Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 4 June 2022

സ്നേഹിക്കുക..

നമുക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാളോട് ചാറ്റ് ചെയ്യുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമാണ്

നിമിഷങ്ങളും മണിക്കൂറുകളും ഒരു നദി ഒഴുകി നീങ്ങുന്ന പോലെ.....

ഒരു അപ്പൂപ്പൻ താടി പറന്ന് അകലുന്ന പോലെ കാറ്റിൽ അങ്ങനെ പറന്നു നടക്കും

ചുറ്റുമുള്ള പ്രപഞ്ചത്തെ പൂർണമായും നമ്മൾ മറക്കും..

നമ്മുടെ മുഖത്തു നവരസങ്ങൾ മിന്നിമായും

നമ്മൾ പ്രണയത്തിൽ ആയിരിക്കുമ്പോൾ ഓരോ പുൽകൊടിയിലും സ്വർഗം തീർക്കാൻ കഴിയും

ഈ ലോകത്തിന്റെ മനോഹാരിതയിൽ ഇരുവരും തമ്മിൽ ഇഴുകിചേരും

നമുക്ക് നമ്മുടേതായ ഒരു സ്വപ്ന ലോകം ഉണ്ടാവും


അവിടെ നാം ഇരുവരും ശലഭങ്ങൾ ആവും

 ആത്മാവിന്റെ ഒരോ അണുവിലും അവളുടെ /അവന്റെ പേര് എഴുതി ചേർക്കും

അവരുടെ ഓർമ്മകൾ നമ്മളെ എപ്പോഴും സന്തോഷവാൻ ആക്കും

രാത്രി കാലങ്ങളെ ഇത്രയും മനോഹരമായി നാം ഇതുവരെ അറിഞ്ഞു കാണില്ല

അവരോട് ചാറ്റ് ചെയ്യുമ്പോൾ മുഖത്തു നിന്നും ചിരി മായാറില്ല

ഫോണിലെ ഓരോ നോട്ടിഫിക്കേഷനും അവരെ ഓർമിപ്പിക്കും

എപ്പഴും അവർ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും.

ആ സമയത്ത് ഒരുമിച്ചുള്ള ജീവിതത്തെ പറ്റി നൂറു സ്വപ്നങ്ങൾ കാണും

അവരുടെ ഓരോ ഓർമ്മകൾക്ക് പോലും നമ്മുടെ ഉള്ളിൽ സന്തോഷം ഉണർത്താൻ കഴിയും...


ഓരോ പ്രണയവും ഒരായിരം നുറുങ്ങു സ്വപ്നങ്ങളാൽ പണിതു തീർത്തതാവാം...

കാലത്തിനോ, മതത്തിനോ, വ്യക്തികൾക്കോ, സംഘടനകൾക്കോ ആത്മാർത്ഥ പ്രണയത്തെ തച്ചുടയ്ക്കാൻ കഴിയില്ല....

നിങ്ങളുടെ പ്രണയം സത്യസന്ധമാണെങ്കിൽ...

പ്രണയിക്കുന്ന വ്യക്തിക്കു വേണ്ടി നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ആത്മാർത്ഥമായിട്ടാണ് എങ്കിൽ..

അവരുടെ കണ്ണിൽ നോക്കി നിങ്ങളുടെ പ്രണയം സത്യസന്ധമായി പറയാൻ കഴിഞ്ഞെങ്കിൽ...

 എന്നെങ്കിലും ഒരുനാൾ നിങ്ങൾ സ്നേഹിക്കുന്നവരുടെ മനസ്സ് നിങ്ങൾക്ക് വേണ്ടി മാത്രം തുടിക്കും.. അതാണ് പ്രണയത്തിൻ്റെ ശക്തി.. അതാണ് സ്നേഹത്തിൻറെ വിജയം.. 

സ്നേഹിക്കുക..