Friday, 14 November 2025

ഫിലാഡൽഫിയ എക്സ്പിരിമെന്റ്..

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യം നേരിട്ടുകൊണ്ടിരുന്ന വലിയ പ്രശ്നങ്ങൾ ഒന്നായിരുന്നു ട്രാൻസ്പോർട്ടേഷൻ. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കപ്പലിനെയും ആർമിയെയും യുദ്ധോപകരണങ്ങളെയും വേഗത്തിൽ എത്തിക്കുവാൻ ടെലിപോർട്ടേഷൻ സഹായകമാകും. അതിന് വേണ്ടിയിട്ടാണ് ഈയൊരു എക്സ്പിരിമെന്റ് നടത്തിയത് എന്നാണ് ലഭ്യമായ വിവരങ്ങൾ.


USS Eldridge എന്ന അമേരിക്കൻ ആർമിയുടെ ഡിസ്ട്രോയറിലാണ് ഈ പരീക്ഷണം നടത്തിയത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. പക്ഷേ ആ ഡിസ്ട്രോയറിന്റെ ലോഗ് ബുക്ക് എൻട്രി ഈ ആരോപണം പാടെ തള്ളിക്കളയുന്നുണ്ട്, കാരണം ലോഗ് ബുക്ക് പ്രകാരം കപ്പൽ ആ സമയത്ത് ഫിലാടൽഫിയയിൽ ഉണ്ടായിരുന്നില്ല. ( ഈ പരീക്ഷണം നടന്നത് USS Eldridge എന്ന കപ്പലിൽ ആയിരുന്നില്ല എന്നും പരീക്ഷണം നടത്തിയ കപ്പൽ മുക്കി കളഞ്ഞു എന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നുമുണ്ട് )

കാൾ എം അലൻ എന്ന മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന ആരോപണവുമായി എത്തിയത്.1943 ഒക്ടോബറിൽ, അലൻ എസ്എസ് ആൻഡ്രൂ ഫ്യൂറൂസെത്ത് എന്ന കപ്പലിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് കരുതപ്പെടുന്നു, അപ്പോഴാണ് അദ്ദേഹവും മറ്റ് പലരും വിചിത്രമായ പച്ച നിറത്തിലുള്ള തിളങ്ങുന്ന മൂടൽമഞ്ഞ് കണ്ടത്. മൂടൽമഞ്ഞ് യുഎസ്എസ് എൽഡ്രിഡ്ജിനെ മൂടി, കപ്പൽ അപ്രത്യക്ഷമാവുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു.

1955 അവസാനത്തോടെ കാൾ എം. അലൻ മോറിസ് കെ. ജെസ്സപ്പിന്റെ " ദി കേസ് ഫോർ ദി യുഎഫ്ഒ: അൺഐഡന്റൈഫൈഡ് ഫ്ലൈയിംഗ് ഒബ്ജക്റ്റ്സ് " എന്ന പുസ്തകത്തിന്റെ ഒരു പകർപ്പ് അടങ്ങിയ "ഹാപ്പി ഈസ്റ്റർ" എന്ന് അടയാളപ്പെടുത്തിയ ഒരു അജ്ഞാത പാക്കേജ് യുഎസ് നേവൽ റിസർച്ച് ഓഫീസിലേക്ക് (ONR), അയച്ചുകൊടുത്തതോടെയാണ് "ഫിലാഡൽഫിയ പരീക്ഷണം" പുറംലോകം അറിഞ്ഞത്.  

മൂന്ന് വ്യത്യസ്ത ഷേഡുകൾ നീല മഷിയിൽ എഴുതിയ കൈയെഴുത്ത് കുറിപ്പുകൾ പുസ്തകത്തിന്റെ അരികുകളിൽ നിറഞ്ഞിരുന്നു. അലനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, കേസിന്റെ കേന്ദ്രബിന്ദു ജെസ്സപ്പിന്റെ പുസ്തകമായതിനാൽ, രഹസ്യം പരിഹരിക്കാൻ ഒഎൻആർ അദ്ദേഹത്തിന്റെ സഹായം തേടാൻ തീരുമാനിച്ചു. അലൻ ജെസ്സപ്പിന് ഇതേ വിഷയവുമായി ബന്ധപ്പെട്ട് കത്തുകൾ എഴുതിയിരുന്നു ആ കത്തുകളിലെയും പാക്കേജിലെ കുറിപ്പിലെയും കൈയക്ഷരം പൊരുത്തപ്പെട്ടുവെന്ന് ജെസ്സപ്പും ഒഎൻആറും സ്ഥിരീകരിച്ചു.

പരീക്ഷണം

കപ്പലിന്റെ ജനറേറ്ററുകൾ പ്രവർത്തിച്ചു. നീലയും പച്ചയും കലർന്ന ഒരു പ്രകാശം കപ്പലിനെ പൊതിഞ്ഞു. പെട്ടെന്ന് എൽറിജ് അപ്രത്യക്ഷമായി. ഇതിനു ശേഷം കപ്പൽ വെർജീനിയയിലെ നോർഫോക് നേവൽ ഷിപ്‌യാഡിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇതു വീണ്ടും അപ്രത്യക്ഷമാകുകയും ഫിലഡൽഫിയയിൽ തിരിച്ചെത്തുകയും ചെയ്തു.
ഇതാണ് അന്ന് നടന്ന ടെലിപോർട്ടേഷനെ പറ്റിയുള്ള അലന്റെയും അന്ന് നടന്നതിന്റെ ദൃക്സാക്ഷികൾ എന്ന അവകാശപ്പെടുന്ന ചിലരുടെയും വിവരണം.

ടെലിപോർട്ടേഷൻ നടന്നു എങ്കിലും അത് ഒരു പൂർണ്ണമായ പരാജയമാണ് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. യുഎസ് നാവികസേന കപ്പൽ അദൃശ്യമാക്കി വിർജീനിയയിലെ നോർഫോക്കിലേക്ക് (ഏകദേശം 480 കിലോമീറ്റർ അകലെ) ടെലിപോർട്ട് ചെയ്തുവെന്ന് അലൻ എഴുതി. എൽഡ്രിഡ്ജ് അപ്രത്യക്ഷമായപ്പോൾ, വെള്ളത്തിന്റെ ഉപരിതലത്തിൽ എന്തോ  പൊങ്ങിക്കിടക്കുന്നതായി അലൻ പറഞ്ഞു. കപ്പലിനു ചുറ്റുമുള്ള പച്ചനിറത്തിലുള്ള തിളങ്ങുന്ന മൂടൽമഞ്ഞ് അത് അപ്രത്യക്ഷമാകാൻ കാരണമായ ഒരു ശക്തി മണ്ഡലമായിരുന്നുവെന്ന് കരുതപ്പെടുന്നു.

തിരിച്ചുവന്ന കപ്പലിലെ ഉദ്യോഗസ്ഥരുടെ ശരീരഭാഗങ്ങൾ പലതും കപ്പലിന്റെ ഭാഗങ്ങളോട് ചേർന്ന നിലയിൽ ആയിരുന്നു. അതുപോലെ മറ്റു ചില നാവികർക്ക് ഭ്രാന്ത് പിടിക്കുകയും മറ്റു ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു, മറ്റു ചിലർ അപ്രത്യക്ഷമാവുകയും ചെയ്തു.

യുഎസ് ഏലിയൻ സഹായത്തോടെ unified field theory വികസിപ്പിക്കുകയും അതുമൂലം ആണ് ഈ ടെലിപോർട്ടേഷൻ നടത്തിയത് എന്നും ആണ് അലന്റെയും ഈ തിയറി സപ്പോർട്ട് ചെയ്യുന്ന പലരുടെയും അഭിപ്രായം.
അതേസമയം തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന USS Engstrom എന്ന ഡിസ്ട്രോയറിലെ നാവികൻ ആയിരുന്ന Edward Dudgeon പറയുന്നത് ,
രണ്ട് കപ്പലുകളിലും ക്ലാസിഫൈഡ് ഉപകരണങ്ങൾ ഉണ്ടായിരുന്നു എന്ന് തന്നെയാണ്..

കപ്പലിന്റെ ലോഗ് ബുക്കിൽ നിന്നും ലഭിച്ച വിവരങ്ങളും, എക്സ്പിരിമെന്റ്നെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാലും, ഇതിന്നും മറ്റു തിയറികളെ പോലെ ഒരു കോൺസ്പരസി തിയറി ആയി തുടരുന്നു.

ഇതൊരു കോൺസ്പരസി തിയറി ആക്കി മാറ്റാൻ പരീക്ഷണം പരാജയപ്പെട്ടപ്പോൾ തന്നെ അമേരിക്ക തീരുമാനിച്ചിരുന്നു.. പരീക്ഷണം നടത്തിയ കപ്പലിന്റെ ഒരു പകർപ്പ് കൂടി ഉണ്ടാക്കിയിരുന്നു.. ( നിക്കോള ടെസ്ല കൂടി ഉൾപ്പെട്ട  ഈ പരീക്ഷണത്തെക്കുറിച്ച് പ്രോജക്ട് ബ്ലൂ ബുക്കിൽ വ്യക്തമായി പറയുന്നുണ്ട് ) പരീക്ഷണം നടത്തിയ കപ്പലിനെ മുക്കി കളയുകയും തനി പകർപ്പായിട്ടുള്ള കപ്പൽ ഗ്രീസിന് വിൽക്കുകയും ചെയ്തു..

നിങ്ങൾ ഗൂഗിൾ സെർച്ച് ചെയ്താലും ഇങ്ങനെ ഒരു പരീക്ഷണം നടന്നിട്ടില്ലെന്നും ആ കപ്പലിനെ ഗ്രീസിന് കൈമാറിയെന്നുമുള്ള വിവരങ്ങൾ മാത്രമായിരിക്കും ലഭിക്കുക..

2 comments:

  1. രണ്ടാം ലോകമഹായുദ്ധം അമേരിക്കൻ ചതിയുടെയും വഞ്ചനയുടെയും കണ്ടുപിടുത്തങ്ങളുടെയും യുദ്ധമാണെന്ന് വ്യക്തമായി പറയാം😁😁😁😁😁

    ReplyDelete
  2. இதைப் பத்தி ஒரு படம் பார்த்திருக்கேன். இது உண்மையா நடந்த விஷயம் தானே?

    ReplyDelete