അന്യഗ്രഹ ജീവികൾ - Aliens
.
നിങ്ങൾ ഒരു കഥ എഴുതുകയാണെന്നു കരുതുക, കഥയിൽ നിങ്ങൾ ഭൂമിയിൽ ഉള്ള ഒരു വ്യക്തിയല്ല, വേറെ ഒരു ഗ്രഹത്തിൽ ഉള്ള വ്യക്തിയാണ്. നിങ്ങൾ ഒരു ദിവസം ഭൂമി കണ്ടുപിടിക്കുന്നു, വിശദമായി പഠിക്കുന്നു, നിങ്ങൾ കണ്ടുപിടിച്ച ഗ്രഹത്തിൽ ( ഭൂമിയിൽ ) ജീവനുണ്ടെന്നു കണ്ടെത്തുന്നു അങ്ങനെ താങ്കളും വേറെ കുറച്ചു ആളുകളും നിങ്ങളുടെ വിമാനത്തിൽ ഭൂമിയിലേക്ക് വരുന്നു. നിങ്ങൾ ഇവിടെ മനുഷ്യരെ കാണുന്നു. അപ്പോൾ വേറെ ഗ്രഹത്തിൽ നിന്നും ഭൂമിയിലെത്തിയ നിങ്ങൾക്ക് ഇവിടെ കാണുന്ന മനുഷ്യർ അന്യഗ്രഹ ജീവികൾ ആയിരിക്കും.
ഇനി അതൊന്നു തിരിച്ചു ചിന്തിച്ചു നോക്ക്, ഭൂമിയിൽ ഉള്ളവർ വേറെ ഗ്രഹത്തിലെ ജീവികളെ കണ്ടെത്തി, അങ്ങനെ ചിന്തിക്കാൻ ആർക്കും താൽപ്പര്യമില്ല, അന്യഗ്രഹ ജീവികൾ ഇല്ല എന്നുതന്നെ വിശ്വസിക്കാനാണ് പലർക്കും ഇഷ്ട്ടം, ഇതിനു നമുക്ക് ഒരു 50:50 ചാൻസ് കൊടുക്കാമെന്നു കരുതുക, അതായത് അന്യഗ്രഹ ജീവികൾ ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാൻ പറ്റില്ല. ഇനി ഇല്ല എന്ന് പറയുന്നവരോട് ഒരു ചോദ്യം ചോദിക്കട്ടെ ? എന്തുകൊണ്ട് നിങ്ങൾ ഇല്ല എന്ന് പറയുന്നു ? ഇല്ല എന്ന് തെളിയിക്കാൻ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത് ? ഇല്ല എന്ന് തെളിയിക്കാൻ വല്ല തെളിവും ഉണ്ടെങ്കിൽ നമുക്ക് അത് ഇവിടെ ചർച്ച ചെയ്യാം. ഇനി അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് പറയുന്നവരോട് ഒരു ചോദ്യം, ഉണ്ട് എന്നതിന് എന്ത് തെളിവാണ് ഉള്ളത് ? അങ്ങനെ ചില തെളിവുകൾ ഉണ്ടെങ്കിൽ അത് എന്തൊക്കെയാണ് ? രണ്ട് വിഭാഗം ആളുകൾ ഈ വിഷയത്തിൽ നമുക്കിടയിൽ ഉണ്ട്, 1) അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് വിശ്വസിക്കുന്നവരും 2) അങ്ങനെ ഒന്ന് ഇല്ല എന്ന് പരയുന്നവരും. ഞാൻ അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ അതിനു ഒരു 75:25 ചാൻസ് കൊടുക്കും. അതായത് 75% ഞാൻ വിശ്വസിക്കുന്നു അന്യഗ്രഹ ജീവികൾ ഉണ്ടെന്ന്. അതിനുള്ള കാരണങ്ങൾ ഞാൻ പറയാം. ഇതിന്റെ കൂടെയുള്ള ചിത്രങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക, ഇതിൽ ചില രൂപങ്ങൾ നിങ്ങൾക്ക് കാണാം ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്ക് അത് വിചിത്രമായി തോന്നാം. കാരണം അത് മനുഷ്യ രൂപം അല്ല എന്നുറപ്പാണ് എന്നാൽ അതിൽ വലിയ കണ്ണുകളുണ്ട് പ്രേത്യേക ഷേപ്പിൽ ഉള്ള തലയുണ്ട് എന്നാൽ അത് മനുഷ്യനല്ല, പുരാതന നാണയങ്ങളിൽ വരെ അത്തരം ചിത്രങ്ങൾ ഉണ്ട്.
ലോകത്തിലെ അതി നിഗൂഢമായ ഒരു സ്ഥലമാണ് നാസ്‌ക്ക. അവിടെയുള്ള ചിത്രങ്ങൾ വളരെ ദുരൂഹമാണ്. കാരണം ആയിരം വർഷത്തോളം പഴക്കമുള്ള അവിടുത്തെ ചിത്രങ്ങൾ ഒന്നും തന്നെ താഴെ നിന്നാൽ കാണുകയില്ല, അതായത് താഴെ നിന്നാൽ ചില വരകൾ കാണാമെന്നല്ലാതെ അതെന്തു രൂപമാണെന്നു മനസിലാകില്ല, വായുവിൽ നല്ല ഉയരത്തിൽ നിന്നു മാത്രമേ ചിത്രങ്ങൾ എന്ത് രൂപത്തിന്റേതാണെന്നു മനസിലാകൂ. ഇവിടുത്തെ ചോദ്യം ഇതാണ്, ആയിരം വർഷങ്ങൾക്കു മുൻപ് ആരായിരുന്നു ഈ ചിത്രങ്ങൾ വായുവിൽ നിന്നു കണ്ടിരുന്നത് ? അവിടെ ഒരു പാറയിൽ ഒരു ചിത്രം കൊത്തിവച്ചിട്ടുണ്ട്, ഒരു രൂപത്തിന്റെ ( മനുഷ്യൻ അല്ല ) ആ രൂപത്തിന്റെ ഒരു കൈ മുകളിലേക്ക് ചൂണ്ടി നിൽക്കുന്നു മറ്റേ കൈ താഴേക്കു ചൂണ്ടിയിരിക്കുന്നു. ഈ ചിത്രത്തിന് ഗവേഷകർ കൊടുത്ത ഏറ്റവും പ്രശസ്തമായ വിവരണം ഞാൻ ഇവിടെ എഴുതുന്നു, ഈ ചിത്രം അന്യഗ്രഹ ജീവികൾ നമുക്ക് തരുന്ന ഒരു സന്ദേശമാണ് ഇതെന്നാണ്, ഞങ്ങൾ മുകളിൽ വേറെ ഒരു ഗ്രഹത്തിൽ നിന്നും വന്നവരാണ് ഞങ്ങൾ ഇവിടെ ഒരിക്കൽ വന്നിരുന്നു. ചൂണ്ടിയ കൈകൾ അങ്ങനെ സൂചിപ്പിക്കുന്നതായിരിക്കണം എന്ന് ഗവേഷകർ അനുമാനിക്കുന്നു.
ഇനി അന്യഗ്രഹ ജീവികൾ ഇല്ല എന്ന് പറയുന്നവരോട് വേറെ ഒരു ചോദ്യം.
ഈ പ്രപഞ്ചം വളരെ വലുതാണ് ഈ പ്രപഞ്ചത്തിലെ ഒരു കുഞ്ഞി ഗോളമാണ് ഭൂമി, ഈ പ്രപഞ്ചത്തിൽ ഈ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളു എന്ന് എങ്ങനെ നമുക്ക് പറയാനാകും. എന്തിരുന്നാലും നമ്മുടെ ഈ കാലഘട്ടത്തിൽ അന്യഗ്രഹ ജീവികൾ ഒന്നും തന്നെ ഭൂമിയിൽ വന്നിട്ടില്ല എന്നും നമുക്ക് പറയാനാകില്ല, എന്നാൽ അതിനു 100% തെളിവും ഇല്ല. എന്നാൽ പഴയ കാലഘട്ടത്തിലെ ചിത്രങ്ങളും മറ്റും നമുക്ക് അവഗണിക്കാനാകില്ല. പഴയ കാലഘട്ടത്തിലെ ചില നിർമിതികളും ചില ഉദാഹരണമാണ്, പിരമിഡ്, നാസ്‌ക്ക ലൈൻസ് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ആയിരം ടൺ ഭാരമുള്ള പാറ കൊണ്ടുള്ള നിർമിതികളും, ആധുനിക ലേസർ കട്ടിങ് തോറ്റുപോകുന്ന ഷാർപ് കാർവിങ് എല്ലാം അന്നത്തെ കാലത്തെ മനുഷ്യർക്ക് ചെയ്യാൻ സാധ്യമല്ലായിരുന്നു.
No comments:
Post a Comment