Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 5 July 2023

പ്രണയിക്കാൻ പ്രായം തടസ്സമല്ല..

പലര്‍ക്കും ജീവിതം തന്നെ മടുത്ത് പോകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് നമ്മള്‍ക്ക് പ്രായമാകുന്നതിനോടൊപ്പം തന്നെ മനസ്സിനും പ്രായമാകുന്നതാണ്. മനസ്സിന് ചെറുപ്പം നല്‍കാന്‍ സാധിക്കാതെ പോകുമ്പോള്‍ നമ്മള്‍ പതിയെ വാര്‍ദ്ധക്യത്തിലേയ്ക്ക് നടക്കുന്നു എന്ന് പറയാം.

ഇത്തരത്തില്‍ മനസ്സിന് വാര്‍ദ്ധക്യം പിടിക്കുമ്പോഴാണ് പലപ്പോഴും ചെറുപ്പക്കാര്‍ ചെയ്യുന്നത് ഇഷ്ടപെടാതെ വരുന്നത്. എന്നാല്‍ നിങ്ങള്‍ കാലത്തിനൊത്ത് മനസ്സും ചെറുപ്പമാക്കി നിര്‍ത്തിയാല്‍ ജീവിതത്തെ കുറച്ചും കൂടെ നല്ലരീതിയില്‍ ആസ്വദിക്കാന്‍ സാധിക്കും. ഇത് മനസ്സിലെ പ്രണയത്തെ വറ്റിക്കാതെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഏതു പ്രായത്തിലും റൊമാൻസ് നിലനിർത്താനുള്ള ചില പൊടി കൈകൾ ഇവിടെ പറയാം..

സംസാരിച്ചുകൊണ്ടേ ഇരിക്കാം

സംസാരിക്കണം. അതും നന്നായി തന്നെ. നമ്മള്‍ സംസാരിക്കും തോറും ഒരു വ്യക്തിയുമായുള്ള അകല്‍ച്ച കുറയാന്‍ തുടങ്ങും. അവരെ നമ്മള്‍ നന്നായി തന്നെ മനസ്സിലാക്കാന്‍ ആരംഭിക്കുന്നു. ഇത്തരത്തില്‍ മനസ്സിലാക്കുമ്പോള്‍ അവരവരുടേതായ ഇഷ്ടങ്ങളം മാനിക്കാനും അത് ബന്ധത്തിന് കൂടുതല്‍ ആക്കം നല്‍കുന്നതിനും അവിടെ പ്രണയം നിലനില്‍ക്കുന്നതിനും സഹായിക്കും.

പരസ്പരം മനസ്സിലാക്കാത്തിടത്താണ് പലപ്പോഴും പ്രശ്‌നങ്ങള്‍ പൊട്ടിമുളയ്ക്കുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ പങ്കാളിയോടുള്ള താല്‍പര്യവും പതിയെ കുറയാന്‍ കാരണമാകുന്നു. അതിനാല്‍, എത്ര ജോലിത്തിരക്കിനിടയിലും കുറച്ച് സമയം നിങ്ങളുടേതായ ഇടത്ത് ഇരിക്കാന്‍ ശ്രദ്ധിക്കുക.

ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യാം

കാര്യങ്ങള്‍ ഇരുകൂട്ടരും ചേര്‍ന്ന് ഒറുമിച്ച് ചെയ്യുമ്പോള്‍ പരസ്പരം ഐഡിയാസ് പങ്കുവെക്കാന്‍ അവസരം ലഭിക്കുന്നു. അതുപോലെ തന്നെ നിങ്ങള്‍ തമ്മിലുള്ള ബോണ്ടിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഏത് തരത്തിലുള്ള താല്‍പര്യങ്ങളാണ് പങ്കാളിയ്ക്ക് ഉള്ളത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതുപോലെ തന്നെ പരസ്പരം ഓരോ കാര്യത്തിലും സഹകരിക്കുന്നത് പങ്കാളിയില്‍ കൂടുതല്‍ മതിപ്പും അതുപോലെ തന്നെ സ്‌നേഹവും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

അഭിനന്ദിക്കുക

ചിലര്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും പങ്കാളിയെ ഒട്ടും പിന്തുണയ്ക്കാറില്ല. എന്നാല്‍, ഇത്തരത്തില്‍ പിന്തുണ നല്‍കാതിരിക്കുന്നതും പരിഹസിക്കുന്നതുമെല്ലാം ഇവരെ മാനസികമായി തളര്‍ത്തുന്നു. ചിലപ്പോള്‍ പങ്കാളിയോടുള്ള താല്‍പര്യം തന്നെ പതിയെ സാവധാനത്തില്‍ കുറയാനും ഇത് കാരണമാകുന്നുണ്ട്.അതിനാല്‍, പങ്കാളിയുടെ നേട്ടങ്ങളെ ഇതുപോലെ, അവര്‍ ചെയ്ത് വിജയിച്ച ചെറിയ ചറിയ കാര്യങ്ങള്‍ പോലും അഭിനന്ദിക്കുന്നത് അവര്‍ക്ക് നല്‍കുന്ന പിന്തുണയും അതുപോലെ മോട്ടിവേഷന്‍ കൂടിയാണ്.

ലൈംഗിക ജീവിതം

ലൈംഗിക ജീവിതം ഒട്ടും തൃപ്തികരമല്ലെങ്കില്‍ അതും നിങ്ങളുടെ പ്രണയത്തെ ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഒരു ബന്ധത്തില്‍ സെക്‌സിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ചില ബന്ധങ്ങള്‍ വേഗത്തില്‍ ഇല്ലാാകുന്നതിന് കാരണം പോലും ഈ ലൈംഗിക താല്‍പര്യ കുറവുകളും അതിലെ പിഴവുകളുമെല്ലാം ആണ്.പങ്കാളിയുടെ താല്‍പര്യത്തിനൊത്ത് ഒരു ആരോഗ്യകരമായ ലൈംഗിക ജീവിതമാണ് നിങ്ങള്‍ നയിക്കുന്നതെങ്കില്‍ ഇത് നിങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ നിങ്ങളിലെ സ്‌നേഹം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

ഉത്തരവാദിത്വം

ഉത്തരവാദിത്വങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്ത് ഏറ്റെടുക്കുമ്പോള്‍ അവിടെ നല്ല ബന്ധമാണ് വളരുന്നത്. തനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ തന്റെ ഒപ്പം നില്‍ക്കാന്‍ ആളുണ്ട് എന്ന തോന്നല്‍ പങ്കാളിയില്‍ വരണം. ഇതും നിങ്ങളുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കുന്നതിനും സ്‌നേഹം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.

ഉത്തരവാദിത്വങ്ങള്‍ ഒരാളുടെ തലയില്‍ മാത്രം ഇട്ട് കൊടുക്കരുത്. എല്ലാം എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥം ലഭിക്കുന്നതും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതും.