Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 22 September 2024

പഴശ്ശിയുടെ വീരമൃത്യു.. ആത്മഹത്യയോ..?

കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു
 കേരളവർമ്മ പഴശ്ശിരാജാ.

കേരളവർമ്മ പഴശ്ശിരാജാ.

 ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.

1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു .

 പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു . 

 പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ തോമസ് എച്ച് ബേബർ തൻറെ റിപ്പോർട്ടിൽ പഴശ്ശി രാജാവും നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും ബ്രിട്ടീഷ് സംഘവും ചേർന്ന് വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് എന്ന് പറയപ്പെടുന്നു. അതിനാൽ പഴശ്ശി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലൊരാൾ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല , അതൊരു തോൽവിയായി അദ്ദേഹം കണ്ടിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.

1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.മലയാളസാഹിത്യത്തിന്‌ കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്‌. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.

Monday, 2 September 2024

എന്താണ് ആർ സി എസ് മെസ്സേജിംഗ്..

SMS ന്റെയും MMS ന്റെയും പിൻഗാമിയായാണ് RCS മെസ്സേജിങ് വരുന്നത്. 

കൂടുതൽ നൂതനവും , സുരക്ഷിതവുമായ രീതിയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനുമുള്ള ഒരു മാർഗമാണിത്.

RCS മെസ്സേജിംഗിന്റെ ചില സവിശേഷതകൾ ഇതൊക്കെയാണ്.

ഉയർന്ന റെസല്യൂഷനിൽ ഫോട്ടോകളും , വീഡിയോകളും ഷെയർ ചെയ്യുക..

ഒരാൾ ടൈപ്പ് ചെയ്യുകയാണെന്ന് അറിയുക
റീഡ് റിസീപ്റ്റുകൾ നേടുക (സന്ദേശം കിട്ടിയോ വായിച്ചോ എന്ന് അറിയുക)

മൊബൈൽ ഡാറ്റയിലൂടെയും , വൈഫൈയിലൂടെയും സന്ദേശങ്ങൾ അയക്കുക..

ഗ്രൂപ്പ് ചാറ്റുകൾ പുനർനാമകരണം ചെയ്യുക, എഡിറ്റ് ചെയ്യുക, സ്വയം നീക്കം ചെയ്യുക..

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സംഭാഷണങ്ങൾ സുരക്ഷിതമാക്കുക..

 പരിമിതികളും RCS മെസ്സേജിംഗിനുണ്ട്.

എല്ലാ ഫോണുകളിലും ഓപ്പറേറ്റർമാരിലും ഇത് ലഭ്യമല്ല..

നിങ്ങളുടെ ഫോണിന്റെ നിർമ്മാതാവുമായും സേവന ദാതാവുമായും ഇത് പ്രവർത്തിക്കു ന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്..

RCS മെസ്സേജിംഗ് ഉപയോഗിക്കുന്ന മറ്റൊരാ ൾക്ക് നിങ്ങൾ സന്ദേശമയക്കുകയാണെങ്കിൽ മാത്രമേ ഈ ഫീച്ചറുകൾ പ്രവർത്തനക്ഷമമാകൂ. അല്ലെങ്കിൽ, സന്ദേശം ഒരു സാധാരണ SMS/MMS ആയി അയക്കപ്പെടും..

എസ്എംഎസിൽ നിന്ന് ആർസിഎസ് എങ്ങനെ വ്യത്യാസപ്പെട്ടിരി ക്കുന്നു എന്ന് നോക്കാം.

SMS (Short Message Service) ലും RCS (Rich Communi cation Services) ലും തമ്മിൽ നിരവധി വ്യത്യാസ ങ്ങളുണ്ട്. RCS ഉയർന്ന റെസല്യൂഷൻ ഫോട്ടോ കളും വീഡിയോകളും പങ്കിടാനും, ടൈപ്പ് ചെയ്യുന്ന സൂചകങ്ങളും , റീഡ് റിസീപ്റ്റുകളും പോലുള്ള ചാറ്റ് സവിശേഷതകൾ ഉപയോഗി ക്കാനും, ഡാറ്റാ കണക്ഷൻ വഴി വേഗത്തിൽ സന്ദേശങ്ങൾ അയയ്ക്കാനും,എൻഡ്-ടു- എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യാനും അനുവദിക്കുന്നു. എന്നിരുന്നാലും, ഇത് ഇപ്പോഴും വികസനത്തിലാണ്, എല്ലാ ഉപകരണ ങ്ങളിലും കാരിയറുകളിലും ലഭ്യമല്ല. ലളിതവും , വിശ്വസനീയവുമായ ഒരു ഓപ്ഷനാണ് SMS ഇത് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നു.

RCS സന്ദേശമയക്കാൻ നിങ്ങൾക്ക് ഒരു പ്രത്യേക ആപ്പ് ആവശ്യമില്ല.RCS നിങ്ങളുടെ ഫോണിന്റെ ഡിഫോൾട്ട് മെസ്സേജിംഗ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാലും, എല്ലാ ഫോണുകളും , കാരിയറുകളും RCS നെ പിന്തുണയ്ക്കുന്നില്ലെന്ന് ഓർക്കുക.

നിങ്ങളുടെ ഫോൺ RCS നെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുക അതിലൂടെ നിങ്ങൾക്ക് അത് ഉപയോഗിക്കാൻ  സാധിക്കും..