എട്ട് നോമ്പിന്റെ ചരിത്രം ഇനിയും അറിയാത്തവർക്കായി സമർപ്പിക്കുന്നു..
മണ്ണും പെണ്ണും മതപരിവർത്തനവുമായി പടയോട്ടം നടത്തിയ ഏഴാം നൂറ്റാണ്ടിലെ ബാഗ്ദാദ് ഖലീഫ മുതൽ ടിപ്പു വരെയുള്ള നിക്രഷ്ടരിൽ നിന്നും ജീവനും മാനവും രക്ഷിക്കാൻ ക്രിസ്ത്യൻ സ്ത്രീകൾ നടത്തിയ പ്രാർത്ഥന അനുഷ്ടാനം .
ഏഴാം നൂറ്റാണ്ടിൽ ഇറാക്കിലെ 'ഹീറ' എന്ന ക്രിസ്ത്യൻ നഗരം ബാഗ്ദാദ് ഖലീഫ പിടിച്ചടക്കി . ഹീറയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ സൗന്ദര്യം അക്കാലത്തു പ്രശസ്തമായിരുന്നു .ഖലീഫ അവിടെ നിയമിച്ച കടുത്ത വർഗീയ വാദിയും കാമവെറിയനുമായ കുപ്രസിദ്ധനായ മുസ്ലിം ഗവർണർ ഹീറയിലേക്ക് പുറപ്പെട്ടതായി അറിവ് കിട്ടിയ ക്രിസ്ത്യൻ സ്ത്രീകൾ മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ അഭയം പ്രാപിക്കുകയും തുടർന്ന് പുരോഹിതന്റെ നേത്രത്വത്തിൽ മൂന്ന് ദിവസം ജല പാനമില്ലാതെ കടുത്ത നോമ്പിലും പ്രാർത്ഥനയിലും അവർ മുഴുകി .മൂന്നാം ദിവസം കുർബ്ബാന മദ്ധ്യേ ഖലീഫ മരിച്ചതായും മാതാവിന്റെ അരുളപ്പാടുണ്ടായി അടുത്ത ദിവസം അത് സ്ഥിരീകരിക്കപ്പെട്ടു തുടർന്ന് കാമവെറിയനായ ഗവർണറുടെ ഹീര നഗരത്തിലേക്കുള്ള യാത്ര തടസ്സപ്പെട്ടു താൽക്കാലികമായെങ്കിലും അവിടെയുള്ള ക്രൈസ്തവർ രക്ഷപെടുകയും കുറേപ്പേർ നഗരം വിട്ട് രക്ഷപെട്ടു .
അന്ന് മുതൽ പലഭാഗത്തുമുള്ള അറബ് ക്രൈസ്തവർ എട്ട് നോമ്പ് പാരമ്പര്യം അനുഷ്ഠിച്ചിരുന്നു . പക്ഷെ പിൽക്കാലത്തു ഇസ്ലാമിക് അധിനിവേശം മധ്യേഷ്യയിൽ പൂർണമായതോടെ ഈ അനുഷ്ടാനത്തിന്റെ പ്രശസ്തിക്ക് മങ്ങലേറ്റു .
ഇന്നത്തെ ഇസ്രായേൽ ,ഇറാഖ് ,സിറിയ ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങൾ അവ മുഹമ്മദിന്റെയും തുടർന്ന് വന്ന പിന്ഗാമികളുടെയും അധിനിവേശത്തിന് മുൻമ്പ് ക്രിസ്ത്യൻ ജൂദ ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നു . എന്നാൽ ഏഴാം നൂറ്റാണ്ടിൽ സൗദിയിൽ തുടങ്ങി പന്നീട് മദ്യേഷ്യയിലേക്ക് വ്യാപിച്ച മുഹമ്മദിന്റെയും പിന്ഗാമികളുടെയും ഇസ്ലാമിക് അക്രമങ്ങളിൽ നിന്നും തങ്ങളുട ജീവനും മാനവും കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓടിയ അറബ് ക്രൈസ്തവരിൽ കുറച്ചുപേർ എട്ടാം നൂറ്റാണ്ടോടെ കേരളത്തിലും വന്ന് താമസം തുടങ്ങി . ഇവർക്കിടയിൽ ( ഇറാഖിൽ നിന്നും വന്ന അറബ് ക്രൈസ്തവർ ) എട്ട് നോമ്പ് ആചരണം ഉണ്ടായിരുന്നു പക്ഷെ അത് തദ്ദേശീയരായ മാർത്തോമാ ക്രിസ്ത്യാനികൾ ആചരിച്ചിരുന്നില്ല.
പിൽക്കാലത്തു പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പട മംഗലാപുരത്തും തുടർന്ന് മലബാറിലും നടത്തിയ ക്രിസ്ത്യൻ -ഹിന്ദു കൂട്ടക്കൊലകളും ,മതം മാറ്റലും ,സ്ത്രീകളെ ലൈംഗീക അടിമകളായി പിടിക്കുന്നതും വടക്കു നിന്നും രക്ഷപെട്ട ആളുകളാൽ തെക്കൻ കേരളത്തിലുള്ളവർ അറിഞ്ഞിരുന്നു . തുടർന്ന് മലബാറിന് ശേഷം തെക്കൻ കേരളത്തിലേക്ക് ടിപ്പു പടയോട്ടം നടത്തിയപ്പോൾ ,, എട്ടാം നൂറ്റാണ്ടിലെ ഇറാഖി ക്രിസ്ത്യൻസിന്റെ പിന്തലമുറക്കാരാലും മറ്റും ഹീരയിലുള്ള തങ്ങളുടെ പൂർവികരുടെ മേൽ പരിശുദ്ധ മാതാവിന്റെ സംരക്ഷണ ഇടപെടൽ അറിഞ്ഞ തിരുവതാംകൂറിലെ ക്രിസ്ത്യൻ സ്ത്രീകൾ അത് മാതൃകയാക്കി എട്ട് നോമ്പ് അനുഷ്ടാനത്തിന് തുടക്കമിട്ടു .
തുടർന്ന് നടന്നത് ചരിത്രം , പെരിയാറിലെ അത്ഭുത വെള്ളപ്പൊക്കവും അത് മൂലം പടയും പടക്കോപ്പുകളും വലിയ രീതിയിൽ നശിച്ചു
പോയ ടിപ്പുവിന് തിരുവതാംകൂർ ആക്രമിക്കാൻ കഴിയാതെ തിരിച്ചു പോവേണ്ടി വന്നു . അന്ന് മുതൽ ആണ് കേരളത്തിൽ എട്ട് നോമ്പിന് വലിയ രീതിയിൽ പ്രചാരം ലഭിക്കുന്നത് .
സ്ത്രീകളുടെയും, കന്യകകളുടെയും ഉപവാസമാണ് എട്ടു നോമ്പ്. നോമ്പിനു മുമ്പായി വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവെയ്ക്കും. ഒരു പുതിയ മൺകലവും, ചിരട്ട തവിയും, കഞ്ഞി കുടിക്കാൻ ഒരു പാത്രവും വാങ്ങി നോമ്പ് നോക്കുന്നവർ തനിയെ കഞ്ഞിവെച്ചു കുടിക്കും. നോമ്പില്ലാത്തവർ ഇതിൽ തൊടാറില്ല.
മാതാവിന്റെ അമ്മ അന്നാമ്മയ്ക്കു മക്കളുണ്ടായിരുന്നില്ല. അന്നാമ്മ നേർച്ച നേർന്നു 8 ദിവസം നോമ്പ് നോക്കി ജനിച്ച കുഞ്ഞാണ് മറിയം. മൂന്നാം വയസ്സിൽ ദൈവാലയത്തിൽ കാഴ്ച വെച്ചു അവിടെ മറിയം വളർന്നു എന്നൊരു പാരമ്പര്യ കഥയുണ്ട്.
കല്യാണം കഴിഞ്ഞാൽ ആദ്യ വർഷം എട്ടു നോമ്പിനു അമ്മ മകളെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു നോമ്പെടുപ്പിക്കും. ശാരീരിക നോമ്പ് ഉള്ളതിനാൽ ഭർത്താവ് ഭാര്യാവീട്ടിൽ വരാറില്ല. രാവിലെ എഴുന്നേറ്റു കടുംകാപ്പി കുടിച്ചു പള്ളിയിൽപോയി കുർബാനകണ്ടു ഉപവസിച്ചു പ്രാർത്ഥിക്കും. വൈകിട്ട് വീട്ടിൽ വന്ന് കഞ്ഞികുടിക്കും. ഭർതൃ വീട്ടിൽ പലഹാരങ്ങളുമായിട്ടാണ് തിരിച്ചു പോകുന്നത്.
മാതാവിന്റെ മാദ്ധ്യസ്ഥത്താൽ എത്രയും വേഗം കുഞ്ഞ് ജനിക്കണം. തലമുറകളുടെ സമൃദ്ധിയിലൂടെ കുടുംബം അനുഗ്രഹിക്കപ്പെടണം എന്നതാണ് ഇതിന്റെ നിയോഗം (ലൂക്ക 1:48 & 50). വെച്ചൂർ, മണർകാട്, നാകപ്പുഴ, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഇവയാണ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.
എട്ടു നോമ്പിന്റെ നിയോഗങ്ങൾ
1. ക്രൈസ്തവർക്കെതിരായിട്ടുള്ള മത മർദ്ദനങ്ങളും വിജാതീയ ശത്രു പീഢകളും അവസാനിക്കുവാൻ.
2. യുവജനങ്ങൾ യഥാകാലം വിവാഹിതരാകാൻ
3. മക്കളില്ലാത്ത ദമ്പതിമാർക്ക് സന്താന സൗഭാഗ്യത്തിന്.
4. വിവാഹ തടസ്സം മാറുവാൻ.
5. തിരുസഭയിൽ മാമ്മോദീസകൾ സമൃദ്ധമാകാൻ.
6. തലമുറകളുടെ സമൃദ്ധിയിലൂടെ ക്രൈസ്തവ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടാൻ.
NB :
എട്ട് നോമ്പ് എന്നത് മാതാവിന്റെ ജനന തിരുന്നാളിനോട് കൂട്ടിച്ചേക്കപ്പെട്ട ഒന്ന് ആണെങ്കിലും ഈ അനുഷ്ടാനത്തിന്റെ തുടക്കം ചെന്ന് എത്തുന്നത് ഏഴാം നൂറ്റാണ്ടിലെ ഇന്നത്തെ ഇറാക്കിലെ ഹീറയിലുള ക്രിസ്താനികൾ മുതൽ പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പുവിന്റെ പടയോട്ടകാലത്തെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾവരെയുള്ളവരുടെ തങ്ങളുടെ ജീവനും മാനവും കാത്ത പരിശുദ്ധ അമ്മയോടുള്ള കൃതജ്ഞതയിലാണ് .