Thursday, 13 November 2025

ടാരി കപ്പ് 2025.. ക്രിക്കറ്റ് ആഘോഷത്തിന് അരങ്ങുണരുന്നു..

ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിലെ ടാരിയിൽ വെച്ച് ടാരി ടൈറ്റൻസ് സ്പോർട്സ് ക്ലബ്ബും  ടാരി - ഫോസ്റ്റർ മലയാളി അസോസിയേഷനും ചേർന്നു ടാരി കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു..


ആദ്യമായാണ് ഓസ്ട്രേലിയിലെ ആറ് വ്യത്യസ്ത സിറ്റികളിൽ നിന്നുള്ള മലയാളി ടീമുകൾ ഏറ്റുമുട്ടുന്ന മത്സരം ടാരിയിൽ നടക്കുന്നത്. 

പങ്കെടുക്കുന്ന ടീമുകൾ 

ട്വിഡ് ഹെഡ്സ്, ലിസ്മോർ,കോഫ്സ് ഹാർബർ, പോർട്ട് മാക്വറി, ടാരി, ന്യൂകാസിൽ എന്നിവിടങ്ങളിൽ നിന്നുമാണ്. 

ടാരി ടൈറ്റൻസ് ടീം അംഗങ്ങൾ..

 ടാരി ടൈറ്റൻസ് പോർട്ട് മാക്വറിയിൽ നടന്ന തങ്ങളുടെ ആദ്യ ടൂർണമെന്റിൽ തന്നെ ചാമ്പ്യന്മാരായി കിരീടം നേടിയാണ് തുടക്കം.

നവംബർ 23നു ടാരിയിലെ റിക്രിയേഷണൽ   ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്..

ഗ്രൗണ്ട് അഡ്രസ്സ്.. 
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇


അന്നേദിവസം ടാരിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും കാത്തിരിക്കുന്നത് ക്രിക്കറ്റ് ടൂർണമെൻറ് മാത്രമല്ല..

ക്രിക്കറ്റിനോട് അനുബന്ധിച്ച് ക്രിക്കറ്റിലെ സ്പോൺസർ കൂടിയായ ഇന്ത്യൻ കോഫി ഹൗസ് , അവരുടെ ലൈവ് പെയ്ഡ് ഫുഡും അവതരിപ്പിക്കുന്നു..

ലൈവ് ആയി ആസ്വദിക്കാവുന്ന ഭക്ഷണസാധനങ്ങൾ..

പൊറോട്ട 

ബീഫ് റോസ്റ്റ് 

ചിക്കൻ റോസ്റ്റ് 

വെജ് പുലാവ്

അപ്പം

ഒപ്പം സോഫ്റ്റ് ഡ്രിങ്ക്സും..

ടൂർണമെന്റിനുശേഷം സംഗീത നിശ കൂടി 
ടാരി ടൈറ്റൻസ് ക്രിക്കറ്റ് പ്രേമികൾക്കായി ഒരുക്കിയിട്ടുമുണ്ട്..


താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഈ ഷോ ബുക്ക് ചെയ്യാവുന്നതാണ്..👇👇


നവംബർ 23-ന് ടാരി റിക്രിയേഷണൽ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു..


11 comments:

  1. Masala Dosa Kittumo😋

    ReplyDelete
  2. Live anel lunch annu avida thanne

    ReplyDelete
  3. അടിപൊളി പരിപാടികൾ ആണല്ലോ തയ്യാറാക്കണത് 👍👏

    ReplyDelete
  4. ഒത്തിരി മലയാളികൾ പുതിയതായി വന്നിട്ടുണ്ട് എന്ന കേട്ടെ 🤔

    ReplyDelete
    Replies
    1. വായിനോക്കാൻ 🤣🤣

      Delete
    2. If you want to enjoy the beauty of the tournament, come to Taree

      Delete
  5. Sambavam colour anallo. Morning to night

    ReplyDelete
  6. Best of luck Team Taree

    ReplyDelete
  7. Who are you behind the name Taree Malayali? I have been following you ever since I saw your profile on Facebook.

    ReplyDelete
    Replies
    1. എൻ്റെ ഫേസ്ബുക്ക് പ്രൊഫൈലും തരാം ഫോളോ ചെയ്താ മതി😜

      Delete
  8. I don't know Malayalam but Best of Luck Titan's 🥰

    ReplyDelete