Sunday, 16 November 2025

ഭൂമിയുടെ ആകൃതിയും.., ഗുരുത്വാകർഷണവും..

ഭൂമിയുടെ ഗുരുത്വാകര്‍ഷണ നിരക്ക് ഭൗമോപരിതലത്തില്‍ എല്ലായിടത്തും ഒരുപോലെയല്ല എന്ന് നാം ഏല്ലാവരും കേട്ടിരിക്കും. ഭൗമോപരിതലത്തിലെ ഒരു പ്രത്യേക സ്ഥലത്തെ ഗ്രാവിറ്റിയെ ഒട്ടേറെ ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.


ഭൂമിയുടേത് ഒരു കൃത്യമായ ഗോളാകൃതി അല്ല. ധ്രുവപ്രദേശങ്ങള്‍ അല്‍പം പരന്നും ഭൂമധ്യ രേഖാ പ്രദേശങ്ങള്‍ അല്‍പം ഉയര്‍ന്നതുമായ രീതിയിലാണ് ഭൂമിയുടെ ആകൃതി. ഇക്കാരണത്താല്‍ ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമധ്യരേഖ പ്രദേശങ്ങളില്‍ ഗുരുത്വാകര്‍ഷണ നിരക്ക് താരതമ്യേന കുറവായിരിക്കും.

ഭൗമോപരിതലത്തില്‍ ഉയരമുള്ള പാറ രൂപങ്ങൾ മലനിരകൾ എന്നിവയുള്ള പ്രദേശങ്ങളിൽ ഗ്രാവിറ്റി കൂടുതല്‍ ആയിരിക്കും എന്നാല്‍ ആഴത്തിലുള്ള ഗര്‍ത്തങ്ങളും സമുദ്രങ്ങളുമുള്ള പ്രദേശങ്ങളില്‍ ഗ്രാവിറ്റി കുറവായിരിക്കും. മലകൾ, താഴ്വാരങ്ങൾ, സമുദ്രങ്ങൾ എന്നിവ Mass distribution ല്‍ വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നു, ഇത് പ്രാദേശിക ഗുരുത്വാകർഷണ നിരക്കില്‍ മാറ്റം വരുത്തുന്നു.

ഭൂമിയുടെ ഭ്രമണം കാരണമുണ്ടാകുന്ന Centrifugal Force ഗുരുത്വാകർഷണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ഭ്രമണം കാരണമുണ്ടാകുന്ന Centrifugal Force ധ്രുവപ്രദേശങ്ങളില്‍ കുറവും ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ കൂടുതുലും ആയരിക്കും.

ചന്ദ്രനിന്റെയും സൂര്യന്റെയും ഗുരുത്വാകർഷണം ഭൂമിയിലെ സമുദ്രങ്ങളിൽ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ഇത് Mass distribution നെ ബാധിക്കുകയും ചെയ്യുന്നു. ഇതും ഗ്രാവിറ്റിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു.

ഭൂമിക്കുള്ളില്‍ സംഭവിക്കുന്ന tectonic activities, mantle convection മറ്റ് geological processes എന്നിവ കാരണം ഭൂമിയുടെ ഉള്ളില്‍ Mass distribution ല്‍ വ്യധിയാനം ഉണ്ടാവുകയും ആയത് ഗ്രാവിറ്റിയെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഈ വ്യത്യാസങ്ങൾ പരിഗണിച്ച് GRACE, GOCE പോലുള്ള ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഭൗമോപരിതലത്തിലെ ഗ്രാവിറ്റിയുടെ ഏറ്റക്കുറച്ചിലുകള്‍ സൂചിപ്പിക്കുന്ന ഭൂപടം നിര്‍മ്മിക്കുവാന്‍ കഴിയുന്നു. GRACE ന്റെ സഹായത്തോടെ നിര്‍മ്മിച്ച ഭൂമിയൂടെ Gravity Map ആണ് ചിത്രത്തില്‍..

5 comments:

  1. ഭൂമി പരന്നതാണോ 🤔

    ReplyDelete
    Replies
    1. ഉരുണ്ടതാണെങ്കിൽ എങ്ങനെ വീടു വെക്കും പരന്നത് തന്നെ🫣

      Delete
    2. രാവിലെ തുടങ്ങിയോ ഏതാ സാധനം 🍾🍻😆😆

      Delete
  2. The Earth is not flat; it is a sphere, though it is more accurately an oblate spheroid, meaning it is slightly flattened at the poles and bulges at the equator due to its rotation

    ReplyDelete
  3. பூமி தட்டையானதும் அல்ல, சரியான நீள்வட்ட வடிவமும் அல்ல.👍

    ReplyDelete