Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 30 April 2021

ന്യൂമോണിയ.. ലക്ഷണങ്ങളും ചികിത്സയും..

 ന്യുമോണിയയെ പേടിക്കുകതന്നെ വേണം; ലക്ഷണങ്ങളും ചികിത്സയും അറിയാം

 കോവിഡ്– 19 വന്നതോടെ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു രോഗമാണ് ന്യുമോണിയ. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ന്യുമോണിയ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. 

നമ്മുടെ ശ്വാസകോശത്തിലെ ഏറ്റവും ചെറിയ അറകളായ ആൽവിയോളൈയിൽ ഉണ്ടാകുന്ന അണുബാധ മൂലമുള്ള കഫക്കെട്ടിനെയും നീർക്കെട്ടിനെയുമാണ് ന്യുമോണിയ എന്നു പറയുന്നത്. ഓക്സിജൻ രക്തത്തിൽ കലരുന്നതും കാർബൺഡൈ ഓക്സൈഡ് തിരികെ എത്തുന്നതും ആൽവിയോളൈയിലാണ്. ശക്തമായ പനി, ചുമ, ശ്വാസംമുട്ട്, ശ്വാസമടുക്കുമ്പോഴുള്ള നെഞ്ചുവേദന, ക്ഷീണം, കഫത്തിൽ അപൂർവമായി നേരിയ തോതിൽ രക്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ന്യുമോണിയ സംശയിക്കണം.

രോഗം വരുന്ന വഴി

 പ്രധാനമായും, ശ്വസിക്കുന്ന വായു വഴിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ഈർപ്പകണങ്ങളിലൂെയുമാണ് രോഗാണു പകരുന്നത്. അതിനാലാണ് മാസ്ക് ഉപയോഗിക്കാനും ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കാനും നിർദേശിക്കുന്നത്. ഏതെങ്കിലും അവയവത്തിന് അണുബാധ സംഭവിച്ചാൽ അത് രക്തംവഴി ശ്വാസകോശത്തിലേക്കു കടക്കാം. മറ്റു പല രോഗങ്ങളാൽ അണുബാധ ഉണ്ടാകുന്നവരിൽ മരണം ന്യുമോണിയ മൂലമാകാനുള്ള കാരണം ഇതാണ്. ബാക്ടീരിയൽ, വൈറൽ, ഫംഗൽ എന്നീ മൂന്നുതരം ന്യുമോണിയ കാണപ്പെടുന്നുണ്ട്. 

 ന്യുമോണിയ വളരെ പെട്ടെന്നുതന്നെ രണ്ടു ശ്വാസകോശത്തിലും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ രോഗിക്കു ശ്വാസംമുട്ടലും മാരകമായ ശ്വാസതടസ്സമുണ്ടാക്കുന്ന എആർഡിഎസ് എന്ന അവസ്ഥയും വരാൻ സാധ്യതയുണ്ട്. 

 ചികിത്സ

 കൃത്യമായും സമയബന്ധിതമായും കുത്തിവയ്പ് ആയോ ഗുളികയായോ നൽകുന്ന ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയുടെ പ്രധാനഭാഗം. ഇതിന്റെ കൂടെ രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് അനുബന്ധ ചികിത്സകളും നൽകും. മരുന്നുകളോടു പ്രതികരിക്കാതെ രോഗാവസ്ഥ സങ്കീര്‍ണമായാൽ ഐസിയു പരിചരണവും വെന്റിലേറ്റർ സേവനവും അത്യാവശ്യമാണ്. അണുബാധ കൂടുമ്പോൾ ശ്വാസകോശത്തിൽ പഴുപ്പ് ഉണ്ടാകാം. 

 വൈറൽ ന്യുമോണിയയുടെ പ്രധാന സങ്കീർണതയാണ് മയോകാർഡൈറ്റിസ്. ഹൃദയത്തിന്റെ പേശികളെ പ്രതികൂലമായി ബാധിച്ച് ഹൃദയമിടിപ്പിൽ വ്യതിയാനം മുതൽ പെട്ടെന്നുള്ള മരണംവരെ ഇതുമൂലം സംഭവിക്കാം. 

Thursday, 29 April 2021

സ്പ്ലിറ്റ് റോക്ക് എന്ത് , എവിടെ..?

രണ്ടായി പിളർന്ന ഭീമൻ പാറ; ഈ വിചിത്ര രൂപം പ്രകൃതിയുടെ അതിശയ സൃഷ്ടി

 ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസിലൻഡ് യാത്രാപ്രിയരുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രദേശങ്ങൾ, മലനിരകൾ, ബീച്ചുകൾ, അഗ്‌നിപർവ്വതങ്ങൾ, തടാകങ്ങൾ തുടങ്ങി ഒരു സഞ്ചാരിയുടെ അഭിരുചികൾക്കനുസരിച്ചുള്ള എല്ലാ വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് ആ രാജ്യം. 

 ആരെയും ആകർഷിക്കും ന്യൂസിലന്‍ഡിലെ ടാസ്മാന്‍ ഉള്‍ക്കടലിലെ ഈ കാഴ്ച. ഒരു ആപ്പിള്‍ നെടുകെ പിളര്‍ന്നതുപോലെ കൃത്യമായി മുറിച്ചുവച്ചിരിക്കുന്ന ഒരു പാറ. സ്പ്ലിറ്റ് ആപ്പിള്‍ റോക്ക് എന്നറിയപ്പെടുന്ന അസാധാരണ പ്രതിഭാസമാണിത്. ഒറ്റനോട്ടത്തിൽ ആരെയും അതിശയിപ്പിക്കും കാഴ്ച. ഓപ്പണ്‍ റോക്ക് എന്നര്‍ത്ഥമുള്ള എന്‍ഗാവ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്.


  വിചിത്രം ഈ കാഴ്ച

 ഒരു ഗോളത്തെ അക്ഷരാര്‍ത്ഥത്തില്‍ പകുതിയായി വിഭജിച്ചിരിക്കുന്ന ഈ കാഴ്ച തേടി നിരവധി സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്. സഞ്ചാരികളെ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ജിയോളജിസ്റ്റുകളുടെ ശ്രദ്ധകൂടി പതിഞ്ഞ ഇടമാണിത്. ഒരു ഗ്രാനൈറ്റ് പാറയാണിത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നതിന് വ്യക്തമായ വിശദീകരണം ഇപ്പോഴും ഇല്ല. പാറയുടെ താഴെ ഭാഗത്തെ ചെറിയ വിള്ളലിലൂടെ വെള്ളം കയറി കാലക്രമേണ പാറ രണ്ടായി പൊട്ടിപിളര്‍ന്നതാകാം എന്ന അനുമാനത്തിലാണ് വിദഗ്ധര്‍. കരയില്‍ നിന്നും മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഈ പാറയുടെ വിദൂര കാഴ്ച ആരേയും അമ്പരിപ്പിക്കുന്നു.

 ഈ വിചിത്ര രൂപികരണത്തിനെ ചുറ്റിപ്പറ്റി അനേകം ഐതിഹ്യങ്ങളും നിലനില്‍ക്കുന്നു. അതിലൊന്ന് ഈ പാറ കൈവശപ്പെടുത്താന്‍ രണ്ട് മാവോരി ദേവതകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതിനായി പാറ പകുതിയായി വിഭജിച്ച് തര്‍ക്കം പരിഹരിച്ചു എന്നുമാണ് പറയപ്പെടുന്നത്. ഈ ഐതിഹ്യമാണ് ഇവിടുത്തുകാര്‍ ഏറ്റവും അധികം വിശ്വസിക്കുന്നതും. പ്രകൃതിയുടെ അദ്ഭുതകരങ്ങളാല്‍ പിറവിയെടുത്ത അതിശയ സൃഷ്ടി തന്നെയാണ് സ്പ്ലിറ്റ് ആപ്പിള്‍ റോക്ക്.

Wednesday, 28 April 2021

എനർജി ഡ്രിങ്ക്സും ആരോഗ്യപ്രശ്നങ്ങളും..

എനര്‍ജി ഡ്രിംഗ്‌സ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത് കേള്‍ക്കാറില്ലേ? 

എത്രമാത്രം അപകടകരമാണ് ഇത്തരം പാനീയങ്ങളുടെ പതിവ് ഉപയോഗമെന്ന് തെളിയിക്കുന്നൊരു സംഭവമാണ് 'ബിഎംജെ കേസ് റിപ്പോര്‍ട്ട്‌സ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ അടുത്തിടെ വന്നത്. 


പ്രത്യേകമായ മെഡിക്കല്‍ കേസുകളെ കുറിച്ചുള്ള വിശദമായ പരിശോധനകളും നിഗമനങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളുമെല്ലാമാണ് 'ബിഎംജെ കേസ് റിപ്പോര്‍ട്ട്‌സ്'ല്‍ വരാറ്. 
ഇതില്‍ പതിവായി 'എനര്‍ജി ഡ്രിംഗ്‌സ്' കഴിക്കുന്ന ഇരുപത്തിയൊന്നുകാരന് സംഭവിച്ച ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ദിവസവും നാല് കാനോളം 'എനര്‍ജി ഡ്രിംഗ്‌സ്' കഴിക്കുന്ന യുവാവിന് ഒടുക്കം ഹൃദയവും വൃക്കകളും 'ഫെയിലിയര്‍' ആയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

അയാള്‍ കുടിച്ചിരുന്ന എനര്‍ജി ഡ്രിംഗ്‌സിന്റെ ഓരോ കാനിലും 160 മില്ലിഗ്രാമോളം കഫീനും ടോറിന്‍ എന്ന് പറയപ്പെടുന്ന പ്രോട്ടീനും ഉണ്ടായിരുന്നു. ഇതിന് പുറമെ മറ്റ് ചേരുവകളും. ഇതുതന്നെ തുടര്‍ച്ചയായി രണ്ട് വര്‍ഷം കഴിച്ചതോടെ ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാവുകയായിരുന്നുവത്രേ. 
നാല് മാസത്തോളം നീണ്ട ശ്വാസതടസം, ശരീരഭാരം കുറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഹൃദയം- വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 
ഇരു അവയവങ്ങളും മാറ്റിവയ്‌ക്കേണ്ട സാഹചര്യമായിരുന്നു ചികിത്സയുടെ തുടക്കത്തിലുണ്ടായത്. എന്നാല്‍ മരുന്നുകള്‍ കൊണ്ട് ഹൃദയം തിരിച്ചുകിട്ടിയിരിക്കുകയാണ്. വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തല്‍ക്കാലം മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ സംഭവിച്ച പ്രശ്‌നങ്ങളുടെ അനന്തരഫലങ്ങള്‍ വന്നേക്കാമെന്നാണ് ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

എനര്‍ജി ഡ്രിംഗുകളുടെ ഉപയോഗം സംബന്ധിച്ച് താക്കീത് നല്‍കുന്ന നിരവധി പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആരും അതെക്കുറിച്ചൊന്നും ബോധവാന്മാരാകാറില്ലെന്നും അതിനാലാണ് ഈ കേസ് സ്റ്റഡി പങ്കുവെച്ചതെന്ന് യുവാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tuesday, 27 April 2021

റാസ്പുട്ടിൻ എന്ന ഗാനത്തിലൂടെ..

" റാ റാ റാസ്പുട്ടിൻ ലവർ ഓഫ് ദി
റഷ്യൻ ക്വീൻ "
എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന 
തൃശൂർ മെഡിക്കൽ
കോളേജ് വിദ്യാർത്ഥികളായ 
ജാനകിയുടെയും നവീൻന്റെയും 
ഡാൻസ് വീഡിയോ സാമുഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം ആയിക്കൊണ്ടിരിക്കുന്നു..

ഡ്യൂട്ടിക്കിടെ വിശ്രമ സമയത്ത് എടുത്ത
വീഡിയോ ആണ് സുന്ദരമായ
നൃത്തച്ചുവടുകൾ കൊണ്ട് 
ആരാധകരെ നേടുന്നത് .

ഗ്രിഗോറി എഫിമോവിച്ച് റാസ്പുട്ടിൻ 
എന്ന 
റാസ്പുട്ടിൻ . 

( 1869 - 1916 )

ഒത്ത ഉയരം , തീ പാറുന്ന കണ്ണുകൾ ,
നീണ്ട താടി - - 
ഒറ്റനോട്ടത്തിൽ ആരുടെയും 
ശ്രദ്ധ ആകർഷിക്കുന്ന രൂപം .
തനിക്ക് അസാമാന്യമായ സിദ്ധിവിശേങ്ങൾ ഉണ്ടെന് അയാൾ
സ്വയം പ്രചരിപ്പിച്ചു .
പലരേയും ഇത് വിശ്വസിപ്പിക്കാനും
സ്വന്തമായി ഒരു അനുചരവൃന്ദത്തെ
നേടിയെടുക്കാനും അയാൾക് കഴിഞ്ഞു .
            റോമനോവ് ചക്രവർത്തി..

റഷ്യയിലെ റോമനോവ്
രാജവംശത്തിന്റെ അന്തിമ വർഷങ്ങളിൽ ജീവിച്ചിരുന്നു .
ഒടുവിലത്തെ റഷ്യൻ ചക്രവർത്തി
സാർ നിക്കോളസ് രണ്ടാമന്റെ 
ഭരണത്തിന്റെ അവസാന ഘട്ടത്തിൽ
രാജാവിനേയും രാജൂടുംബാംഗളേയും
ഏറെ സ്വാധീച്ചിരുന്നു .
മാനസിക സിദ്ധികളാലും , 
രോഗശാന്തി നൽക്കാനുള്ള കഴിവുൾ ഉൾപ്പടെയുള്ള 
ആത്മീയ വരങ്ങളാലും 
അനുഗ്രഹീതനെന്നും , മതശ്രേഷ്ടനെന്നും 
അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് .
കൊട്ടാരത്തിലെ രാജ്ഞിമാരുടേയും
അന്തപുര സുന്ദരിമാരുടെയും 
മുഖ്യ ആകർഷണ കേന്ദ്രമായിരുന്നു
റാസ്പുടിൻ .
റാസ്പുടിന്റെ വളർച്ചയും 
സ്ത്രീ ലമ്പടത്വവും പ്രഭുക്കന്മാരെ
അസ്വസ്ഥരാക്കി .
എതായാലും അസുയാലുക്കളുടെ വലയത്തിലും സ്ഥിരം നിരീക്ഷണത്തിലുമായിരുന്നു അദേഹം .
ഒട്ടേറെ വധശ്രമങ്ങൾ 
അദ്ദേഹത്തിനെതിരെ നടന്നിട്ടുണ്ട് . 

ഒട്ടു മിക്കതിനേയും അദ്ദേഹം
അത്ഭുതകരമായി അതിജീവിച്ചു .
എന്നാൽ , ഇത്തരമൊരു ശ്രമത്തിൽ
അദ്ദേഹം തന്റെ അന്ത്യം കണ്ടു .
ഫെലിക്സ് യൂസേപ്പോവ് എന്ന
ഒരു യുവ പ്രഭു അദ്ദേഹത്തെ
വീട്ടിലേക്ക് ക്ഷണിച്ചു . 
റാസ്പുട്ടിൻ കൈയ്യൊടെ ക്ഷണം സ്വീകരിച്ചു . യൂസേപ്പോവിന്റെ ഭാര്യ
ആയിരുന്ന പ്രലോഭനം .
അവിടെ വെച്ച് യൂസേപോവും
അനുചരന്മാരും അദ്ദേഹത്തെ പിടിച്ച് കെട്ടി വെടിവെച്ച് ഐസ് പോലെ തണുത്തുറഞ്ഞ പുഴയിലേക്ക് 
വലിച്ചെറിഞ്ഞു .

അവിടെ അദ്ദേഹം തന്റെ അന്ത്യം കണ്ടു .
റാസ്പുട്ടിന്റെ ജീവിതവും , മരണവും , 
മരണാനന്തരവും എല്ലാം എന്നും
കൌതുകമുണർത്തുന്നവയാണ് .


ബോണി എം എന്ന വിഖ്യാത സംഗീത ബാന്റിന്റെ ഏറ്റവും പ്രശസ്തമായ
ഗാനങ്ങളിലൊന്നായ 
റാ റാ  രസ്പുടിൻ എന്ന ഗാനത്തിലൂടെയാണ് , 
ആ ദുരൂഹ വ്യക്തിത്വത്തെക്കുറിച്ച് 
ലോകം കൂടുതൽ അറിഞ്ഞത് 


Sunday, 25 April 2021

ശാപങ്ങളുടെ രാജാവ്..

'ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും. ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവർ ഭയാനകമായ, ആർക്കും ചികിൽസിക്കാനാകാത്ത അസുഖം കൊണ്ട് അന്ത്യം പ്രാപിക്കും’ 

ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലും എഴുതിവച്ചിരുന്ന ഈ ശാപവചനങ്ങൾ, കല്ലറക്കള്ളൻമാരെ കുറച്ചൊക്കെ പേടിപ്പിച്ചെന്നതു സത്യമാണ്. എന്നാൽ മനുഷ്യന്റെ അത്യാർത്തിയെ തടയിടാൻ ഈ ഭീഷണികൾക്കൊന്നും കഴിഞ്ഞില്ല. അനേകായിരം വർഷങ്ങൾക്കു മുൻപിൽ നിദ്രയിൽ വിലയം പ്രാപിച്ച ചക്രവർത്തിമാരെ തേടി പലരും ചെന്നു. ഇവിടെ നിന്നു കണ്ടെടുത്ത മൃതപേടകങ്ങളിൽ ഏറ്റവും പ്രശസ്തം ക്രിസ്തുവിന് ആയിരക്കണക്കിനു വർഷങ്ങൾ മുൻപ് ഇവിടെ ഭരിച്ച തൂത്തൻ ഖാമൻ എന്ന കൗമാര ചക്രവർത്തിയുടേതാകും. ചരിത്രപ്രസിദ്ധമായ ഈ കണ്ടെത്തൽ നടത്തിയത് ഹോവാർഡ് കാർട്ടർ എന്ന പര്യവേക്ഷകനാണ്. ആ കണ്ടെത്തലിന്റെ 98-ാം വാർഷികമാണ് .

മണലാരണ്യത്തിലെ ചക്രവർത്തിമാർ
ഈജിപ്ത്...

മനുഷ്യസംസ്‌കാരത്തിന്‌റെ അദ്ഭുതങ്ങൾ പൂത്തയിടം. നൈൽ നനച്ച മണലാരണ്യങ്ങളിൽ ഫലഫൂയിഷ്ടമായി വിളഞ്ഞ നാഗരികതയിൽ മെംഫിസ്, അബിഡോസ്,അലക്‌സാൻഡ്രിയ, തീബ്‌സ് തുടങ്ങിയ പ്രാചീന വൻ നഗരങ്ങൾ ഇവിടെ ഉയർന്നു പൊങ്ങി. നഗരങ്ങളോട് ചേർന്നുള്ള മൃതനഗരികളിൽ ഉറങ്ങുന്ന ചക്രവർത്തിമാരും പ്രഭുക്കളും. അവരുടെ കല്ലറകൾ അടക്കം ചെയ്തിരിക്കുന്ന ഭീമാകാര നിർമിതികളായ പിരമിഡുകൾ. അതിനുള്ളിൽ മമ്മിരൂപത്തിലാക്കിയ മൃതദേഹങ്ങൾക്കൊപ്പം സ്വർണവും രത്‌നങ്ങളും മറ്റ് അമൂല്യവസ്തുക്കളും.ഈജിപ്തിന്‌റെ നിധി...

പാശ്ചാത്യ ലോകത്തിന് ഈജിപ്ത് എന്നുമൊരു ഹരമായിരുന്നു. ഗ്രീക്കുകാരും റോമക്കാരുമൊക്കെ എഴുതിയ സഞ്ചാരസാഹിത്യങ്ങളിൽ നിന്നൊക്കെ അവർ ഈജിപ്തിനെക്കുറിച്ചു നന്നായി മനസ്സിലാക്കി. പിൽക്കാലത്ത് ഈജിപ്തിൽ നിന്ന് ഈ നിധികൾ കൊള്ളയടിക്കാനായി വലിയ തോതിലുള്ള ശ്രമമുണ്ടായിരുന്നു. സ്വദേശികളും വിദേശികളും ഇക്കൂട്ടത്തിൽ പിന്നിലായിരുന്നില്ല. കൊള്ളയ്ക്കു വേണ്ടിയും പഠനങ്ങൾക്കു വേണ്ടിയുമുള്ള നിരന്തരമായ ഖനനവും പര്യവേക്ഷണങ്ങളും ഈജിപ്തിന്‌റെ പ്രകൃതിയെയും പാരമ്പര്യത്തെയും കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. ഈജിപ്തിൽ കണ്ടെടുത്ത കല്ലറകളിലും നിധികളിലും ഏറ്റവും പ്രശസ്തമായതാണ് ചക്രവർത്തിയായ തൂത്തൻ ഖാമന്‌റെ കല്ലറ. പാശ്ചാത്യ ലോകത്ത് മമ്മികളെക്കുറിച്ചുള്ള ചർച്ചകൾക്കും മറ്റും വഴിമരുന്നിട്ട സംഭവം കൂടിയായിരുന്നു ഇത്. ഇതുമായി ചുറ്റിപ്പറ്റി നിന്ന വിശ്വാസങ്ങളും ദുരൂഹതകളും പല ഹോളിവുഡ് ചിത്രങ്ങൾക്കും പശ്ചാത്തലമായി.

കാർട്ടറുടെ പര്യവേഷണം

1891. അന്ന് ഈജിപ്ത് ബ്രിട്ടന്‌റെ അധീനതയിലാണ്. ബ്രിട്ടിഷ് പര്യവേക്ഷകനായ ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെത്തിയതും ആ വർഷമാണ്. ഇനിയും കണ്ടെത്താനാകാത്ത ഈജിപ്ഷ്യൻ ശവക്കല്ലറകളെക്കുറിച്ചും പിരമിഡുകളെക്കുറിച്ചുമൊക്കെ പഠനം നടത്താനായാണ് അദ്ദേഹം ഈജിപ്തിലെത്തിയത്. ബ്രിട്ടനിൽ ദരിദ്രനായ ഒരു പെയിന്ററുടെ 11 മക്കളിൽ ഒരാളായ കാർട്ടർ പക്ഷേ നിധി മോഹിച്ചല്ല, മറിച്ച് പുരാതന ഈജിപ്ത് ചരിത്രകേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന അറിവുകൾ തേടിയാണ് എത്തിയത്. 

തൂത്തൻ ഖാമന്റെ കല്ലറ സ്ഥിതി ചെയ്യുന്ന രാജാക്കൻമാരുടെ താഴ്വര എന്ന പ്രദേശം.
എന്നാൽ ആ കാലത്ത് അവിടത്തെ മിക്ക കല്ലറകളും കണ്ടെത്തുകയും  നിധികൾ എടുത്തു മാറ്റപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. കാർട്ടർ അൽപം നിരാശനായെങ്കിലും  ഈജിപ്ത് ഒരു സ്വപ്‌നമായി അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.

തൂത്തൻ ഖാമൻ....

ആയിടെയാണ് കാർട്ടർ തന്റെ പഠനമെല്ലാം, ഈജിപ്ഷ്യൻ ചരിത്രത്തിൽ അധികം അറിയപ്പെടാതിരുന്ന കൗമാര പ്രായത്തിൽ മരിച്ച തൂത്തൻ ഖാമൻ എന്ന ചക്രവർത്തിയിലേക്കു കേന്ദ്രീകരിച്ചത്. ഈജിപ്തിൽ പല രാജാക്കന്മാരുടെയും കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും തൂത്തൻഖാമന്റേത് അതുവരെ കണ്ടെത്തിയിരുന്നില്ല. എങ്ങനെയും ഇതു കണ്ടെത്തണമെന്നുള്ളത് കാർട്ടറുടെ ജീവിതലക്ഷ്യമായി മാറി. ഇതിനായി ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അദ്ദേഹം ഈജിപ്തിൽ പര്യവേക്ഷണങ്ങളിൽ ഏർപെട്ടു.
ബ്രിട്ടനിലെ കാർണാർവോൻ പ്രഭു എന്ന ധനികൻ ഒരപകടത്തിനു ശേഷം ശാരീരികമായും മാനസികമായും ഒരുപാടു ക്ഷീണിച്ച നിലയിലായിരുന്നു അന്ന്. ഇടയ്ക്കിടെ ഉല്ലാസത്തിനായി ഈജിപ്തിൽ വന്നു താമസിച്ചിരുന്ന പ്രഭു അതിനിടെ ചരിത്രവസ്തുക്കളുടെ പര്യവേക്ഷണത്തിൽ തന്റെ ഹോബി കണ്ടെത്തി. 

ആദ്യകാലങ്ങളിൽ ഏറെ പണം മുടക്കിയെങ്കിലും കാര്യമായ ചരിത്രവസ്തുക്കളൊന്നും പ്രഭുവിനു ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പ്രഭു കാർട്ടറുടെ ലക്ഷ്യത്തെക്കുറിച്ച് അറിയുന്നതും അതിൽ തൽപരനാകുന്നതും. തുടർന്നു തൂത്തൻഖാമന്റെ കല്ലറ കണ്ടെത്താനുള്ള കാർട്ടറുടെ ശ്രമങ്ങൾക്കു പണം മുടക്കാൻ തയാറായി പ്രഭു മുന്നോട്ടു വന്നു. എന്നാൽ ആറു വർഷങ്ങളോളം കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയിട്ടും കാർട്ടറിനും സംഘത്തിനും തൂത്തൻ ഖാമനെ കണ്ടെത്താൻ സാധിച്ചില്ല. നിരാശനായ കാർണാർവോൻ പ്രഭു തിരച്ചിലൊക്കെ നിർത്തിക്കോളാൻ കാർട്ടർക്ക് ആയിടെ നിർദേശം നൽകി. എന്നാൽ പ്രഭുവിനോട് അപേക്ഷിച്ച് ഒരു തവണ കൂടി തിരച്ചിൽ നടത്താനുള്ള അനുവാദം കാർട്ടർ നേടിയെടുത്തു.
 
1922 നവംബർ ഒന്നിന് കാർട്ടർ ഈ അവസാന ശ്രമത്തിനു തുടക്കമിട്ടു. ഈജിപ്തിലെ പ്രശസ്തമായ മൃതനഗരിയായ രാജാക്കൻമാരുടെ താഴ്‌വരയിലായിരുന്നു അദ്ദേഹത്തിന്റെ തിരച്ചിൽ. ഇവിടെയും കൃത്യമായ മുന്നേറ്റങ്ങളൊന്നും കിട്ടാതിരുന്നതിൽ അദ്ദേഹം നിരാശനായിരുന്നു. എന്നാൽ തൂത്തൻ ഖാമന്റെ മുദ്രകൾ ആലേഖനം ചെയ്ത ചില ചരിത്ര വസ്തുക്കൾ കിട്ടിയത് കാർട്ടർക്കു വീണ്ടും പ്രതീക്ഷ നൽകി. അദ്ദേഹം തിരച്ചിൽ തുടർന്നു. നവംബർ അഞ്ചിനു ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചു. ഒരു കല്ലറയിലേക്കുള്ള പടിക്കെട്ടുകൾ കാർട്ടറും സംഘവും കണ്ടെത്തി. അടച്ചിട്ട ഒരു പ്രവേശന കവാടത്തിലേക്കാണ് അവ നയിച്ചത്. ആവേശഭരിതനായ കാർട്ടർ കാർണാർവോൻ പ്രഭുവിന് ഉടനടി ടെലിഗ്രാമയച്ചു. വിവരമറിഞ്ഞ് അതിനേക്കാൾ ആവേശത്തിലായ പ്രഭു, സമയം കളയാതെ പെട്ടെന്നു തന്നെ ഈജിപ്തിലെത്തി.

ആരുടെ കല്ലറയാണിതെന്നോ, അതിനുള്ളിൽ എന്തായിരുന്നെന്നോ കാർട്ടർക്ക് അറിയില്ലായിരുന്നു. ഏതായാലും അതിനുള്ളിൽ കടന്ന് തിരച്ചിൽ നടത്താൻ പ്രഭു കാർട്ടർക്കു നിർദേശം നൽകി. നവംബർ അവസാനത്തോടെ കല്ലറയുടെ വാതിൽ പര്യവേഷകർ പൊളിച്ചുമാറ്റി. അതിലൂടെ പ്രവേശിച്ച കാർട്ടർ 26 അടി ദൂരം നടന്നപ്പോൾ അടഞ്ഞു കിടന്ന മറ്റൊരു വാതിലിനു സമീപമെത്തി. രണ്ടാമത്തെ വാതിലിൽ ഒരു ദ്വാരമുണ്ടായിരുന്നു. അതിനുള്ളിലേക്ക് ഒരു മെഴുകുതിരി നീട്ടിക്കൊണ്ട് കാർട്ടർ പരിശോധിച്ചു. ദ്വാരത്തിലൂടെ കണ്ട കാഴ്ചയിൽ കാർട്ടർ ഞെട്ടിത്തരിച്ചു പോയി. അവിടെയെല്ലാം സ്വർണത്തിൽ നിർമിച്ച വിവിധ വസ്തുക്കൾ..

തൂത്തൻ ഖാമന്റെ മമ്മിയുടെ മുഖം മൂടി
ഒരായുഷ്‌കാലത്തിന്റെ നിധി. 

കുറേയേറെ നിമിഷങ്ങൾ അദ്ദേഹം വാപൊളിച്ചു നിന്നുപോയി.പിന്നിൽ അക്ഷമനായി നിന്ന കാർണാർവോൻ പ്രഭു അക്ഷമയോടെ വിളിച്ചു ചോദിച്ചു. കാർട്ടർ നിങ്ങൾ എന്തെങ്കിലും കാണുന്നുണ്ടോ? കാർട്ടർ ഉത്തരം നൽകി...‘ഉണ്ട്, നിറയെ നിറയെ ആശ്ചര്യകരമായ വസ്തുക്കൾ...’ആന്റ് ചേംബർ എന്നറിയപ്പെട്ട ആ മുറിയിൽ സ്വർണം കൂടാതെ മറ്റനേകം ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുണ്ടായിരുന്നു. പ്രതിമകൾ, പണ്ട് കാലത്ത് ഉപയോഗത്തിലിരുന്ന ചെരിപ്പുകൾ പോലുളളവ,  ചില തകർന്ന രഥങ്ങളുടെ അവശേഷിപ്പുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഒട്ടേറെ. ഇവയെല്ലാം കൃത്യമായി ക്രോഡീകരിച്ച ശേഷം കാർട്ടറുടെ സംഘം പരിശോധനാ ലബോറട്ടറിയിലേക്കു മാറ്റി. ആഴ്ചകൾ നീണ്ടു നിന്നു ഈ പ്രക്രിയ. അപ്പോഴേക്കും പുതുതായി കണ്ടെത്തിയ കല്ലറയുടെ വിവരമറിഞ്ഞ് വിനോദസഞ്ചാരികളും പത്രലേഖകരുമൊക്കെ കൂട്ടമായി രാജാക്കൻമാരുടെ താഴ്‌വരയിലേക്ക്  ഒഴുകിയെത്തി. ആന്‌റ് ചേംബറിലെ വസ്തുക്കൾ മാറ്റിയ ശേഷം കാർട്ടർ നിരീക്ഷണം തുടർന്നു.

തൂത്തൻ ഖാമന്‌റെ വിശ്രമസ്ഥലം

1923 ഫെബ്രുവരി 16... ആ വാതിൽ തുറന്നു കാർട്ടർ കയറിയത്, ഒരു വലിയ അറയിലേക്കായിരുന്നു. ഇവിടെ പരിശോധനകൾ നടത്തിയ കാർട്ടറും സംഘവും കുറേ തിരച്ചിലുകൾക്കും പൊളിക്കലുകൾക്കും ശേഷം ഒരു ശവപേടകം കണ്ടെടുത്തു. ആ പേടകത്തിന്‌റെ മൂടി തുറന്നപ്പോൾ മനുഷ്യരൂപത്തിൽ നിർമിച്ച മറ്റൊരു പേടകം.. പൂർണമായും സ്വർണം കൊണ്ടുള്ളത്. താൻ ഏറെ നാളായി തേടി നടന്ന തൂത്തൻ ഖാമന്‌റെ പേടകമാണിതെന്നു വൈകാതെ കാർട്ടറിനു മനസ്സിലായി. ഏറെ ശ്രദ്ധയോടെ ആ പേടകം പരീക്ഷണശാലയിലേക്കു മാറ്റി. പിന്നീട് ഒന്നര വർഷത്തെ തയാറെടുപ്പുകൾക്കു ശേഷമാണ് വീണ്ടും പേടകം തുറന്നത്. വിവിധപാളികളായുള്ള മൂടികൾ തുറന്നു നീക്കിയതോടെ തൂത്തൻ ഖാമന്‌റെ മമ്മി ലോകത്തിനു മുന്നിൽ അനാവരണപ്പെട്ടു. 

അതുവരെ ഈജിപ്തിൽ നിന്നു കിട്ടിയിട്ടുള്ള മമ്മികളേക്കാളെല്ലാം പ്രശസ്തി തൂത്തൻ ഖാമനു കൈവന്നു. ആദ്യമായാണ് ഒട്ടും നശിക്കാത്ത രീതിയിൽ ഒരു ഈജിപ്ഷ്യൻ ചക്രവർത്തിയുടെ മമ്മി ലോകത്തിനു കിട്ടുന്നത്. മൃതശരീരം അടക്കി 3300 വർഷങ്ങൾക്കു ശേഷം ആദ്യമായായിരുന്നു അതു കണ്ടെത്തുന്നതും. തൂത്തൻഖാമന്‌റെ ശരീരത്തോളം വിവിധ സ്വർണാഭരണങ്ങൾ, ലോക്കറ്റുകൾ, മുദ്രകൾ തുടങ്ങിയവയുണ്ടായിരുന്നു. തൊട്ടടുത്തുള്ള അറയിൽ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളും സംരക്ഷിച്ചു വച്ചിരുന്നു. 
ഏതായാലും ലോകമെങ്ങും കുറച്ചുകാലത്തേക്കു തൂത്തൻ ഖാമൻ തരംഗമായിരുന്നു. ഒട്ടേറെ പേർ ഈജിപ്തിലേക്ക് രാജാക്കൻമാരുടെ താഴ്‌വര കാണാനായി എത്തി. പെട്ടെന്നുണ്ടായ ഈ കുത്തൊഴുക്ക് പരിസ്ഥിതിക്കും അവിടത്തെ മറ്റു ശിൽപകലകൾക്കും നല്ലരീതിയിൽ നാശമുണ്ടാക്കി. ആദിമകാല ഈജിപ്ഷ്യൻ കല പാശ്ചാത്യ നാടുകളിലെ വസ്ത്രങ്ങളിലും മറ്റു കലാവസ്തുക്കളിലുമൊക്കെ ആളുകൾ ഉപയോഗിച്ചു തുടങ്ങി. ഈ ഈജിപ്‌ഷ്യോ മാനിയ മൂത്ത് സ്വന്തം വീടുകൾ വരെ ആദിമകാല ഈജിപ്ഷ്യൻ രീതിയിൽ നിർമിച്ചവരുണ്ടായിരുന്നു. കാർട്ടറും കാർണാർവോൻ പ്രഭുവും രാജ്യാന്തര സെലിബ്രിറ്റികളായി.അവരുടെ ഓട്ടഗ്രാഫുകൾക്കും അഭിമുഖങ്ങൾക്കുമായി ലോകം കാത്തു നിന്നു. തൂത്തൻ ഖാമന്റെ കല്ലറയിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾക്ക് അന്നത്തെ കാലത്ത് 100 കോടി ഡോളർ വിലമതിക്കുമെന്നാണ് കരുതപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ അടക്കിയ സ്വർണപ്പെട്ടിക്കു മാത്രം ഒന്നരക്കോടി യുഎസ് ഡോളർ വിലയുണ്ടായിരുന്നു.

ശാപങ്ങളുടെ തുടക്കം

ഈജിപ്ഷ്യൻ ചക്രവർത്തിമാരുടെ മൃതിയറയിൽ അതിക്രമിച്ചു കയറുന്നവർക്കു ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുമെന്ന വിശ്വാസം അക്കാലത്തു ഈജിപ്തിൽ മാത്രമല്ല, പുറം നാടുകളിലും ശക്തമായിരുന്നു. തൂത്തൻഖാമന്‌റെ മമ്മി കണ്ടെത്തി, പിറ്റേവർഷം കാർണാർവോൻ പ്രഭു കൊല്ലപ്പെട്ടത് ഇതിനു ശക്തിപകരുന്ന സംഭവമായി മാറി. തന്‌റെ ഇടതുകവിളിൽ ഒരു കൊതുകു കടിച്ചതിനെത്തുടർന്ന് ഒരു വലിയ തടിപ്പ് രൂപപ്പെട്ടതായിരുന്നു ആദ്യലക്ഷണം. പിന്നീട് താടിവടിക്കുന്നതിനിടെ ഇത് മുറിയുകയും വ്രണമാകുകയും ചെയ്തു. തുടർന്ന് ഈ വ്രണത്തിൽ അണുബാധയുണ്ടാകുകയും ഇതിന്‌റെ ഫലമായി പ്രഭു അന്തരിക്കുകയും ചെയ്തു.

കാർണാർവോൺ പ്രഭു

തൂത്തൻ ഖാമന്‌റെ ശാപം നിമിത്തമാണ് ഇതു സംഭവിച്ചതെന്ന് വലിയ വാർത്ത പരന്നു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഭൂരിഭാഗം പേരും ഇതു വിശ്വസിക്കുകയും ചെയ്തു. ആരെയും പേടിയില്ലാത്ത ഇറ്റാലിയൻ ഏകാധിപതി മുസ്സോളിനി വരെ ഇതു കേട്ടു ഭയന്നു. ഈജിപ്തിൽ നിന്നു തനിക്കു സമ്മാനമായി കിട്ടിയ, റോമിലെ മ്യൂസിയത്തിൽ സ്ഥാപിച്ച ഒരു ഈജിപ്ഷ്യൻ മമ്മിയെ ഉടനടി തിരിച്ചുകൊടുക്കാൻ അദ്ദേഹം നിർദേശം നൽകിയത് ഈ പേടിയുടെ നേർസാക്ഷ്യം. 

കാർണാർവോൻ പ്രഭുവിനു ശേഷം, തൂത്തൻ ഖാമന്റെ മൃതസ്ഥലം ഖനനം ചെയ്യാൻ അനുമതി നൽകിയ, ഈജിപ്തിലെ രാജകുമാരൻ അലി കമേൽ ഫാഹ്മി ബെയെ ഭാര്യ വെടിവച്ചു കൊന്നു. മമ്മിയിൽ എക്സ്റേ പരിശോധന നടത്തിയ സർ ആർച്ചിബാൾഡ് റീഡ് 1924ൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. പര്യവേക്ഷക സംഘത്തിനു പ്രോത്സാഹനം കൊടുത്ത സർ ലീ സ്റ്റാക് കെയ്റോയിൽ വച്ചു കൊല്ലപ്പെട്ടു .പര്യവേഷക സംഘത്തിലുണ്ടായിരുന്ന ആർതർ മേസ്, ആർസനിക് വിഷാംശം ഉള്ളിൽ ചെന്നതു മൂലം മരണപ്പെട്ടു. കാർട്ടറിന്റെ സെക്രട്ടറിയായ റിച്ചഡ് ബെഥെലിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ പിന്നീട് കിടക്കയിൽ നിന്നു കണ്ടെടുത്തു. തൂത്തൻ ഖാമന്റെ ശാപത്തെക്കുറിച്ച് ശക്തമായ വിശ്വാസം പരക്കാൻ ഇതു വഴിവച്ചു. എന്നാൽ പ്രധാന പര്യവേഷകനായ ഹോവാഡ് കാർട്ടർ മരണം വരെ ഇതിലൊന്നും വിശ്വസിച്ചില്ല. പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞ് 1939ലാണ് കാർട്ടർ കാൻസർ ബാധിച്ച് മരിച്ചത്.

ഈജിപ്തിന്റെ യുവചക്രവർത്തി

ബിസി 1333 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ച ചക്രവർത്തിയാണ് തൂത്തൻ ഖാമൻ. ഈജിപ്തിലെ പ്രശസ്തനായ രാജാവായ അഖേനാടനിനു ശേഷം ഒൻപതാം വയസ്സിലാണ് തൂത്തൻ ഖാമൻ അധികാരത്തെത്തുന്നത്. തുടർന്ന് അദ്ദേഹം അഖേനാടനിന്റെ മകളായ അൻഖേസൻപാറ്റണിനെ വിവാഹം കഴിച്ചു. തീരെച്ചെറുപ്പമായതിനാൽ തൂത്തൻ ഖാമനെ അധികാരത്തിൽ സഹായിക്കാനായി ആയ്, ഹോറെം ഹെബ് എന്നീ ഉപദേഷ്ടാക്കളുമുണ്ടായിരുന്നു. 

തൂത്തൻ ഖാമന്റെ മുൻഗാമിയായ അഖേനാടൻ ഈജിപ്തിൽ അതുവരെയുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങൾക്കു പകരം പുതിയ ദേവൻമാരെ കൊണ്ടുവരികയും പുതിയ സമ്പ്രദായം അനുഷ്ഠിക്കുകയും ചെയ്തിരുന്നു തൂത്തൻഖാമൻ ഇതെല്ലാം മാറ്റി പഴയ ആരാധനാരീതികളും വിശ്വാസങ്ങളും തിരികെക്കൊണ്ടുവന്നു. എന്നാൽ തന്റെ 19ാം വയസ്സിൽ തൂത്തൻ ഖാമൻ അന്തരിച്ചു.മലേറിയ, അസ്ഥിരോഗം, കൊലപാതകം തുടങ്ങി ഒട്ടേറെ കാരണങ്ങൾ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയുന്നുണ്ട്.  തുടർന്ന് ഉപദേഷ്ടാവായ ആയ് പുതിയ ചക്രവർത്തിയായി. 
അഖേനാടൻ, തൂത്തൻ ഖാമൻ, ആയ് തുടങ്ങിയ രാജാക്കൻമാരുടെ വാഴ്ചയെ അമാർണ കാലഘട്ടം എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അമാർണ കാലഘട്ടത്തിൽ ഉൾപ്പെട്ട രാജാക്കൻമാരുടെ പേരുകൾ ചരിത്രത്തിൽ നിന്നു പുറത്താക്കാൻ പ്രാചീന ഈജിപ്തുകാർ ശ്രമിച്ചിട്ടുണ്ട്. അഖേനാടന്റെ മതപരിഷ്കാരങ്ങളാകാം ഇതിനു കാരണമായി പറയപ്പെടുന്നത്. ഇവരുടെ കല്ലറകളും അപ്രധാനമായാണ് പണിതിട്ടുള്ളത്. എന്നാൽ എന്ത് അപ്രധാനമാക്കാൻ ശ്രമിച്ചുവോ, അതിന്റെ വിപരീതമാണ് സംഭവിച്ചത്. കാർട്ടറുടെ കണ്ടെത്തലോടെ തൂത്തൻ ഖാമൻ പ്രാചീന ഈജിപ്തിന്റെ ചിഹ്നമായി മാറി. 

ഇന്നും മമ്മികളെക്കുറിച്ച് പരാമർശിക്കുമ്പോൾ പലരുടെയും ഉള്ളിൽ അറിയാതെയെങ്കിലും അദ്ദേഹത്തിന്റെ രൂപമാണ് തെളിയുന്നത്.

Friday, 23 April 2021

ഓസ്ട്രേലിയകാർക്ക് ഗൂഗിൾ നഷ്ടപ്പെടുമോ..?

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഗൂഗിളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമെന്ന കാര്യം അറിയില്ല. 
സര്‍വവ്യാപിയായ ഈ സേര്‍ച്ച് എൻജിന്‍ ദിനംപ്രതി ഏകദേശം അഞ്ഞൂറു കോടിയിലേറെ സേര്‍ച്ചുകളാണ് നടത്തുന്നത്. 

ഓസ്‌ട്രേലിയക്കാര്‍ക്ക് ഗൂഗിളില്ലാത്ത കാലം യാഥാര്‍ഥ്യമാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. തങ്ങള്‍ ഓസ്‌ട്രേലിയയിലെ സേവനങ്ങള്‍ പിന്‍വലിക്കുമെന്നാണ് ഗൂഗിൾ ഭീഷണിപ്പെടുത്തിയത്. എന്നാൽ, പേടിപ്പിക്കാന്‍ വരേണ്ടെന്നാണ് ഓസ്‌ട്രേലിയിന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതിനോട് പ്രതികരിച്ചത്. എന്നാൽ ലോകം മുഴുവന്‍ ഞങ്ങളുടെ പാത പിന്തുടര്‍ന്നേക്കും എന്നാണ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ റെക്‌സ് പാട്രിക് ഗൂഗിളിനെ ഭീഷണിപ്പെടുത്തിയത്. നിങ്ങള്‍ എല്ലാ രാജ്യത്തു നിന്നും പിന്‍വാങ്ങുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഓസ്‌ട്രേലിയയില്‍ ഗൂഗിളിന്റെ അതേ പ്രതിസന്ധി നേരിടുന്ന മറ്റൊരു അമേരിക്കന്‍ കമ്പനിയുമുണ്ട് -ഫെയ്‌സ്ബുക്. 

ഗൂഗിളിലും ഫെയ്‌സ്ബുക്കിലും വരുന്ന വാര്‍ത്താ ലിങ്കുകളില്‍ വായനക്കാര്‍ ക്ലിക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നല്‍കണമെന്ന ഓസ്‌ട്രേലിയയുടെ നിര്‍ദ്ദേശത്തിനെതിരെയാണ് സേവനം നിർത്തുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയത്. ഇതെവിടുത്തെ നിയമമാണെന്നു ചോദിച്ചാല്‍ ലോകമെമ്പാടും പരമ്പരാഗത മാധ്യമങ്ങള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറയേണ്ടി വരും. പലരും വാര്‍ത്ത അറിയാന്‍ ഗൂഗിളിനെ ആശ്രയിക്കുമ്പോള്‍ അതു പ്രസിദ്ധീകരിക്കാന്‍ പാടുപെടുന്ന വെബ്‌സൈറ്റിനോ മാധ്യമ സ്ഥാപനത്തിനോ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുന്നു. പുതിയ നിയമം മാധ്യമങ്ങള്‍ക്ക് ഗുണകരമായേക്കുമെന്നാണ് നിഗമനം.

ഓസ്‌ട്രേലിയക്കാര്‍ക്ക് ഭയം

 ഗൂഗിളിനെ മാത്രം ആശ്രയിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്ന 95 ശതമാനത്തോളം വരുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് മറ്റൊരു പ്രശ്‌നമാണ്- ഗൂഗിളിന്റെ അഭാവം അവര്‍ക്കൊരു ഡിജിറ്റല്‍ ശൂന്യത സമ്മാനിച്ചേക്കുമെന്നു പറയുന്നു. 

വാര്‍ത്തയ്ക്കു പണമടയ്ക്കല്‍ പ്രശ്‌നം പരിഹരിച്ചാലും ഓസ്‌ട്രേലിയയിൽ ഗൂഗിൾ അത്ര പെട്ടെന്ന് രക്ഷപ്പെടില്ല. ഇപ്പോൾ ആഗോള ഡിജിറ്റല്‍ പരസ്യങ്ങള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരിക്കുന്നത് ഗൂഗിളാണ്. തങ്ങളുമായി മത്സരത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വലിയൊരു ഭാഗം വരുമാനം ഫെയ്‌സ്ബുക്കിനും ഗൂഗിള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. 

ഇരു കമ്പനികളും ആഗോള തലത്തില്‍ വരുന്ന പരസ്യ വരുമാനത്തിന്റെ സിംഹഭാഗവും കൊണ്ടുപോകുന്നു. ഇത് മറ്റെല്ലാ കമ്പനികളെയും ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഡിജിറ്റല്‍ പരസ്യ മേഖലയിലെ ഗൂഗിളിന്റെ കുത്തക തകര്‍ക്കാനും ഓസ്‌ട്രേലിയ പരിശ്രമിക്കുന്നുണ്ട്. ഓസ്‌ട്രേലിയയുടെ ഈ രണ്ടു നീക്കങ്ങളും ലോകത്തെ മറ്റു രാജ്യങ്ങളും ഏറ്റുപിടിക്കുമോ എന്നറിയാനാണ് ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നത്. കാനഡയും യൂറോപ്യന്‍ യൂണിയനും ഓസ്‌ട്രേലിയയെ പിന്തുണച്ചേക്കുമെന്നാണ് അറിയുന്നത്. ഗൂഗിളിന്റെ പിടി അയയ്ക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ജനാധിപത്യപരമായ ഇന്റര്‍നെറ്റ് ഉണ്ടായേക്കുമെന്നും അത് പുതിയ കമ്പനികള്‍ക്ക് കടന്നുവരാന്‍ സഹായിച്ചേക്കുമെന്നും പറയുന്നു.

ഓസ്‌ട്രേലിയക്കാര്‍ക്ക് ഇനി ബിങും ഡക്ഡക്‌ഗോയും?

ഗൂഗിള്‍ പുറത്തായാല്‍ ഓസ്‌ട്രേലിയക്കാര്‍ മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിനായ ബിങും, സ്വകാര്യത നല്‍കുമെന്നു പറയുന്ന ഡക്ഡക്‌ഗോയും ആയിരിക്കും ഉപയോഗിക്കുക. ഈ രണ്ടു സേര്‍ച്ച് എൻജിനുകളും വര്‍ഷങ്ങള്‍ പരിശ്രമിച്ചിട്ടും ഗൂഗിളിന്റെ ആധിപത്യം തകർക്കാൻ സാധിച്ചിട്ടില്ല. ഇതിനു പിന്നില്‍ സേര്‍ച്ചിന്റെ മികവു മാത്രമല്ല, ഗൂഗിളിന്റെ നിരവധി തന്ത്രങ്ങളുമുണ്ട്.

 ആന്‍ഡ്രോയിഡില്‍ ഗൂഗിളിന്റെ സാന്നിധ്യം മൊത്തം കാണാമെന്നതു കൂടാതെ, ആപ്പിളിനു ബില്ല്യന്‍ കണക്കിന് ഡോളര്‍ (ഇപ്പോള്‍ പ്രതിവര്‍ഷം ഏകദേശം 20 ബില്ല്യന്‍) നല്‍കി സഫാരിയില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനായി നില്‍ക്കുന്നതുമൊക്കെ കമ്പനിയുടെ തന്ത്രങ്ങളുടെ ഭാഗമാണ്. അവയെല്ലാം ഫലിച്ചു എന്നു തന്നെ പറയാം. ലോകമെമ്പാടും ആളുകള്‍ക്ക് സേര്‍ച്ച് ഗൂഗിള്‍ ചെയ്താലെ ശരിയാകൂ എന്ന ചിന്താഗതിയുണ്ടാക്കാന്‍ കമ്പനിക്കു സാധിച്ചിട്ടുണ്ട്.
ഏറ്റവും നല്ല റിസള്‍ട്ട് ഗൂഗിളിന്റേതാണ് എന്നു സമ്മതിച്ചാല്‍ പോലും, മറ്റു രണ്ടു സേര്‍ച്ച് എൻജിനുകളും ഒട്ടും മോശമല്ലെന്ന് ടെസ്റ്റുകള്‍ പറയുന്നു. കൂടുതല്‍ സേര്‍ച്ചുകള്‍ നടക്കുക വഴി ഗൂഗിളിന്റെ മെഷീന്‍ ലേണിങ് മേഖല വളരുന്നു. അതേസമയം, എതിരാളികളുടേത് പിന്നില്‍ കിടക്കുകയും ചെയ്യുന്നു.

എന്നാല്‍, കാലക്രമേണ എതിരാളികളുടെ സേര്‍ച്ച് മെച്ചപ്പെട്ടുവരാമെന്ന യാഥാര്‍ഥ്യം ഗൂഗിളിനുമറിയാം. അതിനാല്‍ തന്നെ തങ്ങളുടെ ആധിപത്യം തുടരാനുള്ള വഴികള്‍ തന്നെയായിരിക്കും അവര്‍ തേടുക എന്നാണ് കരുതുന്നത്.

ഓസ്‌ട്രേലിയ സാമ്പത്തികമായി ഗൂഗിളിനേക്കാള്‍ ചെറുതോ?

ഓസ്‌ട്രേലിയയുടെ മൊത്തം സാമ്പത്തിക വരുമാനം ഗൂഗിളിന്റ വിപണി മൂല്യമായ 1.4 ട്രില്ല്യനേക്കാള്‍ കുറവാണ്. എന്നാല്‍, ഈ ചെറിയ വിപണിയിൽ ചവിട്ടി തങ്ങള്‍ വീഴുമോ എന്നാണ് ഗൂഗിള്‍ ഇപ്പോള്‍ ഭയക്കുന്നത്. ഓസ്‌ട്രേലിയ ഇത്തരമൊരു തുടക്കമിട്ടു കഴിഞ്ഞാല്‍ ലോകമെമ്പാടും ഗൂഗിളിന്റെ അവരോഹണത്തിനു തുടക്കമാകാം. അതിനാല്‍ തന്നെ ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചൈയും ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രധാനമന്ത്രി മോറിസണേയും, അദ്ദേഹത്തിന്റെ മന്ത്രിമാരെയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

മൈക്രോസോഫ്റ്റ് ചാടിവീണു

തങ്ങളുടെ സേര്‍ച്ച് എൻജിനായ ബിങിന് ഇതുവരെ സൂചികുത്താനുള്ള ഇടം മാത്രമാണ് ഗൂഗിള്‍ നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ പെട്ടെന്ന് അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം വിട്ടുകളയാന്‍ ശ്രമിക്കാതെ കമ്പനി ചാടിവീണിരിക്കുകയാണ്. പ്രധാനമന്ത്രി മോറിസണിന്റെ ഫോണിലേക്ക് വിളിക്കുന്നവരുടെ കൂട്ടത്തില്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെലയുമുണ്ട്. വീണു കിട്ടിയ ഫ്രീ ഹിറ്റ് എടുക്കാന്‍ തയാറായി നില്‍ക്കുന്ന മൈക്രോസോഫ്റ്റ് പറഞ്ഞത് എതിരാളികള്‍ നല്‍കുന്ന എല്ലാ ഫീച്ചറുകളും ബിങില്‍ ഒരുക്കാനായി മുതല്‍മുടക്കാന്‍ തയാറാണ് എന്നാണ്. ഡക്ഡക്‌ഗോയും തങ്ങളാലാകുന്നത് ചെയ്യുന്നു. 

ഓസ്‌ട്രേലിയക്കാര്‍ സർക്കാർ എന്തു ചെയ്യുന്നുവെന്നു നോക്കിയിരിക്കേണ്ട കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്. ഗൂഗിളിനെ പോലെയല്ലാതെ ഒരു സേര്‍ച്ചും 30 മിനിറ്റിലേറെ സേര്‍വറുകളില്‍ സൂക്ഷിക്കാതെ ഉപയോക്താവിന്റെ സ്വകാര്യത സൂക്ഷിക്കുന്ന സേര്‍ച്ച് എൻജിനാണ് ഡിഡിജി. അതേസമയം, ഇനി അമേരിക്കന്‍ ഭീമന്മാരെ അടുപ്പിക്കേണ്ട, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സേര്‍ച്ച് എൻജിനുകള്‍ മതിയെന്ന വാദവും ഓസ്‌ട്രേലിയയില്‍ ഉയരുന്നു.

ആദ്യ ഗൂഗിള്‍രഹിത രാജ്യം ഓസ്‌ട്രേലിയയല്ല

ഇതെല്ലാം കണ്ട് ലോകത്തെ ആദ്യ ഗൂഗിള്‍രഹിത രാജ്യമാകാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയയെന്നു കരുതിയെങ്കില്‍ തെറ്റി. ചൈനയാണ് ആദ്യമായി രാജ്യത്തുനിന്ന് ഗൂഗിളിനെ പുറത്താക്കിയ രാജ്യം. അവിടെ അവരുടെ സ്വന്തം ബായിഡുവാണ് സേര്‍ച്ച് നടത്തുന്നത്.

ഗൂഗിള്‍ പോയേക്കില്ല

അതേസമയം, ഓസ്‌ട്രേലിയ വിട്ടാല്‍ അത് കുരുക്കായേക്കാമെന്ന ഭയം ഗൂഗിളിനുള്ളില്‍ അനുനിമിഷം വളരുകയാണെന്നു പറയുന്നു. അതിനാല്‍ തന്നെ അവര്‍ നിലപാട് മയപ്പെടുത്തിയേക്കുമെന്നും പറയുന്നു. എന്നാല്‍, ഗൂഗിളിനെ പോലെയുള്ള കുത്തകളെ പിടിച്ചുകെട്ടാൻ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് ഇന്റര്‍നെറ്റിന് ഗുണകരമാകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.

Thursday, 22 April 2021

പ്രസവവുമായി ബന്ധപ്പെട്ട സംശയങ്ങൾ..

പ്രസവശേഷം ഉണ്ടാക്കുന്ന നിരാശ, അകാരണമായ മാനസിക സംഘർഷങ്ങൾ എന്നിവ എത്രകാലം നീണ്ടു നിൽക്കാം? ഇതിന് മരുന്ന് ആവശ്യമാണോ..?

ഹോർമോണുകളുടെ വ്യതിയാനഫലമായി ചിലരിൽ നിരാശ കാണപ്പെടും. അകാരണമായി കരയുക, ഭർത്താവിനോട് അകൽച്ച കാണിക്കുക, കുഞ്ഞിനെ മുലയൂട്ടാനുളള വൈമുഖ്യം എന്നിവ ഇതിന്റെ ഭാഗമാണ്. വൈദ്യ സഹായം കൂടാതെ തന്നെ രണ്ടു മാസങ്ങൾക്കുളളിൽ സാധാരണ രീതിയിലേക്കു തിരിച്ചെത്തും. കൗൺസിലിങ്ങിലൂടെ ഇതു സ്വാഭാവികമാണെന്നുളള തിരിച്ചറിവ് നൽകണം. ആതമഹത്യാ പ്രവണത, കുഞ്ഞിനോടുളള അവഗണന തുടങ്ങിയവയ്ക്കു മരുന്ന് ആവശ്യമായി വരാം. സ്വന്തം അമ്മയുടെ സാമീപ്യം, ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർണമായ പരിപാലനം ഇവർക്ക് ആവശ്യമാണ്.
പ്രസവശേഷമുളള മുടികൊഴിച്ചിൽ പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുമോ..?

പ്രസവശേഷം ചിലരിൽ കുറച്ചു കാലത്തേക്കു മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. കുഞ്ഞിനു പാലു കൊടുക്കുമ്പോൾ അമ്മക്കുണ്ടാകുന്ന ക്ഷീണം, പോഷകക്കുറവ് എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. പോഷകാഹാരം കഴിക്കുക. വൈറ്റമിൻ സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുക ഇവ മുടി കൊഴിച്ചിൽ തടയും. പ്രസവശേഷം മുടിയിൽ തേങ്ങാപ്പാൽ തേച്ചു കുളിക്കുകയും മരുന്നുകൾ ഇട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുകയും ചെയ്യുന്നത് ഫലം നൽകാം.

സിസേറിയനു ശേഷം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്റ്റിച്ച് പൊട്ടാനുളള സാധ്യത ഉണ്ടോ..?

 പ്രസവം കഴിഞ്ഞുളള ആദ്യ ആറാഴ്ചകളിൽ വരുന്ന ചുമ, തുമ്മൽ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. സിസേറിയൻ കഴിഞ്ഞവർ ചുമയ്ക്കുമ്പോൾ ഇരു കൈകളും കൊണ്ട് വയറിനു താങ്ങു കൊടുക്കുന്നതു നന്നായിരിക്കും. അധികമായ വയറു വേദനയോ രക്തസ്രാവമോ ശ്രദ്ധയിൽ പെട്ടാൽ വൈദ്യ സഹായം തേടണം.

പ്രസവരക്ഷ, എണ്ണ തേച്ചുളള കുളി, ലേഹ്യങ്ങൾ എന്നിവ ആവശ്യമാണോ..?

 പരമ്പരാഗത രീതിയിൽ നമ്മുടെ നാട്ടിൽ സ്ത്രീകൾ പ്രസവ ശേഷം മൂന്നു മാസം വിശ്രമം എടുക്കാറുണ്ട്. ഒപ്പം പ്രസവ രക്ഷകൾ പലതും ചെയ്യും. ഇതിൽ തെറ്റൊന്നുമില്ല. എന്നാൽ സാധാരണ ജീവിത രീതികൾ തന്നെ പ്രസവശേഷവും പിന്തുടരുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാവും എന്നു കരുതുന്നതു തെറ്റാണ്.

ഗർഭകാലത്ത് കഴുത്തിലും ദേഹത്തും ഉണ്ടാകുന്ന കറുത്ത പാടുകൾ പ്രസവശേഷം മാറുമോ? സ്ട്രെച്ച് മാർക്സ് എങ്ങനെ ഒഴിവാക്കാം..?

ഗർഭാവസ്ഥയിൽ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നതു സ്വാഭാവികമാണ്. ഹോർമോണുകളുടെ പ്രവർത്തന ഫലമാണിത്. അമിതവണ്ണമുളളവരിലാണ് ഇത് കൂടുതൽ. മറുപിളളയിൽ നിന്നാണ് ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നത്. പ്രസവശേഷം കറുത്ത നിറം അപ്രത്യക്ഷമാകും. ആർത്തവ ചക്രം പുനരാരംഭിക്കുന്നത് ഈ ഹോർമോണുകൾ ശരീരത്തിൽനിന്ന് അപ്രത്യക്ഷമായതിന്റെ ലക്ഷണമാണ്. അയൺ ഗുളികകളുടെ ഉപയോഗ ഫലമായാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് എന്നത് തെറ്റായ ധാരണയാണ്.
ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം.

 സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് വയറിലെ സ്ട്രെച്ച് മാർക്കുകൾ. ഗർഭം ഓരോ മാസം പിന്നിടുമ്പോഴും ചർമം വികസിക്കുന്നു. ഇതു വഴി ചർമത്തിനടിയിലെ ഇലാസ്റ്റിക് ഫൈബർ പൊട്ടിപ്പോവുന്നു. ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങിയാലും ഈ ഫൈബറുകൾ കൂടി ചേരുകയില്ല. അതുകൊണ്ടാണ് സ്ട്രെച്ച് മാർക്കുകൾ അവശേഷിക്കുന്നത്.

പ്രസവശേഷം പ്രമേഹം വരാൻ സാധ്യതയുണ്ടോ..?

 പാരമ്പര്യമായി പ്രമേഹം ഉളളവർക്ക് ഗർഭാവസ്ഥയിൽ പ്രമേഹം വരാം. ഭാരം കൂടിയ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നവരിൽ, അവർക്കു പാരമ്പര്യഘടകങ്ങൾ പ്രതികൂലമാണെങ്കിൽ പ്രമേഹം വരാനുളള സാധ്യത ഏറെയാണ്. കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തണം.

മൂത്രതടസ്സം, മലബന്ധം എന്നിവ പ്രസവം കഴിഞ്ഞു കാണപ്പെടുന്നത് എന്തുകൊണ്ടാണ്..?

 സാധാരണ പ്രസവത്തിനു ശേഷം ചിലരിൽ മൂത്രതടസ്സം അനുഭവപ്പെടാറുണ്ട്. മൂത്രസഞ്ചിയുടെ നാഡികൾക്ക് പ്രസവ സമയത്തുണ്ടാകുന്ന ക്ഷതവും ഗർഭാശയത്തിന്റെ താഴേക്കുളള സ്ഥാന മാറ്റവും ഹോർമോൺ വ്യതിയാനവും ഇതിനു കാരണമാണ്. പ്രസവശേഷം മലബന്ധവും അനുഭവപ്പെടാം. 15–20 ഗ്ലാസ് വരെ വെളളം കുടിക്കുക, നാരുകൾ കൂടുതലായി അടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇവ വഴി മലബന്ധം മറികടക്കാം.

കസേരയിൽ ഇരിക്കരുത്, പുസ്തകം വായിക്കരുത് എന്നെല്ലാം പറയുന്നതിൽ കാര്യമുണ്ടോ..?

നട്ടെല്ലിനു സപ്പോർട്ട് നൽകി ഇരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. ആറാഴ്ചകൾക്കു ശേഷം മാത്രം കണ്ണിനു സ്ട്രെയിൻ നൽകുന്ന കാര്യങ്ങൾ ചെയ്യുക. ടിവി, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങുമോ? ഇതെങ്ങനെ പരിഹരിക്കും..?

 ഗർഭിണിയായിരിക്കെ ശരീരഘടനയിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായും, ശരീരഭാരം കൂടുന്നതുകൊണ്ടും സ്തനങ്ങളുടെ വലുപ്പത്തിൽ അൽപം വ്യാത്യാസം വരാം. ഇത് സ്വാഭാവികമാണ്. പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞ് തൂങ്ങി രൂപഭംഗി നിലനിർത്താൻ കസേരയിൽ നിവർന്നിരുന്ന് കുഞ്ഞിന് മുലയൂട്ടാം. അനുയോജ്യമായ അളവിലുളള ബ്രാ ധരിക്കുന്നതും സ്തനങ്ങളെ താങ്ങുന്ന പേശികളെ ശക്തിപ്പെടുത്തുന്ന എക്സർസൈസ് ചെയ്യുന്നതും നല്ലതാണ്.

Wednesday, 21 April 2021

സമുദ്രത്തെ കുറിച്ച് - കുറച്ച് അറിവുകൾ..

ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 71% സമുദ്രങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.

നമ്മുടെ ഭൂമിയിലെജലത്തിന്റെ 97.2%  സമുദ്രങ്ങളിൽ ആണ് ഉള്ളത്. ബാക്കിയുള്ള തിൽ ഹിമാനികളിലും മറ്റ് ഹിമങ്ങളിലും മായി 2. 5 ശതമാനവും. ഭൂഗർഭ ജലം' 0.61 ശതമാനവും ഭൂമിയിലുള്ള ശുദ്ധജല തടാകങ്ങളിൽ.0.009 ശത മാനവും.മണ്ണിൻ്റെ ഈർപ്പം 0.005 ശതമാനവും അന്തരീക്ഷത്തിൽ 0.000 1ശതമാനം ഉൾനാടൻ സമുദ്രങ്ങളിൽ 0.008 % വും നദികളിൽ 0.0001 % വും ആയിരിക്കും-
 യു എസ് ജിയോളജിക്കൽ സർവേയുടെ കണക്ക് അനുസരിച്ച് ഭൂമിയിൽ 33 2,519,000 ക്യൂബിക്ക് മൈലിലധികം വെള്ളം മുണ്ട് (ഒരോ വശത്തും ഒരു മൈൽ അളക്കുന്ന ക്യൂബിന്റെ വോളിയമാണ് ക്യൂബിക്ക് മൈൽ) സമുദ്ര ജലത്തിന്റെ അളവ് 321,003, 271. ഘന മൈൽ ആണെന്ന് എൻ എ എ യുടെ നാഷണൽ ജിയോഫിസിക്കൽ ഡാറ്റാ സെന്റെർ കണക്കാക്കുന്നു

ഭൂമി ൽ ഒരു സമുദ്രം മാത്രമേയുള്ളൂ, പക്ഷേ അതിനെ അഞ്ച് വിഭാഗങ്ങളായി അല്ലെങ്കിൽ അഞ്ച് സമുദ്രങ്ങളായി തിരിച്ചിരിക്കുന്നു. സമുദ്രത്തിന്റെ അഞ്ച് വിഭാഗങ്ങൾ അറ്റ്ലാന്റിക്, പസഫിക്, സതേൺ, ആർട്ടിക്, ഇന്ത്യൻ മഹാ സമുദ്രം എന്നിവയാണ്.

അറ്റ്ലാന്റിക് സമുദ്രം, വടക്കൻ, തെക്ക് ഭാഗങ്ങൾ ഉൾപ്പെടെ, അമേരിക്കയുടെ കിഴക്കൻ കടൽത്തീരം മുതൽ യൂറോപ്പിന്റെയും ആഫ്രിക്കയുടെയും പടിഞ്ഞാറൻ കടൽത്തീരം വരെ നീളുന്നു.

അമേരിക്കയുടെ പടിഞ്ഞാറൻ കടൽത്തീരത്ത് നിന്ന് ഏഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും പസഫിക് സമുദ്രം എത്തിച്ചേരുന്നു.

ഇന്ത്യൻ മഹാസമുദ്രം ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന്, ഇന്ത്യ, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവയുടെ തെക്കേ അറ്റത്ത്, തെക്കൻ സമുദ്രത്തെ കണ്ടുമുട്ടുന്നിടത്തേക്ക് എത്തുന്നു.

തെക്കൻ, ആർട്ടിക് സമുദ്രങ്ങൾ ധ്രുവങ്ങളെ ചുറ്റിപ്പറ്റിയാണ്.

ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം പസഫിക് സമുദ്രമാണ്, ഇത് ഭൂമിയുടെ ഉപരിതലത്തിന്റെ 30% വരും.

ഭൂമിയിലെ രണ്ടാമത്തെ വലിയ സമുദ്രം അറ്റ്ലാന്റിക് സമുദ്രമാണ്, ഇത് ഭൂമിയുടെ ഉപരിതലത്തിന്റെ 20% ത്തിൽ കൂടുതലാണ്.

ഭൂമിയിലെ മൂന്നാമത്തെ വലിയ സമുദ്രം ഇന്ത്യൻ മഹാസമുദ്രമാണ്, ഇത് ഭൂമിയുടെ ഉപരിതലത്തിന്റെ 14% വരും.

ഭൂമിയിലെ നാലാമത്തെ വലിയ സമുദ്രം തെക്കൻ സമുദ്രമാണ്, ഇത് ഭൂമിയുടെ ഉപരിതലത്തിന്റെ 4% വരും.

ഭൂമിയിലെ ഏറ്റവും ചെറിയ സമുദ്രം ആർട്ടിക് സമുദ്രമാണ്, ഇത് ഭൂമിയുടെ ഉപരിതലത്തിന്റെ 3% വരും.

മരിയാന ട്രെഞ്ചിലെ ചലഞ്ചർ ഡീപ് ഭൂമിയുടെ സമുദ്രങ്ങളിൽ അറിയപ്പെടുന്ന ഏറ്റവും ആഴത്തിലുള്ള സ്ഥലമാണ്. 2010 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർ ഫോർ കോസ്റ്റൽ & ഓഷ്യൻ മാപ്പിംഗ് സമുദ്രനിരപ്പിൽ നിന്ന് 10,994 മീറ്റർ (36,070 അടി) താഴ്ച്ചയിൽ ആണ്ചലഞ്ചർ ഡീപ്പിന്റെ ആഴം  കൃത്യതയോടെ കണക്കാക്കി. 
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കെടുമുടിയുമായി താരതമ്യം ചെയ്യു മ്പോൾ ചലഞ്ചർ ഡീപ്പിന്റെ ആഴമേറിയ ഭാഗം എവറസ്റ്റിന്റെ ഉയരത്തേക്കാൾ 7.0 44 അടി (2,147 മീറ്റർ വ്യത്യസം കാണാം )
മരിയാന ട്രഞ്ചിന് 1.580 മൈൽ (2,542 കിലോമീറ്റർ നീളമുണ്ട് അതായത് - ഗ്രാൻഡ് കാന്യോണിന്റെ അഞ്ചിരട്ടിയിലധികം

സമുദ്രത്തിന്റെ ശരാശരി ആഴം 3,700 മീറ്റർ (12,100 അടി) ആണ്.

സമുദ്രത്തിൽ 1,000 മീറ്റർ (3,280 അടി) താഴേക്ക് വെളിച്ചം കണ്ടെത്താം, പക്ഷേ 200 മീറ്ററിനപ്പുറം (656 അടി) അപ്പുറത്ത് കാര്യമായ പ്രകാശം ഉണ്ടാകില്ല.

 ആഴത്തെയും പ്രകാശത്തെയും അടിസ്ഥാനമാക്കി സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു.  സമുദ്രത്തിന്റെ മുകളിലെ 200 മീറ്റർ (656 അടി) യെഫോട്ടിക് അഥവാ "സൂര്യപ്രകാശം" മേഖല എന്ന് വിളിക്കുന്നു.  ഈ മേഖലയിൽ വാണിജ്യ മത്സ്യബന്ധനത്തിന്റെ ഭൂരിഭാഗവും അടങ്ങിയിരിക്കുന്നു, മാത്രമല്ല സംരക്ഷിത സമുദ്ര സസ്തനികളുടെയും കടലാമകളുടെയും ആവാസ കേന്ദ്രമാണിത്.

 ഈ ആഴത്തിനപ്പുറത്തേക്ക് ഒരു ചെറിയ അളവിലുള്ള പ്രകാശം മാത്രമേ തുളച്ചുകയറൂ.

 200 മീറ്ററിനും (656 അടി) 1,000 മീറ്ററിനും (3,280 അടി) ഇടയിലുള്ള മേഖലയെ സാധാരണയായി “സന്ധ്യ” മേഖല എന്ന് വിളിക്കുന്നു, പക്ഷേ official ഔദ്യോഗികമായി ഡിസ്ഫോട്ടിക് മേഖലയാണ്.  ഈ മേഖലയിൽ, ആഴം കൂടുന്നതിനനുസരിച്ച് പ്രകാശത്തിന്റെ തീവ്രത അതിവേഗം ഇല്ലാതായി തീരുന്നു  പ്രകാശസംശ്ലേഷണം ഇനി സാധ്യമല്ലാത്ത 200 മീറ്റർ ആഴത്തിനപ്പുറത്തേക്ക് ചെറിയ രീതിയിൽ പ്രകാശം തുളച്ചുകയറുകയുളളു -

 1,000 മീറ്ററിൽ താഴെ (3,280 അടി) ആഴത്തിലാണ് അഫോട്ടിക് അഥവാ “അർദ്ധരാത്രി” സോൺ നിലനിൽക്കുന്നത്.  സൂര്യപ്രകാശം ഈ ആഴങ്ങളിലേക്ക് തുളച്ചുകയറുന്നില്ല, സോൺ ഇരുട്ടിൽ തന്നെയായിരിക്കും
സമുദ്രത്തിന്റെ ആഴമേറിയ സ്ഥലത്ത്, ജല സമ്മർദ്ദം 50 ജംബോ ജെറ്റുകളുടെ ശക്തിക്ക്തുല്യമാണ്. എന്നിട്ടും ഇവിടെ പോലും കടൽ ജീവികളുടെ സാന്നിധ്യം കാണാപ്പെടുന്നു

ഇന്നുവരെ, ലോക സമുദ്രങ്ങളുടെ 5% മാത്രമേ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ.

നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ 50- 80%  വരെ ഓക്സിജൻ സമുദ്രങ്ങൾ ഉത്പാദിപ്പിക്കുന്നു.
ഈ ഉത്പാദനത്തിന്റെഭൂരിഭാഗവും 
സമുദ്രം അതിൽ വസിക്കുന്ന സസ്യങ്ങളിലൂടെയാണ് - ഡ്രിഫിറ്റിംഗ് സസ്യങ്ങൾ . ആൽഗകൾ ഫോട്ടേ സിന്തസിസ് ചെയ്യാൻ കഴിയുന്ന ചില ബാക്ടീരിയകൾ മുതലയവയയിലുടെ യും ഇതിൽ തന്നെ പ്രധാനമായയും  (ഫൈറ്റോപ്ലാങ്ക്ടൺ എന്ന കടലിലെ പുല്ലിൽ നിന്നും) ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. ഈ സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിന്റെ ഉപോത്പന്നമായി ഓക്സിജനെ ഉൽ‌പാദിപ്പിക്കുന്നു, ഇത് കാർബൺ ഡൈ ഓക്സൈഡിനെയും സൂര്യപ്രകാശത്തെയും സ്ഥികരിക്കുകയും ചെയ്യുന്നു - 

സമുദ്രത്തിലെ ജലത്തിന്റെ ശരാശരി താപനില 17 ഡിഗ്രി സെൽഷ്യസ് (62.6 ഡിഗ്രി ഫാരൻഹീറ്റ്) ആണ്.

സൂര്യപ്രകാശം ആഗിരണം ചെയ്യുന്ന രീതി കാരണം സമുദ്രം നീലയാണ്. സൂര്യപ്രകാശം സമുദ്രത്തിൽ എത്തുമ്പോൾ, പ്രകാശം സ്പെക്ട്രത്തിന്റെ ചുവന്ന അറ്റത്ത് നീളമുള്ള തരംഗദൈർഘ്യ നിറങ്ങൾ ശക്തമായി ആഗിരണം ചെയ്യുന്നു, അതുപോലെ വയലറ്റ്, അൾട്രാവയലറ്റ് എന്നിവയുൾപ്പെടെയുള്ള ഹ്രസ്വ-തരംഗദൈർഘ്യ പ്രകാശവും. നമ്മൾ കാണുന്ന ശേഷിക്കുന്ന പ്രകാശം കൂടുതലും നീല തരംഗദൈർഘ്യങ്ങളാൽ നിർമ്മിതമാണ്. 'വ്യക്തമായി പറഞ്ഞാൽ സൂര്യ കിരണത്തിലെ നീല തരംഗദൈർഘ്യത്തെ സമുദ്രത്തിൽ എത്തിയാൽ കൂടുതൽ ആയി പ്രതിഫലിപ്പിക്കുന്നു ബാക്കി യുള്ളവയെ ആഗിരണം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പർവതനിര വെള്ളത്തിനടിയിലാണ്. 56,000 കിലോമീറ്ററിൽ (34,800 മൈൽ) നീണ്ടു കിടക്കുന്ന മിഡ് ഓഷ്യാനിക് റിഡ്ജ് സമുദ്രതടങ്ങളുടെ മധ്യഭാഗത്തുകൂടി സഞ്ചരിക്കുന്ന ഒരു പർവത ശൃംഖലയാണ്.
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഉള്ളത് സമുദ്രത്തിൽ ആണ് ഹവായ് ദ്വീപിലെ നിഷ്ക്രിയ അഗ്നി പർവ്വതമായ mount mauna Kea - ആണ് അത് - സമുദ്രനിരപ്പിൽ നിന്ന് ഉയരം കണക്കാക്കുമ്പോൾ മാത്രമാണ് ഏവറസ്റ്റ് ഉയരത്തിൽ മുന്നിൽ വരുന്നത് - 29,035 അടി എന്നാൽ Mount Mauna Kea പസഫിക്ക് സമുദ്രത്തിന്റെ ജലനിരപ്പിൽ നിന്ന് 13.796 അടി ഉയരത്തിലും സമുദ്രജലത്തിന്റെ അടിയിൽ 19.700 അടി താഴ്ച്ചയിലും ആയി കാണാപ്പെടുന്നുമെത്തം ഉയരം എകദേശം 33,500 അടി ഉയരം ഉണ്ടാക്കും അതായത് മൗണ്ട് എവറസ്റ്റിനേക്കാൾ ഒരു മൈൽ കൂടുതൽ ഉയരം -----
പസഫിക് സമുദ്രത്തിന്റെ തടത്തിലെ ഒരു പ്രദേശത്ത് 450 ലധികം അഗ്നിപർവ്വതങ്ങൾ അടങ്ങിയിരിക്കുന്നു, മാത്രമല്ല ലോകത്തിലെ സജീവമായ അഗ്നിപർവ്വതങ്ങളിൽ 75 ശതമാനവും ഇവിടെയുണ്ട്. ലോകത്തെ 90% ഭൂകമ്പങ്ങളും 81% ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളും റിംഗ് ഓഫ് ഫയർ എന്ന മേഘലയിൽ  സംഭവിക്കുന്നു.

2,300 കിലോമീറ്റർ (1,400 മൈൽ) നീളമുള്ള ഗ്രേറ്റ് ബാരിയർ റീഫ് ഭൂമിയിലെ ഏറ്റവും വലിയ ജീവനുള്ള ഘടനയാണ്. ഇത് ചന്ദ്രനിൽ നിന്ന് കാണാൻ കഴിയും.

ശൈത്യകാലത്ത് ആർട്ടിക് സമുദ്രം കടൽ ഹിമത്തിൽ പൂർണ്ണമായും മൂടപ്പെട്ടിരിക്കുന്നു.

ടാപ്പ് വെള്ളം 0 ഡിഗ്രി സെൽഷ്യസിൽ (32 ഡിഗ്രി ഫാരൻഹീറ്റ്) തണുക്കുമെങ്കിലും സമുദ്രജലം മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ തണുക്കാറില്ല കാരണം അതിൽ 3% ഉപ്പ് അടങ്ങിയതിനാൽ ആണ്

സമുദ്രത്തിലെഹിമാനികളിലെയും ഹിമപാളികളിലെയും എല്ലാ ഐസും ഉരുകിയാൽ, സമുദ്രജലനിരപ്പ്  (262 അടി) ഉയരും, 26 നില കെട്ടിടത്തിന്റെ ഉയരം.

സമുദ്രത്തിന്റെ ആകെ വിസ്തി ർണ്ണത്തിന്റെ വെറും 5 % മാനം മാത്രമാണ് പര്യവേഷണവും മാപ്പിങ്ങും നടന്നിട്ടുള്ളു ഇതിൽ തന്നെ ഭൂപ്രകൃതിയുടെ പ്രധാന സവിശേഷതകളായ മധ്യ സമുദ്രത്തിലെ വരമ്പുകളും തോടുകളും കാണാൻ കഴിയും.  

സമുദ്രനിരപ്പിന്റെ 0.05 ശതമാനത്തിൽ താഴെ മാത്രമേ വിമാന അവശിഷ്ടങ്ങൾ അല്ലെങ്കിൽ കടലിനടിയിലുള്ള അഗ്നിപർവ്വത വെന്റുകളുടെ സ്പിയറുകൾ പോലുള്ള വസ്തുക്കൾ കണ്ടെത്തുന്നതിന് ഉപയോഗപ്രദമായ വിശദമായ തലത്തിലേക്ക് മാപ്പ് ചെയ്തിട്ടുള്ളൂ. കപ്പലുകളിൽ ആധുനിക സംവിധാത്തോടെ ഉപയോഗിക്കുന്ന സോനാർ സംവിധനം വഴിയാണ് സമുദ്രത്തിനടിയിൽ മാപ്പ് ചെയ്യുന്നത്

സമുദ്രജലം സ്വർണ്ണം കൈവശം വയ്ക്കുന്നു ------ കേൾക്കുമ്പോൾ പലർക്കും അത്ഭുതം തോന്നാം നാഷ്ണൽ ഓഷ്യൻ സർവീസിന്റെ കണക്ക് അനുസരിച്ച് അത്ഏകദേശം 20 ദശലക്ഷം ടൺ. സ്വർണ്ണം കടൽജലത്തിൽ അടങ്ങിരിക്കുന്നു
ഒരോ ലിറ്റർ സമുദ്രജലത്തിലും ശരശരി 13 ബില്യൺ ഗ്രാം സ്വർണ്ണം അടങ്ങിരിക്കുന്നു 1872 ൽ ബ്രിട്ടിഷ് രസതന്ത്ര ശാസ്ത്രജ്ഞൻ എഡ്വേർഡ് സോൺ സ്റ്റാഡ് സമു ദ്രജലത്തിൽ സ്വർണ്ണം അടങ്ങിരിക്കുന്നു എന്ന് കണ്ടെത്തിയതുമുതൽ നിരവധി യാളുകൾ സ്വർണ്ണം ലഭിക്കുന്നതിനു വേണ്ടി പരിശ്രമിച്ചിട്ടുണ്ട് പക്ഷെ കടൽ ജലം ഖനനം ചെയ്ക എന്നത് വളരെ പ്രയാസകരവും ചില വ് ഏറിയ ഒരു പ്രക്രിയക്കൂടിയാണ് ഒരു ഔൺസ് ( Ouns) സ്വർണ്ണം വേർത്തിരിചെടുക്കാൻ അതിന്റെ ഇരട്ടിയിലധികം തുക ചിലവ് ആകുന്നു

ലോക സമുദ്രങ്ങളുടെ അടിയിൽ ഇരിക്കുന്ന നിധിയിൽ 60 ബില്യൺ യുഎസ് ഡോളർ വരെ വിലയുണ്ട് - പലപ്പോഴയി കടൽ യാത്രകളിലും മറ്റും നഷ്പ്പെട്ട സ്വർണ്ണവും രത്നനവും ഉൾപ്പെടെ ലോകത്തിലെ എല്ലാ മ്യൂസിയങ്ങളിലേതിനേക്കാളും കൂടുതൽ കരക കല വസ്തുക്കളും ചരിത്രത്തിന്റെ അവശിഷ്ടങ്ങളും സമുദ്രത്തിൽ ഉണ്ട്.

ഓരോ വർഷവും 10,000 ഷിപ്പിംഗ് കണ്ടെയ്നറുകൾ കടലിൽ നഷ്ടപ്പെടുന്നു, അതിൽ 10% സമുദ്ര ജീവികൾക്ക് വിഷാംശം ബാധിക്കുന്നു 

പ്രതിവർഷം 6 ബില്യൺ കിലോഗ്രാം (14 ബില്യൺ പൗണ്ട്) മാലിന്യങ്ങൾ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അതിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് ആണ്.

മൂന്ന് ദശകത്തിനുള്ളിൽ, ലോക സമുദ്രങ്ങളിൽ ഭാരം കണക്കാക്കുമ്പോൾ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കും എന്ന് ഗവേഷകർ പറയുന്നു.

യുകെ മറൈൻ ഫോർ‌സൈറ്റ് പാനൽ അനുസരിച്ച്, വേലിയേറ്റം മൂലമുണ്ടായ സമുദ്രത്തിന്റെ ഗതികോർജ്ജത്തിന്റെ 0.1% മാത്രമേ നമുക്ക് പിടിച്ചെടുക്കാൻ കഴിയുകയുള്ളൂവെങ്കിൽ, നിലവിലെ ആഗോള demand ർജ്ജ ആവശ്യകതയെ അഞ്ച് മടങ്ങ് പൂർത്തീകരിക്കാൻകഴിയും. വാസ്തവത്തിൽ, ഇത് അളക്കാനാകാത്തതും പരിധിയില്ലാത്തതുമാണ്… വേലിയേറ്റം തുടരുന്നിടത്തോളം

 ഒരു ക്യുബിക് മൈലിൽ സമുദ്രജലത്തിൽ 128,000,000 ടൺ ഉപ്പ് ഉണ്ട്.

ഭൂമിയുടെ സമുദ്രങ്ങളുടെ ഉത്ഭവം അജ്ഞാതമായി തുടരുന്നു; സമുദ്രങ്ങൾ ഹേഡിയൻ കാലഘട്ടത്തിൽ രൂപം കൊണ്ടതാണെന്നും ജീവന്റെ ആവിർഭാവത്തിന് പ്രേരണയായിരിക്കാമെന്നും കരുതപ്പെടുന്നു.

“സമുദ്രം” എന്ന വാക്ക് ക്ലാസിക്കൽ പുരാതന കാലത്തെ കണക്കിൽ നിന്നാണ് വന്നത്, ക്ലാസിക്കൽ ഗ്രീക്ക് പുരാണത്തിലെ ടൈറ്റാനുകളുടെ മൂപ്പനായ ഓഷ്യാനസ്, പുരാതന ഗ്രീക്കുകാരും റോമാക്കാരും വിശ്വസിച്ചത് ദിവ്യപ്രതിഭാസമായി ലോകത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ നദിയാണ് സമുദ്രം എന്നണ്

Monday, 5 April 2021

തെറ്റ്.. ( ചെറുകഥ )

തെറ്റ്.. ( ചെറുകഥ )

അങ്ങനെ എനിക്ക് യുകെയിൽ ജോലി ശരി ആയി. വലിയ പ്രതീക്ഷകളോടെ കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഒരു ജൂലായ് മാസം ഞാൻ ഫ്ലൈറ്റ് കേറി. ആദ്യ വിമാന യാത്ര ആയിരുന്നതിനാൽ പരിചയക്കുറവ് ഉണ്ടായിരുന്നു; ചെറിയ പേടിയും. ഗ്ലാസ്ഗോയിൽ വിമാനം ഇറങ്ങിയ ഞാൻ ഇമ്മിഗ്രേഷൻ കഴിഞ്ഞു വെളിയിൽ വന്നു, സമയം രാത്രി പത്തു മണി . ടാക്സി പിടിച്ചു അയാളോട് ഒരു ഹോട്ടൽ ആക്കാൻ പറഞ്ഞു. ഞാൻ ജോലി സ്ഥലത്തിന്റെ അഡ്രസ് അയാളെ കാണിച്ചു അതിനു അടുത്തുള്ള ഒരു ഹോട്ടൽ മതി എന്ന് പറഞ്ഞു. അന്ന് രാത്രി ബുക്കാനൻ ബസ് സ്റ്റേഷനടുത്ത് ഒരു ഹോട്ടലിൽ മുറി ശരി ആയി . നല്ല വിശപ്പ് ഉണ്ടായിരുന്നു. ഫുഡ് വാങ്ങി  കഴിച്ചു. പിറ്റേ ദിവസം കാലത് തന്നെ കമ്പനി ഓഫീസിൽ എത്തി ജോയിൻ ചെയ്തു. കൂടെ രണ്ടു മൂന്നു മലയാളികൾ ഉണ്ട്. താമസം അവരൊക്കെ എങ്ങനെ എന്ന് ഞാൻ തിരക്കി. എല്ലാവരും ബചേലർസ് ആണ്. അതുകൊണ്ട് ഏതെങ്കിലും ഫാമിലി ഫ്ലാറ്റുകളിൽ സിംഗിൾ ബെഡ് റൂം ഷെയർ ചെയ്യാറുണ്ട് എന്നും അങ്ങനെ ഷെയറിങ് ഫ്ളാറ്റുകളിലാണ് അവരൊക്കെ താമസം എന്നും പറഞ്ഞു.

വൈകുന്നേരം അവരിൽ ഒരാളുടെ കൂടെ ഞാൻ ഫ്ലാറ്റ് ഷെയറിങ് തിരക്കാൻ ഇറങ്ങി. ടൗണിൽ ന്യൂസ് ഏജൻ്റിൻ്റെ കടയിൽ ഷെയറിങ് ഫ്ലാറ്റ് കോൺടാക്ട് മൊബൈൽ നമ്പറുകൾ വാടക സഹിതം എഴുതി ഒട്ടിച്ചിട്ടുണ്ട്. അതിൽ മലയാളി ഫാമിലി എന്ന് കണ്ട മൂന്നു നാല് ഫ്ലാറ്റ് ഡീറ്റെയിൽസ് എടുത്ത് ഓരോന്ന് ആയി വിളിച്ചു നോക്കി. ചിലതൊക്കെ പോയി നോക്കി. അതിൽ ഒരു ഫ്ലാറ്റ് എനിക്കിഷ്ടമായി. മലയാളി ഫാമിലി. രണ്ടു ബെഡ് റൂം ഹാൾ കിച്ചൻ ഒരു കോമൺ ബാത്ത്. ഫസ്റ്റ് ഫ്ലോർ . വിനയൻ – ചേട്ടൻ മുപ്പത്തഞ്ചു വയസ്സ് കാണും. രേണു – ചേച്ചി മുപ്പത് . മക്കളെ കണ്ടില്ല. മാസ വാടക 180 പൗണ്ട് . എനിക്ക് സ്ഥലവും ഫ്ലാറ്റും എല്ലാം ഇഷ്ടമായി. അവരുടെ പെരുമാറ്റം ഏറ്റവും ആകർഷിച്ചത്. സൗഹ്രദപരമായ ഇടപെടൽ. കിച്ചൻ ഉപയോഗിക്കാൻ തരില്ല എന്നത് മാത്രം ആയിരുന്നു ഏക കണ്ടിഷൻ..

അപ്പൊ തന്നെ വാടക അഡ്വാൻസ് കൊടുത്തു എന്റെ ബാഗ് ഫ്ലാറ്റിൽ കേറ്റി താമസം തുടങ്ങി.
പ്രധാന വാതിൽ തുറന്നു അകത്തു കടന്നാൽ വലതു വശത്തായി എന്റെ മുറിയിലേക്കുള്ള വാതിൽ. അത് കഴിഞ്ഞു നേരെ മുന്നിൽ ഹാൾ തീരുന്നിടത്തു കോറിഡോർ. വലത്തേക്ക് അവരുടെ ബെഡ് റൂം. ഇടത്തേക്ക് കിച്ചൻ. അതിനിടക്ക് ബാത്ത് റൂം.
ഇളം നീല നിറത്തിൽ ചുവരുകൾ. പതിമൂന്നു അടി സമ ചതുരം കാണും മുറിക്ക് . വാതിൽ തുറന്നു നോക്കിയാൽ നേരെ മുന്നിലെ ഭിത്തിയോട് ചേർന്ന് ഒരു കട്ടിൽ, വാതിലിന്റെ വലതു വശത്തായി ഒരു മേശ, അതിൽ പഴയ ഒരു ടിവി, കസേര, അതിന്റെ സൈഡിലായി തുണി വെക്കാൻ ഉള്ള അലമാര. വലതു ഭിത്തിയിൽ ജനൽ ഇടനാഴിയിലേക് തുറക്കുന്ന രീതിയിൽ. സ്ലൈഡിങ് വിൻഡോസ് ആണ്.ഇത്രയുമാണ് മുറി.

വിനയൻ ചേട്ടൻ സിറ്റി കൗൺസിലിൻ്റെ കൺസ്ട്രക്ഷൻ കോൺട്രാക്ട് എടുത്തിരിക്കുന്ന കമ്പനിയിൽ എഞ്ചിനീയർ ആണ്. രേണു ചേച്ചി അതെ കമ്പനിയുടെ ഓഫീസിൽ ജോലി .
എനിക്ക് കാലത് ഏഴു മണിക്ക് ഫ്ലാറ്റിൽ നിന്നും ഇറങ്ങണം , എന്നാലേ എട്ടു മണിക്ക് മുന്നേ ഓഫീസിൽ എത്തുകയുള്ളൂ. പൈസ്‌ലി എന്നാണ് എന്റെ ഓഫീസിൽ ഉള്ള സ്ഥലപ്പേര്. . വേറെയും കുറെ ആളുകൾ ഉണ്ട് ഓഫീസിലേക്ക്. അതുകൊണ്ട് ടൗണിൽ നിന്നും ഒരു ബസ് അറേഞ്ച് ചെയ്തിട്ടുണ്ട് കമ്പനി. വിനയൻ ചേട്ടൻ കാലത്തു അഞ്ചു മണിക്ക് പോകണം. രേണു ചേച്ചിക്ക് ഏഴു മുപ്പതിനും. ഞാൻ ആറു മുപ്പതിന് എഴുന്നേൽക്കും, ഇരുപത് മിനുട്ട് കൊണ്ട് ബാത് റൂമിലെ എല്ലാ പരിപാടീം തീർത്ത കറക്റ്റ് ഏഴുമണിക് ഫ്ലാറ്റുന്നു ഇറങ്ങും. രേണു ചേച്ചി ഏഴു മണിക് എഴുന്നേൽക്കാറ് . ചില ദിവസങ്ങളിൽ ഞാൻ ബാത് റൂമുന്നു ഇറങ്ങുമ്പോൾ ഹാളിൽ കാണാം അവരെ. ചായ കുടിച്ചു ടിവിയും കണ്ട് ഇരിക്കുക ആയിരിക്കും. ഞാൻ മിക്ക ദിവസവും ബാത് റൂമിൽ നിന്ന് കൈലി മുണ്ടും ബനിയനും ഇട്ടു പുറത്തിറങ്ങു. രേണു ചേച്ചിയോട് ഒരു ബഹുമാനം കാണിക്കാം എന്ന് കരുതിയാണ്. അവരുടെ രണ്ടാളുകളുടെയും പെരുമാറ്റം അത്രക് നല്ലതാണ്.

വൈകിട്ട് അഞ്ചു മണിക് ഓഫീസിൽ നിന്നും ഇറങ്ങിയാൽ ആറു മണിക്ക് ഫ്ലാറ്റിൽ എത്താം. വന്നു കഴിഞ്ഞാൽ ഞാൻ നേരെ മുറിയിൽ കേറും. ടീവി കാണുക, ചായ ഉണ്ടാക്കി കുടിക്കുക. ഇതൊക്കെ കഴിഞ്ഞു അല്പസമയം അയാൾ കുളി. പിന്നെ നേരെ പുറത്തേക്ക്, മലയാളി ഹോട്ടലുകൾ ഒന്നും തന്നെ ഇല്ല പക്ഷേ കെഎഫ്സി  ഉണ്ട് അടുത്തായി..ഡിന്നർ കഴിക്കുക. തിരിച്ചു വന്നാൽ നേരെ മുറിയിൽ.. ടീവി.. പിന്നെ ഉറക്കം. കാലത്തു വീണ്ടും ഓഫീസിൽ . ഞാൻ പരമാവധി വിനയൻ ചേട്ടനെയും രേണു ചേച്ചിയെയും ബുദ്ധിമുട്ടിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമായിരുന്നു. അവർക്കു ഞാൻ കാരണം ഒരു ശല്യം ആകരുതല്ലോ. എന്തോ, എന്റെ ഈ പെരുമാറ്റം കണ്ടിട്ടായിരിക്കാം, വിനയൻ ചേട്ടൻ പെട്ടെന്ന് തന്നെ അടുത്തു. വിക്ക് ഏൻഡ് വൈകിട്ട് എനിക്കും ഓരോ ബിയർ പുള്ളി തരുമായിരുന്നു. ഞങ്ങൾ ഹാളിൽ ഇരുന്ന് കുടിക്കും. ഇടക്കൊക്കെ ഹോട്ടും. ഓവർ അകാർ ഇല്ല , രണ്ടാളും.
രേണു ചേച്ചി അധികം ഈ സമയങ്ങളിൽ ഞങ്ങളുടെ കൂടെ കൂടാറില്ല. എന്നോട് ഒന്ന് ചിരിക്കും .. ചെറിയ വർത്തമാനങ്ങൾ എന്തേലും ആയാൽ ആയി…അത്രയേ ഉള്ളു.

ഞാനും അവരോടു ബഹുമാനം സൂക്ഷിച്ചു .. വേറെ ഒരു രീതിയിൽ അവരെ മനസ്സ് കൊണ്ട് പോലും കണ്ടിരുന്നില്ല. അവർ രണ്ടാളുടെയും സ്നേഹവും വിശ്വാസവും അത്രയ്ക്ക് നമുക്കു മനസ്സിലാകും.
ഇവർക്ക് നാല് വയസുള്ള ഒരു മോൾ ഉണ്ട് .. കുട്ടി നാട്ടിൽ രേണു ചേച്ചിയുടെ അമ്മയുടെ കൂടെ ആണ്. ഫോട്ടോ എന്നെ വിനയൻ ചേട്ടൻ എപ്പോളോ കാണിച്ചിരുന്നു. അവരെ രണ്ടു പേരെയും പോലെ സുന്ദരി കുട്ടി..
ഏകദേശം ആറു മാസങ്ങൾ കടന്നു പോയി. ഗ്ലാസ്ഗോ നിറയെ ബാറുകളും പബ്കളും അവിടെ പെണ്ണുങ്ങളും ഉണ്ട്. ചില വെള്ളിയാഴ്ചകളിൽ ഞാനും കൂടെ വർക്ക് ചെയുന്ന സുഹൃത്തും കൂടെ വൈകിട്ട്   പോകും. പെണ്ണുങ്ങൾ ഡാൻസ് കളിക്കാൻ വരും. അവസാനം നമ്മളുടെ കൂടെ ഫ്ലാറ്റിലേക്ക് വരെ വരും. ഞാൻ എന്തായാലും അതിനൊന്നും മുതിർന്നില്ല. ഒന്നാമത് ഫ്ലാറ്റ് എന്റെ മാത്രം അല്ലാലോ.
ഇതിനിടക്ക് വിനയൻ ചേട്ടനും രേണു ചേച്ചിയും എന്റെ ഫേസ്ബുക് ഫ്രണ്ട്സ് ആയി. അടുപ്പവും വിശ്വാസവും പരസ്പരം കൂടി. രണ്ടാളും എന്നോട് കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങി..

ഒരു ദിവസം ഉച്ചക് ഓഫീസിൽ ലഞ്ച് കഴിഞ്ഞു ഫേസ്ബുക് നോക്കി ഇരിക്കുകയായിരുന്നു. രേണു ചേച്ചിയുടെ മെസ്സേജ്: ” ഹലോ രാഹുൽ…..”
ആദ്യമായ് ആണ് രേണു ചേച്ചി എനിക്ക് മെസ്സേജ് അയക്കണത് .
“ഹലോ ചേച്ചീ…”
“ഓഫീസിൽ ആണോ….?” ഞാൻ “അതെ”എന്ന് മറുപടി കൊടുത്തു .
” ലഞ്ച് കഴിച്ചോ….?”
ഞാൻ : കഴിച്ചു… ചേച്ചി കഴിച്ചോ….?രേണു : ഹാം….. രാഹുൽ, ഒരു കാര്യം പറയാൻ ഉണ്ട്….
എനിക്ക് അത് കേട്ടപ്പോൾ ആകാംഷയായി..എന്താ പോലും….
ഞാൻ : എന്താ ചേച്ചി…?
രേണു : വിനയൻ ചേട്ടൻ നാട്ടിൽ പോകുകയാണ്… ഒരു മാസത്തേക്ക്….
ഞാൻ : ആണോ…എന്താ പെട്ടെന്ന്…അപ്പൊ ചേച്ചിയോ?
രേണു : അത് ജോലി മാറുകയാ…വേറെ കമ്പനീൽ കിട്ടി… ഞാൻ പോണില്ല…
ഞാൻ : അപ്പൊ ചേച്ചിക്കും പൊയ്ക്കൂടേ ?
രേണു : ഇല്ലാ ..എനിക്ക് ലീവ് ഇല്ല .. പിന്നെ രണ്ടാളും പോയാ..വാടക..ചിലവ് ..ബുദ്ധിമുട്ടാകും.
ഞാൻ: ഓ…ശരി…എന്ന പോകുന്നെ?
രേണു : ഇന്ന് ചൊവ്വ അല്ലേ … വ്യഴം പോകും…
ഞാൻ : ശരി…
രേണു : നീ വിനയേട്ടനോട് ഒന്നും ചോദിക്കല്ലേ .. ഞാൻ പറഞ്ഞു അറിഞ്ഞു എന്ന് വേണ്ട… പുള്ളി തന്നെ പറയും.
ഇത് കേട്ടപ്പോ എനിക്ക് എന്തോ ഒരു സംശയം…അതെന്താ രേണു ചേച്ചി അങ്ങനെ പറഞ്ഞെ…?
ചേച്ചീനോട് തന്നെ ചോതിച്ചാലോ …. എയ്…ഇല്ലേൽ വേണ്ട…മോശം ആയാലോ…അതുകൊണ്ട് ഞാൻ ഒന്നും ചോതിച്ചില്ല . എന്നാ ശരി പിന്നെ കാണാം എന്ന് ചേച്ചി മെസ്സേജ് ചെയ്തു പോയി…
ഞാൻ അതെ പറ്റി ഓർത്തു…എന്താ ചേച്ചി അങ്ങനെ പറഞ്ഞേ ? ഇനി എന്തെങ്കിലും ഉണ്ടോ….അറിയില്ല. അങ്ങനെ അതു വരെ അവർ എന്നെ നോക്കീട്ടു പോലുമില്ല…എന്റെ തോന്നൽ ആയിരിക്കും…

അന്ന് വൈകിട്ട് ഫ്ലാറ്റിൽ ചെന്നപ്പോൾ വിനയൻ ചേട്ടൻ നാട്ടിൽ പോകുന്ന കാര്യം പറഞ്ഞു. ഞാൻ ആദ്യം കേൾക്കുന്ന അതിശയത്തോടെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. രേണു ചേച്ചി പറഞ്ഞത് തന്നെ കാര്യം. രേണു ചേച്ചി കിച്ചണിൽ ആയിരുന്നു… എനിക്ക് ഒന്ന് കാണാൻ പോലും കിട്ടി ഇല്ല .. അവരെ കാണാൻ എന്തോ  മനസ്സ് വല്ലാതെ തുടിക്കുകയായിരുന്നു. പക്ഷെ ഒരു നോക്ക് പോലും കാണാൻ അന്ന് കിട്ടി ഇല്ല.


പിറ്റേ ദിവസവും മൂന്നു മണി ആയിക്കാണും, രേണു ചേച്ചി ഫേസ്ബുക്കിൽ മെസ്സേജ് ചെയ്തു…” എന്താ പരിപാടി ?”
എനിക്ക് അതിശയം തോന്നി… ഇന്നലെ ഒരു കാര്യം പറയാൻ വേണ്ടി മെസ്സേജ് ചെയ്തത് …ഇന്നോ ..? നോക്കാം..
ഞാൻ : ഹായ് ചേച്ചീ…. ഓഫീസിലാ… ഒരു ചായ കുടിച്ചു ഇരിക്കുയാണ്…
രേണു : ഞാനും… ചായക്ക് കടി ഒന്നുമില്ലേ….?
ഞാൻ : ഇല്ല…ഒന്നുമില്ല…ചേച്ചിക്ക് എന്താ കടി ?
രേണു : എനിക്കോ… ഒരു പഴം…പിന്നെ ആപ്പിളും….
ഞാൻ ഒന്ന് ഞെട്ടി… ഇതെന്താ ചായക്ക് പഴവും ആപ്പിളും കടി… ദൈവേ ഇത് വേറെ എന്തേലും ആണോ ഉദ്ദേശം…
ഞാൻ : അയ്യേ..ഇതെന്ത് കടി… ചായക്ക് ആപ്പിളോ…പഴോ …
രേണു : ആ…നിനക്ക് ഇഷ്ടമില്ലാ… ? എനിക്ക് വലിയ പഴം ഇഷ്ടമാ… പതിയെ പതിയെ തിന്നണം…
ഞാൻ ഇപ്പൊ ശരിക്കും ഞെട്ടി…ഇത് വേറെ അർഥം ആണല്ലോ… എന്നാ ഒന്നുകുടെ ഇളക്കി നോക്കാം എന്ന് കരുതി….
ഞാൻ : അപ്പൊ ആപ്പിളോ…..?
രേണു : ആപ്പിൾ പഴം തിന്നുമ്പോൾ കയ്യിൽ പിടിക്കും…നല്ല രസമാ…എന്റമ്മോ…രേണു ചേച്ചി വേറെ അർഥം ആണല്ലോ മൊത്തത്തിൽ പറയണേ…  അകെ ഒരു പരവേശമായി എനിക്ക്..
ഞാൻ : ആണോ… വലിയ പഴം ആണോ ചേച്ചിക്ക് ഇഷ്ട്ടം ?

രേണു : ഹാം… അത്യാവശ്യം വലിപ്പം വേണം… എന്നാൽ നല്ല രസമാ …
ഇത് കേട്ടതും എനിക്ക് എന്തോ പോലെ ആയി…ഞാൻ ഒന്നൂടെ മൂപ്പിക്കാൻ പ്ലാൻ ചെയ്തു.
ഞാൻ : ചേച്ചി… പക്ഷേ എന്തുകൊണ്ടോ വാക്കുകൾ പുറത്തു വന്നില്ല..

രേണു : ശരി ശരി അതൊക്കെ പോട്ടെ… ചേട്ടൻ പോയി കഴിഞ്ഞാൽ ഒറ്റക്കാകുമല്ലോ എന്നോർക്കുമ്പോഴാ വിഷമം.
ഞാൻ : അതിന് എന്താ ചേച്ചി ഞാൻ ഇല്ലേ ?
രേണു : നീ ചേട്ടനെ പോലെ ആകുമോടാ..
 ഇത് എന്നെ വല എറിയുന്നതാണല്ലോ…. എന്റെ മനസ്സിൽ എന്താ എന്ന് അറിയാൻ ചേച്ചി ശ്രമിക്കുന്ന പോലെ…അപ്പോൾ പോസിറ്റീവ് സൈൻ കൊടുക്കാം എന്ന് ഞാൻ കരുതി…
ഞാൻ : ചേച്ചി സമ്മതിച്ചാൽ വേണേൽ ആകാമല്ലോ….
രേണു : അയ്യടാ… അതൊന്നും വേണ്ട മോനെ…
എന്നെ ആദ്യമായിട്ടാ ചേച്ചി മോനെ എന്നൊക്കെ വിളിക്കണേ …എനിക്ക് ഉൽക്കുളിർ തോന്നി.
രേണു : നീ അപ്പുറത്തെ ബെഡ് റൂമിൽ ഉണ്ടല്ലോ…അതാ ഒരു ധൈര്യം.
ഞാൻ : ഹമ്…ചേച്ചി അപ്പുറത്തു ഉണ്ടല്ലോ..അതാ എന്റെ പേടി…..
രേണു : അതെന്താ ഒരു പേടി…. ഞാൻ നിന്നെ ഒന്നും ചെയ്യില്ല കേട്ടോ…കടിച്ചു തിന്നുകയൊന്നും ഇല്ലേ ….
രേണു : ദേ നമ്മളീ ചാറ്റ് ചെയ്യുന്നതൊന്നും നീ ആരോടും പറയല്ലേ… വിനയൻ ചേട്ടൻ അറിയാൻ പാടില്ല കേട്ടോ.
ഞാൻ : എന്റെ ചേച്ചീ..ഞാൻ ആരോടും പറയില്ല….
രേണു : എന്ന ശരി…കുറച്ചു പണി ഉണ്ടെടാ….പിന്നെ കാണാം. ബൈ.
ചേച്ചി പോയി..   ഇങ്ങനെ മെസ്സേജ് ചെയ്യുവോ… ഫുൾ നെഗറ്റിവ് മീനിങ്…എന്നാൽ തെളിച്ചു ഒന്നും പറയുന്നുമില്ല… ഇനി ഇവര് ചുമ്മാ എന്നെ കളി ആക്കുന്നതാണോ ?
എന്തായാലും ചേട്ടൻ പോകട്ടെ…എന്നിട്ടാകാം ബാക്കി..അങ്ങനെ ചിന്തിച്ചെങ്കിലും മനസ്സിനുള്ളിൽ മറ്റൊരു ചോദ്യം അലയടിക്കുന്നു.. ഞാൻ ചെയ്യുന്നതും ചെയ്യാൻ പോകുന്നതും വലിയ തെറ്റാണോ..? 
( തുടരും.. )