ഇതേ അവസ്ഥ തന്നെയാണ് ഇന്ത്യക്കാർ കൂട്ടമായി ബ്രിട്ടനിൽ ചെന്നാൽ ഉള്ളത്. ഇത് ആരെയും മോശക്കാരാക്കാനോ ഒരു രാജ്യത്തെ തരംതാഴ്ത്താനോ അല്ല പറയുന്നത് എല്ലാത്തിന്റെയും രണ്ടു വശങ്ങൾ ചൂണ്ടിക്കാണിക്കുന്നു എന്നേയുള്ളൂ.
യൂറോപ്പിൽ ഇന്ന് ഏറ്റവും അധികം മലയാളികൾ ഉള്ളത് യുകെയിലാണ്. അല്ലെങ്കിൽ ഒരിക്കൽ നമ്മളെ അടക്കി ഭരിച്ച നാട്ടിൽ.. 20 ലക്ഷത്തോളം ഇന്ത്യക്കാർ ഇന്ന് ബ്രിട്ടനിൽ ഉണ്ട് എന്ന് പറയുമ്പോൾ തന്നെ കുടിയേറ്റത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ഇതിൽ ഭൂരിഭാഗവും ഉള്ളത് ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിൽ തന്നെ ലണ്ടൻ എന്ന മഹാനഗരത്തിൽ. ലണ്ടനിൽ ഉള്ള ആളുകളിൽ ഇപ്പോൾ തന്നെ പത്തിൽ ഒന്ന് ഇന്ത്യക്കാർ എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
15 ലക്ഷം പേർ അവിടുത്തെ പൗരന്മാരായ ഇന്ത്യക്കാരാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഇംഗ്ലണ്ടിലെ ലെസ്റ്റർ എന്ന സ്ഥലത്ത് നാല് ലക്ഷം ജനങ്ങൾ ഉള്ളതിൽ ഒന്നരലക്ഷം ഇന്ത്യക്കാരാണ്. അത്രയ്ക്കായി കുടിയേറ്റം അങ്ങനെ നോക്കുമ്പോൾ പെരുമ്പാവൂർ ഒന്നുമല്ല.
ഇംഗ്ലണ്ടിലെ പല സ്ഥലങ്ങളിൽ ചെന്നാൽ അവിടം കണ്ടാൽ ഇന്ത്യ അല്ല എന്ന് പറയില്ല. അവിടുത്തെ നിയമം ശക്തമായതുകൊണ്ട് ഇന്ത്യയെ പോലെ ആയില്ല എന്ന് പറയുന്നതാണ് ഉചിതം. ഇതുപോലെ ആളുകളെ ഇങ്ങോട്ട് അനുവദിക്കരുത് എന്ന പ്രക്ഷോഭം ഇംഗ്ലണ്ടിൽ പലയിടത്തും ഉണ്ട് അതിൻറെ ബാക്കിപത്രമാണ് ഇപ്പോഴത്തെ തൊഴിൽ നിയമ മാറ്റങ്ങൾ..
ഇന്ത്യക്കാരെ ചൂഷണം ചെയ്യുക എന്ന പുതിയ അടവെടുത്താണ് ബ്രിട്ടൻ ഇപ്പോൾ നിലകൊള്ളുന്നത്. അതിലൊന്നാണ് വിദ്യാഭ്യാസം. ഇപ്പൊൾ ഇന്ത്യയിൽ നിന്നുള്ള ആളുകൾ പഠിക്കാൻ വരുന്നത് ചെറിയ ചെറിയ കോഴ്സുകൾ ആണ്. ഇന്ത്യയിൽ നിന്നും പഠിക്കാനായി വരുന്നവർ ആരും തന്നെ പുരാതന യൂണിവേഴ്സിറ്റികളിൽ അല്ല പഠിക്കുന്നത്. പുതിയതായി പൊട്ടിമുളച്ച യൂണിവേഴ്സിറ്റികളിലാണ്..
ഇതാണ് ചൂഷണത്തിന്റെ പുതിയ രീതിയിലുള്ള ബ്രിട്ടന്റെ തന്ത്രം. ഇത് നടപ്പിലാക്കാൻ ബ്രിട്ടനിലെ ഗവൺമെൻറ്ന് സപ്പോർട്ട് ആയി അവിടുത്തെ കുറച്ചു ധനികരായ ആളുകളും ഉണ്ട്, കൂടാതെ ഇവരുടെ ആജ്ഞ അനുസരിക്കുന്ന ഇന്ത്യയിലുള്ള കുറച്ച് ഏജൻസികളും ചേർന്നു നടത്തിയ ഈ വിദ്യാഭ്യാസ ചൂഷണം തന്നെ ഒരു അഴിമതിയാണ്..
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നപോലെ തന്നെയാണ് ബ്രിട്ടനിൽ നടക്കുന്നത് കുറഞ്ഞ ചെലവിൽ ജോലിക്ക് ആളെ കിട്ടും കൂടാതെ ഇത്രയും വിദ്യാർത്ഥികൾ വരുന്നത് വഴി നല്ലൊരു ധനസമ്പാദന മാർഗ്ഗവുമായി എന്നതാണ് ഇങ്ങനെ ചെയ്യാൻ പ്രെരീപ്പിക്കുന്നത്.. ഇത് ഇവിടെ കൊണ്ട് നിൽക്കുന്നുമില്ല മുന്നോട്ടു റസിഡൻസ് ലഭിക്കാനും ജോലി മാറ്റം ലഭിക്കാനും സിറ്റിസൺഷിപ്പ് ലഭിക്കാനും എല്ലാത്തിനും അഡീഷണൽ ക്യാഷും ഗവൺമെൻറ്ന് ലഭിക്കുകയാണ്..
കുറച്ചുകാലങ്ങളായി ബ്രിട്ടനിലെ ബ്രിട്ടീഷുകാരായ കുറച്ചു പൈസക്കാർക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി ഗവൺമെൻ്റും ഇന്ത്യയിലെ കുറച്ച് ഏജൻസികളും കുറച്ചു യൂട്യൂബേഴ്സും ചേർന്ന് കളിച്ച ഒരു അഴിമതി പുറത്തായതാണ് ഈ പുതിയ കുടിയേറ്റ നിയമ മാറ്റങ്ങൾക്ക് കാരണമായത്..
ഒരുപാട് കേസുകളിൽ ഇന്ത്യയിൽ നിന്ന് എത്തിച്ചേരുന്ന വിദ്യാർത്ഥികളും പുതുതായി എത്തിച്ചേർന്നവരും ചെന്നപ്പെടുന്നത് ഒരു കാരണം ആയി മാറി. പ്രത്യേകിച്ച് പെണ്ണ് കേസുകൾ. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ചിന്തിക്കുന്നത് വിദേശികൾ ഒന്ന് അടുത്ത് ഇടപഴകിയാൽ അശ്ലീല സൈറ്റുകൾ കാണുന്നതുപോലെ കാമ പൂർത്തീകരണത്തിന് വെമ്പൽ കൊള്ളുന്ന സ്ത്രീകൾ എന്ന അബദ്ധ ധാരണയാണ്. ഇതുമൂലം പല പ്രശ്നങ്ങൾ ഉണ്ടാവുകയും അതെല്ലാം വളച്ചൊടിച്ച് ഇന്ത്യ വിരുദ്ധ വർഗീയതയാക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ ശ്രമിക്കുകയും ഇത് ഇന്ത്യക്കാർ തങ്ങൾക്ക് ഭീഷണിയാണ് എന്ന തരത്തിലുള്ള ഒരു വികാരം ബ്രിട്ടീഷുകാർക്കിടയിൽ ഉണ്ടാക്കാനും കാരണമായി മാറി.
അതുപോലെതന്നെ ഇന്ത്യയിൽ കാണുന്നതുപോലെ മതം പറഞ്ഞുകൊണ്ടുള്ള വഴക്കുകളും ഈ ഇടയ്ക്കായി കൂടി വരുന്നു കുറച്ചുനാളുകൾക്ക് മുമ്പ് ലെസ്ട്ടറിൽ സംഭവിച്ചതുപോലെ.
ഇപ്പോൾ ബ്രിട്ടനിൽ ഉള്ള ആളുകൾ ഇന്ത്യക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്ത്യക്കാർ ഉണ്ടാക്കുന്ന വഴക്കുകളും കേസുകളും ഒരുവശത്ത്.. ഇന്ത്യക്കാരുടെ കടന്നു കയറ്റം കാരണം തദേശികൾക്ക് ജോലികൾ ലഭിക്കാതെ ആകുന്നു. ബ്രിട്ടനിൽ എത്തുന്ന ഇന്ത്യക്കാർ അവിടുത്തെ ആളുകളെക്കാൾ നല്ല നിലയിൽ ജീവിക്കുന്നു , വീടു വാങ്ങുന്നു കാർ വാങ്ങിക്കുന്നു. ഇത് കാണുമ്പോൾ യുവതലമുറ അതായത് അവിടുത്തെ ലോക്കൽ ആയിട്ടുള്ള ആളുകൾക്ക് കുരു പൊട്ടുന്നത് ഇപ്പോൾ തുടർക്കഥ ആണ്.
ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങൾ മാറുമ്പോൾ അത് നമുക്കിട്ടു പണിയുകയാണ് എന്ന രീതിയിലാണ് ഇന്ത്യൻ മാധ്യമങ്ങൾ കാണുന്നത് . ഇന്ത്യൻ മാധ്യമങ്ങൾ വിചാരിക്കുന്നത് തെറ്റാണ്. ശരിക്കും ഇപ്പോഴാണ് ബ്രിട്ടൻ ശരിയായ രീതിയിൽ നിയമങ്ങൾ കുടിയേറ്റ കാര്യത്തിൽ കൊണ്ടുവരുന്നത്.
കുടിയേറ്റത്തിന്റെ പിന്നാമ്പുറ കഥകൾ പുറത്തുകൊണ്ടുവന്നതിന് വളരെയധികം അഭിനന്ദനങ്ങൾ
ReplyDeleteനല്ല അവതരണം
ReplyDeleteഇന്ത്യയിൽ ഇപ്പോൾ അവിഹിതമാണ് ട്രെൻഡ്
ReplyDeleteസായിപ്പ് പെണ്ണുങ്ങളുടെ ഇടപഴകൾ കണ്ടാൽ ആരാണെങ്കിലും അറിയാതെ പിടിച്ചു പോകും
DeleteMenstrual cup are in different size's. How to choose the size. Can you explain it here so that all women can understand. Please do, if you're able to do it.
ReplyDeleteകുളിക്കാൻ ഉപയോഗിക്കുന്ന കപ്പ് ആണോ
Deleteമാന്യമായ കമന്റുകൾ പോസ്റ്റ് ചെയ്യുക
Delete