എപ്പോഴാണ് ഒരു പെണ്ണ് തേപ്പുകാരി ആവുന്നത് എന്നു നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..
അവൾ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ട് അവളുടെ വീട്ടുകാരെ ചതിക്കണം എന്നുണ്ടോ... അവൾ അവളുടെ വീട്ടുകാരെ മുഴുവൻ തകർത്ത് എറിഞ്ഞു നിങ്ങളുടെ കൂടെ വരണം എന്ന് ഉണ്ടോ...
നമ്മളെ ഒക്കെ ഇന്ന് ഈ നിലയിൽ ചിന്തിക്കാൻ പ്രാപ്തരാക്കിയ അച്ഛൻ അമ്മ
ഇവരുടെ കണ്ണുനീര് വീഴ്ത്താണോ....
എന്നാൽ മാത്രം ആണോ അവൾക്ക് നിങ്ങളോടുള്ള സ്നേഹം സത്യം ആകുന്നുള്ളു...എന്നാൽ മാത്രം ആണ് ആ ഒരു പെണ്ണിന് നിങ്ങളോടുള്ള സ്നേഹം ആത്മാർത്ഥമാകു എന്നാണോ....
സുഹൃത്തേ നിങ്ങൾ ഒരു നല്ല മകൻ ആണെങ്കിൽ നിങ്ങൾക്ക് അത് മനസ്സിലാക്കാനും, ഉൾകൊള്ളാനും കഴിയും...നമ്മുടെ ഒക്കെ അച്ഛൻ അമ്മമാരുണ്ടല്ലോ.. അവർ നമ്മൾ ജനിച്ചത് തൊട്ട് നമുക്ക് വേണ്ടി ഊണും ഉറക്കവും കളഞ്ഞു. അവരുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ
ആരോഗ്യം എല്ലാം നമ്മൾക്ക് വേണ്ടി ത്യാഗം ചെയ്തു. അവരുടെ യൗവ്വനം മുഴുവൻ നമുക്ക് വേണ്ടി ചിലവഴിച്ചു..അവസാനം അവരെക്കാൾ മുകളിൽ നിൽക്കാൻ ആവുമ്പോ നമ്മൾ അവരെ ചതിക്കണോ അവരുടെ കണ്ണുനീര് വീഴ്ത്തണോ...
ഏതാനും വർഷങ്ങളോ,മാസങ്ങളോ, നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന അവളെ നിങ്ങൾക്ക് നഷ്ടമാകുമ്പോൾ സഹിക്കാൻ കഴിയുന്നില്ല അല്ലെ...അപ്പോൾ ജനിച്ച അന്ന് തൊട്ട് ഒരു നേരം പോലും പിരിയാതെ നെഞ്ചോടു ചേർത്തു നിർത്തിയ അച്ഛന്റെയും അമ്മയുടെയും വേദന എത്രത്തോളം ഉണ്ടാവും സങ്കൽപ്പിക്കാൻ കഴിയുമോ....
അവളെ നിങ്ങൾ ഒരു വഞ്ചകി ആയിട്ട് അല്ല കാണേണ്ടത് നന്മയുള്ള ഒരു സ്ത്രീ ആയിട്ടാണ് കാണേണ്ടത്...നീ വിഷമിക്കുന്ന പോലെ തന്നെ അവൾക്കും വിഷമം ഉണ്ടാവാം. നീ ഓർത്ത് കരയുന്ന പോലെ തന്നെ അവളും കരയുന്നുണ്ടാവും..
അൽമാർത്ഥമായി സ്നേഹിച്ച ആളെ പിരിയേണ്ടി വരുന്ന വേദന വളരെ വലുതാണ്. ആ വേദന ഒട്ടും കുറയാതെ തന്നെ അവളും അനുഭവിക്കുന്നുണ്ടാവും...
അവളെ കുറ്റപ്പെടുത്താൻ നിൽക്കുന്ന നേരത്ത് അവളെ കുറിച്ച് ഒന്നു ആലോചിച്ചു നോക്കിയിട്ട് ഉണ്ടോ..
സ്നേഹിച്ച ആളെ മനസ്സിൽ അത്രമേൽ ആഗ്രഹിക്കുമ്പോൾ മറ്റൊരു പുരുഷനെ മനസ്സുകൊണ്ടും, ശരീരം കൊണ്ടും, ജീവിതം കൊണ്ടും സ്വീകരിക്കേണ്ടി വരുന്ന പെണ്ണിന്റെ നിസ്സഹായകത ചിന്തിച്ചു നോക്കിയിട്ട് ഉണ്ടോ... നിങ്ങൾക്ക് അവളെ സ്വന്തം ആക്കണം എങ്കിൽ
ഇമോഷണൽ ആയി ചിന്തിക്കാതെ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കണം. കാരണം ഇത് ജീവിതം ആണ്, അല്ലാതെ ഫാന്റസി അല്ല....
സ്നേഹിച്ച പെണ്ണിനെ അവളുടെ വീട്ടുകാരെ സമ്മതത്തോടെ കൈ പിടിച്ചു കൂടെ കൊണ്ട് പോകാൻ ഉള്ള ധൈര്യം എത്രപേർക്കുണ്ട്...
സ്നേഹിച്ച പെണ്ണിനോടും സ്നേഹത്തോടും അൽമാർത്ഥത ഉള്ളവൻ ഒരു പെണ്ണിന് വാക്ക് കൊടുത്ത അടുത്ത നിമിഷം ചെയ്യേണ്ടത് നാളെ അവളെ സംരക്ഷിക്കാൻ ഉള്ള അടിത്തറ ഉണ്ടാക്കുക എന്നതാണ്.
അതിനു വേണ്ടത് നല്ല ജോലിയും ജീവിത സാഹചര്യവും തന്നെയാണ്....