Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 22 March 2021

മനുഷ്യനിർമ്മിത റോബോട്ടുകൾ..

മനുഷ്യ നിര്‍മിത റോബോട്ടുകള്‍ മനുഷ്യനെ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന കാലം വരുമോ?

 ഈ ചോദ്യത്തിലെ ആശങ്കക്ക് അടിവരയിടുന്ന ഒരു പഠനഫലം കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ലോകം നിയന്ത്രിക്കാനോ മനുഷ്യനെ ഉപദ്രവിക്കാനോ ഏതെങ്കിലും നിര്‍മിത ബുദ്ധി ശ്രമിച്ചാല്‍ നിലവിലെ നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളില്‍ അത് തടയാനുള്ള സംവിധാനമില്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 
ഇതോടെ അതിബുദ്ധിയുള്ള ഏതെങ്കിലും നിര്‍മിത ബുദ്ധി നമുക്ക് തന്നെ പാരയാകാനുള്ള സാധ്യത ചെറുതല്ലെന്ന് കൂടിയാണ് രാജ്യാന്തര തലത്തിലുള്ള ഗവേഷക സംഘം നല്‍കുന്ന മുന്നറിയിപ്പ്. മനുഷ്യന് വെല്ലുവിളിയാവുമെന്ന നിലവന്നാല്‍ അക്കാരണം ചൂണ്ടിക്കാണിച്ച് നിര്‍മിത ബുദ്ധിയുടെ പ്രവര്‍ത്തനം നിര്‍ത്താനുള്ള സംവിധാനം നിലവിലില്ലെന്നതാണ് ഗവേഷകസംഘം ഓര്‍മിപ്പിക്കുന്നത്. മനുഷ്യന് വെല്ലുവിളിയാവുമെന്ന ഘട്ടം വന്നാല്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലേക്ക് അല്‍ഗോരിതം മാറ്റി നശിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്നും സെന്റര്‍ ഫോര്‍ ഹ്യൂമന്‍സ് ആന്റ് മെഷീന്‍സ് ഡയറക്ടര്‍ ഇയാദ് റഹ്വാന്‍ പറയുന്നു. 

വര്‍ഷങ്ങളായി നമ്മളെ അദ്ഭുതപ്പെടുത്തുന്നുണ്ട് നിര്‍മിത ബുദ്ധി. സ്വയം ഓടിക്കുന്ന കാറുകളും, കംപ്യൂട്ടര്‍ ചിട്ടപ്പെടുത്തിയ സിംഫണിയും ചെസിലെ ലോകചാമ്പ്യനെ പരാജയപ്പെടുത്തിയ സൂപ്പര്‍ കംപ്യൂട്ടറുമെല്ലാം നിര്‍മിത ബുദ്ധിയുടെ വകഭേദങ്ങളായിരുന്നു. സൗകര്യങ്ങളും ഗുണങ്ങളും ഏറുന്നതിനൊപ്പം ഉത്തരവാദിത്വവും കൂടി നിര്‍മിതബുദ്ധിയുടെ കാര്യത്തില്‍ കാലാകാലങ്ങളില്‍ വര്‍ധിക്കുന്നുണ്ട്. മനുഷ്യന്റെ സ്വകാര്യത ഇല്ലാതാക്കുന്ന മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാവുന്ന അതി ബുദ്ധിയുള്ള സംവിധാനങ്ങളായി മാറുമോ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കംപ്യൂട്ടറുകളെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.

നിലവിലെ നിര്‍മിത ബുദ്ധിയുടെ അല്‍ഗോരിതങ്ങളില്‍ മനുഷ്യരാശിക്ക് അപകടമാകുമെന്ന കാരണത്താല്‍ നിര്‍മിത ബുദ്ധിയുടെ പ്രവര്‍ത്തനം നിർത്താനാകില്ലെന്നതാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എപ്പോഴാണ് അതിബുദ്ധിയുള്ള കംപ്യൂട്ടറുകള്‍ പിറക്കുകയെന്ന് പോലും നമ്മള്‍ അറിയണമെന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യരേക്കാള്‍ ബുദ്ധിയില്‍ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുകയെന്നതു തന്നെ മനുഷ്യര്‍ക്ക് ഭീഷണിയാകാമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.
ഇലോണ്‍ മസ്‌കും ബില്‍ഗേറ്റ്‌സും അടക്കമുള്ള സാങ്കേതിക ലോകത്തെ പ്രമുഖര്‍ നിര്‍മിത ബുദ്ധിയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളവരാണ്. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ അപകടമെന്നാണ് ഇലോണ്‍ മസ്‌ക് നിര്‍മിത ബുദ്ധിയെ വിശേഷിപ്പിക്കുന്നത്. അതിബുദ്ധിയുള്ള കംപ്യൂട്ടറുകള്‍ മനുഷ്യരെ കളിപ്പാവകളാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മനുഷ്യരാശിക്ക് സാങ്കേതികവിദ്യമൂലം സമീപഭാവിയില്‍ തന്നെ ദുരന്തം നേരിടേണ്ടി വരുമെന്ന് പ്രൊഫ. സ്റ്റീഫന്‍ ഹോക്കിങും പ്രവചിച്ചിട്ടുണ്ട്.

Sunday, 21 March 2021

If you want to Spend a Romantic Moment..

If you want to spend a romantic moment with your partner, then you can visit these places on a low budget in INDIA .

Who doesn't like walking Everyone takes time out of their busy time to go for a walk? Every year a large number of tourists return to their homes to visit new places, see new things there, and many memories are captured on the camera. At the same time, someone likes to hang out with their friends, while someone likes to hang out with their partner. If you want to go to romantic places with your partner, then we are telling you about some places. So let's know about these places.
Kashmir If the heaven of the earth is somewhere then it is in Kashmir. Here you can go with your partner and spend quality time. Here you will get to see snow-clad mosses. Here you can roam Dal Lake, do many adventures. Overall, you can spend romantic moments with your partner here.

Ooty This place in Tamil Nadu is known for its beauty. This hill station is very beautiful as well as quite romantic. Here you can roam with your partner in many beautiful places like Lake, Lake Garden, Katy Valley, Elf Hills. Ooty is also called the queen of the mountains. In such a situation, walking around with your partner gives a different feeling.

Kumarakom Kerala is known for its beauty. Every year a large number of tourists reach here for sightseeing and return with many good memories. You can go to Kumarakom here with your partner, which is a small and very cute city. Here you can spend a romantic moment with a partner.

Khajjiar Every year a large number of tourists visit Himachal Pradesh. Khajjiar is a lovely place located here, which is also known as the little Switzerland of India. If you want to spend quality time with your partner, if you want to spend a moment of peace with your partner then you can go here. This place is very beautiful and has many wonderful views of nature.

Sunday, 14 March 2021

വിവാഹേതര ബന്ധങ്ങൾ..

 
ഈയിടെയായി നിങ്ങളുമായി ഇടപഴകുന്നതിൽ പങ്കാളി വിമുഖത പ്രകടിപ്പിക്കുന്നുവോ?

സ്ഥിരമായി കള്ളം പറയുന്നുവോ?

ചില phone callകളോട് നിങ്ങളുടെ അസാന്നിധ്യത്തിൽ മാത്രം പ്രതികരിക്കുന്നുവോ?

കൂടുതൽ പണം ചിലവഴിക്കുന്നുണ്ടോ?

 അസ്വാഭികമായി എന്തോ...?? നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
എങ്കിൽ...

ഒരു വിവാഹേതര പ്രണയ ബന്ധം നിങ്ങളുടെ കുടുംബത്തിൻ്റെ താളം തെറ്റിക്കുന്നുണ്ടാവാം !! 
 
വിവാഹേതര ബന്ധങ്ങൾ  എന്താണിത് ?

വെറും infactuationഅല്ലെങ്കിൽ ഒരു അപക്വ പ്രണയം.
സാധാരണഗതിയിൽ ഇത്തരം ബന്ധങ്ങൾ തുടങ്ങാൻ പ്രത്യേക സാഹചര്യങ്ങൾ ഒന്നും ആവശ്യമില്ല. രണ്ടു വ്യക്തികൾ പരസ്പരം കാണുമ്പോൾ തോന്നുന്ന പരസ്പര ആകർഷണത്തിൽ (physical attraction) നിന്നും ഒരു പുതിയ ബന്ധം മോട്ടിടാം.
 
അടുത്ത ഘട്ടം 

Proximity (സാമീപ്യം), Reciprocity (അന്യോന്യത)

പരസ്പരം താല്പര്യം തോന്നിയ വ്യക്തികൾ തമ്മിൽ അടുത്തിടപഴകുക, അല്ലെങ്കിൽ സാമീപ്യത്തിലിരിക്കുക (ഒന്നിച്ചു work ചെയ്യുന്നവർ, അയൽക്കാർ, ബന്ധുക്കൾ,അടുത്ത സുഹൃത്തിൻ്റെ life partner). ഈ അവസ്ഥയാണ് Proximity (സാമീപ്യം), ഇത് ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കാരണമാകുന്നു.

ഒരാൾ താല്പര്യപൂർവ്വം സമീപിക്കുമ്പോൾ, മറ്റേ വ്യക്തിയും തിരിച്ചു താല്പര്യം പ്രകടിപ്പിക്കുന്നതാണ് Reciprocity( for eg: phone numberനൽകിയോ, ഒരു coffee / icecream offer ചെയ്തോ). ഇത് ബന്ധം കൂടുതൽ ദൃഢമാക്കുന്നു.
 
 വിവാഹേതര പ്രണയ ബന്ധം എത്ര നാൾ വരെ നില നിൽക്കാം?

വിവാഹേതര ബന്ധങ്ങളുടെ ആയുസ് പൊതുവെ കുറവാണ്. ഒരു അവലോകനം ഞാനിവിടെ ഉൾപ്പെടുത്തുന്നു.

 Role of Dopamine, the “Feel-Good-Hormone”

Dopamine എന്നത് ഒരു തരം brain chemical ആണ് (called a neurotransmitter). വിവാഹേതര പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിലെ motivational factor ആയി പ്രവർത്തിക്കുന്നത് Dopamine ആണ്. 

പ്രണയത്തിലായിരിക്കുന്ന രണ്ടു വ്യക്തികൾ കൃത്യസമയത്തു phone വിളിക്കുക, good morning / good night message അയയ്ക്കുക, പരസ്പരം കാണുക (office, bus etc..) തുടങ്ങിയ കാര്യങ്ങൾ സമയക്രമം തെറ്റാതെ നടത്തുന്നത് dopamine ആണ്.

ഒരു പ്രണയ ബന്ധത്തിൽ,ആദ്യത്തെ 18 മാസം Dopamine production ഏറ്റവും കൂടുതലായിരിക്കും. ഇത് മൂലം നിങ്ങളുടെ ബന്ധത്തിൽ intimacy കൂടുതലായി ഉണ്ടെന്നു തോന്നാം. പിന്നീട് സ്ത്രീകളിൽ Dopamine കുറയുവാൻ തുടങ്ങും, തുടർന്ന് പുരുഷനിലും.

Dopamine കുറയുന്നതനുസരിച്ചു പരസ്പരം തോന്നിയിരുന്ന passion കുറയുകയും, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അപക്വമായ ഇത്തരം ബന്ധങ്ങളുടെ ചരട് പൊട്ടുകയും ചെയ്യുന്നു.
 
 Extra Marital Relationships: The Tragic After Effects.

 ജീവിതപങ്കാളിയ്ക്ക് നിങ്ങളിലുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു 

 ഭാവിയിൽ നിങ്ങൾ sexually abuse ചെയ്യപ്പെടാം 

അസംതൃപ്തമായ കുടുംബ ജീവിതം 

വിവാഹമോചനം 

Mentally unhealthy kids

 Psychological issues like depression, anxiety, obsessions, tensions, stress, frequent fights etc.

നിങ്ങൾ life partner ൽ നിന്നും സമർഥമായി ഇത്തരം ബന്ധങ്ങൾ മറച്ചു വച്ചാലും, നിങ്ങളുടെ subconcious മനസ്സിന് ഇതെല്ലാം അറിയാം. കാലക്രമേണ നിങ്ങളുടെ കുടുംബ ജീവിതത്തിൽ വിള്ളലുകൾ വീഴുകയും, നിങ്ങൾ തീർത്തും പരാജയപ്പെട്ട ഒരു ഭാര്യ അല്ലെങ്കിൽ ഭർത്താവ് or അമ്മ അല്ലെങ്കിൽ അച്ഛൻ ആയി മാറുകയും ചെയ്യുന്നു..
 
 ഒരു മുന്നറിയിപ്പ്…!!

Most of the couple starts extra marital relations, just to enjoy the life.

But an extra marital relation doesn’t have any commitment… any loyalty.. any future at all…

So after a short term enjoyment, such relations will spoil the valuable life not only yours, but your children’s also..

Saturday, 13 March 2021

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌..


മഌഷ്യന്‍ തന്റെ ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിച്ച്‌ ചെയ്യുന്ന ജോലികള്‍ നിര്‍വഹിക്കാന്‍ പ്രാപ്‌തിയുള്ള കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന വിജ്ഞാനശാഖ.

"കംപ്യൂട്ടര്‍ സയന്‍സിന്റെ പിതാവ്‌' എന്ന്‌ ഇന്ന്‌ അറിയപ്പെടുന്ന അലന്‍ മതിസണ്‍ ടൂറിങ്‌ യന്ത്രങ്ങള്‍ക്ക്‌ സ്വയം പ്രവര്‍ത്തിക്കാനാകുമോ എന്ന പ്രമേയം വിശകലനം ചെയ്‌തുകൊണ്ട്‌ 1950ല്‍ ബ്രിട്ടീഷ്‌ ശാസ്‌ത്ര പ്രസിദ്ധീകരണമായ "മൈന്‍ഡ്‌'ല്‍ "കംപ്യൂട്ടിങ്‌ മെഷീനറി ആന്‍ഡ്‌ ഇന്റലിജന്‍സ്‌' എന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തിലൂടെ ചിന്താശക്തി പ്രകടമാക്കുന്ന രീതിയില്‍ കംപ്യൂട്ടറിന്‌ പ്രവര്‍ത്തിക്കാനാകും എന്ന സൂചന ടുറിങ്‌ നല്‍കിയിരുന്നു. ഇത്‌ തെളിയിക്കുവാന്‍ ഒരു പരീഷണത്തിന്‌ കംപ്യൂട്ടറിനെ വിധേയമാക്കണമെന്നും ടൂറിങ്‌ നിര്‍ദേശിച്ചു. ഈ പരീക്ഷണം കൃത്രിമ ബുദ്ധിയുടെ നിര്‍ണയത്തിഌള്ള "ടൂറിങ്‌ ടെസ്റ്റ്‌' എന്ന പേരില്‍ പ്രസിദ്ധമാണ്‌. നോ: ടൂറിങ്‌ ടെസ്റ്റ്‌ ടൂറിങ്‌ ടെസ്റ്റ്‌ പ്രസിദ്ധമായതിനെത്തുടര്‍ന്ന്‌, കൃത്രിമ ബുദ്ധിശക്തിയുടെ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ ആരംഭിച്ചു. 1956ല്‍ ഒരു കോണ്‍ഫറന്‍സില്‍വച്ച്‌ പ്രസിദ്ധ ശാസ്‌ത്രജ്ഞനായ ജോണ്‍ മക്കാര്‍ത്തിയാണ്‌ "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌' എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്‌. ലിസ്റ്റ്‌ പ്രാഗ്രാമിങ്‌ അഥവാ ലിസ്‌പ്‌ (LISP), പ്രാലോഗ്‌ (Prologue) തുടങ്ങിയ ലോജിക്‌ പ്രാഗ്രാമിങ്‌ ഭാഷകളുടെ ആവിര്‍ഭാവത്തോടെ ഈ മേഖലയില്‍ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായി. യന്ത്രമഌഷ്യര്‍ എന്ന്‌ വിശേഷിപ്പിക്കുന്ന റോബോ(Robot) കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട റോബോട്ടിക്‌സ്‌, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തന്നെ ഒരു ഉപശാഖയാണ്‌.

ഭാവിസാധ്യതകൾ..

ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കംപ്യൂട്ടര്‍ മേഖലയിലെ ഭാവി സാധ്യതകള്‍ അനന്തമാണ്‌. 1946ല്‍ നിര്‍മിച്ച എനിയാക്‌ എന്ന 27 ടണ്‍ ഭാരമുള്ള കംപ്യൂട്ടറില്‍നിന്നും, ഗ്രാമുകള്‍ മാത്രം ഭാരമുള്ള കംപ്യൂട്ടറുകളിലേക്കുള്ള മാറ്റം നടന്നത്‌ കേവലം ദശാബ്‌ദങ്ങള്‍ കൊണ്ടാണ്‌. ഒരു മൈക്രാപ്രാസസ്സര്‍ ചിപ്പില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഇലക്‌ട്രാണിക്‌ഘടകങ്ങളുടെ എണ്ണം ഓരോ 18 മാസം കൂടുമ്പോഴും ഇരട്ടിക്കും എന്ന മൂര്‍നിയമം (Moore's law) പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വലുപ്പം കുറഞ്ഞതും കാര്യക്ഷമത കൂടിയതുമായ കംപ്യൂട്ടറുകള്‍ പുറത്തിറങ്ങുന്ന പ്രവണത ഭാവിയിലും നിലനില്‌ക്കും എന്നതില്‍ തര്‍ക്കമില്ല.

അര്‍ധചാലക സാങ്കേതിക വിദ്യയിലുണ്ടാകുന്ന മുന്നേറ്റങ്ങളാണ്‌ കംപ്യൂട്ടര്‍രംഗത്തെ വന്മാറ്റങ്ങള്‍ സാധ്യമാക്കുന്നത്‌. അര്‍ധചാലക സാങ്കേതികവിദ്യയ്‌ക്ക്‌ പകരം പുതിയ സാങ്കേതിക വിദ്യകള്‍ക്ക്‌ വേണ്ടിയുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്‌. ഡി.എന്‍.എ. കംപ്യൂട്ടര്‍, ക്വാണ്ടം കംപ്യൂട്ടര്‍, ഓപ്‌റ്റിക്കല്‍ കംപ്യൂട്ടര്‍, നാനോ കംപ്യൂട്ടര്‍ എന്നിവയായിരിക്കും ഭാവിയിലെ പ്രധാന കംപ്യൂട്ടര്‍ സാങ്കേതിക വിദ്യകള്‍.

Thursday, 11 March 2021

ഇന്ത്യൻ എവറസ്റ്റ് പര്യവേഷണം 1965..



1953ൽ ന്യൂസീലൻഡുകാരനായ എഡ്മണ്ട്ഹിലാരിയും ഷെർപയായ  ടെൻസിങ് നോർഗേയും ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന് ശേഷം ഈ കൊടുമുടി കീഴടക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടായി.

എവറസ്റ്റ് കീഴടക്കാനുള്ള ആദ്യത്തെ ഇന്ത്യൻ പര്യവേഷണം 1960 ൽ ബ്രിഗേഡിയർ ഗ്യാൻ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു, ഇത് പരാജയപ്പെടുകയാണ് ഉണ്ടായത് . പര്യവേഷണത്തിലെ അംഗങ്ങളായ കേണൽ നരേന്ദ്രകുമാർ, സോനം ഗ്യാറ്റ്‌സോ ,നവാങ് ഗോംബു ഷെർപ എന്നിവർ കൊടുമുടിക്കു ഏകദേശം 700  അടി (223 മീറ്റർ ) താഴെ  28,300 അടി (8,625 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്ക് ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു.
രണ്ടാമത്തെ ഇന്ത്യൻ പര്യവേഷണം 1962 ൽ മേജർ ജോൺ ഡയസിന്റെ നേതൃത്വത്തിലായിരുന്നു, ഇതും  പരാജയപ്പെട്ടു. പര്യവേഷണത്തിലെ അംഗങ്ങളായ ക്യാപ്റ്റൻ എം എസ് കോഹ്‌ലി,സോനം ഗ്യാറ്റ്‌സോ , ഹരി ദങ്ങ് എന്നിവർ കൊടുമുടിക്കു ഏകദേശം 400  അടി (128 മീറ്റർ ) താഴെ 28,600 അടി (8,720 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്കും  ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു .

ഈ രണ്ട് പര്യവേഷണങ്ങളുടെയും ഭാഗമായിരുന്നു ക്യാപ്റ്റൻ എം എസ് കോഹ്‌ലി.

ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണം ആണ്  ഇന്ത്യൻ ആർമി 1965 ൽ നടത്തിയ   ഇന്ത്യൻ എവറസ്റ്റ് പര്യവേഷണം 1965

ചരിത്ര ദിനം 1965 മെയ് 20...

1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു.കേണൽ  നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി ലീഡർ .ആദ്യ രണ്ടു പര്യവേഷണങ്ങളുടെയും ഭാഗമായിരുന്ന മലയാളിയായ സി. ബാലകൃഷ്ണൻ വയർലെസ്സ് ഓപ്പറേറ്റർ ആയി ഈ സംഘത്തിലും  ഉണ്ടായിരുന്നു . ഇന്ത്യൻ മൗണ്ടനീയറിങ് ഫൌണ്ടേഷൻ ആണ് ഈ ദൗത്യം സംഘടിപ്പിച്ചത് . ഫെബ്രുവരി 21 നു ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച സംഘം ഫെബ്രുവരി 24 നു ഇന്ത്യ- നേപ്പാൾ അതിർത്തിയായ ബീഹാറിലെ ജയനഗർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഈ ദൗത്യത്തിന് വേണ്ടി  ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും ടെന്റുകളും ഓക്സിജൻ സിലിണ്ടറുകളും മഞ്ഞു മല കയറാനുള്ള ഉപകരണങ്ങളും അടക്കം 25 ടൺ സാധനങ്ങൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചു ഇവിടെ എത്തിച്ചു .സ്ത്രീകൾ അടക്കമുള്ള 800 തൊഴിലാളികൾ തലച്ചുമടായി 25 ടൺ സാധനങ്ങൾ ജയനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബെയ്‌സ് ക്യാമ്പിൽ എത്തിച്ചു.പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു.മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു. മെയ് അവസാനത്തോടെ പര്യവേഷണത്തിന്റെ രണ്ടാം ശ്രമത്തിൽ ശ്രദ്ധേയമായ വിജയത്തോടെ കിരീടമണിഞ്ഞു, തുടർച്ചയായ നാലു സംഘങ്ങളായി ഒമ്പതു പേർ(എട്ടു ടീം അംഗങ്ങളും ഷെർപയായ ഫു ദൊർജീ ഷെർപയും ) എവറസ്റ്റ് കൊടുമുടി കീഴടക്കി 

ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി  കീഴടക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം  ഭാരതം നേടി.

1965 മെയ് 20 നു ലഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമയും നവാങ് ഗോംബു ഷെർപയും കൊടുമുടിയിൽ കയറി , അങ്ങനെ എവറസ്റ്റ്‌ കൊടുമുടി  കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരൻ  എന്ന ചരിത്ര  നേട്ടം  ലഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമ നേടി  . ഇതോടു കൂടി എവറസ്റ്റ് കൊടുമുടി രണ്ടു തവണ കീഴടക്കുന്ന  ലോകത്തിലെ ആദ്യത്തെ ആളായി നവാങ് ഗോംബു ഷെർപ  മാറി. ആദ്യത്തേത് 1963 ൽ അമേരിക്കൻ പര്യവേഷണത്തിനൊപ്പമായിരുന്നു. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗേ, നവാങ് ഗോംബുവിന്റെ  അമ്മാവനാണ്.

രണ്ട് ദിവസത്തിന് ശേഷം മെയ് 22 ന്  ഏറ്റവും പ്രായം കൂടിയായ സോനം ഗ്യാറ്റ്‌സോയും ( 42 വയസ് ) ഏറ്റവും പ്രായം കുറഞ്ഞ സോനം വാംഗ്യലും ( 23 വയസും) ഒരുമിച്ച് എവറസ്റ്റ് കീഴടക്കി.

വീണ്ടും മെയ് 24 ന് സി. പി. വോഹ്‌റ, ആംഗ് കാമി ഷെർപ എന്നിവർ എവറസ്റ്റിന്റെ മുകളിൽ എത്തി.

മെയ് 29 ന്, എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയതിന്റെ  12 ആം വാർഷികദിനത്തിൽ നാലാമത്തെയും അവസാനത്തെയും ശ്രമത്തിൽ  മേജർ എച്ച്. പി. എസ്. അഹ്‌ലുവാലിയ, എച്ച്. സി. എസ്. റാവത്ത്,ഫു ദൊർജീ ഷെർപ എന്നിവർ ഒരുമിച്ച് എവറസ്റ്റ് കീഴടക്കി. മൂന്ന് മലകയറ്റക്കാർ ഒരുമിച്ച് കൊടുമുടിയിൽ നിൽക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.

അഞ്ചു ശ്രമങ്ങളിലായി പതിനൊന്നു പേരെ കൊടുമുടി കയറ്റുവാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനാൽ ക്യാപ്റ്റൻ എച്ച് വി ബഹുഗുണ ,മേജർ ബി പി സിംഗ് എന്നീ രണ്ടു പേർക്ക് കൊടുമുടി കീഴടക്കാനാവാതെ പിന്മാറേണ്ടി വന്നു .

സ്വീകരണവും ബഹുമതികളും...

1965-ലെ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെ നേതാവായി ക്യാപ്റ്റൻ എം എസ് കോഹ്‌ലി അറിയപ്പെടുന്നു.  ഒൻപത് മലകയറ്റക്കാർ  ഒരുമിച്ചു എവറസ്റ്റ് കൊടുമുടി  കീഴടക്കി ,  ഇന്ത്യ  ലോക റെക്കോർഡ് സൃഷ്ടിച്ചു. ഈ നേട്ടം രാജ്യത്തെ ആഹ്ലാദത്തിൽ ആറാടിച്ചു.ആളുകൾ തെരുവുകളിൽ നൃത്തം ചെയ്തു.  ടീം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ
എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിൽ സ്വീകരണത്തിന് നേതൃത്വം നൽകി. അഭൂതപൂർവമായ മറ്റൊരു നീക്കത്തിൽ, 21  അംഗ മുഴുവൻ ടീമിനും അർജുന അവാർഡും [6] പര്യവേഷണത്തിന്റെ നേതാവായ ക്യാപ്റ്റൻ എം എസ് കോഹ്‌ലി അടക്കം 3 പേർക്ക് പത്മ ഭൂഷണും എവറസ്റ്റ് കീഴടക്കിയ 9 പേരിൽ 8  അംഗങ്ങൾക്ക് പത്മശ്രീയും  ഉടൻ പ്രഖ്യാപിച്ചു. ഈ നേട്ടത്തിന്റെ ഒരു മുഴുനീള ചിത്രം ശങ്കർ ജയ്കിഷന്റെ സംഗീതത്തിൽ നിർമിച്ചു ഇന്ത്യയിലും വിദേശത്തും പുറത്തിറക്കി  . അത്ഭുതകരമായ നേട്ടത്തിന്റെ കഥ നിരവധി ദേശീയ പത്രങ്ങളിലും മാസികകളിലും നിറഞ്ഞു . ക്യാപ്റ്റൻ എം എസ് കോഹ്‌ലിയെ ചില അംഗങ്ങൾക്കൊപ്പം ബ്രസ്സൽസ്, പാരീസ്, ജനീവ, റോം എന്നിവിടങ്ങളിൽ സ്വീകരണം നൽകി അനുമോദിച്ചു. ടെൻസിങ് നോർഗേ ക്യാപ്റ്റൻ കോഹ്‌ലിയോടൊപ്പം നിരവധി രാജ്യങ്ങളിലേക്ക് പോയി. ഇന്ത്യയിൽ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ടീമിനെ അവരുടെ തലസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

പര്യവേഷണത്തിന്റെ നേട്ടങ്ങൾ...

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ ടീം

എവറസ്റ്റ് രണ്ടു തവണ കീഴടക്കിയ ലോകത്തിലെ ആദ്യത്തെ മനുഷ്യൻ - നവാങ് ഗോംബു ഷെർപ.

ആദ്യമായി ഒമ്പത് മലകയറ്റക്കാർ ഉച്ചകോടിയിലെത്തി, 17 വർഷം  ഈ ലോക റെക്കോർഡ് ഇന്ത്യ കൈവശം വെച്ചു.

ആദ്യമായി മൂന്ന് മലകയറ്റക്കാർ ഉച്ചകോടിയിൽ ഒരുമിച്ച് നിന്നു.

ആദ്യമായി ഏറ്റവും പ്രായം കൂടിയ സോനം ഗ്യാറ്റ്‌സോയും  ( 42 വയസ് ) ഏറ്റവും പ്രായം കുറഞ്ഞ സോനം വാംഗ്യലും ( 23 വയസും) ഒരുമിച്ച് എവറസ്റ്റ് കീഴടക്കി.