Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 19 January 2024

മുട്ട കഴിക്കുന്നവർ അറിയാൻ..

മുട്ടയുടെ മഞ്ഞക്കുരു ഇഷ്ടമില്ലാത്താവർ ചുരുക്കമാണ്. മുട്ടയുടെ വെള്ള ഭാഗം എടുത്ത് മാറ്റി മഞ്ഞക്കുരു മാത്രം കഴിക്കുന്നവരുമുണ്ട്. എന്നാൽ മഞ്ഞക്കുരു ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷ വാർത്ത. മഞ്ഞക്കരുവിന് രുചി മാത്രമല്ല, ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒരു കലവറയാണിവ. വിറ്റാമിൻ ഡി, വിറ്റാമിൻ എ, വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും മുട്ടയുടെ മഞ്ഞകുരുവിൽ അടങ്ങിയിട്ടുണ്ട്.



വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, കോളിൻ എന്നിവ മുട്ടയുടെ മഞ്ഞകുരുവിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനും മാത്രമല്ല, മുഖകാന്തിക്കും മഞ്ഞക്കുരു കഴിക്കുന്നത് വളരെ നല്ലതാണ്. മുഖത്തെ വരൾച്ച ഇല്ലാതാക്കാനും തിളക്കം പ്രദാനം ചെയ്യാനും മഞ്ഞക്കുരു സഹായിക്കുന്നു. കൂടാതെ അമിതഭാരം കാരണം ഡയറ്റ് ചെയ്യുന്നവർക്കും മഞ്ഞക്കുരു കഴിക്കുന്നത് വളരെ ഉപയോഗപ്രദമാണ്.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും പ്രവർത്തനത്തിനും മഞ്ഞക്കുരു കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നു.

കാഴ്ച ശക്തി

കാഴ്ചശക്തി നിലനിർത്താൻ മുട്ടയുടെ മഞ്ഞക്കുരു കഴിക്കുന്നതിലൂടെ സഹായകമാണ്. ഇതിൽ ആന്റി ഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്

ശരീരഭാരം നിയന്ത്രിക്കാൻ

ശരീരഭാരം നിയന്ത്രിക്കാൻ മുട്ടയുടെ മഞ്ഞക്കുരു വളരെ പ്രയോജനകരമാണ്. ഇത് എല്ലാ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താം. ദിവസേന മഞ്ഞക്കുരു കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ഊർജ്ജോത്പാദനത്തിനും സഹായിക്കുന്നു.

എല്ലുകളുടെ വളർച്ച

മുട്ടയുടെ മഞ്ഞകുരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി എല്ലുകളുടെ വളർച്ചക്ക് അത്യുത്തമമാണ്. എല്ലുകളുടെ ബലത്തിനും അവയുടെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.

2 comments:

  1. Please do a post regarding vaginismus

    ReplyDelete
    Replies
    1. Hopefully my next post will be the explanation of your subject. Remember must post is just for information, cannot be considered as medical advice. Please go to gynaecologist if you are concerned.

      Delete