Tuesday, 18 November 2025

സാംസങ്ങിന്റെ ഗ്യാലക്സി എ, എം സീരീസിൽ സ്പൈവെയറുകൾ കണ്ടെത്തിയിരിക്കുന്നു..

ഉപയോക്താക്കൾക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയാത്ത, മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത സ്പൈവെയർ ഉപയോഗിച്ച ബഡ്ജറ്റ് ഗാലക്സി എ, എം സീരീസ് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തതായി സാംസങ്ങിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.

മൊബൈൽ അനലിറ്റിക്സ് സ്ഥാപനമായ അയൺസോഴ്‌സ് വികസിപ്പിച്ചെടുത്ത ആപ്പ്ക്ലൗഡ് എന്ന സോഫ്റ്റ്‌വെയർ, വിറ്റഴിച്ച ഉപകരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 അസ്ഥിരമായ മേഖലകളിൽ നിരീക്ഷണം നടത്തുമെന്ന ഭയം വർദ്ധിപ്പിക്കുന്ന തരത്തിൽ സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ രഹസ്യമായി ശേഖരിക്കുന്നതായി സുരക്ഷാ ഗവേഷകരും സ്വകാര്യതാ വക്താക്കളും മുന്നറിയിപ്പ് നൽകുന്നു.

അതിൽ തന്നെ അസ്ഥിര മേഖല എന്നത് സാംസങ്ങ് വ്യക്തമായി അറിയിക്കുന്നില്ല. യുദ്ധം ഉള്ള മേഖലയോ യുദ്ധം നടക്കാൻ ചാൻസ് ഉള്ള മേഖലയോ എന്തും അസ്ഥിര മേഖലയുടെ പരിധിയിൽ വരുന്നതാണ്. സാംസങ് ശേഖരിക്കുന്ന ഡേറ്റകൾ ആർക്ക് നൽകപ്പെടുന്നു എന്നുള്ളതും ചോദ്യചിഹ്നമാണ്..

ആപ്പ്ക്ലൗഡ് പ്രാരംഭ സജ്ജീകരണത്തിന് ശേഷം തുടർച്ചയായ സമ്മതം തേടാതെ ഉപയോക്താക്കളുടെ ലൊക്കേഷനുകൾ, ആപ്പ് ഉപയോഗ രീതികൾ, ഉപകരണ വിവരങ്ങൾ എന്നിവ ട്രാക്ക് ചെയ്യുന്നു. അതിലുപരി, സാംസങ്ങിന്റെ വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ആഴത്തിലുള്ള സംയോജനം കാരണം ഇത് അൺഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ അല്ലെങ്കിൽ ഫാക്ടറി റീസെറ്റുകൾക്ക് ശേഷം ആപ്പ് യാന്ത്രികമായി വീണ്ടും സജീവമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് ശരാശരി ഉപയോക്താക്കൾക്ക് ഇത് പ്രായോഗികമായി നീക്കംചെയ്യാൻ കഴിയില്ല.

ഒരു സമീപകാല റിപ്പോർട്ടിൽ, ആപ്പ്ക്ലൗഡിന്റെ സ്ഥിരോത്സാഹം മൂന്നാം കക്ഷി അനധികൃത ഡാറ്റ ശേഖരിക്കൽ എങ്ങനെ സാധ്യമാക്കുമെന്ന് SMEX എടുത്തുകാണിച്ചു, ഇത് അതിക്രമങ്ങളുടെ ചരിത്രമുള്ള പ്രദേശങ്ങളിൽ കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.

“ഇത് വെറും ബ്ലോട്ട് വെയർ അല്ല, ഹാർഡ്‌വെയറിൽ പാകപ്പെടുത്തിയ ഒരു നിരീക്ഷണ സഹായിയാണ്." ഒരു ആഗോള പാച്ച് പുറപ്പെടുവിക്കാനും അയൺസോഴ്‌സുമായി പങ്കിടുന്ന ഡാറ്റയുടെ മുഴുവൻ വ്യാപ്തിയും വെളിപ്പെടുത്താനും SMEX സാംസങ്ങിനോട് ആവശ്യപ്പെട്ടു.

ബാധിച്ച ഉപകരണങ്ങളിൽ അന്താരാഷ്ട്ര നിരോധനം അവകാശപ്പെടുന്ന വൈറലായ പോസ്റ്റുകൾക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വിവാദം വർദ്ധിപ്പിച്ചു. എന്നിരുന്നാലും, സാംസങ്ങിൽ നിന്നും FCC പോലുള്ള നിയന്ത്രണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഔദ്യോഗിക പ്രസ്താവനകൾ അത്തരം വിലക്കുകളെ നിഷേധിക്കുകയും കിംവദന്തികളെ തെറ്റായ വിവരങ്ങളായി മുദ്രകുത്തുകയും ചെയ്യുന്നു..

Sunday, 16 November 2025

ഭൂമിയുടെ ആകൃതിയും.., ഗുരുത്വാകർഷണവും..

ഭൂമിയുടെ ഗുരുത്വാകര്‍ഷണ നിരക്ക് ഭൗമോപരിതലത്തില്‍ എല്ലായിടത്തും ഒരുപോലെയല്ല എന്ന് നാം ഏല്ലാവരും കേട്ടിരിക്കും. ഭൗമോപരിതലത്തിലെ ഒരു പ്രത്യേക സ്ഥലത്തെ ഗ്രാവിറ്റിയെ ഒട്ടേറെ ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.


ഭൂമിയുടേത് ഒരു കൃത്യമായ ഗോളാകൃതി അല്ല. ധ്രുവപ്രദേശങ്ങള്‍ അല്‍പം പരന്നും ഭൂമധ്യ രേഖാ പ്രദേശങ്ങള്‍ അല്‍പം ഉയര്‍ന്നതുമായ രീതിയിലാണ് ഭൂമിയുടെ ആകൃതി. ഇക്കാരണത്താല്‍ ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമധ്യരേഖ പ്രദേശങ്ങളില്‍ ഗുരുത്വാകര്‍ഷണ നിരക്ക് താരതമ്യേന കുറവായിരിക്കും.

ഭൗമോപരിതലത്തില്‍ ഉയരമുള്ള പാറ രൂപങ്ങൾ മലനിരകൾ എന്നിവയുള്ള പ്രദേശങ്ങളിൽ ഗ്രാവിറ്റി കൂടുതല്‍ ആയിരിക്കും എന്നാല്‍ ആഴത്തിലുള്ള ഗര്‍ത്തങ്ങളും സമുദ്രങ്ങളുമുള്ള പ്രദേശങ്ങളില്‍ ഗ്രാവിറ്റി കുറവായിരിക്കും. മലകൾ, താഴ്വാരങ്ങൾ, സമുദ്രങ്ങൾ എന്നിവ Mass distribution ല്‍ വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നു, ഇത് പ്രാദേശിക ഗുരുത്വാകർഷണ നിരക്കില്‍ മാറ്റം വരുത്തുന്നു.

ഭൂമിയുടെ ഭ്രമണം കാരണമുണ്ടാകുന്ന Centrifugal Force ഗുരുത്വാകർഷണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ഭ്രമണം കാരണമുണ്ടാകുന്ന Centrifugal Force ധ്രുവപ്രദേശങ്ങളില്‍ കുറവും ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ കൂടുതുലും ആയരിക്കും.

ചന്ദ്രനിന്റെയും സൂര്യന്റെയും ഗുരുത്വാകർഷണം ഭൂമിയിലെ സമുദ്രങ്ങളിൽ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ഇത് Mass distribution നെ ബാധിക്കുകയും ചെയ്യുന്നു. ഇതും ഗ്രാവിറ്റിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു.

ഭൂമിക്കുള്ളില്‍ സംഭവിക്കുന്ന tectonic activities, mantle convection മറ്റ് geological processes എന്നിവ കാരണം ഭൂമിയുടെ ഉള്ളില്‍ Mass distribution ല്‍ വ്യധിയാനം ഉണ്ടാവുകയും ആയത് ഗ്രാവിറ്റിയെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഈ വ്യത്യാസങ്ങൾ പരിഗണിച്ച് GRACE, GOCE പോലുള്ള ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഭൗമോപരിതലത്തിലെ ഗ്രാവിറ്റിയുടെ ഏറ്റക്കുറച്ചിലുകള്‍ സൂചിപ്പിക്കുന്ന ഭൂപടം നിര്‍മ്മിക്കുവാന്‍ കഴിയുന്നു. GRACE ന്റെ സഹായത്തോടെ നിര്‍മ്മിച്ച ഭൂമിയൂടെ Gravity Map ആണ് ചിത്രത്തില്‍..

Friday, 14 November 2025

ഫിലാഡൽഫിയ എക്സ്പിരിമെന്റ്..

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യം നേരിട്ടുകൊണ്ടിരുന്ന വലിയ പ്രശ്നങ്ങൾ ഒന്നായിരുന്നു ട്രാൻസ്പോർട്ടേഷൻ. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കപ്പലിനെയും ആർമിയെയും യുദ്ധോപകരണങ്ങളെയും വേഗത്തിൽ എത്തിക്കുവാൻ ടെലിപോർട്ടേഷൻ സഹായകമാകും. അതിന് വേണ്ടിയിട്ടാണ് ഈയൊരു എക്സ്പിരിമെന്റ് നടത്തിയത് എന്നാണ് ലഭ്യമായ വിവരങ്ങൾ.


USS Eldridge എന്ന അമേരിക്കൻ ആർമിയുടെ ഡിസ്ട്രോയറിലാണ് ഈ പരീക്ഷണം നടത്തിയത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. പക്ഷേ ആ ഡിസ്ട്രോയറിന്റെ ലോഗ് ബുക്ക് എൻട്രി ഈ ആരോപണം പാടെ തള്ളിക്കളയുന്നുണ്ട്, കാരണം ലോഗ് ബുക്ക് പ്രകാരം കപ്പൽ ആ സമയത്ത് ഫിലാടൽഫിയയിൽ ഉണ്ടായിരുന്നില്ല. ( ഈ പരീക്ഷണം നടന്നത് USS Eldridge എന്ന കപ്പലിൽ ആയിരുന്നില്ല എന്നും പരീക്ഷണം നടത്തിയ കപ്പൽ മുക്കി കളഞ്ഞു എന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നുമുണ്ട് )

കാൾ എം അലൻ എന്ന മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന ആരോപണവുമായി എത്തിയത്.1943 ഒക്ടോബറിൽ, അലൻ എസ്എസ് ആൻഡ്രൂ ഫ്യൂറൂസെത്ത് എന്ന കപ്പലിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് കരുതപ്പെടുന്നു, അപ്പോഴാണ് അദ്ദേഹവും മറ്റ് പലരും വിചിത്രമായ പച്ച നിറത്തിലുള്ള തിളങ്ങുന്ന മൂടൽമഞ്ഞ് കണ്ടത്. മൂടൽമഞ്ഞ് യുഎസ്എസ് എൽഡ്രിഡ്ജിനെ മൂടി, കപ്പൽ അപ്രത്യക്ഷമാവുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു.

1955 അവസാനത്തോടെ കാൾ എം. അലൻ മോറിസ് കെ. ജെസ്സപ്പിന്റെ " ദി കേസ് ഫോർ ദി യുഎഫ്ഒ: അൺഐഡന്റൈഫൈഡ് ഫ്ലൈയിംഗ് ഒബ്ജക്റ്റ്സ് " എന്ന പുസ്തകത്തിന്റെ ഒരു പകർപ്പ് അടങ്ങിയ "ഹാപ്പി ഈസ്റ്റർ" എന്ന് അടയാളപ്പെടുത്തിയ ഒരു അജ്ഞാത പാക്കേജ് യുഎസ് നേവൽ റിസർച്ച് ഓഫീസിലേക്ക് (ONR), അയച്ചുകൊടുത്തതോടെയാണ് "ഫിലാഡൽഫിയ പരീക്ഷണം" പുറംലോകം അറിഞ്ഞത്.  

മൂന്ന് വ്യത്യസ്ത ഷേഡുകൾ നീല മഷിയിൽ എഴുതിയ കൈയെഴുത്ത് കുറിപ്പുകൾ പുസ്തകത്തിന്റെ അരികുകളിൽ നിറഞ്ഞിരുന്നു. അലനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, കേസിന്റെ കേന്ദ്രബിന്ദു ജെസ്സപ്പിന്റെ പുസ്തകമായതിനാൽ, രഹസ്യം പരിഹരിക്കാൻ ഒഎൻആർ അദ്ദേഹത്തിന്റെ സഹായം തേടാൻ തീരുമാനിച്ചു. അലൻ ജെസ്സപ്പിന് ഇതേ വിഷയവുമായി ബന്ധപ്പെട്ട് കത്തുകൾ എഴുതിയിരുന്നു ആ കത്തുകളിലെയും പാക്കേജിലെ കുറിപ്പിലെയും കൈയക്ഷരം പൊരുത്തപ്പെട്ടുവെന്ന് ജെസ്സപ്പും ഒഎൻആറും സ്ഥിരീകരിച്ചു.

പരീക്ഷണം

കപ്പലിന്റെ ജനറേറ്ററുകൾ പ്രവർത്തിച്ചു. നീലയും പച്ചയും കലർന്ന ഒരു പ്രകാശം കപ്പലിനെ പൊതിഞ്ഞു. പെട്ടെന്ന് എൽറിജ് അപ്രത്യക്ഷമായി. ഇതിനു ശേഷം കപ്പൽ വെർജീനിയയിലെ നോർഫോക് നേവൽ ഷിപ്‌യാഡിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇതു വീണ്ടും അപ്രത്യക്ഷമാകുകയും ഫിലഡൽഫിയയിൽ തിരിച്ചെത്തുകയും ചെയ്തു.
ഇതാണ് അന്ന് നടന്ന ടെലിപോർട്ടേഷനെ പറ്റിയുള്ള അലന്റെയും അന്ന് നടന്നതിന്റെ ദൃക്സാക്ഷികൾ എന്ന അവകാശപ്പെടുന്ന ചിലരുടെയും വിവരണം.

ടെലിപോർട്ടേഷൻ നടന്നു എങ്കിലും അത് ഒരു പൂർണ്ണമായ പരാജയമാണ് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. യുഎസ് നാവികസേന കപ്പൽ അദൃശ്യമാക്കി വിർജീനിയയിലെ നോർഫോക്കിലേക്ക് (ഏകദേശം 480 കിലോമീറ്റർ അകലെ) ടെലിപോർട്ട് ചെയ്തുവെന്ന് അലൻ എഴുതി. എൽഡ്രിഡ്ജ് അപ്രത്യക്ഷമായപ്പോൾ, വെള്ളത്തിന്റെ ഉപരിതലത്തിൽ എന്തോ  പൊങ്ങിക്കിടക്കുന്നതായി അലൻ പറഞ്ഞു. കപ്പലിനു ചുറ്റുമുള്ള പച്ചനിറത്തിലുള്ള തിളങ്ങുന്ന മൂടൽമഞ്ഞ് അത് അപ്രത്യക്ഷമാകാൻ കാരണമായ ഒരു ശക്തി മണ്ഡലമായിരുന്നുവെന്ന് കരുതപ്പെടുന്നു.

തിരിച്ചുവന്ന കപ്പലിലെ ഉദ്യോഗസ്ഥരുടെ ശരീരഭാഗങ്ങൾ പലതും കപ്പലിന്റെ ഭാഗങ്ങളോട് ചേർന്ന നിലയിൽ ആയിരുന്നു. അതുപോലെ മറ്റു ചില നാവികർക്ക് ഭ്രാന്ത് പിടിക്കുകയും മറ്റു ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു, മറ്റു ചിലർ അപ്രത്യക്ഷമാവുകയും ചെയ്തു.

യുഎസ് ഏലിയൻ സഹായത്തോടെ unified field theory വികസിപ്പിക്കുകയും അതുമൂലം ആണ് ഈ ടെലിപോർട്ടേഷൻ നടത്തിയത് എന്നും ആണ് അലന്റെയും ഈ തിയറി സപ്പോർട്ട് ചെയ്യുന്ന പലരുടെയും അഭിപ്രായം.
അതേസമയം തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന USS Engstrom എന്ന ഡിസ്ട്രോയറിലെ നാവികൻ ആയിരുന്ന Edward Dudgeon പറയുന്നത് ,
രണ്ട് കപ്പലുകളിലും ക്ലാസിഫൈഡ് ഉപകരണങ്ങൾ ഉണ്ടായിരുന്നു എന്ന് തന്നെയാണ്..

കപ്പലിന്റെ ലോഗ് ബുക്കിൽ നിന്നും ലഭിച്ച വിവരങ്ങളും, എക്സ്പിരിമെന്റ്നെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാലും, ഇതിന്നും മറ്റു തിയറികളെ പോലെ ഒരു കോൺസ്പരസി തിയറി ആയി തുടരുന്നു.

ഇതൊരു കോൺസ്പരസി തിയറി ആക്കി മാറ്റാൻ പരീക്ഷണം പരാജയപ്പെട്ടപ്പോൾ തന്നെ അമേരിക്ക തീരുമാനിച്ചിരുന്നു.. പരീക്ഷണം നടത്തിയ കപ്പലിന്റെ ഒരു പകർപ്പ് കൂടി ഉണ്ടാക്കിയിരുന്നു.. ( നിക്കോള ടെസ്ല കൂടി ഉൾപ്പെട്ട  ഈ പരീക്ഷണത്തെക്കുറിച്ച് പ്രോജക്ട് ബ്ലൂ ബുക്കിൽ വ്യക്തമായി പറയുന്നുണ്ട് ) പരീക്ഷണം നടത്തിയ കപ്പലിനെ മുക്കി കളയുകയും തനി പകർപ്പായിട്ടുള്ള കപ്പൽ ഗ്രീസിന് വിൽക്കുകയും ചെയ്തു..

നിങ്ങൾ ഗൂഗിൾ സെർച്ച് ചെയ്താലും ഇങ്ങനെ ഒരു പരീക്ഷണം നടന്നിട്ടില്ലെന്നും ആ കപ്പലിനെ ഗ്രീസിന് കൈമാറിയെന്നുമുള്ള വിവരങ്ങൾ മാത്രമായിരിക്കും ലഭിക്കുക..

Thursday, 13 November 2025

ടാരി കപ്പ് 2025.. ക്രിക്കറ്റ് ആഘോഷത്തിന് അരങ്ങുണരുന്നു..

ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിലെ ടാരിയിൽ വെച്ച് ടാരി ടൈറ്റൻസ് സ്പോർട്സ് ക്ലബ്ബും  ടാരി - ഫോസ്റ്റർ മലയാളി അസോസിയേഷനും ചേർന്നു ടാരി കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു..


ആദ്യമായാണ് ഓസ്ട്രേലിയിലെ ആറ് വ്യത്യസ്ത സിറ്റികളിൽ നിന്നുള്ള മലയാളി ടീമുകൾ ഏറ്റുമുട്ടുന്ന മത്സരം ടാരിയിൽ നടക്കുന്നത്. 

പങ്കെടുക്കുന്ന ടീമുകൾ 

ട്വിഡ് ഹെഡ്സ്, ലിസ്മോർ,കോഫ്സ് ഹാർബർ, പോർട്ട് മാക്വറി, ടാരി, ന്യൂകാസിൽ എന്നിവിടങ്ങളിൽ നിന്നുമാണ്. 

ടാരി ടൈറ്റൻസ് ടീം അംഗങ്ങൾ..

 ടാരി ടൈറ്റൻസ് പോർട്ട് മാക്വറിയിൽ നടന്ന തങ്ങളുടെ ആദ്യ ടൂർണമെന്റിൽ തന്നെ ചാമ്പ്യന്മാരായി കിരീടം നേടിയതാണ്..

നവംബർ 23നു ടാരിയിലെ റിക്രിയേഷണൽ   ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്..

ഗ്രൗണ്ട് അഡ്രസ്സ്.. 
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇


അന്നേദിവസം ടാരിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും കാത്തിരിക്കുന്നത് ക്രിക്കറ്റ് ടൂർണമെൻറ് മാത്രമല്ല..

ക്രിക്കറ്റിനോട് അനുബന്ധിച്ച് ക്രിക്കറ്റിലെ സ്പോൺസർ കൂടിയായ ഇന്ത്യൻ കോഫി ഹൗസ് , അവരുടെ ലൈവ് പെയ്ഡ് ഫുഡും അവതരിപ്പിക്കുന്നു..

ലൈവ് ആയി ആസ്വദിക്കാവുന്ന ഭക്ഷണസാധനങ്ങൾ..

പൊറോട്ട 

ബീഫ് റോസ്റ്റ് 

ചിക്കൻ റോസ്റ്റ് 

വെജ് പുലാവ്

അപ്പം

ഒപ്പം സോഫ്റ്റ് ഡ്രിങ്ക്സും..

ടൂർണമെന്റിനുശേഷം സംഗീത നിശ കൂടി 
ടാരി ടൈറ്റൻസ് ക്രിക്കറ്റ് പ്രേമികൾക്കായി ഒരുക്കിയിട്ടുമുണ്ട്..


താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഈ ഷോ ബുക്ക് ചെയ്യാവുന്നതാണ്..👇👇


നവംബർ 23-ന് ടാരി റിക്രിയേഷണൽ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു..