Sunday, 27 July 2025

ടുവാലുവിനു സഹായഹസ്തവുമായി ഓസ്ട്രേലിയ..

കാലാവസ്ഥാ വ്യതിയാനം കാരണം ഒരപൂർവമായ പ്രതിസന്ധി നേരിടുകയാണ് പസിഫിക്കിലെ ദ്വീപരാഷ്ട്രമായ ടുവാലു. 

ഈ വർഷം മുതൽ ടുവാലു നിവാസികൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം തുടങ്ങുകയാണ്. ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ ഒരു പ്രത്യേക വീസ സംവിധാനമാണ് ഇതിനു വഴിയൊരുക്കിയത്. ഏകദേശം അയ്യായിരത്തിലധികം ആളുകളാണ് ഈ വീസയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.


എല്ലാവർഷവും 280 ടുവാലുക്കാർക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം നടത്താനാണ് അവസരം. ആകെ 11000 പേരാണു ടുവാലുവിൽ താമസം. ഓസ്‌ട്രേലിയയ്ക്കും ഹവായിക്കും ഇടയ്ക്കുള്ള സമുദ്രമേഖലയിലാണു ടുവാലു സ്ഥിതി ചെയ്യുന്നത്. 9 ദ്വീപുകളാണ് ഈ രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓരോ ദ്വീപിനെയും ചുറ്റി പവിഴപ്പുറ്റുകളുമുണ്ട്. ടുവാലുവിന്റെ ഏറ്റവും ഉയർന്ന ബിന്ദു സമുദ്രനിരപ്പിൽനിന്നു നാലര മീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.

എന്നാൽ ടുവാലുവിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽനിന്നു വെറും 2 മീറ്റർ മാത്രമാണ്. ഇതാണു ടുവാലുവിനെ പ്രതിസന്ധിയിലാക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. പ്രളയം കടലാക്രമണം തുടങ്ങിയവയ്ക്കുള്ള സാധ്യത ഇവിടെ ഏറെയാണ്. 2050 കഴിയുന്നതോടെ ഈ രാജ്യത്തെ ഭൂരിഭാഗം നിർമിതികളും സമുദ്രഭീഷണിയിലാകുമെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

കടൽജലം ജലവിതരണത്തെയും ശുദ്ധജല സംഭരണികളെയുമൊക്കെ ഭീഷണിയിലാക്കുന്നുണ്ട്. ഓസ്‌ട്രേലിയ ടുവാലു ഫാലെപിലി യൂണിയൻ ട്രീറ്റി എന്നാണു പുതിയ ഉടമ്പടിക്കു നൽകിയിരിക്കുന്ന പേര്. ഇതാദ്യമായാണ് ഒരു രാജ്യത്തെ മൊത്തത്തിൽ മാറ്റി പാർപ്പിക്കാനുള്ള ഒരു പദ്ധതി തയാറാകുന്നത്. ഓസ്‌ട്രേലിയയിൽ പഠിക്കാനും ജീവിക്കാനും മറ്റ് ആനുകൂല്യങ്ങൾ നേടാനുമൊക്കെ ടുവാലു പൗരൻമാർക്ക് ഇതോടെ സാധിക്കും..

Friday, 25 July 2025

വിമാനയാത്രയുടെ ഭാവി..


വിമാനയാത്രയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് Beta Technologies വികസിപ്പിച്ചെടുത്ത ALIA CX300 ഇലക്ട്രിക് വിമാനം പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.

 പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഈ വിമാനം വ്യോമയാന മേഖലയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
ഒരു പുതിയ യുഗത്തിന്റെ തുടക്കം
അടുത്തിടെ ALIA CX300 വിമാനം യാത്രക്കാരുമായി 130 കിലോമീറ്റർ ദൂരം വിജയകരമായി പറന്നു എന്നത് ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. അമേരിക്കയിലെ ഈസ്റ്റ് ഹാമ്പ്ടണിൽ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്കായിരുന്നു ഈ ചരിത്രപരമായ യാത്ര. കേവലം 30 മിനിറ്റിനുള്ളിൽ ഈ ദൂരം പിന്നിട്ടത്, വൈദ്യുത വിമാനങ്ങളുടെ സാധ്യതകൾ എത്രത്തോളമാണെന്ന് തെളിയിക്കുന്ന ഒന്നാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ യാത്രയ്ക്ക് ഇന്ധനച്ചെലവായി വെറും 700 രൂപയിൽ താഴെ (ഏകദേശം $8) മാത്രമാണ് വന്നത് എന്നതാണ്. ഒരു ഹെലികോപ്റ്ററിന് ഇതേ ദൂരം പറക്കാൻ 13,000 രൂപയിലധികം ചെലവ് വരുമെന്നിരിക്കെ, ALIA CX300-ന്റെ ഈ നേട്ടം വളരെ വലുതാണ്.

ചെലവ് കുറഞ്ഞ യാത്ര: 

പരമ്പരാഗത വിമാനങ്ങളെയോ ഹെലികോപ്റ്ററുകളെയോ അപേക്ഷിച്ച് വളരെ കുറഞ്ഞ ഇന്ധനച്ചെലവാണ് ALIA CX300-ന്റെ പ്രധാന ഇത് ഭാവിയിൽ യാത്രാ നിരക്കുകൾ കുറയ്ക്കാൻ സഹായിക്കും.
പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ, കാർബൺ ബഹിർഗമനം ഇല്ലാതാക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ വലിയൊരു ചുവടുവയ്പ്പാണ്.
ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്നതിനാൽ, വിമാനം വളരെ ശാന്തമായാണ് പറക്കുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സുഖകരമായ അനുഭവം നൽകുന്നു. സാധാരണ വിമാനങ്ങളിലെ എഞ്ചിൻ ശബ്ദം ഇല്ലാത്തതിനാൽ യാത്രക്കാർക്ക് പരസ്പരം സംസാരിക്കാനും എളുപ്പമാണ്.

ഏകദേശം 463 കിലോമീറ്റർ (250 നോട്ടിക്കൽ മൈൽ) ദൂരം ഒറ്റ ചാർജിൽ പറക്കാൻ ALIA CX300-ന് സാധിക്കും. ഇത് ഹ്രസ്വ ദൂര യാത്രകൾക്കും പ്രാദേശിക റൂട്ടുകൾക്കും വളരെ അനുയോജ്യമാണ്.
Beta Technologies സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കർശനമായ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് വിമാനം പുറത്തിറക്കുന്നത്.
2025 അവസാനത്തോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ (FAA) നിന്ന് സർട്ടിഫിക്കേഷൻ നേടാൻ Beta Technologies ലക്ഷ്യമിടുന്നു. ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കും.

ALIA CX300 ഒരു കൺവെൻഷണൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ് (CTOL) വിമാനമാണ്, അതായത് സാധാരണ വിമാനങ്ങളെപ്പോലെ റൺവേ ഉപയോഗിച്ച് ടേക്ക്ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഇതിന് സാധിക്കും. Alia 250 eVTOL (electric Vertical Takeoff and Landing) എന്നൊരു പതിപ്പും Beta Technologies വികസിപ്പിക്കുന്നുണ്ട്. ഇതിന് ലംബമായി പറന്നുയരാനും താഴാനും സാധിക്കുന്നതിനാൽ ഹെലിപാഡുകൾ പോലുള്ള ചെറിയ സ്ഥലങ്ങളിൽ നിന്നും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും.

നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും വൈദ്യുത വിമാനങ്ങൾ വലിയൊരു പരിഹാരമാണ്. കുറഞ്ഞ ചെലവിൽ, വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് യാത്രാ മേഖലയിൽ വലിയൊരു മാറ്റം കൊണ്ടുവരും. ആർച്ചർ ഏവിയേഷൻ പോലുള്ള മറ്റ് കമ്പനികളും ഇലക്ട്രിക് എയർ ടാക്സികൾ വികസിപ്പിക്കുന്നതിൽ മുന്നോട്ട് പോകുന്നുണ്ട്. വൈദ്യുത കാറുകൾ റോഡ് ഗതാഗതത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് സമാനമായി, വൈദ്യുത വിമാനങ്ങൾ വ്യോമയാന മേഖലയിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുരുക്കത്തിൽ, ALIA CX300 ഇലക്ട്രിക് വിമാനം സുസ്ഥിരമായ വ്യോമയാനത്തിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമായ ഒരു ചുവടുവെയ്പ്പാണ്.

Wednesday, 23 July 2025

പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി വിമാന കമ്പനികൾ..

കൊറിയൻ എയർലൈൻ കമ്പനിയായ എയർ ബൂസനിൽ സംഭവിച്ച തീ പിടുത്തത്തിന് ശേഷം സിംഗപ്പൂർ എയർലൈൻസ്, കോണ്ടസ്, വെർജിൻ ഓസ്ട്രേലിയ എന്നീ വിമാന കമ്പനികളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതും വിലക്കർപ്പെടുത്തിയിട്ടുണ്ട്..

സിംഗപ്പൂർ എയർലൈൻസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിച്ചു നിങ്ങളുടെ ഡിവൈസുകൾ ചാർജ് ചെയ്യുവാനോ സീറ്റിന് സമീപത്തുള്ള പ്ലഗിൽ കുത്തിപവർ ബാങ്ക് ചാർജ് ചെയ്യുവാനോ പാടുള്ളതല്ല.

100 വാട്ട് അല്ലെങ്കിൽ അതിൽ താഴെയുള്ള പവർ ബാങ്കുകൾ മാത്രമേ നിയമപരമായി വിമാനങ്ങളിൽ ഹാൻഡ് കാരിയിൽ കൊണ്ടുപോകാൻ സാധിക്കു. നൂറു വാട്ടിലും 160 വാട്ട് ഇടയിലുള്ള പവർ ബാങ്ക് വിമാന കമ്പനിയുടെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ കൊണ്ടുപോകാൻ സാധിക്കും. ഇതിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് ഏപ്രിൽ ഒന്ന് 2025 മുതൽ ഫൈൻ ഉണ്ടാക്കുന്നതാണ്..

ക്വാൻ്റ്റസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഇൻബിൽഡ് ആയി വരുന്ന പെട്ടികൾ ഉപയോഗിക്കാൻ പാടുള്ളതല്ല പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.

ഇനിമുതൽ പവർ ബാങ്കിൻറെ വാങ്ങിച്ചപ്പോൾ ലഭിച്ച കവറും കൈവശം വയ്ക്കേണ്ടതാണ്. ഷോട്ട് സർക്യൂട്ട് ഒഴിവാക്കാൻ സാധിക്കുന്ന തരം പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ അനുവദിക്കുക ഉള്ളൂ..

ഓസ്ട്രേലിയയിൽ പവർ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൂം ഗുണമേന്മ പരിശോധിക്കുന്നതിനും ശക്തമായ നിയമങ്ങൾ ഇല്ലാത്തത് കാരണം ഭാവിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.

 താഴെപ്പറയുന്ന കമ്പനികളുടെ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ ഉപയോഗിക്കുവാൻ പാടില്ല..

Anker
Baseus 
SnapWireless power banks

വിമാനങ്ങളിൽ ഉപയോഗിക്കുന്ന പവർ ബാങ്കുകൾ ഇനിമുതൽ അംഗീകൃത കടകളിൽ നിന്നും വാങ്ങിക്കുന്ന ആവണമെന്നും അതിൻറെ ബില്ലുകൾ കൂടാതെ കവ്റുകൾ കയ്യിൽ കരുതേണ്ടതും ആണ്. ഓൺലൈനായി വാങ്ങിക്കുന്ന ചൈനീസ് പവർ ബാങ്കുകൾ വിമാനത്തിൽ കയറ്റുവാൻ സാധിക്കുന്നതല്ല..


Tuesday, 22 July 2025

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ..


ഒരു കോണ്ടമോ ഗർഭനിരോധന മാർഗങ്ങളോ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു കഴിഞ്ഞാൽ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ ചില അപകട വശങ്ങളുണ്ട്. എന്നാൽ അത്തരം അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ധാരാളം വഴികളുണ്ട്, അതുവഴി സുരക്ഷിതരായും ലൈംഗിക ആരോഗ്യമുള്ളവരായും തുടർന്നും ജീവിക്കാനാകും. 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഉടനെ ചെയ്യേണ്ടത് 

ധരിച്ചിരിക്കുന്ന കോണ്ടം മുറിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടാൽ, ഏതെങ്കിലും ലൈംഗിക പ്രവർത്തികൾ നിർത്തി പങ്കാളിയിൽ നിന്ന് മാറുക. ഒരു കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടൻ ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ടെന്ന് ഓർമ്മിക്കുക.

ബാത്ത്റൂം ഉപയോഗിക്കുക

ആദ്യം, യോനിയിൽ നിന്നും ലിംഗത്തിൽ നിന്നും മലദ്വാരത്തിൽ നിന്നുമുള്ള ദ്രാവകങ്ങൾ നീക്കംചെയ്യാൻ ബാത്ത്റൂമിലേക്ക് പോകുക. ഇത് നിങ്ങൾക്ക് കൂടുതൽ സുഖകരമാക്കുകയും മൂത്രനാളി അണുബാധയ്ക്ക് (യുടിഐ) കാരണമായേക്കാവുന്ന ബാക്ടീരിയകളെ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും. ടോയ്‌ലറ്റിൽ ഇരുന്ന് ജനനേന്ദ്രിയം ഉപയോഗിച്ച് താഴേക്ക് തള്ളി അവശേഷിക്കുന്ന ഏതെങ്കിലും ദ്രാവകം പുറന്തള്ളാം. മൂത്രമൊഴിക്കുന്നതും നല്ലതാണ്.

കോണ്ടം ഉപയോഗിക്കാതെയോ, അത് മുറിഞ്ഞതിനു ശേഷവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്ക് മൂത്രമൊഴിക്കുന്നതിലൂടെ ഗർഭധാരണ സാധ്യത ഇല്ലാതാക്കാൻ കഴിയില്ലെന്ന് അറിയുക. ശുക്ലത്തിലുള്ള ബീജം ഇതിനകം അണ്ഡാശയത്തിലേക്കു പോയിരിക്കാം.

വിഷമിക്കേണ്ട, നന്നായി കഴുകുക
ലൈംഗിക പ്രവർത്തനത്തിന് ശേഷം ജനനേന്ദ്രിയ പ്രദേശങ്ങൾക്ക് സമഗ്രമായ ശുദ്ധീകരണം ആവശ്യമാണ്. ജനനേന്ദ്രിയ ഭാഗങ്ങൾ കഴുകുന്നത് ആരോഗ്യപരമായി ഏറെ നല്ല ശീലമാണ്, യോനി അല്ലെങ്കിൽ മലദ്വാരം ഇത് യോനി അല്ലെങ്കിൽ മൂത്രനാളി വഴിയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കഴുകാനായി ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതും നല്ലതാണ്.
പ്രത്യേക സാഹചര്യത്തിൽ കോണ്ടം ഉപയോഗിക്കാതെയോ, മറ്റു ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ പരിഭ്രാന്തരാകാതിരിക്കണം. ഇതേക്കുറിച്ച് ആശങ്കകൾ ഉണ്ടെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുക. എന്നാൽ മറ്റൊരാളോടും സംസാരിക്കാൻ‌ താൽ‌പ്പര്യമില്ലെങ്കിൽ‌, ഔദ്യോഗിക ആരോഗ്യ കൌൺസിലിങ് സംവിധാനത്തെ ബന്ധപ്പെടുന്നതാണ് നല്ലത്.

ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർക്ക് അടിയന്തിര ഗർഭനിരോധനം (ഇസി) ആവശ്യമുണ്ടെങ്കിൽ, അതിന് ആവശ്യമായ വൈദ്യ സഹായം തേടുക. ലൈംഗികമായി പകരുന്ന അണുബാധ (എസ്ടിഐ) അല്ലെങ്കിൽ എച്ച് ഐ വി ബാധിതരാണെന്ന് ആശങ്കയുണ്ടെങ്കിൽ, ഒരു ഡോക്ടറുമായോ ലൈംഗികാരോഗ്യ ക്ലിനിക്കുമായോ ബന്ധപ്പെടുക.

ലക്ഷണങ്ങൾ 

ഇവ ചില സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ രോഗലക്ഷണങ്ങളില്ലാത്തവയാണെങ്കിലും മറ്റുള്ളവയിൽ വ്രണം, ചൊറിച്ചിൽ, മണമുള്ള ഡിസ്ചാർജ് അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവ അനുഭവപ്പെടാം.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്തിയെങ്കിൽ ജനനേന്ദ്രിയം, മലദ്വാരം എന്നിവയിൽ ശ്രദ്ധ പുലർത്തുക, അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എസ്ടിഐ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ 72 മണിക്കൂറിനുള്ളിൽ മുൻകരുതലുകൾ സ്വീകരിക്കണം. ചെയ്യുക.അതുപോലെ, 72 മണിക്കൂർ സമയപരിധിക്കുള്ളിൽ എച്ച് ഐ വി പ്രതിരോധ മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.






Sunday, 20 July 2025

പുരാതന ഈജിപ്തുകാർക്ക് പറക്കാൻ അറിയാമായിരുന്നോ..?

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രാചീന മനുഷ്യരുടെ ബുദ്ധി വൈഭവം പ്രകടിപ്പിക്കുന്ന പല നിർമ്മിതി കളും കണ്ടെത്തിയിട്ടുണ്ട്. 

അത്തരത്തിൽ 1898 ൽ ഈജിപ്തിൽ സഖാറ പിരമിഡിന് സമീപം പാഡിമെൻ ശവകുടീരത്തിന്റെ ഖനനത്തിനിടെ കണ്ടെത്തിയ മരം കൊണ്ട് നിർമ്മിച്ച ഒരു കരകൗശല വസ്തു ' സഖാറ പക്ഷി.' ഇതിന് ഏകദേശം 2200 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ആകൃതി ഒരു പക്ഷിയോട് സാമ്യമുള്ളതാണെങ്കിലും, അതിന് ഒരു ആധുനിക വിമാനവുമായി കൂടുതൽ സാമ്യമുണ്ട്. പ്രത്യേകിച്ച് ഈ രൂപത്തിന്റെ ചിറകുകൾ കൃത്യമായ എയ്‌റോഡിനാമിക്ക് തത്വങ്ങൾ അനുസരിക്കുന്നവയാണ് . ഈജിപ്ഷ്യൻ പക്ഷിദേവനായ ഹോറസിന്റെ (Horus ) ബഹുമാനാർത്ഥമാണ് ഈ രൂപം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വസിക്കുന്നു. അതല്ല ഇത് ഒരു കളിക്കോപ്പ്‌ ആണെന്നും (അങ്ങനെയാണെങ്കിൽ ഉണ്ടായിരുന്ന ഒരു വസ്തുവിന്റെ ചെറു പതിപ്പ് അല്ലേ എന്ന് മറുചോദ്യം), പക്ഷികളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന ' boomerang' ആണെന്നും അഭിപ്രായമുണ്ട്. ഇതിന് സമീപം കണ്ടെത്തിയ മൂന്ന് പാപ്പിറസുകളിൽ ‘എനിക്ക് പറക്കാൻ ആഗ്രഹമുണ്ട്’ എന്ന വാചകം പരാമർശിച്ചിട്ടുണ്ട്.

ഈ സവിശേഷതകളെല്ലാം 1898-ൽ ഈ പുരാവസ്തു കണ്ടെത്തിയ ഡോക്ടർ ഡോ. ഖലീൽ മെസിഹ പറയുന്നത് പുരാതന ഈജിപ്തുകാർ അവർ നിർമ്മിച്ചതോ സാക്ഷ്യം വഹിച്ചതോ ആയ ഒരു വിമാനത്തിന്റെ മാതൃകയായിട്ടാണ്. സഖാറ പക്ഷിക്ക് എയറോഡൈനാമിക് ഗുണങ്ങളുണ്ടെന്നും പക്ഷിയിൽ നിന്ന് കാണാതായ ഒരേയൊരു വാൽ വിംഗ് സ്റ്റെബിലൈസർ മാത്രമാണെന്നും അത് പറക്കാൻ പ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി, മെസിഹ ഒരു വുഡ് മോഡൽ നിർമ്മിക്കുകയും വാൽ ചേർക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ അതിന് പറക്കാൻ സാധിച്ചു.
2006 ൽ, ഏവിയേഷൻ, എയറോഡൈനാമിക്സ് വിദഗ്ധനായ സൈമൺ സാണ്ടർസൺ സഖാറ പക്ഷിയുടെ ഒരു പകർപ്പ് വാൽ ഇല്ലാതെ നിർമ്മിക്കുകയും അതിന്റെ എയറോഡൈനാമിക് ഒരു കാറ്റ് തുരങ്കത്തിൽ പരീക്ഷിക്കുകയും ചെയ്തു, ഫലം അതിന്റെ നാലിരട്ടി ഭാരവുമായി പറന്നു.

Saturday, 19 July 2025

ബിസ്ലേരി..

ബിസ്ലേരി എന്നത് യഥാർത്ഥത്തിൽ ഒരു ഇറ്റാലിയൻ ബ്രാൻഡാണ്. 1965ൽ ഇറ്റാലിയൻ ഡോക്ടർ സിസാരി റോസിയും , ഇന്ത്യൻ വ്യവസായി ഖുഷ്‌റൂ സുൻതൂക്കും ചേർന്ന് താനെയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് കൊണ്ട് ബിസ്‌ലേരി കുപ്പിവെള്ളം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആദ്യം ഇത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് വിറ്റിരുന്നത്.

 1969ൽ കമ്പനി ബിസിനസിൽ പ്രതിസന്ധി നേരിട്ടു. ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിച്ച കമ്പനി ഇതേതുടർന്ന് പാർലെ ഗ്രൂപ്പിന്റെ ജയന്തിലാൽ ചൗഹാൻ 4 ലക്ഷത്തിന് അന്ന് ബിസ്ലേരി ഏറ്റെടുത്തു.

1969ൽ പാർലെ ഗ്രൂപ്പ് ബിസ്ലേരിയുടെ പേരിൽ സോഫ്റ്റ് ഡ്രിംങ്ക്സ്, സോഡാ എന്നിവ അവതരിപ്പിച്ച് കൊണ്ട് വിപുലീകരണം ശക്തമാക്കി.വൈകാത തന്നെ രാജ്യം മുഴുവൻ ബിസ്ലേരി എന്ന ബ്രാൻഡ് അറിയപ്പെട്ടു. കാർബണേറ്റഡ് നോൺ കാർബണേറ്റഡ് മേഖലകളിൽ കമ്പനി പ്രധാനമായും സോഡാ വിൽപ്പന നടത്തി. ഇതിന് പിന്നാലെ കമ്പനി സാധാരണക്കാർക്കായി കുടിവെള്ള വിൽപ്പനയും ശക്തമാക്കി.
വർഷങ്ങളായി, വർദ്ധിച്ചുവരുന്ന ആവശ്യത്തിന് പ്രതികരണമായി കമ്പനി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തു. ബിസ്ലേരി ആദ്യ കുപ്പി വെള്ളത്തിലാണ് തുടങ്ങിയത്. ഇത് വിജയം ആയതിന് പിന്നാലെ കമ്പനി കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. പിന്നീട്, കമ്പനി കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, സോഡ, ഐസ്ബോക്സുകൾ, എന്നിവ അവതരിപ്പിച്ചു.

ബിസ്ലേരി കുപ്പിവെള്ളങ്ങൾ രാജ്യമെങ്ങും പ്രശസ്തമായപ്പോൾ കുപ്പിവെള്ള മേഖലയിൽ വൻ വിജയം കൈവരിച്ചതിന് പിന്നാലെ
ബിസ്ലേരിയുടെ പേരിൽ അനേകം വ്യാജ കുപ്പിവെള്ളങ്ങളുടെ വിപണിയിൽ എത്തി. Belsri, Bilseri, Brislei, Bislaar തുടങ്ങിയ പേരു കളിൽ നിങ്ങൾക്ക് അനേകം കുപ്പിവെ ള്ളങ്ങൾ പല കടകളിലായി കാണാൻ സാധിക്കും.പല ലോക്കൽ കടക്കാരും ബിസ്ലേരിയുടെ കാലി കുപ്പികളിൽ ശുദ്ധീകരിക്കാത്ത വെള്ളം നിറച്ച് വിൽക്കാറുണ്ട്. ഇത് കമ്പനിയുടെ ബ്രാൻഡ് വാല്യുവിനെ സാരമായി ബാധിക്കുന്നു.

Friday, 18 July 2025

സൗദിയ 163., ദാരുണ വിമാന അപകടം..

വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ അപകടങ്ങളിൽ ഒന്നായിരുന്നു സൗദിയ 163
കറാച്ചിയിൽ നിന്നും റിയാദ് വഴി ജിദ്ദയിലേക്കു സർവീസ് നടത്തിയിരുന്ന SCHEDULED FLIGHT ആയിരുന്നുസൗദിയ 163 .(SV 163) 

വിമാനമാകട്ടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും അത്യാധുനികമായിരുന്ന അമേരിക്കൻ നിർമിത LOCKHEED TRISTAR 1011നും.( 70 കളിൽ തന്നെ അപകട ഘട്ടങ്ങളിൽ സ്വയം ലാൻഡ് ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്ന വൈഡ് ബോഡി ജെറ്റ് ആയ 1011 എങ്ങനെ ഏവിയേഷൻ മാർക്കെറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടു.

1980 ഓഗസ്റ് 19 പതിവ് പോലെ പാക്കിസ്ഥാൻ സമയം വൈകീട്ട് 6.32 നു കറാച്ചിയിൽ നിന്നും SAUDIA 163 പറന്നുയർന്നു.സൗദി സമയം രാത്രി 7.06 നു വിമാനം റിയാദിൽ LAND ചെയ്തു.ജിദ്ദ ലക്ഷ്യമായിട്ടുള്ളവർ ഒഴികെ സകലരും റിയാദിൽ ഇറങ്ങി .ഏകദേശം 2 മണിക്കൂർ നീളുന്ന REFUELING നായുള്ള ലേ ഓഫിന് ശേഷം സൗദി സമയം രാത്രി 09.08 നു ജിദ്ദയിലേക്ക് പറക്കുമ്പോൾ വിമാനത്തിൽ 287 യാത്രക്കാരും 14 ജീവനക്കാരുമുണ്ടായിരുന്നു.DOMESTIC ROUTE ആയതു കൊണ്ട് ഭൂരിപക്ഷവും സൗദി പൗരന്മാരായിരുന്നു പിന്നെ ഹജ്ജിനു പോകുന്ന കറാച്ചിയിൽ നിന്നുള്ള പാകിസ്താനികളും ഇറാനികളും പിന്നെ സൗദിയിൽ ജോലി ചെയ്യുന്ന പാശ്ചാത്യരും.ഒരു വിമാനത്തിന്റെ നട്ടെല്ലായ അതിന്റെ പൈലറ്റുമാരെ കുറിച്ച് പറയാതിരിക്കുന്നത് ശരിയാകില്ല

ക്യാപ്റ്റൻ:മുഹമ്മദ് അലി ഖോയ്തെർ (38 Years old)

ഫസ്റ്റ് ഓഫീസർ:സമി അബ്ദുല്ല ഹസ്നെയിൻ (26 Year old)

ഫ്ളൈറ് എൻജിനീയർ :ബ്രാഡ്‌ലി കർട്ടിസ് ( 42 Year Old)

ഫ്ളൈറ് എൻജിനീയർ ഒഴികെ ഇരുവരും സൗദി പൗരന്മാർ.രണ്ടു പൈലറ്റുമാരും മോശം TRACK RECORD ഉള്ളവർ ക്യാപ്ടൻ മുഹമ്മദ് അലി പൈലറ് ട്രെയിനിങ് കാലത്തു SLOW LEARNER എന്ന മോശം പേര് സമ്പാദിച്ച ഒരുവൻ പക്ഷെ അദ്ദേഹത്തിന് EXPERIENCE ഉണ്ടായിരുന്നു എന്നത് വിരോധാഭാസവും.

(ഇന്നത്തെ സൗദി അറേബിയൻ എയർലൈൻസ് പൈലറ്റുമാർ ലോകോത്തര നിലവാരം ഉള്ളവരാണെന്ന വസ്തുത ഈയവസരത്തിൽ സൂചിപ്പിക്കട്ടെ )

 അമേരിക്കക്കാരനായ FLIGHT ENGINEER ആകട്ടെ പൈലറ്റ് എന്ന നിലയിൽ പരാജയപ്പെട്ട ശേഷം പണം അങ്ങോട്ട് നൽകി EXPERIENCE നായി സൗദിയയിൽ തുടരുന്ന ഒരുവൻ.(ഒരാൾ അമേരിക്കൻ പൗരനായാൽ അയാൾ അയാളൊരു GENIUS എന്ന് കരുതുന്ന നമ്മുടെ നാട്ടിലെ ലോകം കാണാത്ത സുഹൃത്തുക്കൾ ഇത് ശ്രദ്ധിക്കുമല്ലോ ല്ലേ?)


ടേക്ക് ഓഫ് ചെയ്തു 10 മിനുട്ടിനു ശേഷം TAIL നടുത്തുള്ള കാർഗോ ഹോൾഡിൽ പുകയുണ്ടെന്നു COCK PIT WARNING വന്നു തുടങ്ങി.ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്നുള്ള നിർദേശങ്ങൾ ഫ്ളൈറ് ഓപ്പറേഷൻസ് മാനുവലിലെ EMERGENCY & ABNORMAL PROCEDURES എന്ന CHAPTERലുണ്ടാകും.ഫ്ളൈറ് എൻജിനീയർ ബ്രാഡ്‌ലി കർട്ടിസ് മാനുവൽ പരിശോധിച്ചെങ്കിലും അയാൾക്കതു കണ്ടെത്താൻ കഴിഞ്ഞില്ല കാരണം ഞെട്ടിപ്പിക്കുന്നതായിരുന്നു ഡിസ്ലെക്സിയ (WORD BLINDNESS) എന്ന അസുഖമുള്ള ഒരുവനായിരുന്നു അയാൾ.ക്യാപ്ടൻ നിരവധി തവണ ചോദിച്ചെങ്കിലും മനുവലിൽ അങ്ങനെയൊന്നില്ല എന്ന് മറുപടി നൽകിയ കർട്ടിസ് താൻ കാബിനിൽ പോയി അന്വേഷിച്ചു വരാമെന്നു പറഞ്ഞു പുറകിലേക്കു പോയി.അന്നേരം ക്യാപ്റ്റൻ മാനുവൽ പരിശോധിച്ചപ്പോൾ തിരിച്ചു ലാൻഡ് ചെയ്യുക എന്നതാണ് PROCEDURE എന്നറിയുകയും ക്യാപ്റ്റൻ റിയാദ് എയർപോർട്ടിൽ വിവരം നൽകുകയും തുടർന്ന് അത്യാധുനികമായ ഫയർ ഫൈറ്റിംഗ് യൂണിറ്റ് ഉൾപ്പെടയുള്ള വൻ പടയോടെ അടിയന്തിര ലാൻഡിങ്ങിനുള്ള ഒരുക്കങ്ങൾ റിയാദ് എയർ പോർട്ട് അധികൃതർ സ്വീകരിക്കുകയും ചെയ്തു.ഇതിനിടെ വിഡ്ഢിയായ ഫ്‌ളൈറ്റ് എഞ്ചിനീയർ തിരികെ എത്തുകയും കാബിനിലെ പുകയെ കുറിച്ച് അതിന്റെ ഗൗരവത്തെ കുറിച്ച് തന്റെ ജാള്യത മറക്കാൻ പൈലറ്റിന് തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തു.

പക്ഷെ കാബിനിൽ ഈ സമയം പുക നിറയുകയും കുട്ടികൾ ഉൾപ്പെടയുള്ള യാത്രക്കാർ അലറി കരയുകയും ചെയ്തു കൊണ്ടിരുന്നു.
സ്ഥിതി നിയന്ത്രണാതീതമായപ്പോൾ വിദേശിയായ ചീഫ് എയർ ഹോസ്റ്റസ് കോക്ക് പിറ്റിലേക്കു വരുകയും കാബിനിലെ അപകടാവസ്ഥ ക്യാപ്ടനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും EMERGENCY EVACUATION നുള്ള നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു ഇത്തരം സന്ദർഭങ്ങളിൽ ഒരു പൈലറ്റ് തന്റെ വിമാനം ലഭ്യമായ റൺവെയിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും എമെർജെൻസി ബ്രെക്കിങ്ങിലൂടെ വിമാനം റൺവെയിൽ എത്രയും പെട്ടെന്നു നിർത്തുകയും കേവലം 90 സെക്കന്റിനകം സകല യാത്രക്കാരെയും EVACUATE ചെയ്യണമെന്നാണ് നിയമം .

പക്ഷെ എന്തോ ക്യാപ്ടന് സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല തന്നെയുമല്ല ബ്രാഡ്‌ലി നൽകിയ തെറ്റായ വിവരത്തിന്റെ പുറത്തുള്ള അമിതമായ ആത്മ വിശ്വാസത്തിൽ അവർ വിമാനം റിയാദിൽ സാധാരണ പോലെ ലാൻഡ് ചെയ്തു.

വിമാനത്തിന് പിന്നാലെ എയർപോർട് ഫയർ ഫൈറ്റിങ് യൂണിറ്റിന്റെ കോൺവോയ് വിമാനം എമെര്ജെസി ബ്രെക്ക് ചെയ്യുമെന്ന കരുതലോടെ എന്നാൽ അതിവേഗത്തിൽ ജീവൻ പണയം വെച്ച് പാഞ്ഞു.പക്ഷെ 4 കിലോമീറ്റർ നീളമുള്ള റൺവെയിൽ വിമാനം നിർത്താതെ ഓടി കൊണ്ടിരുന്നു. TOUCH DOWN ചെയ്തു ഏതാണ്ട് മൂന്ന് മിനുട്ട് ആയപ്പോൾ വിമാനം റൺവെയുടെ ഒരറ്റത്ത്‌ നിന്നു പോയി.പക്ഷെ അതിന്റെ ശക്തമായ 3 റോൾസ് റോയ്‌സ് എൻജിനുകൾ മൂന്നും ആരോടോ എന്തോ പകയുള്ള പോലെ പ്രവർത്തിച്ചു കൊണ്ടിരുന്നു...രക്ഷാ പ്രവർത്തകർ ആ രാവിൽ നിസ്സഹായരായി നോക്കി നിന്നു പോയി.കാരണം എൻജിൻ ഓഫ് ചെയ്തെങ്കിൽ മാത്രമേ രക്ഷാ പ്രവർത്തകർക്ക് വിമാനത്തിന് അരികിലെത്തി യാത്രക്കാരെ രക്ഷ പെടുത്തുവാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ അതിശക്തമായ റോൾസ് റോയ്‌സ് എൻജിനുകൾ അടുത്ത് നിൽക്കുന്ന എന്തിനെയും ഭ്രാന്തമായ ശക്തിയിൽ ഉള്ളിലേക്ക് വലിച്ചെടുക്കും.
കൊച്ചു കുട്ടികൾ ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങളിലെ 301 മനുഷ്യർ തങ്ങളുടെ കൺമുമ്പിൽ വെന്തമരാൻ പോകുന്നത് മുന്നിൽ കണ്ട രക്ഷാ പ്രവർത്തകർ തങ്ങളുടെ നിസ്സഹായാവസ്ഥ എയർപോർട് ഗ്രൗണ്ട് കൺട്രോളിനെ അറിയിച്ചു.ഗ്രൗണ്ട് കൺട്രോൾ ആകട്ടെ ക്യാപറ്റനോട് എൻജിൻ ഓഫ് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.പക്ഷെ ക്യാപ്റ്റന്റെ RADIOING നിലച്ചു എല്ലാവരും നോക്കി നിൽക്കെ മനുഷ്യൻ നിര്മിച്ചതിൽ വെച്ച് ഏറ്റവും സുന്ദരമായ വിമാനങ്ങളിൽ ഒന്നും അതിനകത്തു കുടുങ്ങി പോയ വിലമതിക്കാനാകാത്ത 301 മനുഷ്യരും പച്ചക്കു കത്തി അമർന്നു...
ആരും രക്ഷപ്പെട്ടില്ല.ഈ ലോകത്തു ഗ്രൗണ്ടിൽ വെച്ച് നടന്ന ഏറ്റവും വലിയ വിമാന അപകടം സൗദി മണ്ണിലെ ഏറ്റവും വലിയ ദുരന്തം എന്നീ റെക്കോഡുകൾ സ്വന്തമാക്കി.ആ റെക്കോഡുകൾ ഇനിയൊരിക്കലും തിരുത്തപെടാതിരിക്കട്ടെ...
അന്വേഷങ്ങൾ കുറെ നടന്നു .എന്നാലും കുറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് സൗദിയ ചാമ്പലായതു.ചിലതിനു ഉത്തരമുണ്ട് ചിലതിനില്ല

1) എവിടെ നിന്നാണ് പുക വന്നത്?.

Ans: പാകിസ്താനി ഹജ്ജ് തീർത്ഥാടകരായിരുന്നു ആ ഉത്തരം. ആ പഴയ കാലത്തു ഹജ്ജിനു പോകുമ്പോൾ ഇന്നത്തെ സൗകര്യങ്ങൾ ഇല്ല തന്നെയുമല്ല പലരും ക്യാമ്പ് ചെയ്യാനായി കയ്യിൽ മണ്ണെണ്ണ സ്റ്റോവ്വുകൾ കയ്യിൽ കരുതുന്ന ഒരു കാലവുമുണ്ടായിരുന്നു.കറാച്ചിയിൽ നിന്നും കയറിയ ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകളിൽ മണ്ണെണ്ണ നിറച്ച നിരവധി സ്റൊവ്വുകൾ ഉണ്ടായിരുന്നു.ഇതിന്റെ അവശിഷ്ടം കണ്ടെടുകയുണ്ടായി.വിമാനം ഉയരത്തിൽ പറക്കുമ്പോൾ സംജാതമാകുന്ന മർദ്ദത്തിന്റെയും താപത്തിന്റെയും വ്യത്യാസത്തിൽ മണ്ണെണ്ണക്കു തീ പിടിച്ചതാകാം എന്നാണു അന്വേഷണ സംഘം കണ്ടെത്തിയത്.ഇതിനു ശേഷം സൗദിയിലേക്ക് ഹജ്ജിനും അല്ലാതെയും വരുന്ന വരുന്ന വിമാനങ്ങളിൽ എളുപ്പം തീ പിടിക്കപ്പെടുന്ന സ്ടവ്വുകൾ നിരോധിക്കപ്പെട്ടു.

2) എന്ത് കൊണ്ട് ക്യാപ്റ്റൻ വിമാനം എമെര്ജെന്സി ബ്രെക്ക് ഉപയോഗിച്ച് നിർത്തിയില്ല?.

Ans:കൃത്യമായ ഉത്തരം അറിയില്ല..!!

3) എന്ത് കൊണ്ട് ക്യാപ്റ്റൻ വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ല?.എല്ലാവരെയും EMERGENCY EVACUATE ചെയ്തില്ല?

Ans: കൃത്യമായ ഉത്തരംഅറിയില്ല..!!

മേല്പറഞ്ഞ രണ്ടു ചോദ്യത്തിനും ഒരു സാധ്യതയുണ്ട്.കാബിനിലെ വിഷമയമായ പുക ഒരു ലാൻഡ് ചെയുന്നതോടെയോ അതിനു തൊട്ടു മുമ്പായോ ഒരു പക്ഷെ കോക്ക് പിറ്റിൽ കയറിയിരിക്കാം.തന്മൂലം ലാൻഡ് ചെയ്‌തെകിലും പൈലറ്റുമാർ ബോധരഹിതരോ ഒരു എമെര്ജെന്സി ചെയ്യുവാൻ കഴിയാത്ത വിധം ശരീരം തളര്ന്നവരോ (INCAPACITATED) ആയി കാണണം.അത് കൊണ്ടാകണം വിമാനം റൺവെയിൽ കുറെ ദൂരം പോയി അകലെ നിന്നു പോയതും എൻജിൻ ഓഫാകാതെ പോയതും..എന്തയാലും ദയനീയമായി പോയി ആ മരണം....

SAUDIA 163 എന്തായാലും ലോക വ്യോമയാന മേഖലക്ക് ഒരു പാഠമായി മാറി എന്നതാണ് സത്യം.ഇതിനു ശേഷം ലോകത്തുള്ള FLYING SCHOOL കളിൽ സൗദിയ 163 EMERGENCY EVACUATION ഒരു  സിലബസ്സായി പരിമണമിച്ചു

Thursday, 17 July 2025

ഐസ് ഇല്ലാത്ത ആർട്ടിക് വിദൂരമല്ല..

ഐസില്ലാത്ത ആർട്ടിക് വിദൂരമല്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഇതേ രീതിയിൽ പോയാൽ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിക് സമുദ്രത്തിൽ ആദ്യ ഐസില്ലാദിനം സംഭവിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. 
കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യാപ്തിയിലേക്കാണ് പുതിയ അനുമാനം വിരൽചൂണ്ടുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് 2027-ൽ ആർട്ടിക് മഞ്ഞുപാളികൾ ഇല്ലാതാകുമെന്ന ഗവേഷണമുള്ളത്.
ആർട്ടിക് സമുദ്രം ചരിത്രലാദ്യമായി മഞ്ഞുപാളികളില്ലാത്ത ദിനത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. യു.എസിലെ കൊളറാഡോ ബൗൾഡർ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥൻബെർഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാഗവേഷകരാണ് പഠനത്തിന് പിന്നിൽ.
ഓരോ ദശാബ്ദത്തിലും 12 ശതമാനത്തിൽ കൂടുതൽ മഞ്ഞുപാളികൾ ഉരുകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇത് ക്രമേണ ആർട്ടിക്കിലെ എല്ലാ ഐസും ഉരുകുന്ന ഒരു ദിവസത്തിലേക്ക് എത്തിക്കും. ഇത് 2027-ലാകുമെന്നാണ് പറയുന്നത്. നേരത്തെ ഒൻപത് മുതൽ 20 വർഷങ്ങൾക്ക് ശേഷവുമാകും സംഭവിക്കുക എന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കാലാവസ്ഥ വ്യതിയാനം പാരമ്യത്തിലെത്തിയതിനാൽ ഇത് വളരെ പെട്ടെന്നാകും. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്ററോ അതിൽ താഴെയേ ഉള്ള ഹിമപ്രദേശത്താകും ഇത് സംഭവിക്കുക. മഞ്ഞുരുകുന്നതിന്റെ വേഗത 12 ശതമാനമായി വർദ്ധിച്ചു.
ആർട്ടിക്കിലെ മഞ്ഞിരുകിയാൽ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരും. സമുദ്രനിരപ്പിൽ നിന്ന് വളരെ കുറച്ച് മാത്രം ഉയരത്തിൽ നിൽക്കുന്ന നഗരങ്ങളെല്ലാം കടലെടുക്കുമെന്ന് സാരം. ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും ഇത് സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സമുദ്രത്തിലല്ലാതെ ആർട്ടിക് മേഖലയിൽ ഐസ് ഉരുകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുകയെന്ന് ഗവേഷകർ പറയുന്നു. ചരിത്രാതീത കാലത്തെ സൂക്ഷ്മ ജീവികൾ ഉൾപ്പടെ ഈ മഞ്ഞുപാളിയിലുണ്ട്. മഞ്ഞുരുകിയാൽ ഇവ പുറത്തെത്തിയേക്കാം.

Wednesday, 16 July 2025

സയ്‌നെഡ്ന്റെ രുചി ലോകത്തെ അറിയിച്ച മലയാളി..

സയ്‌നെഡ് കണ്ടുപിടിച്ച നാൾ മുതൽക്കേ അതിന്റെ രുചി എന്താകുമെന്ന് മനുഷ്യൻ ആലോചിച്ചിട്ടുണ്ടാവാം. എന്നാൽ അതിനെ രുചിച്ച്‌ നോക്കാൻ ആരും തയ്യാറായിരുന്നില്ല. പക്ഷേ, 19 വർഷങ്ങൾക്ക് മുൻപ്, ഒരു മലയാളി സയ്‌നെഡ് രുചിച്ച്‌ നോക്കി അതിന്റെ രഹസ്യം ശാസ്ത്രലോകത്തിന് സമ്മാനിച്ചു.


എറണാകുളം സ്വദേശിയായ എം.പി. പ്രസാദ്, ഒരു സ്വർണപ്പണിക്കാരനാണ് ഈ അപൂർവ അനുഭവം രേഖപ്പെടുത്തിയത്. ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളിൽ മുങ്ങിയിരുന്ന പ്രസാദ്, 2006 ജൂൺ 17-ന് പാലക്കാടിലെ ഒരു ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു.

 പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ഒരു ചരിത്രരേഖയായി മാറി.
പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിൽ അദ്ദേഹം എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.
"ഡോക്ടർമാരോട്: പൊട്ടാസ്യം സയ്‌നെഡ്, ഇതിന്റെ രുചി ഞാൻ അറിഞ്ഞു. വളരെ പതുക്കെ, ആരംഭത്തിൽ കുറച്ച് പുകച്ചതുപോലെയാണ്. നാക്കെല്ലാം എരിയും. ഹാർഡ് ആണ്. നല്ല ചവർപ്പാണ്."
ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രലോകം സയ്‌നെഡിന്റെ രുചിയെ "അക്രിഡ് ടേസ്റ്റ് വിത്ത് ബേണിങ് സെൻസേഷൻ" എന്നാണ് വിശേഷിപ്പിച്ചത്.

പ്രസാദ് ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച ഒരാളായിരുന്നു. സ്വർണപ്പണി ജീവിതോപാധിയാക്കി, "ഗോൾഡൻ ജ്വല്ലറി വർക്ക്സ്" എന്ന കട തുടങ്ങുകയും ചെയ്തു. എന്നാൽ, രാജസ്ഥാനിൽ നിന്ന് വന്ന ചില തട്ടിപ്പുകാരുടെ കൈകളിൽ പതിയെ പണവും സ്വപ്നങ്ങളും നഷ്ടപ്പെട്ടു. വഞ്ചിക്കപ്പെട്ടതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യക്ക് തയാറായി.
സ്വർണപ്പണിക്കാരനായതുകൊണ്ടുതന്നെ സയ്‌നെഡ് സ്വന്തമാക്കാൻ പ്രസാദിന് ബുദ്ധിമുട്ട് ഉണ്ടായില്ല.

 ആത്മഹത്യക്കുറിപ്പിന്റെ ആദ്യ പേജിൽ സാമ്പത്തിക പ്രശ്നങ്ങൾ, രണ്ടാമത്തെ പേജിൽ മാതാപിതാക്കൾക്കുള്ള വാക്കുകൾ, മൂന്നാമത്തെ പേജിൽ മജിസ്ട്രേറ്റിനുള്ള കുറിപ്പ് – അതിനെല്ലാം ശേഷം, അവസാന പേജിൽ സയ്‌നെഡ് ഉപയോഗിച്ച അനുഭവം അദ്ദേഹം വിശദീകരിച്ചു.
അവസാനമായി, പ്രസാദ് തന്റെ അബദ്ധം കുറിച്ചു:

"ഞാൻ സയ്‌നെഡ് മദ്യത്തിൽ ഇട്ട് അലിയിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേന കൊണ്ട് ഞാൻ ഈ കത്ത് എഴുതി. എഴുത്തിനിടയിൽ പേനയുടെ അറ്റം നാക്കിൽ മുട്ടിച്ചു. അതിനുശേഷം ഭയങ്കരമായ എരിച്ചിലുണ്ടായി. അതിന്റെ രുചി എഴുതിയ ശേഷം, ഞാൻ..."

പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ഡോ. പി.ബി. ഗുജറാൽ കണ്ടെത്തിയത്, പ്രസാദ് നേരിട്ട് സയ്‌നെഡ് കുടിച്ചിരുന്നില്ല; അവൻ ഉപയോഗിച്ച പേനയിലൂടെ ഒരു മുതൽ രണ്ട് മില്ലിഗ്രാം സയ്‌നെഡ് ആകയത്രേ ശരീരത്തിലേക്ക് കടന്നത്. അതിന്റെ ചൂടേറിയ ചവർപ്പാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

15 വർഷങ്ങൾക്ക് ശേഷം, പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ലോകശ്രദ്ധ നേടിയത് 2021-ലെ ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ബെഞ്ചമിൻ ലെബറ്ററ്റിന്റെ “When We Cease to Understand the World” എന്ന പുസ്തകത്തിലൂടെയാണ്.
പ്രസാദ് ഇന്ന് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നത്, മരണത്തിനുമപ്പുറം ശാസ്ത്രലോകത്തിനൊരു സംഭാവന നൽകിയ വ്യക്തിയായിയാണ്

Monday, 14 July 2025

മഹീന്ദ്രയിൽ നിന്നും പുതിയ താറും രണ്ട് ഇലക്ട്രിക് എക്സ്യുവികളും അടുത്തവർഷം ഓസ്ട്രേലിയയിലേക്ക്..

മഹീന്ദ്രയിൽ നിന്നുള്ള രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ 2026 അവസാനത്തോടെ ഓസ്‌ട്രേലിയയിൽ എത്തുമെന്ന് ഇന്ത്യൻ കാർ നിർമ്മാതാക്കൾ അറിയിച്ചു.

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇


കഴിഞ്ഞ ആഴ്ച പെട്രോൾ പവർ XUV 3XO സിറ്റി എസ്‌യുവി പുറത്തിറക്കിയ വേളയിൽ സംസാരിച്ച ബ്രാൻഡിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് മേധാവി സച്ചിൻ അരോൽക്കർ, ഇലക്ട്രിക് കൂപ്പെ എസ്‌യുവികൾ ഓസ്ട്രേലിയയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടന്നുവരികയാണെന്ന് പറഞ്ഞു.

ഇന്ത്യയിലെ ചക്കാനിലുള്ള പുതിയ ഇലക്ട്രിക് കാർ പ്ലാന്റിലാണ് മഹീന്ദ്ര BE 6e, മഹീന്ദ്ര XEV 9e കൂപ്പെ എസ്‌യുവികൾ നിർമ്മിക്കുന്നത്. ഫോക്‌സ്‌വാഗനുമായി സഹകരിച്ച് പുതിയ INGLO ഇലക്ട്രിക് ആർക്കിടെക്ചറിൽ ഇത് നിർമ്മിക്കപ്പെടുന്നു.

BE 6E 

കൂപ്പെ സ്റ്റൈലിംഗുള്ള അഞ്ച് വാതിലുകളുള്ള, അഞ്ച് സീറ്റുള്ള ഒരു എസ്‌യുവിയാണ് BE 6e, ഇത്  MAZDA CX3 നെക്കാൾ നീളമുള്ളതും എന്നാൽ TOYOTA RAV 4 നെക്കാൾ അല്പം ചെറുതുമാണ്.

500 കിലോമീറ്ററിൽ കൂടുതൽ WLTP ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനായി റേറ്റുചെയ്ത ലിഥിയം-അയൺ ഫോസ്ഫേറ്റ് 59kWh ബാറ്ററി പായ്ക്കുമായി സംയോജിപ്പിച്ച് 172kW സിംഗിൾ ഇലക്ട്രിക് മോട്ടോർ ഇതിൽ ഉപയോഗിക്കുന്നു. 

പകരമായി, 533 കിലോമീറ്റർ WLTP ഡ്രൈവിംഗ് റേഞ്ച് റേറ്റിംഗിനായി വലിയ 79kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ കൂടുതൽ ശക്തമായ 210kW/380Nm മോട്ടോറും ഉണ്ട്.

XEV 9E 

XEV 9e, കൂപ്പെ സ്ലോപ്പിംഗ് റൂഫുള്ള അഞ്ച് സീറ്റർ അഞ്ച് ഡോർ കാറാണ്, വലിപ്പത്തിൽ പുതിയ TOYOTA PRADO 250 SERIES സമാനമാണ്, എന്നാൽ കൂടുതൽ ശക്തമായ മോട്ടോറും വലിയ ബാറ്ററി സജ്ജീകരണവും മാത്രമേ ഉപയോഗിക്കുന്നുള്ളൂ, BE 6e-യെക്കാൾ വലുതാണെങ്കിലും 550 കിലോമീറ്റർ WLTP ഡ്രൈവിംഗ് റേഞ്ച് റേറ്റിംഗ് വാഗ്ദാനം ചെയ്യുന്നു.

മോഡലുകൾ ഫ്രണ്ട്, റിയർ, ഓൾ-വീൽ ഡ്രൈവുകളിൽ ലഭ്യമാകുമെങ്കിലും, നൽകിയിരിക്കുന്ന കണക്കുകൾ റിയർ-വീൽ ഡ്രൈവ് പതിപ്പുകൾക്കുള്ളതാണ്..

ഇന്ത്യയിൽ പുതുതായി പുറത്തിറക്കിയ XUV 3XO ലൈറ്റ് എസ്‌യുവി ഓസ്ട്രേലിയയിൽ രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ് 

 82kW/200Nm ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ, അതേ എഞ്ചിൻ എന്നാൽ കൂടുതൽ ശക്തമാണ്, 96kW/230Nm ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ.

ഒരു കാറിന്റെ വലിപ്പത്തിനായി ക്രമീകരിക്കുന്നതിന് മുമ്പ് പാസഞ്ചർ വാഹനങ്ങൾക്കുള്ള CO2 ലക്ഷ്യം കിലോമീറ്ററിന് 140 ഗ്രാം CO2 ആണ്, 3XO യുടെ കണക്ക് 136 ഗ്രാം/കി.മീ ആണ്.

NVES കാരണം ചൂടുള്ള പെട്രോൾ എഞ്ചിൻ ഒഴിവാക്കിയതായി ഒരു വക്താവ് പറഞ്ഞു, എന്നിരുന്നാലും ഈ സെഗ്‌മെന്റിലെ വാങ്ങുന്നവർക്കിടയിൽ ഇന്ധന തരം ജനപ്രിയമല്ലാത്തതിനാൽ ഡീസൽ ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല.

“ഇന്ത്യയിൽ ഡീസൽ ഒരു വലിയ കാര്യമാണ്, പക്ഷേ ഈ സെഗ്‌മെന്റിൽ വിദേശത്ത് അങ്ങനെയല്ല. അതിനാൽ ആ പരിധിവരെ, ഡീസൽ ഞങ്ങളുടെ പരിഗണനാ സെറ്റിന്റെ ഭാഗമായിരുന്നില്ല,” അരോൽക്കർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ ഒരു ഓഫ്-റോഡർ പുറത്തിറക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നുണ്ടെന്ന സമീപകാല റിപ്പോർട്ടുകൾ അരോൾക്കർ അറിയിച്ചു, എന്നാൽ നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള താറിന്റെ അതേ പതിപ്പായിരിക്കില്ല അത്.

Sunday, 13 July 2025

പയറിനെ പേടിച്ചിരുന്ന പൈതഗോറസ്..

ഗണിതശാസ്ത്രത്തിലെ വിഖ്യാത സിദ്ധാന്തമായ പൈതഗോറസ് തിയറിയുടെ ഉപജ്ഞാതാവായിരുന്നു പൈതഗോറസ്. രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ പൈതഗോറസിന് താൽപര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തെ കണ്ടെത്തിയ ആളും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയർത്തിയ ആളും അദ്ദേഹമാണെന്നാണു കരുതപ്പെടുന്നത്. പ്ലേറ്റോയിലും അരിസ്‌റ്റോട്ടിലിലും പിൽക്കാലത്ത് ഭൗതികശാസ്ത്രത്തെ രൂപപ്പെടുത്തിയ കോപ്പർനിക്കസ്, കെപ്ലർ, ന്യൂട്ടൻ തുടങ്ങിയവരിലും പൈതഗോറസിന്റെ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്. അഞ്ച് തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തൽ നടത്തിയതും അദ്ദേഹമാണ്.

ഇത്രയും വലിയ പ്രതിഭ ആയിട്ടും പരിമിതമായ സൗകര്യങ്ങളിൽ ഒരു മുനിവര്യന്റെ ജീവിതമാണ് പൈതഗോറസ് പുലർത്തിയത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാൽ വിചിത്രമായ ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പയർ കഴിച്ചിരുന്നില്ല. പയർവിത്തുകളിൽ മരിച്ചുപോയ മനുഷ്യരുടെ ആത്മാക്കൾ കുടികൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനാൽ തന്നെ അദ്ദേഹം പയർ കഴിച്ചിരുന്നില്ല, പയർ കഴിക്കുന്നതിൽ നിന്ന് തന്റെ അനുയായികളെ വിലക്കുകയും ചെയ്തു.

പൈതഗോറസിന്റെ മരണത്തിനു കാരണമായതും പയറാണെന്ന് ഒരു കഥയുണ്ട്. ഒരിക്കൽ ഒരു സംഘം അക്രമികൾ പൈതഗോറസിനെ ആക്രമിക്കാനായി വന്നത്രേ. അവിടെ നിന്ന് ഓടിമാറിയെങ്കിലും രക്ഷപ്പെടാൻ പയറുകൾ വിളഞ്ഞുനിന്ന ഒരു പാടം അദ്ദേഹത്തിനു കടക്കണമായിരുന്നു. എന്നാൽ ഇതു ചെയ്യാൻ പൈതഗോറസ് തയാറായില്ല. തന്റെ ഓട്ടം പയറുകളെ നശിപ്പിച്ചാലോ എന്ന ചിന്തയായിരുന്നു കാരണം. അങ്ങനെ അക്രമികൾ അദ്ദേഹത്തെ കൊന്നത്രേ. എന്നാൽ ഇതു സത്യമാണോ അതോടെ കെട്ടുകഥയാണോ എന്നൊന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല

ബിസി 570ൽ ഇന്നത്തെ ഗ്രീക്ക് മേഖലയിലുൾപ്പെടുന്ന ഈഗൻ കടലിലെ സാമോസ് എന്ന ദ്വീപിലായിരുന്നു പൈതഗോറസിന്റെ ജനനം. ദ്വീപിലെ ധനികനായ വ്യാപാരിയായ മനെസാർക്കസിന്റെ മകനായിരുന്നു പൈതഗോറസ്. സാമോസിലെ വിഖ്യാതമായ ജിയോമോറോയി പ്രഭുകുടുംബത്തിലെ അംഗമായിരുന്നു പൈതഗോറസിന്റെ അമ്മയായ പൈത.