മന്ത്രി തൻറെ ഉദ്യോഗസ്ഥ വാഹനവ്യൂഹത്തിനൊപ്പം ഗ്രാമീണമേഖലയിലുടെ സാവധാനം സഞ്ചരിക്കുകയായിരുന്നു
പെട്ടെന്ന്.. മരങ്ങളിൽ തൂങ്ങികിടക്കുന്ന പക്ഷികൂടുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ വാഹനം നിർത്തി.
കാലികളെ മെയ്ക്കുന്ന കുട്ടിയോട് അദ്ദേഹം ചോദിച്ചു :എനിക്ക് ആ പക്ഷിക്കൂടുകളിൽ ഒരെണ്ണം തരാമോ?
അവൻ സമ്മതിച്ചില്ല. അദ്ദേഹം അവനു പണം നൽകണമെന്ന് പറഞ്ഞു.,
എന്നിട്ടും അവൻ തയാറായില്ല.
സുരക്ഷ ഉദ്യോഗസ്ഥൻ അവനോടു കാരണം തിരക്കി.
അവൻ പറഞ്ഞു: ആ കൂടുകൾക്കുള്ളിലെ അമ്മക്കിളി തീറ്റ തേടി പോയിരിക്കുകയാകും.
അതിനുള്ളിൽ കുഞ്ഞുങ്ങളോ മുട്ടകളോ കണ്ടേക്കാം..
അമ്മക്കിളി തിരിച്ചുവരുമ്പോൾ അവയെ കാണാതെ കരഞ്ഞു നടക്കും.
ആ നിലവിളി കേൾക്കാൻ എനിക്കു കഴിയില്ല...
അറിവിനെക്കാൾ മൂല്യമുണ്ട് അനുകമ്പയ്‌ക്ക്.
അറിവുള്ളവരെല്ലാം ശ്രദ്ധിക്കപ്പെട്ടേക്കാം, ആദരവു നേടിയെക്കാം....
പക്ഷെ.. അലിവുള്ളവരാണ് ആളുകളുടെ ഹൃദയത്തിൽ ഇടംപിടിക്കുക...