Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 13 March 2021

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌..


മഌഷ്യന്‍ തന്റെ ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിച്ച്‌ ചെയ്യുന്ന ജോലികള്‍ നിര്‍വഹിക്കാന്‍ പ്രാപ്‌തിയുള്ള കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന വിജ്ഞാനശാഖ.

"കംപ്യൂട്ടര്‍ സയന്‍സിന്റെ പിതാവ്‌' എന്ന്‌ ഇന്ന്‌ അറിയപ്പെടുന്ന അലന്‍ മതിസണ്‍ ടൂറിങ്‌ യന്ത്രങ്ങള്‍ക്ക്‌ സ്വയം പ്രവര്‍ത്തിക്കാനാകുമോ എന്ന പ്രമേയം വിശകലനം ചെയ്‌തുകൊണ്ട്‌ 1950ല്‍ ബ്രിട്ടീഷ്‌ ശാസ്‌ത്ര പ്രസിദ്ധീകരണമായ "മൈന്‍ഡ്‌'ല്‍ "കംപ്യൂട്ടിങ്‌ മെഷീനറി ആന്‍ഡ്‌ ഇന്റലിജന്‍സ്‌' എന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തിലൂടെ ചിന്താശക്തി പ്രകടമാക്കുന്ന രീതിയില്‍ കംപ്യൂട്ടറിന്‌ പ്രവര്‍ത്തിക്കാനാകും എന്ന സൂചന ടുറിങ്‌ നല്‍കിയിരുന്നു. ഇത്‌ തെളിയിക്കുവാന്‍ ഒരു പരീഷണത്തിന്‌ കംപ്യൂട്ടറിനെ വിധേയമാക്കണമെന്നും ടൂറിങ്‌ നിര്‍ദേശിച്ചു. ഈ പരീക്ഷണം കൃത്രിമ ബുദ്ധിയുടെ നിര്‍ണയത്തിഌള്ള "ടൂറിങ്‌ ടെസ്റ്റ്‌' എന്ന പേരില്‍ പ്രസിദ്ധമാണ്‌. നോ: ടൂറിങ്‌ ടെസ്റ്റ്‌ ടൂറിങ്‌ ടെസ്റ്റ്‌ പ്രസിദ്ധമായതിനെത്തുടര്‍ന്ന്‌, കൃത്രിമ ബുദ്ധിശക്തിയുടെ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ ആരംഭിച്ചു. 1956ല്‍ ഒരു കോണ്‍ഫറന്‍സില്‍വച്ച്‌ പ്രസിദ്ധ ശാസ്‌ത്രജ്ഞനായ ജോണ്‍ മക്കാര്‍ത്തിയാണ്‌ "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌' എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്‌. ലിസ്റ്റ്‌ പ്രാഗ്രാമിങ്‌ അഥവാ ലിസ്‌പ്‌ (LISP), പ്രാലോഗ്‌ (Prologue) തുടങ്ങിയ ലോജിക്‌ പ്രാഗ്രാമിങ്‌ ഭാഷകളുടെ ആവിര്‍ഭാവത്തോടെ ഈ മേഖലയില്‍ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായി. യന്ത്രമഌഷ്യര്‍ എന്ന്‌ വിശേഷിപ്പിക്കുന്ന റോബോ(Robot) കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട റോബോട്ടിക്‌സ്‌, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തന്നെ ഒരു ഉപശാഖയാണ്‌.

ഭാവിസാധ്യതകൾ..

ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കംപ്യൂട്ടര്‍ മേഖലയിലെ ഭാവി സാധ്യതകള്‍ അനന്തമാണ്‌. 1946ല്‍ നിര്‍മിച്ച എനിയാക്‌ എന്ന 27 ടണ്‍ ഭാരമുള്ള കംപ്യൂട്ടറില്‍നിന്നും, ഗ്രാമുകള്‍ മാത്രം ഭാരമുള്ള കംപ്യൂട്ടറുകളിലേക്കുള്ള മാറ്റം നടന്നത്‌ കേവലം ദശാബ്‌ദങ്ങള്‍ കൊണ്ടാണ്‌. ഒരു മൈക്രാപ്രാസസ്സര്‍ ചിപ്പില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഇലക്‌ട്രാണിക്‌ഘടകങ്ങളുടെ എണ്ണം ഓരോ 18 മാസം കൂടുമ്പോഴും ഇരട്ടിക്കും എന്ന മൂര്‍നിയമം (Moore's law) പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വലുപ്പം കുറഞ്ഞതും കാര്യക്ഷമത കൂടിയതുമായ കംപ്യൂട്ടറുകള്‍ പുറത്തിറങ്ങുന്ന പ്രവണത ഭാവിയിലും നിലനില്‌ക്കും എന്നതില്‍ തര്‍ക്കമില്ല.

അര്‍ധചാലക സാങ്കേതിക വിദ്യയിലുണ്ടാകുന്ന മുന്നേറ്റങ്ങളാണ്‌ കംപ്യൂട്ടര്‍രംഗത്തെ വന്മാറ്റങ്ങള്‍ സാധ്യമാക്കുന്നത്‌. അര്‍ധചാലക സാങ്കേതികവിദ്യയ്‌ക്ക്‌ പകരം പുതിയ സാങ്കേതിക വിദ്യകള്‍ക്ക്‌ വേണ്ടിയുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്‌. ഡി.എന്‍.എ. കംപ്യൂട്ടര്‍, ക്വാണ്ടം കംപ്യൂട്ടര്‍, ഓപ്‌റ്റിക്കല്‍ കംപ്യൂട്ടര്‍, നാനോ കംപ്യൂട്ടര്‍ എന്നിവയായിരിക്കും ഭാവിയിലെ പ്രധാന കംപ്യൂട്ടര്‍ സാങ്കേതിക വിദ്യകള്‍.

No comments:

Post a Comment