1961 ലാണ് പ്രേഷകന് കാഴ്ചയുടെ പുതിയ വസന്തമൊരുക്കി ഷേണായീസ് മിഴി തുറന്നത്, പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ചരിത്രം കോറിയിട്ട,സിനിമാ പ്രേമികളെ ഹരം കൊള്ളിച്ച എത്രയെത്ര പ്രദർശനങ്ങൾ, മാറുന്ന കാലത്തിനും പ്രേഷക അഭിരുചിയ്ക്കുമനുസരിച്ച് സ്വയം പുതുക്കിയും സിനിമയുടെ സാങ്കേതികതയെ തികവോടെ അവതരിപ്പിച്ചും ഷേണായീസ് സിനിമയ്ക്കൊപ്പമുണ്ട്. കൊച്ചീൽ വന്നാൽ ഷേണായീസിലൊരു സിനിമ എന്ന കണക്കായി കാര്യങ്ങൾ,80 അടി നീളവും 30 അടി വീതിയും കൂടാതെ ഉള്ളിലേക്ക് 18 അടി വളഞ്ഞതുമായ ഷേണായീസിലെ ആ വിസ്താരമാ സ്‌ക്രീൻ മലയാളിക്ക് വലിയൊരു കൗതുകമായിരുന്നു...
നാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിക്കാരുടെ മാത്രമല്ല മലയാളികളുടെ തന്നെ അഭിമാനമായ ഷേണായീസിൽ കാഴ്ചകളുടെ മിഴി തുറക്കുകയാണ്, ഈ വരുന്ന ഫെബ്രുവരി 12 ന് അടിമുടി മാറിയ അഞ്ചു സ്ക്രീനു കളുമായി പുത്തൻ സാങ്കേതിക മികവിനൊപ്പം ഒരുപറ്റം നവാഗതരോടൊപ്പമാണ് ഷേണായീസിന്റെ വരവ്, വി.സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ഓപ്പറേഷൻ ജാവയാണ് ഉദ്ഘാടന ചിത്രം. റിലീസുകളില്ലാതെ പോയ കൊറോണക്കാലത്തിനു ശേഷം തീയേറ്ററുകളിലേക്ക് സിനിമ തിരിച്ചു വരുമ്പോൾ ഓപ്പറേഷൻ ജാവയോടു കൈകോർക്കുകയാണ്.
No comments:
Post a Comment