Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 28 July 2019

എന്താണ് LCHF Diet..

LCHF അല്ലെങ്കിൽ ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും. വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണ രീതി ലോകത്തു പ്രചരിച്ചത്. വാർത്താ മാധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവ മാധ്യമങ്ങളായ ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്.

പ്രമേഹം, പൊണ്ണത്തടി തുടങ്ങി ഒരിക്കലും പൂർണമായ രോഗമുക്തി ഉണ്ടാവില്ലെന്ന് കരുതിയിരുന്ന പല ചിരകാലിക രോഗങ്ങളും ഇന്ന് ഈ ഭക്ഷണ രീതിയിലൂടെ സുഖപ്പെട്ടു കൊണ്ടിരിക്കയാണ്.

എന്താണ് കീറ്റോ ഡയറ്റ്?

നമ്മുടെ ശരീരം പ്രധാനമായും   രണ്ടു ഇന്ധനങ്ങളെയാണ് ഊർജ്ജത്തിന് വേണ്ടി  ഉപയോഗിക്കുന്നത്. ഒന്ന് അന്നജങ്ങളിൽ നിന്ന് ലഭിക്കുന്ന ഗ്ളൂക്കോസ്. മറ്റൊന്ന് കൊഴുപ്പ്. സാധാരണയായി നാം ധാന്യങ്ങൾ, കിഴങ്ങുകൾ, പഴങ്ങൾ, പഞ്ചസാര തുടങ്ങിയ അന്നജ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ഊർജ്ജത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ കീറ്റോ അല്ലെങ്കിൽ LCHF ഡയറ്റിൽ അന്നജങ്ങൾ തീരെ കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങളാണ് നാം കഴിക്കുന്നത്. വെണ്ണ, നെയ്യ്, ഒലിവോയിൽ, വെളിച്ചെണ്ണ, മാംസം, മൽസ്യം, മുട്ട, അണ്ടിവർഗങ്ങൾ, പച്ചക്കറികൾ എന്നിവ.

നമ്മുടെ ഭക്ഷണത്തിൽ നിന്ന് അന്നജങ്ങളെ ഒഴിവാക്കുമ്പോൾ കരൾ കൊഴുപ്പിൽ നിന്ന് കീറ്റോണുകളെ ഉല്പാദിപ്പിക്കുന്നു. ഈ കീറ്റോണുകളാണ് ഗ്ലുക്കോസിന് പകരം ശരീരം ഉപയോഗിക്കുന്ന ഊർജം. നമ്മുടെ തലച്ചോറിനടക്കം ഉപയോഗിക്കാവുന്ന ഗ്ലുക്കോസിനേക്കാൾ ഉത്തമമായ ഇന്ധനമാണ് കീറ്റോൺ.

ഇങ്ങനെ കീറ്റോൺ ഉല്പാദിപ്പിക്കുന്ന ഭക്ഷണരീതിക്കാണ് കീറ്റോ ഡയറ്റ് എന്ന് പറയുന്നത്. ഇതിൽ അന്നജം വളരെ കുറവും കൊഴുപ്പു കൂടുതലുമാണ്. അതിനാൽ ലോ കാർബ്‌ ഹൈ ഫാറ്റ്  എന്നും അറിയപ്പെടുന്നു. വളരെ സൂക്ഷ്മമായി പറഞ്ഞാൽ LCHF നേക്കാൾ അന്നജം കുറഞ്ഞ ഭക്ഷണരീതിയാണ് കീറ്റോ. ദിവസത്തിൽ 20 ഗ്രാമിൽ കുറഞ്ഞ അന്നജങ്ങൾ മാത്രമേ കീറ്റോ ഡയറ്റിൽ അനുവദനീയമായുള്ളൂ.

കീറ്റോ ഡയറ്റ് എന്നത് അടുത്ത കാലത്തു മാത്രമാണ് ഇത്ര പരിചിതമായത് എങ്കിലും അന്നജങ്ങൾ കുറച്ച  ഭക്ഷണരീതികൾ ലോകത്ത് വളരെ മുൻപ് തന്നെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ബാൻറിങ്  ഡയറ്റ്, പാലിയോ ഡയറ്റ്, ആട് കിൻസ്  ഡയറ്റ് എന്നീ പേരുകളിൽ.

നമ്മുടെ പൂർവ പിതാക്കൾ ജീവിച്ചിരുന്ന ശിലായുഗത്തിൽ പഞ്ചസാരയോ ശുദ്ധീകരിച്ച അന്നജങ്ങളോ ഭക്ഷിച്ചിരുന്നില്ല. മനുഷ്യചരിത്രത്തിൽ ധാന്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടു വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. അഞ്ചു ലക്ഷത്തിലേറെ കൊല്ലം മുൻപ് മനുഷ്യൻ ഭൂമിയിൽ വസിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ധാന്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷങ്ങളെ ആയിട്ടുള്ളൂ. നമ്മുടെ ജീനുകളൊന്നും ഇപ്പോഴും ധാന്യങ്ങളോട് പൊരുത്തപ്പെട്ടിട്ടില്ല എന്ന് സാരം. എന്നാൽ ശുദ്ധീകരിച്ച അന്നജങ്ങളും പഞ്ചസാരയും ഉപയോഗിക്കാൻ തുടങ്ങിയിട്ട് 200 വർഷങ്ങളെ ആയിട്ടുള്ളു.

അതിനാൽ തന്നെ നമ്മുടെ പൂർവികർ ഭക്ഷിച്ചിരുന്ന കൊഴുപ്പും മാംസവും തന്നെയാണ് നമ്മുടെ ശരീരത്തിന് പഥ്യം.

എന്തിനാണ് ഈ ഭക്ഷണരീതി?

ഈ ഭക്ഷണ രീതി കാരണം ശരീരത്തിൽ അടിഞ്ഞു കൂടിയ ദുർമേദസ്സ് ഇല്ലാതാവുന്നു, പ്രമേഹം പോലുള്ള രോഗങ്ങൾ സുഖപ്പെടുന്നു, നീർക്കെട്ട് കാരണം രക്തക്കുഴലുകളിൽ ഉണ്ടാവുന്ന  തടസ്സങ്ങൾ നീങ്ങുന്നു, ഭക്ഷണത്തോടുള്ള ആർത്തിയും അമിതവിശപ്പും ഇല്ലാതാവുന്നു. സർവോപരി നമ്മുടെ ഊർജവും ഉന്മേഷവും വർധിക്കുന്നു.

ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാവുന്നു. ഭക്ഷണത്തിലെ കലോറികൾ എണ്ണിക്കണക്കാക്കേണ്ടതില്ല. വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കാം. അതും ഏറ്റവും പോഷകസമൃദ്ധമായ   ഭക്ഷണം തന്നെ.

കഠിനമായ വ്യായാമമുറകളൊന്നും തന്നെ  ഇല്ലാതെ ശരീരഭാരം കുറക്കാം. വ്യായാമം ചെയ്യുന്നവർക്ക് ചെയ്യാമെന്ന് മാത്രം. വ്യായാമം കാരണം ശരീരഭാരം കുറക്കാൻ  സാധിക്കുമെന്നത് ഒരു മിഥ്യാധാരണയാണ്.

ഭക്ഷണത്തിൽ നിന്ന് അന്നജങ്ങൾ കുറക്കുന്നതു മൂലം ശരീരത്തിന് ഇൻസുലിൻ്റെ  ആവശ്യം കുറയുന്നു. രക്തത്തിലെ അമിതമായ ഇൻസുലിൻ നീർക്കെട്ട് അഥവാ inflammation വർധിപ്പിക്കുന്നത് മൂലം രക്തക്കുഴലുകളിൽ തടസ്സം നേരിടുന്നു. കീറ്റോ ഡയറ്റുകാരണം ഈ തടസ്സങ്ങൾ നീങ്ങുകയും ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു .

അമിതമായ നീർക്കെട്ട് മൂലമുണ്ടാകുന്ന മറ്റനവധി രോഗങ്ങൾക്കും കീറ്റോ ഒരു പരിഹാരമാണ്.

എങ്ങിനെയാണ് കീറ്റോ  ഡയറ്റ് ചെയ്യുന്നത്?

വളരെ ലളിതമാണ് ഈ ഡയറ്റ്. ഭക്ഷണത്തിലെ അന്നജങ്ങൾ ഒഴിവാക്കുക. അത്ര തന്നെ.

അരി, ഗോതമ്പു, രാഗി, ഓട്സ്  തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങു, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ,  മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മുഴുവൻ ഭക്ഷണങ്ങളും ഒഴിവാക്കുക.

ശുദ്ധമായ, പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവിൽ മാംസ്യവും കഴിക്കുക. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയിൽ ഇവ കഴിക്കുക. ബീഫ്,  മട്ടൺ, മീൻ, മുട്ട ഇവ കഴിക്കാം. നാടൻ കോഴി കഴിക്കാം.

കടല,പയർ   വർഗങ്ങളല്ലാത്ത പച്ചക്കറികളും അണ്ടിവർഗ്ഗത്തിൽ പെട്ട  ബദാം,വാൽ നട്ട് തുടങ്ങിയവ കഴിക്കാം.

Saturday, 20 July 2019

മാറ്റങ്ങൾ..

1998-ൽ കൊടാക്ക് കമ്പനി 1,70,000 തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ലോകത്തിലെ 85% ഫോട്ടോ പേപ്പർ വില്ക്കുകയും ചെയ്തു. ഏതാനും വർഷത്തിനുള്ളിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി അവരെ വിപണിയിൽ നിന്നുതന്നെ പുറംതള്ളി. കൊടാക്ക് പാപ്പരാവുകയും തൊഴിലാളികൾ തെരുവിലാവുകയും ചെയ്തു.

HMT (ക്ലോക്ക്), ബജാജ് (സ്കൂട്ടർ), ഡൈനോര (ടീവീ), മർഫി (റേഡിയോ), നോക്കിയ (മൊബൈൽ), രാജ്ദൂത് (ബൈക്ക്), അംബാസിഡർ (കാർ) ......

ഇതൊന്നും വിപണിയിൽ നിന്ന് പുറംതള്ളപ്പെട്ടത് ഉല്പന്നം മോശമായതുകൊണ്ടല്ല!

പിന്നെയെന്താ?

അവരൊന്നും കാലത്തിനനുസരിച്ച് മാറിയില്ല !!!

വരുന്ന 10 വർഷത്തിനകം ലോകം പൂർണ്ണമായും മാറുകയും ഇന്നുള്ള കമ്പനികളെല്ലാംതന്നെ പൂട്ടുകയും ചെയ്യും.

വ്യവസായ വല്ക്കരണത്തിന്റെ നാലാം വിപ്ലവഘട്ടത്തിലേക്ക് നാം കടക്കുകയാണ്.

യൂബർ എന്നത് വെറും ഒരു സോഫ്റ്റ് വെയർ ആണ്. സ്വന്തമായി ഒരു കാറുപോലും ഇല്ല. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനിയാണ്.

സ്വന്തമായി ഒരൊറ്റ ഹോട്ടൽ പോലും ഇല്ലെങ്കിലും airbnb ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയാണ്.

paytm, ola cabs, oyo rooms എന്നിങ്ങനെ ഉദാഹരണങ്ങൾ എത്രയുമുണ്ട്.

IBM Watson എന്ന സോഫ്റ്റ് വെയർ മെച്ചപ്പെട്ട നിയമോപദേശം നല്കുമെന്നതിനാൽ അമേരിക്കയിൽ യുവ വക്കീലന്മാർക്ക് പണിയില്ല.
അടുത്ത 10 വർഷത്തിൽ അമേരിക്കയിലെ 90% ആളുകളും തൊഴിൽരഹിതരാകും. ആരാ പിന്നെ ഈ പിടിച്ചുനില്ക്കുന്ന 10%? അവർ സൂപ്പർ സ്പെഷലിസ്റ്റുകളായിരിക്കും.

Watson എന്ന സോഫ്റ്റ് വെയർ ഡോക്ടർമാരെക്കാൾ നാലിരട്ടി കൃത്യതയോടെ ക്യാൻസർ കണ്ടെത്തി സ്ഥിരീകരിക്കുന്നു. 2030-നോടെ കംപ്യൂട്ടറുകൾ മനുഷ്യരെക്കാൾ ബുദ്ധിയുള്ളവയായിരിക്കും.

2018-ൽത്തന്നെ ഡ്രൈവറില്ലാക്കാറുകൾ നിരത്തിലിറങ്ങി. 2020-നോടെ ഈ ഒരൊറ്റ കണ്ടുപിടുത്തം തന്നെ ലോകത്തെ മാറ്റിമറിക്കും.

അടുത്ത 10 വർഷത്തിനുള്ളിൽ ലോകമാകെയും തെരുവുകളിൽനിന്ന് 90% കാറുകളും അപ്രത്യക്ഷമാകും. കാറുകൾ ഉപയോഗിക്കുന്നവർ ഒന്നുകിൽ വൈദ്യുത കാറുകളോ ഹൈബ്രിഡ് കാറുകളോ ആയിരിക്കും ഉപയോഗിക്കുക..... റോഡുകൾ മിക്കവാറും ഒഴിഞ്ഞുകിടക്കും. പെട്രോൾ ഉപഭോഗത്തിൽ 90% കുറവുവരും. ഗൾഫ് നഗരങ്ങളിൽ ആളൊഴിയുകയും ആ രാജ്യങ്ങൾ ദരിദ്രമാവുകയും ചെയ്യും.

നിങ്ങൾ ഓൺലൈനിൽ ഒരു കാർ വിളിക്കുകയും, നിമിഷങ്ങൾക്കകം ഒരു ഡ്രൈവറില്ലാ ഇലക്ട്രിക് കാർ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിയിരിക്കുകയും ചെയ്യും. നിങ്ങൾ രണ്ടു പേരുണ്ടെങ്കിൽ ബൈക്കിനെക്കാൾ കുറഞ്ഞ ചെലവിൽ നിങ്ങൾ എവിടേയ്ക്കും യാത്രചെയ്യും.

കാറുകളെല്ലാംതന്നെ കംപ്യൂട്ടർ സാങ്കേതിക വിദ്യയാൽ ഓടുന്ന ഡ്രൈവറില്ലാത്തവ ആയതിനാൽ 99% റോഡപകടങ്ങളും ഒഴിവാകും. അതിനാൽ ഇൻഷ്വറൻസ് വേണ്ടി വരില്ലാത്തതിനാൽ ഇൻഷ്വറൻസ് കമ്പനികൾ പലതും പൂട്ടും.

ഡ്രൈവർ എന്ന ഒരു തൊഴിൽതന്നെ ഭൂമുഖത്തുനിന്ന് ഇല്ലാതാകും. സ്വന്തമായി കാറുകൾതന്നെ വേണ്ടി വരുന്നില്ലാത്തതിനാൽ ട്രാഫിക് ജാം, പാർക്കിങ് സൗകര്യമില്ലായ്മ എന്നീ പ്രശ്നങ്ങളേ നഗരങ്ങളിൽനിന്ന് ഇല്ലാതാകും - കാരണം ഒരു കാറുകൊണ്ട് ഇന്നത്തെ 20 കാറുകളുടെ ഉപയോഗം നടക്കും.

അഞ്ചുപത്തു വർഷം മുമ്പ്  STD -FAX ബൂത്തുകൾ ഇല്ലാത്ത ഒരു സ്ഥലവും ഇല്ലായിരുന്നു. മൊബൈൽ ഫോൺ വന്നപ്പോഴേക്കും അവയെല്ലാം പൂട്ടി. അപ്പോൾ STD ബൂത്തുകാരെല്ലാം മൊബൈൽ ഫോൺ വില്ക്കാനും ഫോൺ ചാർജ് ചെയ്യാനും തുടങ്ങി. ഇപ്പോൾ റീചാർജ് പോലും ഓൺലൈനായി.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഇപ്പോൾ നാട്ടിലെ മൂന്നു കടയ്ക്ക് ഒന്നു വച്ച് മോബൈൽ വില്പന, സർവ്വീസ്, റീചാർജ്, ആക്സസറീസ്, റിപ്പെയർ കടകളാണ്.

ഇപ്പോൾ എല്ലാംതന്നെ paytm വഴിയാണ്. ആളുകൾ മൊബൈൽ ഫോൺ വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുകയും കറൻറ് ബില്ലടക്കുകയും ചെയ്യുന്നു. കറൻസി നോട്ടുകൾ പ്ലാസ്റ്റിക് പണത്തിന് വഴിമാറി. പണ കൈമാറ്റം ക്രെഡിറ്റ് കാർഡും മൈാബൈൽ ഫോണും വഴിയായിരിക്കുന്നു.

ലോകം വളരെ പെട്ടന്ന് മാറുകയാണ്.....
കണ്ണും കാതും മൂക്കും തുറന്ന് വയ്ക്കുക. അല്ലെങ്കിൽ നിങ്ങൾ പിന്തള്ളപ്പെടും.

കാലത്തിനനുസരിച്ച് മാറ്റത്തിന് ഒരുങ്ങുക.

അതിനാൽ.....
ഓരോ വ്യക്തിയും ദിവസേന തന്നിലും തന്റെ തൊഴിലിലും മാറ്റം വരുത്തിക്കൊണ്ടിരിക്കട്ടെ.

"അനുദിനം പുതുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക"

Tuesday, 16 July 2019

കോളേജ് തെരഞ്ഞെടുപ്പ്..

തിരഞ്ഞെടുപ്പ് നടത്താന്‍ തീയതി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ക്യാംപസ് ആ വര്‍ഷവും ഉണര്‍ന്നത്. അതുവരെ പ്രണയത്തിന്റെ തണുപ്പുള്ള അരളിച്ചുവട്ടില്‍ കുമാരിമാരുടെ ചെറുചൂടുള്ള കൈത്തലങ്ങളില്‍ മുഖം ചേര്‍ത്തു കിടന്ന കലാലയത്തിന്റെ കലുഷിതഹൃദയം സടകുടഞ്ഞെണീറ്റു.

പെണ്‍കുട്ടികളെ ക്ലാസ്സില്‍ കയറ്റി വിട്ട് അരളിച്ചുവടുകള്‍ ഓരോ പാര്‍ട്ടിയും ബുക്ക് ചെയ്തു. പാര്‍ട്ടി ഓഫിസുകള്‍ക്ക് സമാനമായ രീതിയിലേക്ക് അരളികളുടെ സ്വഭാവം മാറ്റി.
കണ്ണെത്തുന്നിടം വരെ നോട്ടീസുകള്‍ കണ്ണെത്താത്തിടങ്ങളില്‍ ബാനറുകള്‍. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കോളജില്‍ വരികയും വോട്ട് ചോദിച്ച് ജയിക്കുയും പിന്നെ അടുത്ത തിരഞ്ഞെടുപ്പുകാലം വരെ എവിടെയോ മറഞ്ഞിരിക്കുകയും ചെയ്യുന്ന കുട്ടിരാഷ്ട്രീയക്കാരുടെ കുറ്റിയറ്റു തുടങ്ങുന്ന കാലം. നന്നായി പഠിക്കുന്ന, കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരനായ ആണ്‍കുട്ടികള്‍ക്കാണ് ഡിമാന്റ്.

ചെയര്‍മാന്‍ സീറ്റിലേക്ക് ഇത്തരം യോഗ്യതകളുള്ള ആരെയും കിട്ടാതായപ്പോള്‍ ഐ.എസ്.യു. എന്ന സ്വതന്ത്ര വിദ്യാര്‍ഥി സംഘടന (സീറ്റു കിട്ടാത്തവരുടെ കൂട്ടായ്മ) കണ്ടെത്തിയത് സാക്ഷാല്‍ മാത്തുക്കുട്ടിയെയായിരുന്നു.

സാക്ഷാല്‍ മാത്തുക്കുട്ടി എന്നു പറയാന്‍ മാത്തുക്കുട്ടി വേറെയുമുണ്ടോ എന്നു സംശയിക്കാം. ഉണ്ട്, കോളജില്‍ ആകെ ഒന്‍പത് മാത്തുക്കുട്ടിമാര്‍. ക്ലാസ്സില്‍ വരുന്നത് -നാല്. ഇടയ്ക്കു സന്ദര്‍ശിക്കുന്നത്-മൂന്ന്, ഒരിക്കലും വരാത്തത് -രണ്ട്. ഈ ഒന്‍പതില്‍ വച്ച് ഏറ്റവും ഗുണനിലവാരമുള്ള മാത്തുക്കുട്ടിയെ തന്നെയാണ് ഐ.എസ്.യു. കരുത്തനായ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

അത്യാവശ്യം പഠിക്കും എന്നതിനു പുറമേ കലോല്‍സവങ്ങളില്‍ ആരും മല്‍സരിക്കാനില്ലാത്ത ഇനങ്ങളില്‍ മാത്രം മല്‍സരിച്ച് സമ്മാനം നേടുന്ന, തിരഞ്ഞെടുപ്പു കാലത്തെങ്കിലും മനോഹരമായി പാടുന്നയാളാണ് മാത്തുക്കുട്ടി. അടുപ്പമുള്ളവര്‍ മാത്തുക്കുട്ടി എന്നത് ചുരുക്കി മാക്കു എന്നും വിളിക്കും.

മാക്കു സ്ഥാനാര്‍ഥിയായതോടെ തിരഞ്ഞെടുപ്പ് രംഗം സജീവമായി. ആകെ 10 സ്ഥാനാര്‍ഥികള്‍. മാത്തുക്കുട്ടി, എതിര്‍ സ്ഥാനാര്‍ഥി ജനകീയനായ തോമസ് ജോര്‍ജ്, പിന്നെ ഡമ്മി മാത്തുക്കുട്ടിമാര്‍ -8. തികഞ്ഞ കലാകാരനും പ്രതിഭാശാലിയുമായ മാക്കു പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്നു. സ്വന്തം ഇമേജില്‍ ശ്രദ്ധയുള്ള അദ്ദേഹം വേണ്ട മുദ്രാവാക്യങ്ങള്‍ സ്വയമെഴുതി. പ്രംസംഗങ്ങള്‍ സ്വയം തയ്യാറാക്കി. രാത്രിയില്‍ പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ചു നടന്നു.

നേരായ വഴിയില്‍ മാക്കുവിനധികം മുന്നേറാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന തോമസ് ജോര്‍ജ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം എം.എല്‍.എയാണ്. എങ്കിലും പല വേലകളും കാട്ടി തനിക്കു ചുറ്റും ചെറിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കാന്‍ മാക്കുവിന് കഴിഞ്ഞു. വിശദമായ ചര്‍ച്ചയ്ക്കു ശേഷം ചില വ്യത്യസ്ത തന്ത്രങ്ങള്‍ കൂടി പയറ്റാന്‍ മാക്കു തീരുമാനിച്ചു.

ഇതനുസരിച്ച് രാത്രിയില്‍ കറങ്ങി നടന്ന് സ്വന്തം ബാനറുകളും പോസ്റ്ററുകളും മാക്കുവിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ക്രൂരമായി വലിച്ചു കീറുകയും കരിപുരട്ടുകയും ചെയതു. പക്ഷെ ഒന്നും നശിപ്പിച്ചില്ല. സഹതാപ തരംഗത്തിന് ആഞ്ഞടിക്കാന്‍ വേണ്ട കാലാവസ്ഥയൊരുക്കിക്കൊണ്ട് മാനഭംഗം ചെയ്യപ്പെട്ട നിലയില്‍ എല്ലാ പോസ്റ്ററുകളും ബാനറുകളും അവര്‍ നിലനിര്‍ത്തി. എതിര്‍പക്ഷം കാര്യമായി പ്രതികരിച്ചില്ല. പ്രചാരണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ മാക്കു വിജയത്തിലേക്ക് നിങ്ങുകയാണെന്ന് ചില അഭിപ്രായവോട്ടെടുപ്പ്കാര്‍ അഭിപ്രായപ്പെട്ടു.

ഒടുവില്‍ തിരഞ്ഞെടുപ്പ് ദിനം വന്നെത്തി.

തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി 12 മണിയോടടുത്ത സമയം. തന്റെ പോസ്റ്ററുകള്‍ കൊണ്ട് തീര്‍ത്ത തോരണങ്ങള്‍ കൃത്യമായും കോളജിന്റെ കവാടങ്ങളില്‍ വലിച്ചു കെട്ടി എല്ലാം ഭദ്രമെന്നുറപ്പു വരുത്തി മാക്കുവും സംഘവും മടങ്ങുകയാണ്. ഏഴു പേരും രണ്ടു ബൈക്കുമുണ്ടായിരുന്നു. ആറ് പേരെയും ബൈക്കുകളില്‍ കയറ്റിവിട്ട് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്കുള്ള അര കിലോമീറ്റര്‍ നടക്കാന്‍ ത്യാഗമനസ്കനായ മാക്കു തീരുമാനിച്ചു.

കോളജില്‍ നിന്നകലും തോറും ഇരുട്ട് കനത്തു വന്നു. വിജനമായ റോഡില്‍ എതിരാളിയുടെ പരാജയഭീതി തങ്ങിനില്‍പുണ്ടെന്നവന് തോന്നി. അര കിലോമീറ്ററില്‍ നാനൂറ് മീറ്ററെങ്കിലും പിന്നിട്ടു കാണും.
റോഡില്‍ നിന്ന് അടുത്ത നടവഴിയിലേക്ക് ചാടിക്കടന്ന മാക്കുവിന്റെ കാല്‍ വഴുതി. എവിടെയെങ്കിലും പിടിച്ചു നില്‍ക്കും മുന്പ് കരിങ്കല്ലില്‍ കെട്ടിനിര്‍ത്തിയ ഓടയിലേക്ക്. ഒരു വിധത്തില്‍ പിടഞ്ഞെണീറ്റു.

കൈമുട്ടും കാല്‍മുട്ടും പൊട്ടി ചോരയൊഴുകുന്നുണ്ട്. നടക്കാന്‍ പ്രയാസം. എങ്കിലും ചരിത്രപ്രധാനമായ എന്തിലേക്കോ എന്ന് വിശ്വസിച്ച് മാക്കു നടന്നു. മെയിന്‍ റോഡിലെത്തുന്പോഴേക്കും ചോര കുറെ പോയിരുന്നു. എതിര്‍വശത്തു നിന്നെത്തിയ ബൈക്കിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോള്‍ മാക്കുവിന് തല ചുറ്റി. വീഴാതിരിക്കാന്‍ മുന്നില്‍ കണ്ട പോസ്റ്റില്‍ വട്ടം പിടിച്ച് നിന്നു.

മുന്നില്‍ നിര്‍ത്തിയ ബൈക്കില്‍ നിന്ന് എതിര്‍സ്ഥാനാര്‍ഥി തോമസ് ജോര്‍ജ് ഒരു വിശുദ്ധനെപ്പോയെ സഹായം വാഗ്ദാനം ചെയ്തു. അത് നിഷേധിച്ച് മുന്നോട്ടു നടക്കാന്‍ തുടങ്ങിയ മാക്കു തല ചുറ്റി ചെളി നിറഞ്ഞ ഓടയില്‍ വീണു.

കണ്ണു തുറക്കുന്പോള്‍ നേരം പുലര്‍ന്നിരുന്നു. കിടപ്പ് ആശുപത്രിയില്‍. കൈയ്യിലും കാലിലും വച്ചു കെട്ട്. ചുറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍. താന്‍ മരിക്കാന്‍ പോവുകയാണോ എന്നൊരു നിമിഷം മാക്കു ഭയപ്പെട്ടു. അല്ല, ജയിക്കാന്‍ പോവുകയാണ് … ഞങ്ങള്‍ ജയിപ്പിക്കാന്‍ പോവുകയാണ്.-തിരഞ്ഞെടുപ്പു കണ്‍ വീനര്‍ പറഞ്ഞു.

മാത്തുക്കുട്ടിയെ എതിര്‍സ്ഥാനാര്‍ഥി ഗുണ്ടകളോടൊപ്പം ചേര്‍ന്ന് തലേന്ന് രാത്രി ആക്രമിച്ചെന്നു പ്രചരിപ്പിക്കുന്ന നോട്ടീസും മാത്തുക്കുട്ടിയുമായി ജീപ്പ് കോളജിലേക്ക്. പക്ഷെ ആകെ ഒരു പന്തികേട്. തലേന്ന് ചാര്‍ത്തിയ മാക്കു തോരണങ്ങള്‍ കാണാനില്ല. പോസ്റ്ററുകളും കമ്മി. എവിടെയോ എന്തോ തകരാറുള്ളതു പോലെ.

ജീപ്പില്‍ നിന്നിറങ്ങിയ മാക്കുവിനെ നോക്കി വിദ്യാര്‍ഥികള്‍ കൂവി. പാഞ്ഞടുത്ത ചിലര്‍ ചേര്‍ന്ന് ജീപ്പിലെ നോട്ടീസ് കെട്ടു പൊട്ടിക്കാതെ എടുത്തു കൊണ്ടു പോയി. മീനച്ചിലാര്‍ അതും ഒഴുക്കിക്കൊണ്ട് പോയി.

ക്യാംപസിനുള്ളില്‍ കടന്നപ്പോഴ്‍ കാലാവസ്ഥ മാറി. രാത്രിയില്‍ മാക്കു മദ്യപിച്ചു മദോന്‍മത്തനായി പോസ്റ്റില്‍ വട്ടം പിടിച്ചു നില്‍ക്കുന്നതും ലക്കുകെട്ട് ഓടയില്‍ കിടക്കുന്നതുമായ ചിത്രങ്ങളുടെ അനേകം കോപ്പികള്‍ കണ്ട് മാക്കു ഞെട്ടി. തന്റെ കൈയ്യിലെ വച്ചു കെട്ടുകള്‍ പോലും കൂറുമാറിയെന്ന് മാക്കുവിന് തോന്നി.

ആ തിരഞ്ഞെടുപ്പില്‍ തോമസ് ജോര്‍ജിന്റേത് കോളജിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരുപക്ഷമായിരുന്നു.

Sunday, 14 July 2019

പളുങ്ക്..

ടീച്ചറായിരുന്നു എന്നതിലുപരി സുന്ദരിയായിരുന്നു പളുങ്ക്.
സൌന്ദര്യം നുകരാനും അതിന്റെ വിശേഷം പകരാനും സാധ്യതയേറെയുള്ള ഹൈസ്കൂള്‍ ക്ളാസ്സിലെ ബി ഡിവിഷനില്‍ പളുങ്ക് തേന്‍ പോലുള്ള ശബ്ദത്തില്‍ കവിതകള്‍ മൂളിയപ്പോള്‍ കുട്ടികള്‍ ശ്വാസം വിടാതിരുന്നു.

ക്ളാസ്സിനു മുന്നിലൂടെ ആരാധനയോടെ കടന്നു പോയവരെല്ലാം പളുങ്ക് എന്നത് ടീച്ചറുടെ അപരനാമമാണെന്നത് വിസ്മരിച്ചു. അഴകില്‍ ചാലിച്ചെഴുതിയാലും പൂര്ത്തിയാകാത്ത സൌന്ദര്യത്തിന്റെ തങ്കപ്പളുങ്കായ പളുങ്കിന് വേറെ പേര് ചേരില്ലെന്ന് എല്ലാവര്ക്കമറിയാമായിരുന്നു.

എട്ടാം ക്ളാസ്സിലെ മലയാളം മാഷിന് നാല്‍പതിനോടടുത്താണ് പ്രായം. ഹൈലൈറ്റ് ‘റ’പോലെ വളഞ്ഞു നില്‍ക്കുന്ന മീശയാണ്. മാഷിന് കുട്ടികള്‍ നല്‍കിയ പേര് റാച്ചന്‍ .

കാര്ക്കോടകന്‍ എന്ന പേര് കണക്ക് മാഷിനാണ് കിട്ടിയത്. അവിവാഹിതന്‍ അന്‍പതിനോടടുത്ത പ്രായം. ദുര് വാശിക്കാരന്‍. കെമിസ്ട്രി മാഷിനെ കുട്ടികള്‍ കഷണം എന്നു വിളിച്ചു.

പഞ്ചായത്തുഭരണത്തിനിടയില്‍ വല്ലപോഴും ക്ളാസ്സില്‍ വന്നെങ്കിലായി, ഇല്ലെങ്കിലായി. പഞ്ചായത്തു കമ്മിറ്റി കഴിഞ്ഞാല്‍ കുറച്ചു ദിവസം ആശുപത്രിയിലായിരിക്കും.കുട്ടികളോട് ഉപദ്രവമില്ല.

കടല്‍പ്പാണ്ടി, വടിവര്ക്കി, ബ്രാക്കറ്റ് തോമ, അമ്മാതിരി തുടങ്ങിയ പേരുകളും അധ്യാപകരുടെ തലക്കുറിയില്‍ വിദ്യാര്ഥികള്‍ ചാര്ത്തി നല്‍കി കാലങ്ങളോലം നിലനിന്നവ തന്നെ.
കറുത്ത് അത്ര സൌന്ദര്യമില്ലാത്ത രൂപമുണ്ടായതാണ് കടല്‍പ്പാണ്ടി എന്ന പേരിന് രൂപം നല്‍കിയത്. വടിവര്ക്കി നടപ്പിലും എടുപ്പിലുമെല്ലാം വടി പോലെ.

ബ്രാക്കറ്റ് തോമയുടെ കാലുകള്‍ ഇരുവശത്തേക്കും ബ്രാക്കറ്റ് പോലെ വളഞ്ഞിരിക്കുന്നതാണ് അദ്ദേഹം ചെയ്ത കുറ്റം. അമ്മാതിരി സാര് എന്തു പഠിപ്പിച്ചാലും ‘അമ്മാതിരി’എന്ന വാക്ക് ചുമ്മാതങ്ങുപയോഗിക്കും. ഉദാ:അമ്മാതിരി വരവായിരുന്നു രാവണനപ്പോള്‍.

ഷര്ട്ട് നന്നായി ഇസ്തിരിയിട്ടു വരുന്ന ഇസ്തിരി മത്തായിയും പവയ ലാംബി സ്കൂട്ടറിലെത്തുന്ന ലാംബിസാറും ഉച്ചത്തില്‍ ക്ളാസ്സെടുക്കുന്ന പടക്കവും കാവിവേഷം ധരിക്കുന്ന കാവിസാറും തുടങ്ങി അപരനാമം വഴി പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ അധ്യാപകരുടെ സ്മരണയ്ക്കു മുന്നില്‍ തല കുനിക്കുന്നു…

Wednesday, 10 July 2019

ഒരു കൗമാര പ്രണയം..

പെൺകുട്ടി: ഡ
ആൺകുട്ടി: എന്താ
പെൺകുട്ടി: ഓന്നു നിക്കുമോ.
ആൺകുട്ടി: എന്തിന്..?
പെൺകുട്ടി: ഇന്ന് ഭയങ്കര
സന്തോഷം ആണെന്ന്
തൊന്നന്നോള്ളോ, എന്താ കാരിയം ..?
കുട്ടി: റിസൾട്ട് വന്നു പരീക്ഷയ്ക്ക് പൊട്ടി..
പെൺകുട്ടി
ബായി: അത്ത് കലക്കി.. എനിക്കൊരു കൂട്ടായല്ലോ.
പെൺകുട്ടി: ബസ് വരുന്നു..വാഡ
പെൺകുട്ടി: ഡാ പോട്ട വാരാൻ ..
ആൺകുട്ടി: ഞാൻ ഇല്ല നീ പൊക്കോ ..
പെൺകുട്ടി: അതെന്തേ ..?
ആൺകുട്ടി: കൊള്ളാം .. നല്ല മൂഡ് നാൻ
നടക്കാൻ പൂവ ...
പെൺകുട്ടി: സത്യ മായും നിനക്കു വാട്ടാനോ ..?
ആൺകുട്ടി വട്ടൻ, നീന്റെ അപ്പൻ ..
പെൺകുട്ടി: പൊട.. പട്ടി ..
പെണ്കുട്ടി: നില്ക്കു ഞാനും വരാം
ആൺകുട്ടി: എന്തിനു?
പെൺകുട്ടി: മുട്ടിയുരുമ്മി കൈകോർത്ത്
നാമുക്ക്
പ്രേമിച്ചു നടക്കാം ..
ആൺകുട്ടി: അതിന് പറ്റിയ ഒരു ചരക്ക്..
പെണ്കുട്ടി: ഒന്ന് പോടപ്പ..
ആൺകുട്ടി: നിൻറെ പ്രായം മറന്നുള്ള ..?
പെൺകുട്ടി: പോഡ
ആൺകുട്ടി: നിൻറെ ക്ലാസിലെ പൊക്കമുള്ള ലവൻ ഇല്ലേ..?
പെൺകുട്ടി: അരു അർജുനൊ? അവനെന്താ ..?
ആൺകുട്ടി:
വൃതികെട്ടവൻ
പെൺകുട്ടി: അതെന്താ ..?
ആൺകുട്ടി: അവൻ പെൺപിള്ളേരുടെ കീഴുന്ന മാറില്ലെന്ന് ..
പെൺകുട്ടി: അതിന് നിനക്കെന്താ ..? അത് അവൻറെ കാര്യം അല്ലേ ..?
ആൺകുട്ടി: അയ്യോടാ നിനക്കെന്താ അവൻറെ കാര്യം പറയുമ്പോ ഒരു സങ്കടം ..
പെണ്കുട്ടി: എനിക്കൊരു സങ്കടവുമില്ല ..
ആൺകുട്ടി: എന്തെങ്കിലുമൊന്ന് പറയടാ
പെൺകുട്ടി: ഒന്നുമില്ല എന്ന് പറഞ്ഞില്ലേ ഞാൻ പോവാ നീ വരുന്നെങ്കിൽ വാ.
ആൺകുട്ടി: വരുന്നടി പട്ടി..
പെൺകുട്ടി: പോഡ
പിറ്റ് ദീവസം ക്ലാസിൽ.
ഫ്രണ്ട്: മാച്ചെൻ നീ പറഞ്ഞൂട ..? അവള്
എന്ത്
പറഞ്ഞു ..?
ആൺകുട്ടി:അവൾക്ക് അർജ്ജുനനോട് എന്തോ താല്പര്യം ഉണ്ട് അതുകൊണ്ട് ഞാൻ എൻറെ കാര്യം പറഞ്ഞില്ല
ഫ്രണ്ട്: ഡാ ..
ആൺകുട്ടി: അവളു സന്തോഷമായി
ഇരിക്കട്ടെ
പാവം
അതെ സമയം മറ്റൊരു ക്ലാസിൽ
ഫ്രണ്ട്: ടീ നി അവൻറെ കൂടെ പോണ കണ്ടല്ലോ എന്തായി..?
പെൺകുട്ടി: ഒന്നുമില്ല
ഫ്രണ്ട്: എന്താണ് ..?
പെണ്കുട്ടി: അവന് എന്നോട് പ്രണയം ഒന്നുമില്ല എന്ന് എനിക്ക് തോന്നുന്നു അതുമാത്രമല്ല അവനു പെൺകുട്ടികളോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ലാത്തതാണോ തോന്നും..
ഫ്രണ്ട്: നിനക്ക് പറയാൻ പാടില്ലായിരുന്നോ നിന്നെ പറഞ്ഞിട്ട് കാര്യമില്ല..
പെൺകുട്ടി: ഡാ ..
കുട്ടി: എം ..?
പെണ്കുട്ടി: നിന്നെ ഒരു പെൺകുട്ടിക്ക് ഇഷ്ടമാണ്
ആൺകുട്ടി: അത് ആറ്
പെൺകുട്ടി:പേര് പറയുല
ആൺകുട്ടി: വെൻഡാ പറയന്ദ
പെൺകുട്ടി: അതെന്ത ..?
ആൺകുട്ടി: അതെ എനിക്കു ഒരു പെൺകുട്ടിയെ ഇഷ്ടമാണ്
പെൺകുട്ടി: അവൾക്ക് നിന്നെ
ഇഷ്ട്ടാനോ?
ആൺകുട്ടി: എനിക്കിഷ്ടമാണ് പക്ഷേ ഞാൻ അവളോട് പറഞ്ഞിട്ടില്ല അവൾക്ക് അറിയത്തുമില്ല..
പെൺകുട്ടി: ആന്തേത നീ അവലോഡു
പറഞ്ഞില്ലേ? എന്താ
പറയ്തെ?
ആൺകുട്ടി: ഇല്ല, ചെറിയൊരു പേടി
പെൺകുട്ടി: എന്തിനാണ് ഒരു പേടി,
നീ പോയി പറഞ്ഞിട്ട് വാ ഞാൻ ഇവിടെ നിൽക്കാം..
ആൺകുട്ടി: പോട്ടെ ..?
പെൺകുട്ടി: ശരി ..
അവൻ അവളെ അവിടെ നിർത്തിയിട്ട് എങ്ങോട്ടോ ഓടിപ്പോയി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.....
2 മിനിറ്റ്
കഴിഞ്ഞപ്പോൾ അവൻ ഓടിയെത്തി കണ്ണീരു തുടച്ചു,
അവൾ ഒരു  പുഞ്ചിരിയോടെ അവനോടു ചോദിച്ചു
"എന്താ പറഞ്ഞു എന്നിട്ട് അവൾ എന്തു പറഞ്ഞു..? "
ഗുഡ് ..
പെൺകുട്ടി:അതെന്ത് ..?
ആൺകുട്ടി: പരയാം ..
പെൺകുട്ടി: വേഗം പറ..
ആൺകുട്ടി: ഒന്ന് ക്ഷമിക്കൂ..
പെൺകുട്ടി: ഞാൻ പറയട്ടെ, ഇതെതാ ഇ
കായിലുള്ള പൂ ..?
അവളു തന്നതനല്ലെ
ആൺകുട്ടി: അല്ല ..
പെൺകുട്ടി: പിന്നിലല്ലേ?
ആൺകുട്ടി: ഇത് ഇത്
നിനക്കുവേണ്ടി , ഞാൻ .....
പ്രണയം, എന്നെ വിവാഹം കഴിക്കുമോ ..?
Will you marry me..
പെൺകുട്ടി: താങ്ക്സ്
ആൺകുട്ടി: നന്ദി മാത്രമേയുള്ളൂ..?
പെൺകുട്ടി:  തൽക്കാലം
ഇത്രേ ഉള്ളു..
ആൺകുട്ടി: ഡി ആരാ എന്നോട് പ്രേമം ആണെന്ന് പറഞ്ഞ് ആ
പെണ്കുട്ടി ..?
പെൺകുട്ടി: എന്തിന്..?
ആൺകുട്ടി: കൊള്ളാം ഒന്നറിഞ്ഞിരിക്കൻ ..
പെൺകുട്ടി: പേര് പറയില്ല വേണമെങ്കിൽ തൊട്ടു കാണിക്കാം ..
അവള് അവനോട് ചേർന്ന് നിന്നിട്ട് .. അവള്
പറഞ്ഞു ദേ ഇത് ഇവനാണ്
എവിടെ........?
നീയാടാ പൊട്ടാ അത്.....

Saturday, 6 July 2019

മാറ്റങ്ങൾ..

*അന്ന്*

ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...!

*ഇന്ന്*

ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്നു..!

*അന്ന്*

ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു....!

*ഇന്ന്* 

അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു...!

*അന്ന്*

നൂറ് രൂപ കൊടുത്താൽ ഒരു സഞ്ചി നിറച്ച് സാധനങ്ങൾ വാങ്ങി വരുന്നു...!

*ഇന്ന്* 

ഒരു സഞ്ചി നിറച്ച് കാശ് കൊടുത്ത് ഒന്നും രണ്ടും സാധനങ്ങൾ വാങ്ങുന്നു..!

*അന്ന്*

പത്തുപേർ കഴിക്കാൻ എട്ട് പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി പന്ത്രണ്ട് പേരോളം കഴിച്ച് തീർക്കുന്നു....!

*ഇന്ന്*

പത്ത് പേർക്ക് കഴിക്കാൻ ഇരുപത്പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി, എട്ടോ പത്തോപേർ കഴിച്ച് ബാക്കി കച്ചറയിലിടുന്നു...!

*അന്ന്*

ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു...!

*ഇന്ന്*

ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു...!

*അന്ന്*

അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു...!

*ഇന്ന്*

ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു...!

*അന്ന്*

ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു...!

*ഇന്ന്*

ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു...!

*അന്ന്*

നീന്തിക്കുളിക്കാനായി നമ്മൾ കുളങ്ങൾ സംരക്ഷിക്കുന്നു...!

*ഇന്ന്*

നീന്തൽ പഠിക്കാനായി നാം കുളം നികത്തി സ്വിമ്മിംങ് പൂൾ പണിയുന്നു...!

*അന്ന്*

മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു...!

*ഇന്ന്*

മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു...!

*അന്ന്*

കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു...!

*ഇന്ന്*

തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു...!

*അന്ന്*

ഉള്ളത് കൊണ്ട് ഓണം പോലെ...!

*ഇന്ന്*

ഓണത്തിന് ഉള്ളത് പോലെ...!

*അന്ന്*

അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ടികൾ പ്രാർത്ഥിക്കുന്നു...!

*ഇന്ന്*

കുട്ടികളുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ അദ്ധ്യാപകർ പ്രാർത്ഥിക്കുന്നു...