കഷായം കുടിച്ച് ശർദ്ദിച്ച് അവശനായ ഷാരോൺ വീട്ടിൽനിന്ന് പോയി തൊട്ടു പിന്നാലെ ഗ്രീഷ്മ വാട്സാപ്പിൽ അയച്ച ചില സന്ദേശങ്ങൾ ചുവടെ..
14 ഒക്ടോബർ 2022 ..
ഗിരീഷ്മ: സോറി ഇച്ചായ ഇത് നോർമൽ ആണ് ആദ്യം ശർദി ഒക്കെ ഞാനും ചെയ്തു പക്ഷേ ഞാനത് കൈപ്പിൻ്റെ ആണെന്നാണ് വിചാരിച്ചത്.. സോറി ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.. ഞാനോർത്തില്ല നിങ്ങൾക്ക് വോമിറ്റിംഗ് ഉള്ളതല്ലേ.. സോറി..
ഉച്ചയ്ക്ക് 12: 06 മുതൽ..
ഷാരോൺ : ഗ്രീൻ കളറിലാണ് ഗ്രീഷ്മ ശർദ്ദിച്ച് പോകുന്നത്..
ഗ്രീഷ്മ : ആ ജ്യൂസ് കുടിച്ചത് കൊണ്ട് ആയിരിക്കാം..
ഗ്രീഷ്മ : ഞാൻ കാരണമല്ലേ.. ഇനി വീട്ടിൽ അറിയുമ്പോൾ.. ഞാൻ കാരണം നിങ്ങൾ.. ഒരു കാര്യം ചെയ്യൂ മെഡിക്കൽ സ്റ്റോറിൽ നിന്ന് വോമിറ്റിംഗ് ടാബ്ലറ്റ് വാങ്ങു അപ്പോൾ ഓക്കേ ആവും സോറി ഇച്ചായാ..
ഉച്ചയ്ക്ക് 12 : 22 മുതൽ
ഷാരോൺ : ഞാൻ ഉറങ്ങട്ടെ വാവേ..
ഗ്രീഷ്മ : എനിക്കു വയ്യ ഉറങ്ങിക്കോ..
ഷാരോൺ : എന്തോന്ന് വയ്യ ?
ഗ്രീഷ്മ : അല്ല സമാധാനം ഇല്ല..
ഷാരോൺ : എനിക്ക് ഒന്നമില്ല..
ഗ്രീഷ്മ : ശരി ഉറങ്ങിക്കോ..
ഷാരോൺ : കഷായത്തിന്റെ പേര് എന്താണ്..?
ഗ്രീഷ്മ : എന്തോ..? അതുണ്ടാക്കുന്നത് ചോദിച്ചു പറയാം..
ഷാരോൺ : നിനക്ക് മരുന്ന് തന്ന അവിടെ നിന്ന് വിളിച്ചു ചോദിക്ക് നിൻറെ അമ്മ ഒന്നും കാണാതെ..
വൈകിട്ട് 5 : 30 മുതൽ..
ഷാരോൺ : എൻറെ മോഷൻ ബ്ലോക്ക് ആയിട്ടാണ് പോണേ..
ഗ്രീഷ്മ : അത് ജ്യൂസ് കുടിച്ച ഫോട്ടോ ചേട്ടനും വയ്യാന്ന്. ഇവിടെ അമ്മയെ കൊണ്ട് വിട്ട ഫോട്ടോ ചേട്ടനും ഞാൻ അതാണ് കൊടുത്തത് ആ ചേട്ടനും വയ്യ എന്ന് മാമൻ പറഞ്ഞു കുറച്ചു മുന്നേ..
ഷാരോൺ : എനിക്ക് ചാറ്റ് ചെയ്യാൻ പറ്റുന്നില്ല വാവേ..
ഗ്രീഷ്മ : ഇച്ചായൻ ആളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ മെസ്സേജ് ചെയ്യാത്തെ ശരി ശരി..
ഷാരോൺ : അറിയാം..
ഗ്രീഷ്മ : ശരി ഇച്ചായ റസ്റ്റ് എടുക്ക്.. ഞാൻ കാരണം..
ഷാരോൺ : ഇപ്പോ വീടെത്തി..
ഗ്രീഷ്മ : അഡ്മിറ്റ് ആക്കിയ..? ഏത് ഹോസ്പിറ്റൽ..?
ഷാരോൺ : പാറശ്ശാല ഗവൺമെൻറ് ഹോസ്പിറ്റൽ..
ഗ്രീഷ്മ : നിങ്ങൾക്ക് ഒക്കെ ആയോ ആരോഗ്യം..?
ഷാരോൺ : വയ്യ വാവേ ഞാൻ ഒന്ന് കിടക്കട്ടെ..
ഇതായിരുന്നു അവസാനത്തെ സന്ദേശം..
ഷാരോൺ കഴിച്ച കഷായം എന്താണെന്നറിയാൻ ഷാരോണിന്റെ സുഹൃത്ത് ഗ്രീഷ്മയോട് ചോദിച്ചപ്പോൾ
ഗ്രീഷ്മ അയച്ച ശബ്ദ സന്ദേശത്തിന്റെ ചുരുക്കമാണ് താഴെ..
ആ മരുന്നില്ലടാ.. ആ മരുന്ന് തീർന്നു കാണും.. അത് തീർത്താണ് അച്ചായനു കൊടുത്തത്.. അത്യ അചനും അറിയാം..
അത് കഴിക്കേണ്ട ലാസ്റ്റ് ഡേ ആയിരുന്നു. അതിനുശേഷം എനിക്കത് സബ്സ്ക്രൈബ്
ചെയ്തിട്ടില്ല.. എൻറെ കയ്യിൽ ഇല്ല.. ഞാനൊരു കാര്യം ചോദിക്കട്ടെ നീ എന്തോന്നാണ് ചോദിക്കുന്നത്..? ഞാൻ എന്തെങ്കിലും ചെയ്തു എന്നാണോ..? ഞാൻ കഴിച്ചത് തന്നെയാണ് അച്ചായനും കൊടുത്തത്.. അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ.. ഞാനൊന്നും അതിലെ കലർത്തിയിട്ടില്ല.. എനിക്ക് അയാളെ കൊന്നിട്ട് എന്ത് കിട്ടാനാ..?
ഈ സന്ദേശങ്ങളാണ് ഈ കേസിൽ നിർണ്ണായകമായത്..