Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 25 April 2024

നമ്മൾ മടിയന്മാരാക്കുന്ന കുട്ടികൾ..


  ഏതാനും മാസങ്ങൾക്കുമുമ്പ് കേരളത്തിലെ ഒരു സ്‌കൂളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. അക്കൂട്ടത്തിൽ സ്‌കൂൾ ബസ്, സ്കൂളിൽ നിന്ന് 300 മീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കാൻ തീരുമാനിച്ചു . അത് നടപ്പാക്കിയപ്പോൾ ചില രക്ഷകർത്താക്കൾ കലിതുള്ളി ടീച്ചറുടെ അടുത്തെത്തി.

" എന്റെ കുട്ടി ഇത്രദൂരം നടക്കണോ?" 

ടീച്ചർ ഉത്തരമല്ല പറഞ്ഞത് , തിരിച്ചൊരു ചോദ്യമാണ്..

" 300 മീറ്റർ നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾ ആ കുട്ടിക്ക് കൊടുക്കില്ലേ ? അതിനു കഴിയില്ലെങ്കിൽ കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റിക്കോളൂ " .

ഇന്നത്തെ പല മാതാപിതാക്കളുടെയും ചോദ്യങ്ങൾ ഇതുപോലുള്ളതാണ്. കുട്ടികളെ മേലനങ്ങാതെ വളർത്തണം. പിഞ്ചുകുട്ടികൾ പാവക്കുട്ടിയെ കൊണ്ട് നടക്കുന്നപോലെയാണ് അവർ മുതിർന്ന കുട്ടികളെ കൊണ്ട് നടക്കുന്നത് .
അവരേക്കൊണ്ട് ഒന്നും ചെയ്യിക്കാൻ പാടില്ല . പഠിക്കുക ,ഭക്ഷണം കഴിക്കുക , മൊബൈൽ നോക്കുക കൂട്ടുകാരുമായി ചാറ്റ് ചെയ്യുക. മറ്റൊന്നും അറിയേണ്ട .കുട്ടികളെ ഇങ്ങനെ 'സുഖിപ്പിച്ചു' നശിപ്പിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട്.

   സ്കൂൾ കുട്ടികളെ ക്യാമ്പിന് കൊണ്ടുപോകുമ്പോൾ 
8 -10 കിലോമീറ്ററൊക്കെ കാട്ടിലൂടെ നടത്താറുണ്ട് .ചിലരൊക്കെ മടികാണിക്കും. വയ്യെന്ന് പറയും. ജീവിതത്തിൽ ഒരിക്കലും രണ്ടുകിലോമീറ്റർപോലും നടക്കാത്ത എത്രയോ കുട്ടികൾ .ആരാണ് ഇവരെ ജീവനുള്ള മൃതശരീരങ്ങളാക്കിയത് ? ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ പഠിക്കുന്നത്. കാണാത്ത വശങ്ങൾ കാണുന്നത് . പുതിയ അറിവുകൾ കിട്ടുന്നത്.

 ബാങ്കിൽ പോയി ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയാത്ത ധാരാളം കോളേജ് കുട്ടികളുണ്ട്. പത്രം വായിക്കാത്തവരുണ്ട് . ചുരുങ്ങിയത് തൊഴിൽ - വിദ്യാഭ്യാസം പേജെങ്കിലും കുട്ടികൾക്ക് വായിച്ചുകൂടെ ? .  
മുറ്റം തൂത്തുവാരാനും പാത്രം കഴുകാനും കറിക്കു കഷ്ണം അരിയാനും അമ്മിയിൽ തേങ്ങ അരക്കാനും പുല്ലരിയാനും ആവശ്യത്തിന് കിളക്കാനും മരംകയറാനും പപ്പായ പറിക്കാനും ഒക്കെ പഠിച്ചാൽ നല്ലത് . നഗരവാസികൾക്ക് ഇതിൽ പലതും ആവശ്യമില്ല . പക്ഷെ ഗ്രാമത്തിൽ വേണം . 

 ഒരു ബൾബ് മാറ്റിയിടാൻ എത്രപേർക്കറിയാം?.

സ്റ്റൂളിൽ കയറി പൊക്കത്തുനിന്നു എന്തെങ്കിലും എടുക്കുമ്പോൾ തല്ലിയലച്ച് വീഴുന്നവരുണ്ട് . കാരണം സ്റ്റൂളിൽ നിൽക്കുമ്പോഴുള്ള ബാലൻസ് അവർക്കറിയില്ല.  

 ഞാൻ ഒരുപാട് കഷ്ടപ്പെട്ടു . മക്കൾ അങ്ങനെ കഷ്ടപ്പെടാൻ പാടില്ല ! നിരവധി മാതാപിതാക്കളുടെ ഡയലോഗാണിത്.

ഒരു സത്യമുണ്ട് . കഷ്ടപ്പാടുകൾ മനുഷ്യ ജന്മത്തിൽ അനുഭവിക്കണം . അച്ഛൻ അനുഭവിച്ച തരത്തിലുള്ളതല്ല മക്കൾ അനുഭവിക്കുന്നതെന്നു മാത്രം.വിഷമങ്ങളും കഷ്ടപ്പാടുകളും ഇല്ലാത്ത ഒരാളെപ്പോലും ഭൂമിയിൽ കാണാനാവില്ല. 

 എന്താണ് കഷ്ടപ്പാട് ? 

കാറിൽ പോകുന്നതിനു പകരം ബസ്സിൽ പോകുന്നതോ ? 

 ഓട്ടോയിൽ പോകുന്നതിനു പകരം നടക്കുന്നതോ?

ഒരുനേരം ചിക്കൻ ഇല്ലാതെ കഞ്ഞികുടിക്കുന്നതോ? 

 ലളിതജീവിതം നയിക്കുന്നതോ ?

ദേഹത്ത് എല്ലാ അവയവങ്ങളും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവർ ശരിക്കും വികലമായ അംഗങ്ങൾ ഉള്ളവരല്ലേ. സ്വന്തം കാഴ്ച്ചകൾക്കപ്പുറത്തേക്കു കണ്ണുകൾ എത്താത്തിടത്തോളം കാലം നമ്മിൽ തിരുത്തലുകൾ ഉണ്ടാവില്ല.  
ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ 3 വയസ്സുള്ള ഒരു കുട്ടിയെ കണ്ടു . ആ കുഞ്ഞിന് പഞ്ചസാര വേണം . അമ്മ കൊടുക്കാൻ തയ്യാറായി . പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല . കുട്ടി കരഞ്ഞു വീടുപൊളിച്ചിട്ടും മുത്തശ്ശി അനങ്ങാതായപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു. പക്ഷെ അവർ വഴങ്ങിയില്ല " ലോകത്ത് ഒരുകുട്ടിയും പഞ്ചസാര കിട്ടാത്തതുകൊണ്ട് കരഞ്ഞു മരിച്ചിട്ടില്ല' എന്നായിരുന്നു അവരുടെ ഉത്തരം .

 അവർപറയുന്നതിലും കാര്യമില്ലേ? ലോകം മുഴുവൻ കുട്ടികളുടെ(പിടി ) വാശിക്ക് നിൽക്കണമെന്ന് പറഞ്ഞാൽ കുട്ടിക്ക് വലുതായാലും സങ്കടപ്പെടാനേ നേരം കാണൂ.

 ഈയിടെ ദുബായ് മാസികയിൽ ജപ്പാനിലെ സ്‌കൂൾ കുട്ടികളെ എഴുതിയിരുന്നു . അവിടെ സ്‌കൂളിൽ ജോലിക്കാരൊന്നുമില്ല.
ടോയ്‌ലറ്റും സ്‌കൂളുമൊക്കെ വൃത്തിയാക്കുന്നത് കുട്ടികളാണ് . അധ്യാപകരെ ബഹുമാനിച്ചും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കുട്ടികൾ പഠിക്കുന്നത് . കുട്ടികളിൽ learning experience വളർത്താനാണിത്. ഈ മനോഭാവം ഉള്ളതുകൊണ്ടാണ് സഹകരണ മനോഭാവവും രാജ്യസ്നേഹവും അലസതയില്ലാതെ അധ്വാനിക്കാനുള്ള മനസ്സും അവർക്കുണ്ടായത് ! ഇതൊക്കെ ഇന്ത്യയിൽ കൊണ്ടുവന്നാലോ? കുട്ടി വെയില് കൊള്ളുന്നതു ശിക്ഷയായി കാണുന്ന രാജ്യമാണിത് . ഇവൻ പിന്നീട് ഒരു പണിയും കിട്ടാതെ ഗൾഫിലെ 50 ഡിഗ്രി ചൂടിൽ പണിയുമ്പോൾ എന്ത് ചെയ്യും ?

കുട്ടികൾക്ക് സ്വാതന്ത്ര്യം വേണം 

 പക്ഷെ അത് ശ്രദ്ധയോടെ അവൻ ഉപയോഗിക്കുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം ( എപ്പോളും സാധ്യമല്ലെങ്കിലും).
 എല്ലാ അച്ഛന്മാരും ഒരുപോലെയല്ല , അതുപോലെ എല്ലാ മക്കളും! കാലം ചില ചിത്രങ്ങൾ വരക്കുമ്പോൾ നടന്ന ചില വഴികൾ ശരിയല്ലെന്നും സ്വന്തം കാലിൽ മക്കളെ വളർത്താൻ അല്പം കഷ്ടപ്പാടൊക്കെ കൊടുത്ത മാതാപിതാക്കളായിരുന്നു ശരിയെന്നും തിരിച്ചറിയും. 

Sunday, 7 April 2024

ഇന്ത്യക്കാരുടെ കുടിയേറ്റം.. ഒരു ബ്രിട്ടീഷ് തന്ത്രം..

നമ്മൾ പെരുമ്പാവൂര് ചെന്നാൽ അവിടെ മലയാളികളെക്കാൾ കൂടുതൽ ബംഗാളികളെ ഇപ്പോൾ കാണാൻ സാധിക്കും. അതുപോലെ അതിഥി തൊഴിലാളികൾ മൂലം മലയാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു പക്ഷേ എല്ലാവരും ഇന്ത്യക്കാർ തന്നെ

ഇതേ അവസ്ഥ തന്നെയാണ് ഇന്ത്യക്കാർ കൂട്ടമായി ബ്രിട്ടനിൽ ചെന്നാൽ ഉള്ളത്. ഇത് ആരെയും മോശക്കാരാക്കാനോ ഒരു രാജ്യത്തെ തരംതാഴ്ത്താനോ അല്ല പറയുന്നത് എല്ലാത്തിന്റെയും രണ്ടു വശങ്ങൾ ചൂണ്ടിക്കാണിക്കുന്നു എന്നേയുള്ളൂ. 

യൂറോപ്പിൽ ഇന്ന് ഏറ്റവും അധികം മലയാളികൾ ഉള്ളത് യുകെയിലാണ്. അല്ലെങ്കിൽ ഒരിക്കൽ നമ്മളെ അടക്കി ഭരിച്ച നാട്ടിൽ.. 20 ലക്ഷത്തോളം ഇന്ത്യക്കാർ ഇന്ന് ബ്രിട്ടനിൽ ഉണ്ട് എന്ന് പറയുമ്പോൾ തന്നെ കുടിയേറ്റത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ഇതിൽ ഭൂരിഭാഗവും ഉള്ളത് ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിൽ തന്നെ ലണ്ടൻ എന്ന മഹാനഗരത്തിൽ.  ലണ്ടനിൽ ഉള്ള ആളുകളിൽ ഇപ്പോൾ തന്നെ പത്തിൽ ഒന്ന് ഇന്ത്യക്കാർ എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

15 ലക്ഷം പേർ അവിടുത്തെ പൗരന്മാരായ ഇന്ത്യക്കാരാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഇംഗ്ലണ്ടിലെ ലെസ്റ്റർ എന്ന സ്ഥലത്ത് നാല് ലക്ഷം ജനങ്ങൾ ഉള്ളതിൽ ഒന്നരലക്ഷം ഇന്ത്യക്കാരാണ്. അത്രയ്ക്കായി കുടിയേറ്റം അങ്ങനെ നോക്കുമ്പോൾ പെരുമ്പാവൂർ ഒന്നുമല്ല. 
( 2001ലേ സെൻസസിൽ നിന്നുള്ളത് )

ഇംഗ്ലണ്ടിലെ പല സ്ഥലങ്ങളിൽ ചെന്നാൽ അവിടം കണ്ടാൽ ഇന്ത്യ അല്ല എന്ന് പറയില്ല. അവിടുത്തെ നിയമം ശക്തമായതുകൊണ്ട് ഇന്ത്യയെ പോലെ ആയില്ല എന്ന് പറയുന്നതാണ് ഉചിതം. ഇതുപോലെ ആളുകളെ ഇങ്ങോട്ട് അനുവദിക്കരുത് എന്ന പ്രക്ഷോഭം ഇംഗ്ലണ്ടിൽ പലയിടത്തും ഉണ്ട് അതിൻറെ ബാക്കിപത്രമാണ് ഇപ്പോഴത്തെ തൊഴിൽ നിയമ മാറ്റങ്ങൾ..

ഇന്ത്യക്കാരെ ചൂഷണം ചെയ്യുക എന്ന പുതിയ അടവെടുത്താണ് ബ്രിട്ടൻ ഇപ്പോൾ നിലകൊള്ളുന്നത്. അതിലൊന്നാണ് വിദ്യാഭ്യാസം. ഇപ്പൊൾ ഇന്ത്യയിൽ നിന്നുള്ള ആളുകൾ പഠിക്കാൻ വരുന്നത് ചെറിയ ചെറിയ കോഴ്സുകൾ ആണ്. ഇന്ത്യയിൽ നിന്നും പഠിക്കാനായി വരുന്നവർ ആരും തന്നെ പുരാതന യൂണിവേഴ്സിറ്റികളിൽ അല്ല പഠിക്കുന്നത്. പുതിയതായി പൊട്ടിമുളച്ച യൂണിവേഴ്സിറ്റികളിലാണ്..

 ഇതാണ് ചൂഷണത്തിന്റെ പുതിയ രീതിയിലുള്ള ബ്രിട്ടന്റെ തന്ത്രം. ഇത് നടപ്പിലാക്കാൻ ബ്രിട്ടനിലെ ഗവൺമെൻറ്ന് സപ്പോർട്ട് ആയി അവിടുത്തെ കുറച്ചു ധനികരായ ആളുകളും ഉണ്ട്, കൂടാതെ ഇവരുടെ ആജ്ഞ അനുസരിക്കുന്ന  ഇന്ത്യയിലുള്ള കുറച്ച് ഏജൻസികളും ചേർന്നു നടത്തിയ ഈ വിദ്യാഭ്യാസ ചൂഷണം തന്നെ ഒരു അഴിമതിയാണ്.. 

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നപോലെ തന്നെയാണ് ബ്രിട്ടനിൽ നടക്കുന്നത് കുറഞ്ഞ ചെലവിൽ ജോലിക്ക് ആളെ കിട്ടും കൂടാതെ ഇത്രയും വിദ്യാർത്ഥികൾ വരുന്നത് വഴി നല്ലൊരു ധനസമ്പാദന മാർഗ്ഗവുമായി എന്നതാണ് ഇങ്ങനെ ചെയ്യാൻ പ്രെരീപ്പിക്കുന്നത്.. ഇത് ഇവിടെ കൊണ്ട് നിൽക്കുന്നുമില്ല മുന്നോട്ടു റസിഡൻസ് ലഭിക്കാനും ജോലി മാറ്റം ലഭിക്കാനും സിറ്റിസൺഷിപ്പ് ലഭിക്കാനും എല്ലാത്തിനും അഡീഷണൽ ക്യാഷും ഗവൺമെൻറ്ന് ലഭിക്കുകയാണ്..

കുറച്ചുകാലങ്ങളായി ബ്രിട്ടനിലെ ബ്രിട്ടീഷുകാരായ കുറച്ചു പൈസക്കാർക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി ഗവൺമെൻ്റും ഇന്ത്യയിലെ കുറച്ച് ഏജൻസികളും കുറച്ചു യൂട്യൂബേഴ്സും ചേർന്ന് കളിച്ച ഒരു അഴിമതി പുറത്തായതാണ് ഈ പുതിയ കുടിയേറ്റ നിയമ മാറ്റങ്ങൾക്ക് കാരണമായത്..

ഒരുപാട് കേസുകളിൽ ഇന്ത്യയിൽ നിന്ന് എത്തിച്ചേരുന്ന വിദ്യാർത്ഥികളും പുതുതായി എത്തിച്ചേർന്നവരും ചെന്നപ്പെടുന്നത് ഒരു  കാരണം ആയി മാറി. പ്രത്യേകിച്ച് പെണ്ണ് കേസുകൾ. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ചിന്തിക്കുന്നത് വിദേശികൾ ഒന്ന് അടുത്ത് ഇടപഴകിയാൽ അശ്ലീല സൈറ്റുകൾ കാണുന്നതുപോലെ കാമ പൂർത്തീകരണത്തിന് വെമ്പൽ കൊള്ളുന്ന സ്ത്രീകൾ എന്ന  അബദ്ധ ധാരണയാണ്. ഇതുമൂലം പല പ്രശ്നങ്ങൾ ഉണ്ടാവുകയും അതെല്ലാം വളച്ചൊടിച്ച് ഇന്ത്യ വിരുദ്ധ വർഗീയതയാക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ ശ്രമിക്കുകയും ഇത് ഇന്ത്യക്കാർ തങ്ങൾക്ക് ഭീഷണിയാണ് എന്ന തരത്തിലുള്ള ഒരു വികാരം ബ്രിട്ടീഷുകാർക്കിടയിൽ ഉണ്ടാക്കാനും കാരണമായി മാറി.

അതുപോലെതന്നെ ഇന്ത്യയിൽ കാണുന്നതുപോലെ മതം പറഞ്ഞുകൊണ്ടുള്ള വഴക്കുകളും ഈ ഇടയ്ക്കായി കൂടി വരുന്നു കുറച്ചുനാളുകൾക്ക് മുമ്പ് ലെസ്ട്ടറിൽ സംഭവിച്ചതുപോലെ.

ഇപ്പോൾ ബ്രിട്ടനിൽ ഉള്ള ആളുകൾ ഇന്ത്യക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്ത്യക്കാർ ഉണ്ടാക്കുന്ന വഴക്കുകളും കേസുകളും ഒരുവശത്ത്.. ഇന്ത്യക്കാരുടെ കടന്നു കയറ്റം കാരണം തദേശികൾക്ക് ജോലികൾ ലഭിക്കാതെ ആകുന്നു. ബ്രിട്ടനിൽ എത്തുന്ന ഇന്ത്യക്കാർ അവിടുത്തെ ആളുകളെക്കാൾ നല്ല നിലയിൽ ജീവിക്കുന്നു , വീടു വാങ്ങുന്നു കാർ വാങ്ങിക്കുന്നു. ഇത് കാണുമ്പോൾ യുവതലമുറ അതായത് അവിടുത്തെ ലോക്കൽ ആയിട്ടുള്ള ആളുകൾക്ക് കുരു പൊട്ടുന്നത് ഇപ്പോൾ തുടർക്കഥ ആണ്.

ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങൾ മാറുമ്പോൾ അത് നമുക്കിട്ടു പണിയുകയാണ് എന്ന രീതിയിലാണ് ഇന്ത്യൻ മാധ്യമങ്ങൾ കാണുന്നത് .  ഇന്ത്യൻ മാധ്യമങ്ങൾ വിചാരിക്കുന്നത് തെറ്റാണ്. ശരിക്കും ഇപ്പോഴാണ് ബ്രിട്ടൻ ശരിയായ രീതിയിൽ നിയമങ്ങൾ കുടിയേറ്റ കാര്യത്തിൽ കൊണ്ടുവരുന്നത്. 


Thursday, 4 April 2024

ഭൂഗർഭ സമുദ്രം പുതിയ കണ്ടെത്തൽ.

ലോക സമുദ്രങ്ങളുടെ വിശാലമായ വിസ്തൃതി സങ്കൽപ്പിക്കുക. ഇപ്പോൾ, അതിൻ്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു സമുദ്രം ചിത്രീകരിക്കുക, ഭൂഗോളത്തിൻ്റെ ഉപരിതലത്തിലല്ല, മറിച്ച് അതിൻ്റെ അടിയിൽ 700 കിലോമീറ്റർ താഴ്ചയിൽ. ഇതൊരു സയൻസ് ഫിക്ഷൻ നോവലിൻ്റെ ഇതിവൃത്തമല്ല, മറിച്ച് നമ്മുടെ ഗ്രഹത്തിൻ്റെ ജല ഉത്ഭവത്തിൻ്റെ രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ അമ്പരപ്പിക്കുന്ന കണ്ടെത്തലാണ്.


ഭൂമിയുടെ മറഞ്ഞിരിക്കുന്ന ജലമണ്ഡലം അനാവരണം ചെയ്യുന്നു

ഭൂമിയിലെ ജലത്തിൻ്റെ ഉത്ഭവം കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം, ഗവേഷകരെ ഒരു സ്‌മാരകമായ കണ്ടെത്തലിലേക്ക് നയിച്ചു. ഭൂമിയുടെ ആവരണത്തിനുള്ളിൽ, ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്ററിലധികം താഴെയുള്ള ഒരു ഭീമാകാരമായ സമുദ്രം. റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന നീല പാറയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന ഈ മറഞ്ഞിരിക്കുന്ന സമുദ്രം, ഭൂമിയിലെ ജലം എവിടെ നിന്നാണ് വന്നത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ വെല്ലുവിളിക്കുന്നു. ഈ ഭൂഗർഭ കടലിൻ്റെ വലുപ്പം വളരെ വലുതാണ്, അത് ഗ്രഹത്തിൻ്റെ ഉപരിതലത്തിലെ എല്ലാ സമുദ്രങ്ങളുടെയും വോളിയത്തെ മൂന്നിരട്ടിയാക്കുന്നു.

ഈ കണ്ടെത്തലും അതിൻ്റെ സ്കെയിലിലും ആകൃഷ്ടരാക്കുക മാത്രമല്ല, ഭൂമിയുടെ ജലചക്രത്തെക്കുറിച്ച് ഒരു പുതിയ സിദ്ധാന്തം നിർദ്ദേശിക്കുകയും ചെയ്യുന്നു. ചില സിദ്ധാന്തങ്ങൾ പറയുന്നതുപോലെ, ധൂമകേതു ആഘാതങ്ങളിലൂടെ എത്തിച്ചേരുന്നതിനുപകരം, ഭൂമിയുടെ സമുദ്രങ്ങൾ അതിൻ്റെ കാമ്പിൽ നിന്ന് പതുക്കെ പുറത്തേക്ക് ഒഴുകിയിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഇല്ലിനോയിയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനും പഠനത്തിൻ്റെ മുഖ്യ രചയിതാവുമായ സ്റ്റീവൻ ജേക്കബ്‌സെൻ പറയുന്നു, "ഭൂമിയിലെ ജലം ഉള്ളിൽ നിന്നാണ് വന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണിത്." ജേക്കബ്സെൻ പറയുന്നതനുസരിച്ച്, ദശലക്ഷക്കണക്കിന് വർഷങ്ങളായി ലോക സമുദ്രങ്ങളുടെ വലിപ്പം സ്ഥിരമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ഈ മറഞ്ഞിരിക്കുന്ന ജലസംഭരണിക്ക് വിശദീകരിക്കാൻ കഴിയും.

ഈ ഭൂഗർഭ സമുദ്രം കണ്ടെത്തുന്നതിന്, ഗവേഷകർ 500-ലധികം ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗങ്ങൾ വിശകലനം ചെയ്തുകൊണ്ട് 2000 ഭൂകമ്പഗ്രന്ഥങ്ങളുടെ ഒരു നിര അമേരിക്കയിലുടനീളം ഉപയോഗിച്ചു. ഭൂമിയുടെ കാമ്പ് ഉൾപ്പെടെയുള്ള ആന്തരിക പാളികളിലൂടെ സഞ്ചരിക്കുന്ന ഈ തരംഗങ്ങൾ നനഞ്ഞ പാറയിലൂടെ കടന്നുപോകുമ്പോൾ വേഗത കുറയുന്നു, ഇത് ഈ വലിയ ജല നിക്ഷേപത്തിൻ്റെ സാന്നിധ്യം മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കുന്നു.

ഭൂമിയുടെ ജലചക്രം പുനർനിർമ്മിച്ചു

ഭൂമിയുടെ ആവരണത്തിനുള്ളിലെ ജലത്തിൻ്റെ സാന്നിധ്യം, പാറക്കഷണങ്ങൾക്കിടയിലുള്ള അരികുകളിൽ വിയർക്കുന്നത്, ഗ്രഹത്തിൻ്റെ ജലചക്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിച്ചേക്കാം. ഈ റിസർവോയറിൻ്റെ പ്രാധാന്യം ജേക്കബ്സെൻ ചൂണ്ടിക്കാണിക്കുന്നു: ഇത് കൂടാതെ, വെള്ളം ഭൂമിയുടെ ഉപരിതലത്തിലായിരിക്കും, പർവതശിഖരങ്ങൾ മാത്രമേ ദൃശ്യമാകൂ.

ഇപ്പോൾ, ഈ തകർപ്പൻ കണ്ടെത്തലിനൊപ്പം, ഈ മാൻ്റിൽ ഉരുകുന്നത് ഒരു സാധാരണ സംഭവമാണോ എന്ന് നിർണ്ണയിക്കാൻ ലോകമെമ്പാടുമുള്ള കൂടുതൽ ഭൂകമ്പ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർ താൽപ്പര്യപ്പെടുന്നു. അവരുടെ കണ്ടെത്തലുകൾ ഭൂമിയിലെ ജലചക്രത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ വിപ്ലവം സൃഷ്ടിക്കുകയും നമ്മുടെ ഗ്രഹത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ പ്രക്രിയകളിലൊന്നിലേക്ക് പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യും.