച്ചുമാറ്റപ്പെട്ടിരുന്നു..
സിംഹാസനത്തിന്റെ ഭാഗമായിരുന്ന കടുവ, സ്വർഗ പറവ എന്നിവ കേണൽ ജെൻടിനു നൽകിയവയായിരുന്നു. കമ്പനി അവ ലണ്ടനിലെ വിൻഡ്സോർ കാസ്റ്റിലിന് വേണ്ടി 1760 പവൻ കൊടുത്തു വാങുകയും. അത് പിന്നീട് ഷാർലെറ്റ് രാജ്ഞിയുടെ കൈവശം എത്തി ചേരുകയും, രാജ്ഞി അത് തന്റെ സിംഹാസനത്തിൽ കൂട്ടി ചേർക്കുകയും ചെയ്തു. രാജ്ഞി അത് തന്റെ പുത്രിമാർ അഗസ്ത, എലിസബത്ത്, മറിയ, സോഫിയ, എന്നിവർക്ക് മരണാനന്തരം കൈമാറുകയും. അവർ അത് സഹോദരൻ ജോർജ് 4മന് ഗ്രെയിറ്റ് ബ്രിട്ടന്റെയും അയർലണ്ടിന്റെയും കിരീടത്തിൽ നിന്നും ഒരിക്കലും മാറ്റുവാൻ പാടില്ലെന്ന നിബന്ധനയിൽ വിട്ട് കൊടുക്കുകയും, ഇതിനെ തുടര്‍ന്ന് ടിപ്പുവിന്റെ സ്വർഗ പറവ വിൻഡ്സോർ കാസ്റ്റിലിന്റെ സ്വത്തായി മാറുകയും ചെയ്തു..