Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 31 May 2021

ഫ്ലണ്ണൻ ദ്വീപിൽ നടന്നത് എന്ത്..?

ഫ്ലണ്ണൻ ദ്വീപിൽ നടന്നത് ഇന്നും ആർക്കും ഒരു എത്തും പിടിയും തരാതെ ചുരുൾ അഴിയാത്ത ഒരു സംഭവമായി അവശേഷിക്കുന്നു. 

കിഴക്ക് പടിഞ്ഞാറൻ സ്കോട്ലൻഡിൽ Western Isles എന്ന പ്രധാന ദ്വീപിന്റെ തീരത്തു നിന്ന് കടലിൽ 32 km മാറി Flannan Isles എന്ന പേരിൽ 7 ദ്വീപുകൾ ഉണ്ട്. താരതമ്യേനെ വലിപ്പം കുറഞ്ഞ ദ്വീപുകളും ആ ഭാഗത്തു കടലിൽ ശക്തമായ കാറ്റ് വീശലും മഞ്ഞും ഉള്ളതിനാലും കപ്പലുകൾ പലതും ദ്വീപിൽ ഇടിച്ചു തകരുന്നത് പതിവായിരുന്നു.
അതുകൊണ്ട് ആ 7 ദ്വീപുകൾക്ക് 7 വേട്ടക്കാർ എന്നും ചുരുക്കപ്പേര് നാട്ടുകാർ വിളിച്ചിരുന്നു .

അപകടങ്ങൾ പതിവ് ആയപ്പോൾ 1895 ൽ സ്കോട്ലൻഡ് സർക്കാർ ആ ദ്വീപുകളിലെ ഏറ്റവും ഉയരമുള്ള Eilean Mòr ദ്വീപിൽ ഒരു ലൈറ്റ് ഹൗസ് പണിയാൻ തീരുമാനിച്ചു. David Alan Stevenson എന്ന എഞ്ചിനീയറുടെ ഡിസൈനിൽ 1895 – 1899 കാലയളവിൽ 5 വർഷം കൊണ്ട് 23 മീറ്റർ ഉയരമുള്ള ഒരു മനോഹരമായ ലൈറ്റ് ഹൗസ് ആ ദ്വീപിൽ പണികഴിപ്പിച്ചു 

. 7 December 1899 നു ആദ്യമായി അവിടെ വെളിച്ചം തെളിഞ്ഞു. ഷിഫ്റ്റ് അനുസരിച് 3 ജോലിക്കാർ വീതം ഏതാനും ആഴച്ചകൾ അവിടെ ജോലിക്കായി നിയമിക്കാനായിരുന്നു പ്ലാൻ. ആദ്യ സംഘം ആയി Thomas Marshall, James Ducat, Donald MacArthur എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ലൈറ്റ് ഹൗസുകളിലും കപ്പലിലും ഒക്കെ ജീവിച്ചും ജോലി ചെയ്തും നല്ല experienced ആയ ജീവനക്കാർ ആയിരുന്നു അവർ.

കടലിന്റെ നടുവിൽ ഒറ്റപ്പെട്ടു കിടക്കുമ്പോഴും, കനത്ത കൊടുങ്കാറ്റും മഞ്ഞും ഉള്ളപ്പോൾ പോലും മാനസികമായും ശാരീരികമായും തളരാതെ ഒത്തൊരുമയോട് കൂടി പരസ്പര സഹകരണത്തോടെ ജോലി ചെയ്യാൻ സന്നദ്ധരായ ജോലിക്കാർ ആയിരുന്നു അവർ. ഡിസംബർ ഏഴാം തീയതി തൊട്ട് ലൈറ്റ് ഹൗസിൽ ദീപം തെളിയിച്ചും, മീനും ഞണ്ടും വേട്ടയാടി ഭക്ഷണം വെച്ച് കഴിച്ചും മദ്യപിച്ചും പാട്ടു പാടിയും നേരം പൊക്കിയിരുന്ന അവർ സ്വാഭാവിക ജീവിതം നയിച്ച് വരികയായിരുന്നു.പക്ഷെ സംഭവങ്ങൾ ആകെ നിഗൂഢമായത് ഡിസംബർ 15 ആം തീയതി ആണ്.

അമേരിക്കയിൽ നിന്നും സ്കോട്ലൻഡിലേക്ക് വരികയായിരുന്ന Archtor എന്ന കപ്പലിലെ ക്യാപ്റ്റൻ ആ ലൈറ്റ് ഹൗസിൽ ദീപം തെളിഞ്ഞിരുന്നില്ല എന്ന് തീരദേശ ഓഫീസിൽ അറിയിച്ചു. സംഭവം കാര്യമായി വക വെക്കാത്ത അധികൃതർ ആദ്യം സാങ്കേതിക പിശക് വല്ലതും ആയിരിക്കും എന്ന് കരുതി സംഭവം വകവെച്ചില്ല. മാത്രമല്ല ഒരു അന്വേഷണത്തിനായി ബോട്ട് വിടാനായി കരയിലെ കനത്ത കാറ്റ് വീഴ്ചയും കടൽ ക്ഷോഭവും അനുവദിച്ചില്ല. 
കടൽ ശാന്തമായതിനു ശേഷം ആ ദ്വീപിലെ ജീവനക്കാർക്കു വേണ്ടി ഭക്ഷണവും മറ്റു ആവശ്യ സാധനങ്ങളും സ്ഥിരമായി കൊടുത്തിരുന്ന Joseph Moore എന്ന ജീവനക്കാരൻ ദ്വീപിൽ എത്തി.

ജോസഫ് മൂർ കണ്ടെത്തിയ സംഭവങ്ങൾ ആയിരുന്നു ഇന്നും പിടികിട്ടാത്ത ആ സംഭവങ്ങൾക്ക് തുടക്കം. ആ ദ്വീപിലെ ജോലിക്കാരായ 3 പേരെയും കാണാനില്ല. പൊടുന്നനെ അപ്രത്യക്ഷരായി. തുടർന്ന് നടന്ന അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലുകളും നിഗമനങ്ങളും നാട്ടുകാരെയും അധികൃതരെയും കൂടുതൽ കുഴപ്പിച്ചതേയുള്ളൂ.. അവ ഇതായിരുന്നു – ലൈറ്റ് ഹൗസിന്റെയും താഴത്തെ വീടിന്റെയും വാതിലുകൾ എല്ലാം അടഞ്ഞു തന്നെ കിടപ്പുണ്ടായിരുന്നു. 

പക്ഷെ പൂട്ടിയിട്ടില്ല. ലൈറ്റ് ഹൗസിലെ ദീപം തെളിയിക്കാൻ ഉള്ള ഇന്ധനം പോലും കറക്റ്റ് ആയി നിറച്ചു വച്ചിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണവും ശുദ്ധ ജലവും അപ്പോഴും അടുക്കളയിൽ ഉണ്ടായിരുന്നു. പാത്രങ്ങളെല്ലാം ഭംഗിയായി കഴുകി വച്ചിരുന്നു. യാതൊരു വിധ അപകടങ്ങളോ സുനാമിയോ, തീപിടുത്തമോ ഒന്നും ഉണ്ടായിട്ടില്ല. നരഭോജികളായ ഒരു ജീവിയും ദ്വീപിലില്ല.

ഭക്ഷണത്തിൽ വിഷാംശം ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അടുക്കളയിലെ ഒരു കസേര മാത്രം തല കുത്തനെ ഇരിക്കുന്നുണ്ടായിരുന്നു. തമ്മിൽ അടിപിടി ഉണ്ടായതിന്റെയോ കൊലപാതകത്തിന്റെയോ യാതൊരു ലക്ഷണവും ഇല്ല. 3 പേരും കനത്ത കാറ്റും മഞ്ഞും പ്രതിരോധിക്കാനുള്ള തുകൽ കൊട്ട് ഊരി അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ട്. അതിനർത്ഥം അവർ കടലിലേക്ക് പോയതാകാൻ സാധ്യത വളരെ കുറവാണ്. 

3 പേരും ഒരേ സമയം ഒരിക്കലും ലൈറ്റ് ഹൗസ് വിട്ടു പുറത്തു പോകാൻ പാടില്ല എന്ന് കർശന ചട്ടം ഉണ്ടായിട്ടും 3 പേരും ഒരേ സമയം ആണ് ലൈറ്റ് ഹൗസ് വിട്ട് പോയിരിക്കുന്നത്.പിന്നെ അവർ എന്തിനു, എങ്ങോട്ട് പോയി , അതിനു പ്രേരിപ്പിച്ച കാരണം എന്ത് ???

ലൈറ്റ് ഹൗസിലെ കാര്യങ്ങൾ അവർ ദിനം പ്രതി ഡയറി (log book ) എഴുതി സൂക്ഷിച്ചിരുന്നു. 12 ആം തീയതി തൊട്ട് 15 വരെ കനത്ത കടൽ ക്ഷോഭം ഉണ്ടായിരുന്നതായും കനത്ത കൊടുങ്കാറ്റ് ഉണ്ടായതായും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാർഷൽ എഴുതിയത് അദ്ദേഹത്തിന്റെ കഴിഞ്ഞ 20 വർഷത്തിനിടയ്ക്ക് ഇത്തരം കൊടുങ്കാറ്റ് കണ്ടിട്ടില്ല എന്നും ആണ്. 15 ആം തീയതി “കടൽ ശാന്തം ആയെന്നും, ഈശ്വരൻ ഞങ്ങളുടെ കൂടെ ഉണ്ടെന്നും” (Storm ended, sea calm. God is over all) ആണ് ഡയറിയിലെ അവസാന രേഖപ്പെടുത്തൽ.


പക്ഷെ കാലാവസ്ഥ നിരീക്ഷകരുടെയും നാട്ടുകാരുടെയും വെളിപ്പെടുത്തലുകൾ പ്രശ്നം കൂടുതൽ വഷളാക്കി. ഡിസംബർ 12 ആം തീയതി തൊട്ട് 17 ആം തീയതി വരെ ആ ദ്വീപ്‌ സമൂഹത്തിനു ചുറ്റും ഉള്ള കടലിൽ യാതൊരുവിധ കടൽ ക്ഷോഭമോ കൊടുങ്കാറ്റോ ഉണ്ടായിരുന്നില്ല എന്ന് കാലാവസ്ഥാ നിരീക്ഷകരും സ്ഥിരം കപ്പൽ യാത്രക്കാരും തറപ്പിച്ചു പറയുന്നു. അങ്ങനെയെങ്കിൽ അവർ എന്തിനു ഡയറിയിൽ കള്ളം എഴുതണം.?

ആഴ്ചകൾക്കു ശേഷവും ഒരാളുടെ പോലും മൃതദേഹം ദ്വീപിലോ തീരത്തോ നിന്ന് കണ്ടെത്താനായില്ല. മറ്റു ബോട്ടോ, മനുഷ്യരോ ദ്വീപിൽ എത്തിയതായി യാതൊരു തെളിവോ ഡയറിക്കുറിപ്പോ ഇല്ല. ക്ലോക്കുകൾ എല്ലാം നിശ്ചലമായിരുന്നതാണ് ഏവരെയും അതിശയിപ്പിച്ച മറ്റൊരു സംഗതി.

 അവസാനം കേസ് ഡയറി പൂർത്തിയാക്കിയ ഉദ്യോഗസ്ഥൻ എത്തിച്ചേർന്ന നിഗമനം, ഏതോ ഒരു നിഗൂഡമായ പെട്ടി മറവു ചെയ്യാനോ മറ്റോ അവർ 3 പേരും ദ്വീപിന്റെ ഒഴിഞ്ഞ കോണിൽ പോയപ്പോൾ തിരയിൽ പെട്ട അവർ മരിച്ചു എന്നും, ബോഡി കിട്ടിയില്ല എന്നും ആണ്. അടുക്കളയിൽ നിന്നും കാണാതായ നീളമുള്ള കയർ ആണ് അവരെ ആ നിഗമനത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചത്. 
ആ നിഗമനത്തിൽ എത്രത്തോളം വിശ്വാസ്യത ഉണ്ടന്ന് ഇന്നും ഉറപ്പില്ല.

തികച്ചും അനുഭവ സമ്പത്തുള്ള 3 കാവൽക്കാർ എന്തിനു ഒരേ സമയം ലൈറ്റ് ഹൗസ് വിട്ടു പുറത്തു പോയി? കനത്ത കാറ്റിലും കോളിലും നിന്നും രക്ഷനേടാനുള്ള കോട്ടുകൾ എന്തിനു ഊരിയിട്ടിട്ട് പോയി? ക്ലോക്കുകൾ എങ്ങനെ നിശ്ചലമായി? കാലാവസ്ഥയെപ്പറ്റി എന്തിനു ഡയറിയിൽ കള്ളം എഴുതി? ഒരു കസേര മാത്രം എങ്ങനെ തലകുത്തനെ ഇരുന്നു? മൃതദേഹങ്ങൾ എവിടെ? അവിടെ എന്താണ് സംഭവിച്ചത്? വാതിലുകൾ അടച്ചിട്ട് പുറത്തു പോകാൻ ഉള്ള കാരണം? വിചിത്രമായ സംഭവങ്ങളും തെളിവുകളും അവശേഷിച്ച അവർ എവിടെ പോയി? എന്നിങ്ങനെ നീളുന്നു നിഗൂഢതയുടെ ചോദ്യങ്ങൾ.

 പിന്നീട് നാട്ടുകാർ പ്രേതം, യക്ഷി തുടങ്ങി അന്യഗ്രഹ ജീവികളെ വരെ സംശയിച്ചെങ്കിലും അന്വേഷണങ്ങളും കണ്ടെത്തലും എങ്ങും എത്തിയില്ല. 
പക്ഷെ ഇന്നും ലൈറ്റ് ഹൗസ് സുഖമായി പ്രവർത്തിക്കുന്നു, മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.

Sunday, 30 May 2021

ചില രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കേണ്ട നിയമങ്ങൾ..

ഒരു യാത്ര പോകുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഹോട്ടലും കാണേണ്ട ഇടങ്ങളും ബജറ്റും അടക്കം മുന്‍കൂട്ടി തീരുമാനിക്കേണ്ട സംഗതികള്‍ നിരവധിയുണ്ട്. എന്നാല്‍ മിക്കപ്പോഴും വിട്ടുപോകുന്ന കാര്യങ്ങളിലൊന്നാണ് പോകുന്ന രാജ്യത്തെ നിയമങ്ങളും ആചാരങ്ങളും. 

ഒരു രാജ്യം സന്ദര്‍ശിക്കുന്നതിനു മുന്‍പായി അവിടുത്തെ ഇത്തരത്തിലുള്ള പ്രത്യേത രീതികളും ആചാരങ്ങളും അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ തെറ്റു വരുത്താതിരിക്കുവാനും ഒരു മികച്ച സ‍ഞ്ചാരിയാകുവാനും യാത്ര പുറപ്പെടും മുന്‍പ് പോകുന്ന ഇടത്തെ രീതികളും ആചാരങ്ങളും കുറച്ചെങ്കിലും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ആളുകളെ അഭിവാദ്യം ചെയ്യുന്നതും ഒരു പ്രത്യേക വിഭവം അതിന്‍റേതായ രീതിയില്‍ കഴിക്കുവാന്‍ അറിഞ്ഞിരിക്കുന്നതും ഇതിന്‍റെ ഭാഗം തന്നെയാണ്.

ഇതാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിചിത്രങ്ങളായ യാത്രാ രീതികള്‍ പരിചയപ്പെടാം.

ശ്രീലങ്കയും ബുദ്ധ ടാറ്റുവും

ബുദ്ധ രൂപങ്ങളെയോ ചിത്രങ്ങളോ‌ടോ മോശമായി പെരുമാറുന്നത് ശ്രീലങ്കയില്‍ കുറ്റകരമാണ്. ബുദ്ധ രൂപങ്ങളുടെ മുന്നില്‍ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സെല്‍ഫി എടുക്കുന്നതും ഇവിടെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ശരീരത്തിന്റെ കാണപ്പെടുന്ന ഇടങ്ങളില്‍ ബുദ്ധ ടാറ്റു ഉണ്ടെങ്കില്‍ അത്തരം ആളുകളെ ശ്രീലങ്ക രാജ്യത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് പലതവണ വാര്‍ത്തായി‌ട്ടുണ്ട്.

വെനീസില്‍ പ്രാവുകളെ തീറ്റുന്നത്

വെനീസിലെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് സെന്‍റ് മാര്‍ക്സ് സ്ക്വയറും അവിടുത്തെ പ്രാവുകളും. എന്നാല്‍ ഇവിടെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് കുറ്റകരമാണ്. ഇവിടെ നഗരത്തിലെ പ്രതിമകളിലും രൂപങ്ങളിലും കയറിയിരുന്ന് അവ നാശമാക്കുന്ന കാരണത്താലാണ് ഇങ്ങനെയൊരു നിയമം അധികൃതര്‍ നടപ്പാക്കുന്നത്.

ബസിലിരുന്ന ദുരിയാന്‍ പഴം കഴിക്കുന്നത്

ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ദുരിയാന്‍ പഴം പൊതുഗതാഗത മാര്‍ഗ്ഗത്തില്‍ കൊണ്ടു പോകുന്നതിന് നിരോധനമുണ്ട്. പഴങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നതെങ്കിലും അത്ര സുഖമുള്ള മണമല്ല ഈ പഴത്തിനുള്ളത്. അതുകൊണ്ടു തന്നെ ബസിലും മറ്റുമിരുന്ന് ഇത് കഴിക്കുന്നതിന് വിലക്കുകളുണ്ട്.

സിംഗപ്പൂരില്‍ ച്യൂയിംങ് ഗം

സിംഗപ്പൂരില്‍ പൊതുഇടങ്ങളില്‍ ച്യൂയിങ് ഗം ഉപയോഗിക്കുന്നതിന് വിലക്കുകളുണ്ട്. എന്നാല്‍ ആരോഗ്യ കാരണങ്ങളാലും മറ്റും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ച്യൂയിങ് ഗം ഉപയോഗിക്കാം. ഇപ്പോള്‍ നിയമങ്ങളില്‍ കുറേയേറെ ഇളവുകള്‍ വന്നിട്ടുണ്ട്. വളരെ കുറഞ്ഞ അളവില്‍ ച്യൂയിങ് ഗം കയ്യില്‍ വയ്ക്കുവാനും ഉപയോഗിക്കുവാനും ഇവിടെ അനുമതിയുണ്ട്. എന്നാല്‍ പൊതുനിരത്തില്‍ തുപ്പുന്നത് പതിനായിരം ഡോളര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഗ്രീസില്‍ ഹൈഹീല്‍ ഉപയോഗിക്കുന്നത്‌

ഹൈഹീലിലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിന് ഗ്രീസില് വിലക്കുണ്ട്. ഇവിടുത്തെ പുരാതനമായ ചില ഇടങ്ങളിലും സ്മാരകങ്ങളിലും പ്രവേശിക്കുമ്പോഴാണ് ഹൈഹീലുള്ള പാദരക്ഷകള്‍ ഉപയോഗിക്കുവാന്‍ പാടില്ലാത്തത്. മൂര്‍ച്ചയുള്ള സോളും ഹീലും പുരാതന സ്മാരകങ്ങളില്‍ പാടുകള്‍ വീഴ്ത്തുവാനും ക്രമേണ അത് വലുതാകുവാനും സാധ്യതയുള്ളിനാലാണ് ഹൈഹീലുകള്‍ വിലക്കിയിരിക്കുന്നത്. കൂടാതെ ഇത്തരം ചരിത്ര സ്മാരകങ്ങള്‍ക്കുള്ളിലേക്ക് ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

തായ്ലന്‍ഡില്‍ കറന്‍സിയില്‍ ചവിട്ടുന്നത്

തായ്ലന്‍ഡില്‍ കറന്‍സിയില്‍ ചവിട്ടുന്നത് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്. തായ് ബട്ട് എന്ന തായ് കറന്‍സിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് ഇവിടുത്തെ രാജാവിന്‍റെ ചിത്രമാണ്. അതിനാലാണ് ഇതില്‍ ചവിട്ടുന്നത് കുറ്റകൃത്യമായി കണക്കാക്കിയിരിക്കുന്നത്.

മെട്രോ ടിക്കറ്റ് കളയുന്നത്

ലണ്ടന്‍, മാഡ്രിഡ് പോലുള്ള ഇടങ്ങളില്‍ മെ‌ട്രോ ടിക്കറ്റ് വലിച്ചെറിയുന്നത്ഒരു കുറ്റ കൃത്യമാണ്. മിക്കപ്പോഴും ട്രെയിന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ആളുകള്‍ ടിക്കറ്റ് ആവശ്യമില്ലെന്ന് കരുതി അത് ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ അണ്ടര്‍ഗ്രൗണ്ടില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ടിക്കറ്റ് ഉണ്ടായേ തീരൂ.അല്ലാത്ത പക്ഷം ഫൈന്‍ അടയ്ക്കേണ്ടി വരും

പൊതുനിരത്തില്‍ ചുംബിക്കുന്നത്

മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പൊതുഇടങ്ങളില്‍ പെരുമാറുന്നതിന് വലിയ പ്രാധാന്യമുള്ള രാജ്യങ്ങളാണ് അറേബ്യന്‍ രാജ്യങ്ങള്‍. ദുബായിലും അബുദാബിയിലും പൊതുനിരത്തില്‍ വെച്ച് ചുംബിക്കുന്നതോ സ്പര്‍ശിക്കുന്നതോ ഇവിടെ പിഴ ലഭിക്കാവുന്ന അല്ലെങ്കില്‍ ജയിലിലടയ്ക്കാവുന്ന കുറ്റകൃത്യമാണ്.

വിര്‍ജീനിയയില്‍ ശാപവാക്കുകള്‍ ഉച്ചരിക്കുന്നത്

അമേരിക്കയിലെ പ്രശസ്തമായ വിര്‍ജീനിയ ബീച്ചില്‍ ശാപവാക്കുകളോ, മോശം പദങ്ങളോ അനാവശ്യമായി സത്യമിടുന്നതോ ഒക്കെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. കുടുംബ സൗഹൃദ ബീച്ചായി കരുതുന്നതിനാലാണ് ഇവിടെ ഇങ്ങനെയൊരു നടപടി.

ചൈനയില്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത്

ചൈനയില്‍ മറ്റൊരാളുടെ ഭവനത്തില്‍ കയറുമ്പോള്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും, ഇന്ത്യയുള്‍പ്പെടെ, ഈ ശീലമുണ്ട്.

Wednesday, 12 May 2021

ചെമ്മീനുകള്‍ കരയില്‍ കൂടി നടക്കുമോ..?

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് തായ്‌ലന്‍ഡ്. 
അവിടുത്തെ അപൂര്‍വമായ കാഴ്ചകളിൽ ഒന്നാണ് കരയിലൂടെ നടക്കുന്ന ചെമ്മീന്‍ കൂട്ടങ്ങള്‍. ബാങ്കോക്കിലെ യുബോന്‍ രാച്ചതാനി പ്രവിശ്യയിലുള്ള ഒരിനം ശുദ്ധജല ചെമ്മീനുകള്‍, ലോകശ്രദ്ധയാകര്‍ഷിച്ചത് 'കരയിലൂടെ നടക്കുന്ന ചെമ്മീനുകള്‍' എന്ന പേരിലാണ്. മഴക്കാല രാത്രികളിലാണ് ഇവയുടെ കരയിലൂടെയുള്ള സഞ്ചാരം.

 സന്ധ്യാസമയങ്ങളില്‍ വെള്ളത്തില്‍ നിന്ന് കൂട്ടത്തോടെ പൊങ്ങി വരുന്ന ഇവ, നദിയുടെ ഓരങ്ങളില്‍ അണിനിരക്കുന്നു. പിന്നീട് കരയിലേക്ക് കയറിയ ശേഷം മാര്‍ച്ച് ചെയ്യാന്‍ തുടങ്ങുന്നു. ഒരിഞ്ചു വലിപ്പമുള്ള ഈ ചെമ്മീനുകള്‍ രാത്രി മുഴുവന്‍ ഇങ്ങനെ കരയിലൂടെ നടക്കും. ഓഗസ്റ്റ് അവസാനത്തിനും , ഒക്ടോബർ തുടക്കത്തിനും ഇടയിലുള്ള മഴക്കാലത്ത്, ഇവയുടെ 'പരേഡ്' കാണാൻ വിനോദസഞ്ചാരികൾ ഫ്ലാഷ്ലൈറ്റുകളുമായി നദീതീരങ്ങളിൽ തടിച്ചുകൂടുന്നത് പതിവാണ്.ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വാച്ചരപോംഗ് ഹോംഗ്ജാംരാസില്‍പ്പ് എന്ന് പേരുള്ള ഒരു കാലിഫോര്‍ണിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്നു ഈ ചെമ്മീനുകളെക്കുറിച്ച് ആദ്യമായി വിശദമായ പഠനം നടത്തിയത്
. എങ്ങനെയാണ് ജലത്തില്‍ വസിക്കുന്നതിനാവശ്യമായ ശാരീരിക സവിശേഷതകള്‍ ഉള്ള ഒരു ജീവി കരയിലൂടെ ഇത്ര ദൂരം സന്ദര്‍ശിക്കുന്നത്? 

നദിയുടെ നനവുള്ള പ്രദേശത്ത് കൂടെ തന്നെ നടക്കുന്നതിനാല്‍ തങ്ങളുടെ ചെകിളകള്‍ വരണ്ടു പോകാതെ സൂക്ഷിക്കാന്‍ ഇവയ്ക്കാകുന്നു. അതുകൊണ്ടു തന്നെ ആവശ്യമായ ഓക്സിജന്‍ ഇവയ്ക്ക് എപ്പോഴും കിട്ടിക്കൊണ്ടിരിക്കും.താമസിക്കുന്ന സ്ഥലത്തെ ജലപ്രവാഹം ശക്തമാകുമ്പോഴാണ് ഇവ ദേശാടനം തുടങ്ങുന്നത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പ്രായപൂര്‍ത്തിയായ വലിയ ചെമ്മീനുകള്‍ക്ക് ഇവിടെ വെള്ളത്തിന്‍റെ ഒഴുക്ക് എത്ര കൂടിയാലും വലിയ കുഴപ്പമൊന്നും വരില്ല. അതുകൊണ്ടു തന്നെ, ചെറുതും , പ്രായപൂര്‍ത്തിയാകാത്തതുമായ ചെമ്മീനുകളാണ് കരയിലൂടെ നടക്കുന്നവയില്‍ കൂടുതലും.

 
അങ്ങേയറ്റം അപകടകരമായ ഒരു യാത്രയാണിത്. തവളകൾ, പാമ്പുകൾ, വലിയ ചിലന്തികൾ എന്നിവയുൾപ്പെടെയുള്ള വേട്ടക്കാർ പലപ്പോഴും വഴിയില്‍ തക്കം പാര്‍ത്തു നില്‍പ്പുണ്ടാകും. നാട്ടുകാര്‍ ഇവയെ ഭക്ഷണത്തിനായും ഉപയോഗിക്കുന്നു. മാത്രമല്ല, വഴിതെറ്റി വെള്ളമില്ലാത്ത സ്ഥലത്തെങ്ങാനും എത്തിപ്പെട്ടാല്‍ അധികം വൈകാതെ ഇവ ചത്ത്‌ വീഴും. എന്നിരുന്നാലും, കൂടുതല്‍ ചെമ്മീനുകളും അടുത്ത ജലാശയത്തില്‍ എത്തിച്ചേരാറുണ്ട്‌. ഇന്ന് ഈ തരത്തിലുള്ള ചെമ്മീനുകള്‍ കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസം പ്രവര്‍ത്തനങ്ങളും ഇവയുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതല്‍ പഠിക്കാനും അവയെ സംരക്ഷിക്കാനുമുള്ള പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ അധികം വൈകാതെ തന്നെ ഇവ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായേക്കാം.

Tuesday, 11 May 2021

അമേരിക്ക ഭയന്ന 911..

911 എന്നത് അമേരിക്കയിലെയും കാനഡയിലെയും എമര്‍ജന്‍സി നമ്പര്‍ ആണ്. ഏതൊരു അടിയന്തിര സാഹചര്യത്തിലും ആര്‍ക്കും സൌജന്യമായി വിളിക്കാവുന്ന നമ്പര്‍. ഈ നമ്പരിലേക്ക് വിളിക്കുന്നവരുടെ ലൊക്കേഷന്‍ കൂടെ എമര്‍ജന്‍സി രസ്പോന്‍സ് ടീമിന് ലഭ്യമാകും.
ലോക വ്യാപാര കേന്ദ്രം തകര്‍ക്കാന്‍ അറബ് തീവ്രവാദികള്‍ തിരഞ്ഞെടുത്തതും ഇതേ നമ്പരില്‍ അറിയപ്പെടുന്ന ദിവസമായിരുന്നു. സെപ്റ്റംബര്‍, 11

''വൈമാനികര്‍'' അമേരിക്കയില്‍ എത്തുന്നു

പാകിസ്ഥാനില്‍ നിന്നും റെഫ്യൂജി അസൈലം വിസ സമ്പാദിച്ചു അമേരിക്കയില്‍ എത്തിയ റംസി യൂസുഫ് ആയിരുന്നു ആദ്യമായി ലോക വ്യാപാര കേന്ദ്രം ആക്രമിച്ചത്. നിറയെ ദ്രാവക സ്പോടക വസ്തുക്കള്‍ നിറച്ചു വച്ച ട്രക്ക് റംസി യൂസുഫ് സ്വയം ഓടിച്ചു വന്നു ലോക വ്യാപാര കേന്ദ്രത്തിന്‍റെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിങ്ങില്‍ കൊണ്ട് വച്ച ശേഷം പുറത്തേക്ക് നീട്ടിയിട്ട തിരിയില്‍ തീ കൊളുത്തി റംസി രക്ഷപ്പെടുകയായിരുന്നു. രണ്ടര ലക്ഷം ആളുകളെ കൊല്ലണം എന്നായിരുന്നു പ്ലാന്‍ എങ്കിലും ബോംബ്‌ ഒരു ലോക്കല്‍ നിലവാരത്തില്‍ ഉള്ളതായതിനാല്‍ ആകെ ആറു പേരെ കൊല്ലപ്പെട്ടുള്ളൂ.

അമേരിക്കക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം എന്ന് ബിന്‍ലാദന്‍ ഉത്തരവ് നല്‍കിയതനുസരിച്ചു ഖാലിദ് ഷേക്ക്‌ മഹമൂദ് ആണ് ഈ ആക്രമണം പ്ലാന്‍ ചെയ്തത്. ആയുധങ്ങളുമായി പോരാടുന്നതിന് പകരം സിവിലിയന്‍ വിമാനങ്ങള്‍ തന്നെ ആയുധം ആക്കുക എന്നതായിരുന്നു തന്ത്രം. ഇരുപത് പേരുള്ള സംഘത്തെ നാല് ഗ്രൂപ്പുകള്‍ ആയി തിരിച്ചു. ഓരോ ഗ്രൂപ്പിലും വിമാനം ഓടിക്കാന്‍ കഴിയുന്ന ഒരാളും, ശാരീരിക അഭ്യാസമുറ അറിയുന്ന നാല് പേരെയും ഉള്‍പ്പെടുത്തി. 15 പേര്‍ സൌദികളും, രണ്ടു യു എ ഇ ക്കാര്‍, ഒരു ഈജിപ്ത്യന്‍, ഒരു ലബനോന്‍ പൌരന്‍ എന്നിങ്ങനെ ആയിരുന്നു ആക്രമികളുടെ രാജ്യങ്ങള്‍.

മക്കയില്‍ നിന്നും ലോസ് ആഞ്ചലസ് വരെ.

അമേരിക്കയില്‍ എത്തിയ ആദ്യ തീവ്രവാദി ഖാലിദ് അല്‍ മിഹ്‌ധാര്‍ ആയിരുന്നു. മക്ക സ്വദേശി ആയ മിഹ്‌ധാര്‍ യമനില്‍ നിന്നാണ് വിവാഹം ചെയ്തത്. അദ്ധേഹത്തിന്റെ ഭാര്യാ പിതാവ് വഴിയാണ് ഇദ്ദേഹം അല്‍ ക്വയ്ദയും ആയി അടുത്തു ബന്ധപ്പെടുന്നത്. ലോക വ്യാപാര കേന്ദ്രം തകര്‍ക്കാന്‍ ഉള്ള ആക്രമണ ടീമില്‍ ആദ്യമായി സ്ഥാനം പിടിച്ചതും ഇദ്ദേഹം ആണ്. നവാഫ്‌ അല്‍ ഹാസ്മി എന്ന തന്‍റെ ബാല്യകാല സുഹൃത്തിനെയും കൂട്ടി 2000 ജനുവരി 15 ഇന് ലോസ് എന്ജലസില്‍ ഇറങ്ങി. സാന്‍ ഡിയാഗോ യില്‍ താമസമാക്കിയ ഇവര്‍ കാര്‍ കഴുകലും മറ്റു ജോലികളും ചെയ്തു. ഒരു മാസത്തിനു ശേഷം മിഹ്‌ധാര്‍ ഒരു പഴയ ടൊയോട്ട കൊറോള കാര്‍ വാങ്ങുകയുണ്ടായി.

രണ്ടു പേരും നേരത്തെ ബോസ്നിയന്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ ആണ്. മാത്രവുമല്ല, അല്‍ ക്വയ്ദ നടത്തിയ കൊലാലമ്പൂര്‍ യോഗത്തില്‍ പങ്കെടുത്ത ഇവരുടെ ഫോട്ടോകള്‍ എഫ് ബി ഐ യുടെ കൈവശം ഉണ്ടായിരുന്നു താനും.
സംഘത്തിലെ പ്രധാനി മുഹമ്മദ്‌ അത്ത എന്ന ഈജിപ്ഷ്യന്‍ ആര്‍കിടെക്റ്റ് ആയിരുന്നു അമേരിക്കന്‍ എയര്‍ലൈന്‍, Flight 11 WTC നോര്‍ത്ത് ടവറില്‍ ഇടിച്ചു കയറ്റിയത് . കൈറോയുടെ സഹ നഗരമായ ഗിസ നിവാസി ആയിരുന്നു അത്ത. മുഹമ്മദ്‌ അത്തയുടെ പിതാവ് ഒരു അഡ്വകേറ്റ് ആയിരുന്നു, സഹോദരിമാരില്‍ ഒരാള്‍ പ്രഫസറും, മറ്റൊരാള്‍ ഡോക്ടറും ആയിരുന്നു. ചെറുപ്പത്തില്‍ നന്നായി പഠിച്ചിരുന്ന അത്ത, പക്ഷെ സര്‍വകലാശാലയില്‍ ശരാശരി മാത്രം ആയിരുന്നു. അതിനാല്‍ തന്നെ തുടര്‍ന്നുള്ള പഠനത്തിനു ബുദ്ധിമുട്ടുകയും ചെയ്തു. ഈ സമയത്താണ് അത്തയുടെ പിതാവ് ഈജിപ്ത് കാണാന്‍ വന്ന ഒരു ജര്‍മ്മന്‍ കുടുംബത്തെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുന്നത് (ഇവരുടെ സ്ഥലം പിരമിഡ് നഗരം ആയ ഗിസ ആണ്), അവരുമായി ഉള്ള ബന്ധം ഉപയോഗിച്ച് അത്തയുടെ പിതാവ്, അത്തയെ ജര്‍മനിയിലേക്ക് ഉപരി പഠനത്തിനയച്ചു. ഈ സമയം ഈജിപ്തിലെ ഇസ്ലാമിക വിപ്ലവത്തിന്‍റെ ബുദ്ധി കേന്ദ്രം ആയ മുഹമ്മദ്‌ കുത്തുബിന്റെ ഗ്രന്ഥം വായിച്ചു ഇസ്ലാമിക രാഷ്ട്രത്തെ കുറിച്ചുള്ള ചിന്തയില്‍ ആയിരുന്നു അയാള്‍ (നമ്മുടെ ജമാഅത്തെ ഇസ്ലാമിയെയും സ്വാധീനിച്ച ഒരു ചിന്തകന്‍ ആണ് മുഹമ്മദ്‌ ഖുതുബ്)

1992 ജൂലായില്‍ ജര്‍മനിയില്‍ എത്തിയ ഇദ്ദേഹത്തെ സ്വീകരിച്ച ജര്‍മ്മന്‍ കുടുംബം അവരുടെ വീട്ടില്‍ തന്നെ അത്തയെ താമസിപ്പിച്ചു. എന്നാല്‍ ഇയാളുടെ അമിതമായ മത ചിട്ടകള്‍ അവര്‍ക്ക് അസഹ്യമായി. അതിനാല്‍ തന്നെ ഒരു വര്‍ഷത്തിനകം അത്ത സര്‍വകലാശാലയുടെ ഹോസ്റ്റലിലേക്ക് താമസം മാറി.
ജര്‍മനിയിലെ പഠനത്തിനിടെ സിറിയയില്‍ ഒരു അക്കാദമിക് സമ്മേളനത്തിന് പോയ അത്ത, അമല്‍ എന്ന ഒരു പലസ്തീന്‍ യുവതിയും ആയി പരിചയപ്പെട്ടു എങ്കില്‍ പോലും, ഇവരുടെ ബന്ധം അധികകാലം നീണ്ടു നിന്നില്ല.
1999 നവംബര്‍ അവസാനം അത്തയും, ശേഹി, ജാറ, ബഹാജി, ബിന്‍ അല്‍ ഷിബ എന്നിവര്‍ ഹാംബര്‍ഗില്‍ നിന്നും തുര്‍ക്കി വഴി കറാച്ചിയില്‍ എത്തി. തുടര്‍ന്ന് കാന്തഹാരില്‍ എത്തിയ ഇവര്‍ ബിന്‍ ലാദനും ആയി സംസാരിക്കുകയും, ആത്മഹത്യാ സ്കൊഡില്‍ ചേരുകയും ചെയ്തു. ആക്രമണം എങ്ങിനെ ആയിരിക്കും എന്ന് വിശദീകരിക്കാന്‍ ലാദന്‍ ഇവരെ പാകിസ്ഥാനിലെ അല്‍ ക്വയ്ദ രഹസ്യ താവളത്തിലേക്ക് അയച്ചു.

മാര്ച് 2000 ത്തില്‍ മുഹമ്മദ്‌ അത്ത ജര്‍മനിയില്‍ നിന്നും ഫ്ലോറിഡ യിലെ ഫ്ലയിംഗ് അക്കാദമിക്ക് തങ്ങള്‍ക്ക് പ്രൊഫഷനല്‍ പൈലറ്റ്‌ ട്രെയിനിംഗ് വേണം എന്ന് അഭ്യര്ത്തിച്ചു ഇമെയില്‍ അയച്ചു, അമേരിക്കയിലെ അന്‍പതിലേറെ ഫ്ലയിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഇതേ പോലെയുള്ള മെയില്‍ അത്ത അയച്ചിരുന്നു.

2000 മെയ്‌ 17 ഇന് ഇദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ B-1/B-2 വിസ ലഭ്യമായി. അഞ്ചു വര്‍ഷത്തില്‍ അധികം ജര്‍മനിയില്‍ വിദ്ധ്യാര്‍ത്തി ആയതിനാല്‍ ഇദ്ദേഹത്തെ കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ല. ഹാംബര്‍ഗില്‍ നിന്നും പോളണ്ടിലെ പ്രാഗില്‍ ബസ്സ്‌ പിടിച്ചു എത്തുകയും, അവിടെ നിന്നും ജൂണ്‍ മൂന്നിന് ന്യൂയോര്‍ക്കില്‍ എത്തുകയും ചെയ്തു. റാസല്‍ഖൈമ സ്വദേശി മര്‍വാന്‍ ശേഹി, ലബനോന്‍ സ്വദേശി സിയാദ് ജാറ എന്നിവര്‍ ഇതേ സമയത്ത് തന്നെ ന്യൂജേഴ്സിയില്‍ എത്തിച്ചേര്‍ന്നു.

റാസല്‍ഖൈമയിലെ ഭീകരന്‍

മര്‍വാന്‍ ഷെഹി അത്തയോടോപ്പം ജര്‍മനിയില്‍ ഉണ്ടായിരുന്ന ആളാണ്‌. ഷെഹി യാണ് ലോക വ്യാപാര കേന്ദ്രത്തിന്‍റെ സൌത്ത് ടവറില്‍ United 175 എന്ന ബോയിംഗ് വിമാനം ഇടിച്ചു കയറ്റിയത്. രണ്ടാമത്തെ ഈ ആക്രമണം ലോകം മുഴുവന്‍ ലൈവ് ആയി കാണുകയും ചെയ്തു. മര്‍വാന്‍ ജര്‍മ്മനിയില്‍ പോകും മുന്‍പ് തന്‍റെ താടി വടിക്കുകയും, അടുത്ത സുഹൃത്തുക്കളോട് താന്‍ ഇപ്പോള്‍ വലിയ മത വിശ്വാസിയൊന്നും അല്ല എന്ന് പറയുകയും ചെയ്തിരുന്നു.
ഫ്ലോറിഡയിലെ വിവിധ പൈലറ്റ്‌ പരിശീലന കേന്ദ്രങ്ങളില്‍ ഇവര്‍ ഒറ്റക്കും കൂട്ടായും അന്വേഷണം നടത്തി. ഇതിനിടെ ശേഹിക്ക് യു എ ഇ യില്‍ നിന്നും ആക്രമണത്തിന്‍റെ ആസൂത്രകന്‍ ഖാലിദ് ഷേക്ക്‌ മുഹമ്മദിന്‍റെ ബന്ധു വഴി പണം എത്താന്‍ തുടങ്ങി. അത്തയും ശേഹിയും ഫ്ലോറിഡയിലും, സിയാദ് വെനീസ് എന്ന അമേരിക്കന്‍ നഗരത്തിലും പൈലറ്റ്‌ പരിശീലനം തുടങ്ങി.

സിയാദ് ജാറ, ഫ്രീക്കന്‍ ആയ ഭീകരന്‍

സിയാദ് ജാറ ആയിരുന്നു കൂട്ടത്തില്‍ ഉള്ള ഫ്രീക്കന്‍. മറ്റ് തീവ്രവാദികള്‍ കുടുംബ ബന്ധങ്ങള്‍ എല്ലാം ഒഴിവാക്കിയപ്പോള്‍ സിയാദ് തന്‍റെ ബന്ധുക്കളും ആയി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയിരുന്നു. ജര്‍മനിയില്‍ സിയാദിന് തുര്‍ക്കി ബന്ധങ്ങള്‍ ഉള്ള ഡെന്റല്‍ സയന്‍സ് പഠിക്കുന്ന സെന്‍ഗണ്‍ എന്ന ഒരു കാമുകി ഉണ്ടായിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷവും ജാറ പല പ്രാവശ്യം സെന്‍ഗണിനെ കാണാന്‍ ജര്‍മനിയില്‍ പോയിരുന്നു. വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കി പോവുകയും, യാത്രക്കാരും ആയി അടിപിടി നടന്നു പെന്‍സില്‍വാനിയയില്‍ തകര്‍ന്നു വീഴുകയും വിമാനം ഓടിച്ചത് ജാറയായിരുന്നു.

ആക്രമണത്തിനു പോകും മുന്‍പ് ജാറ തന്‍റെ കാമുകിക്ക് അയച്ച കത്ത് പക്ഷെ അവള്‍ക്ക് കിട്ടിയില്ല, തുടര്‍ന്ന് തിരിച്ചു വന്ന കത്ത് FBI ക്ക് ലഭിച്ചു, അതില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത് "I did what I was supposed to do" and "You ought to be very proud, because it is an honor and you will see the result(s) and everybody will be happy".

സിയാദ്, അത്ത, ഷെഹി എന്നിവര്‍ മൂന്നു പേരും നൂറു കണക്കിന് മണിക്കൂറുകള്‍ ആണ് flight simulator ഇല്‍ പരിശീലനം നേടിയത്. സിയാദ് ജാറ തന്‍റെ ഫ്ലാറ്റില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ഒരു കൊക്ക്പിറ്റും ഉണ്ടാക്കിയിരുന്നു.

ഹാനി ഹാന്‍ ജോര്‍, തീവ്രവാദത്തിന്റെ കൂട്ടുകാരന്‍

പെന്റഗണില്‍ ഇടിച്ചു കയറിയ American Airlines Flight 77 ഓടിച്ചത് ഇയാള്‍ ആയിരുന്നു.
സൗദി അറേബിയയിലെ തായിഫ് നിവാസിയായ ഹാനിയുടെ ചെറുപ്പത്തില്‍ ഉള്ള ആഗ്രഹം ഒരു ഫ്ലൈറ്റ് അറ്റന്‍ഡണ്ട് ആകണം എന്നായിരുന്നു. എന്നാല്‍ ഹാനിയുടെ സഹോദരന്‍ ഇദ്ദേഹത്തെ പഠനത്തില്‍ തുടരാന്‍ നിര്‍ബന്ധിച്ചു. സാധാരണ കുടുംബത്തില്‍ നിന്നും വന്ന ഹാനി, പക്ഷെ എന്പതുകളുടെ അവസാനം അഫ്ഗാനില്‍ പോവുകയും, തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയും ആണ് ഉണ്ടായത്.
ബാക്കിയുള്ള എല്ലാ തീവ്രവാദികളും 2001 ജൂണ്‍, ജൂലായ്‌ മാസങ്ങളില്‍ ആയിട്ടാണ് അമേരിക്കയില്‍ എത്തിയത്. എല്ലാവരും തന്നെ ടൂറിസ്റ്റ്/ ബിസിനസ് വിസകളില്‍ ആയിരുന്നു എത്തി ചേര്‍ന്നത്.

മരണം വിതറാന്‍ ഉള്ള തയ്യാറെടുപ്പ് , സംഘം വിമാനം കയറുന്നു....

2001, സെപ്റ്റംബര്‍ 11. കിഴക്കന്‍ അമേരിക്കയിലെ ഒരു പ്രഭാതം. തെളിഞ്ഞ ആകാശം. പ്രസിഡന്‍റ് ജോര്‍ജ് ബുഷ്‌ തന്‍റെ പ്രഭാത ജോഗിങ്ങിനു പുറപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ തിരക്ക് പിടിച്ചു വരുന്നതെ ഉള്ളൂ...
രാവിലെ 6 മണി. പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നും ബോസ്റ്റണിലേക്കുള്ള അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ American 11 എന്ന നമ്പര്‍ വിമാനത്തില്‍ കയറാനായി മുഹമ്മദ്‌ അത്ത യും, സൗദി സ്വദേശികള്‍ ആയ അബ്ദുല്‍ അസീസ്‌ അല്‍ ഒമരി, വയീല്‍ അല്‍ ശെഹ്രി, വലീദ് ശേഹ്രി , സത്താം അല്‍ സുഖൂമി എന്നിവര്‍ എത്തി ചേരുന്നു. 

യാത്രക്കാരുടെ ദേഹ പരിശോധന നടക്കുന്നു. എന്നാല്‍ മുഹമ്മദ്‌ അത്ത CAPPS (Computer Assisted Passenger Prescreening System) ഇല്‍ ഉള്‍പ്പെട്ടു! കൂടുതല്‍ ദേഹ പരിശോധനക്കായി ഇദ്ദേഹത്തെ കൊണ്ട് പോയി. FBI, CIA, തുടങ്ങിയവരുടെ ലിസ്റ്റില്‍ ഉള്ളതിനാല്‍ ആണ് അത്തയെ കൂടുതല്‍ പരിശോധനക്ക് കൊണ്ട് പോയത്. സെലെക്ഷന്‍ ലെവല്‍ അനുസരിച്ചു അത്ത വിമാനത്തില്‍ കയറിയതിനു ശേഷം മാത്രമേ ലഗേജ് വിമാനത്തില്‍ കയറ്റൂ. പക്ഷെ അത്തയുടെ പ്ലാനിനു അത് തടസ്സമായിരുന്നില്ല. സെക്യൂരിറ്റി പരിശോധനകളില്‍ അവിചാരിതമായി ഒന്നും കണ്ടില്ല. (എന്നാല്‍ അത്തയുടെ ലഗേജ് വിമാനത്തില്‍ കയറ്റിയിരുന്നില്ല. ഇതില്‍ നിന്നും ഫ്ലൈറ്റ് സിമുലേറ്റര്‍ വീഡിയോ, കത്തി, മൈസ് സ്പ്രേ എന്നിവ കണ്ടെടുക്കുകയുണ്ടായി)

അത്ത, സുകൂമി, ഒമരി എന്നിവര്‍ ബിസിനസ്സ് ക്ലാസ്സില്‍ ആയിരുന്നു. ശേഹ്രി സഹോദരന്മാര്‍ രണ്ടാം നിരയിലും. 7:40 ഇന് വിമാനം റൺവേയിൽ ഓടി തുടങ്ങി.

ഇതേ സമയം തന്നെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനം United 175 ബോയിങ്ങില്‍ ബോസ്റ്റണിലേക്കുള്ള മറ്റൊരു വിമാനത്തില്‍ രണ്ടാം കൊലയാളി സംഘം കയറി പറ്റി. രാസല്‍ ഖൈമ സ്വദേശി മര്‍വാന്‍ ശേഹിയുടെ നേതൃത്വത്തില്‍ ഉള്ള ടീമില്‍, യു എ ഇ സ്വദേശി ഫായിസ്, സൗദി സ്വദേശികള്‍ ആയ അഹമ്മദ്‌ അല്‍ ഗാംദി ഹംസ അല്‍ ഗാംദി സഹോദരര്‍ , മുഹമ്മദ്‌ അല്‍ ശേഹ്രി എന്നിവര്‍ ആണ് ഉണ്ടായിരുന്നത്. ആരെയും CAPPS സെലക്ട്‌ ചെയ്തില്ല. 7:58 ഇന് വിമാനം രണ്വെയില്‍ നീങ്ങി തുടങ്ങി.
ബോസ്റ്റണില്‍ നിന്നും നൂറു കണക്കിന് കിലോമീറ്റര്‍ അകലെ രാവിലെ 7:18 ഇന് വാഷിംഗ്‌ടണ്‍ ദ്യൂലസില്‍ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ Flight 77 വിമാനത്തില്‍ കയറാന്‍ അഞ്ചു പേര്‍ എത്തി. സൗദി സ്വദേശികള്‍ ആയ ഹാനി ഹാന്ജോര്‍, ഖാലിദ് മിഹ്‌ധാര്‍, മാജിദ് മോക്വാദ്, നവാഫ്‌ ഹാസ്മി, സാലേം ഹാസ്മി എന്നിവര്‍ ആയിരുന്നു സംഘാങ്ങള്‍. ഖാലിദ് മിഹ്‌ധാര്‍, നവാഫ്‌ ഹാസ്മി എന്നിവര്‍ FBI Terrorist ലിസ്റ്റില്‍ ഉള്ളവര്‍ ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

ഹാനി ഹാന്ജോര്‍, ഖാലിദ് മിഹ്‌ധാര്‍, മാജിദ് മോക്വാദ് എന്നിവരെ CAPPS സെലക്ട്‌ ചെയ്തു. അതിനാല്‍ തന്നെ അവര്‍ വിമാനത്തില്‍ ബോര്‍ഡ് ചെയ്ത ശേഷം ആണ് അവരുടെ ലഗേജ് വിമാനത്തില്‍ കയറ്റിയത്. ഹാസ്മി സഹോദരന്മാരെ കൂടുതല്‍ പരിശോധന നടത്തി. ഇവരുടെ ഫോട്ടോ ഐ ഡി ഇല്ലാത്തതും, ശരിക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തതും ആയിരുന്നു ഇതിനുള്ള പ്രധാന കാരണം. നവാഫ്‌ ഹാസ്മി മെറ്റല്‍ detector വഴി കടന്നു പോയപ്പോള്‍ അലാം അടിച്ചത് കാരണം അദ്ദേഹത്തെ കൂടുതല്‍ പരിശോധിച്ചു. തോളില്‍ തൂക്കിയ ബാഗ് സ്പോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സ്ക്യൂരിട്ടി കാമറകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ പിന്‍ ഭാഗത്തെ പോകറ്റില്‍ :എന്തോ ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. 7:50ഓടെ സംഘം വിമാനത്തില്‍ കയറി.

ന്യൂജേഴ്സിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോ യിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍ വിമാനം united 93 യില്‍ മറ്റൊരു സംഘം കയറി. സിയാദ് ജാറ എന്ന ലബനീസ് സ്വദേശിയായിരുന്നു സംഘത്തലവന്‍. അഹമ്മദ് ഹസ്നാവി, അഹമ്മദ് നാമി, സയീദ്‌ ഗാംദി എന്നീ സൗദി സ്വദേശികള്‍ ആയിരുന്നു കൂടെ. ഹസ്നാവിയെ CAPPS സെലക്ട്‌ ചെയ്തു എങ്കിലും, പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താത്തത് കാരണം ബോര്‍ഡ് ചെയ്യാന്‍ അനുവദിച്ചു.
എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം പക്ഷെ വിമാനത്താവളത്തിലെ തിരക്ക് കാരണം മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടു നാല് മിനിട്ടിനകം ആണ് ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചത്.

റാഞ്ചല്‍ നാടകം തുടങ്ങുന്നു....

അമേരിക്കന്‍ എയര്‍ ലൈന്‍ - 11
അത്ത ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 767 വിമാനം. എണ്‍പത്തി ഒന്ന് യാത്രക്കാര്‍. പതിനൊന്നു ജീവനക്കാര്‍.

8:14 ഓടു കൂടിയാണ് റാഞ്ചല്‍ നടന്നത് എന്നാണു അന്വഷണം തെളിയിച്ചത്. ബോസ്ട്ടന്‍ വിമാനത്താവളത്തില്‍ നിന്നും വിമാനത്തിന്‍റെ ആള്‍റ്റിട്ട്യൂട് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം വന്നു എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. വിമാനം പക്ഷെ വീണ്ടും താഴേക്ക് വരികയും, ദിശ മാറുകയും ചെയ്തു. തുടര്‍ച്ചയായി വിമാനവും ആയി ബന്ധം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഒരു മറുപടിയും ഉണ്ടായില്ല.

ഇതേ സമയം ഫ്ലൈറ്റ് ജീവനക്കാര്‍ ആയ ആമി സ്വീനിയും, ബെറ്റിയും വിമാന കമ്പനിക്ക് സാറ്റലറ്റ് ഫോണ്‍ വഴി വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങി. കാരന്‍ മാര്‍ട്ടിന്‍, ബാര്‍ബറ എന്നിവരെ കഠാര കൊണ്ട് കുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവര്‍ കോക്പിറ്റ് കയ്യേറിയത്. ഇതേ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന ഇസ്രായേലി സേനയില്‍ മുന്‍പ് പ്രവര്‍ത്തിച്ച ഡാനിയേല്‍ ലെവിന്‍ റാഞ്ചികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഡാനിയേലിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ആയിരുന്നു മറ്റൊരു റാഞ്ചിയായ സുഖൂമി ഇരുന്നിരുന്നത്. ഡാനിയേലിനെ ഉടനെ തന്നെ കഴുത്തു വെട്ടി കൊല്ലുകയായിരുന്നു.

വിമാന ജീവനക്കാര്‍ കൊക്ക്പിറ്റും ആയി ബന്ധപെടാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍. വിമാന കമ്പനിയെ വിളിച്ച ജീവനക്കാര്‍ റാഞ്ചികളുടെ സീറ്റ് നമ്പര്‍ നല്‍കി. ഇത് വെരിഫൈ ചെയ്ത എഫ് ബി ഐ. അത്തയെ ആദ്യം തന്നെ തിരിച്ചറിഞ്ഞു.
ഇതിനിടെ അത്ത വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പൈലറ്റുമാര്‍ രണ്ടു പേരെയും മാരകമായി പരിക്കെല്‍പ്പിച്ചു ബോധരഹിതനാക്കികൊണ്ടാവാം ഇത് സാധ്യമായത്.
ഇതിനിടെ അത്ത വിമാനത്തിലെ യാത്രകാര്‍ക്ക് സന്ദേശം നല്‍കാന്‍ ആയി വിമാനത്തിലെ public addressing system ഓണ്‍ ചെയ്തു. എന്നാല്‍ തെറ്റായ ചാനല്‍ ആണ് തിരഞ്ഞെടുത്തത്. ആ ചാനല്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ സെന്ററിലെക്ക് ആയിരുന്നു.

സന്ദേശം ഇതായിരുന്നു
"We have some planes. Just stay quiet and you'll be O.K. We are returning to the airport."

വീണ്ടും 08:24 ഇന് പുതിയ സന്ദേശം നല്‍കി "Nobody move. Everything will be okay. If you try to make any moves, you'll endanger yourself and the airplane. Just stay quiet."

രണ്ടു മിനിറ്റ് കഴിഞ്ഞു വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറക്കാന്‍ തുടങ്ങി.
ബോസ്റ്റന്‍ എയര്‍ ട്രാഫിക് കണ്ട്രോളര്‍ എല്ലാ നൂലാമാലകളും ഒഴിവാക്കി നേരിട്ട് അമേരിക്കന്‍ എയര്ഫോഴ്സും ആയി ബന്ധപ്പെട്ട് റാഞ്ചികളുടെ വിമാനം തടയാന്‍ ആവശ്യപ്പെട്ടു,
ഈ സമയത്ത് വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറന്നു കൊണ്ടിരുന്നു. മണിക്കൂറില്‍ 748 കി. മീ വേഗതയില്‍ , 36000 ലിറ്റര്‍ വിമാന ഇന്ധനവും ആയി ബോയിംഗ് വിമാനം 99 മുതല്‍ 93 വരെ നിലകളുടെ ഇടയില്‍ രാവിലെ 8:46 ഇന് ഇടിച്ചു കയറി. മാര്‍ഷ് ആന്‍ഡ് മാക്ളിനന്‍ ഇന്ശൂരന്‍സ് കമ്പനിയുടെ ഓഫീസുകള്‍ ആയിരുന്നു ഈ നിലകളില്‍. ഇടിയുടെ ആഘാതത്തില്‍ ആ നിലകളില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. വിമാന ഇന്ധനം എലിവേറ്റര്‍ വഴി അരിച്ചിറങ്ങി 77. 22 എന്നീ നിലകളിലും തീ പിടിച്ചു. ഇടി നടന്നു കൃത്യം ഏഴു മിനിട്ടിനു ശേഷമാണ് വിമാനത്തെ തടയാന്‍ അമേരിക്കന്‍ എയര്ഫോഴ്സിലെ F-15 വിമാനങ്ങള്‍ക്ക് ഉത്തരവ് ലഭിക്കുന്നത്.
സി എന്‍ എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ലൈവ് ആയി വാര്‍ത്ത നല്‍കുമ്പോഴും ഇതൊരു തീവ്രവാദി ആക്രമണം ആണ് എന്ന് മനസ്സിലാക്കിയിരുന്നില്ല. ഇതൊരു അപകടം ആണ് എന്നായിരുന്നു ചാനലുകള്‍ പറഞ്ഞുകൊണ്ടിരുന്നത്.

യുണൈറ്റഡ് എയര്‍ ലൈന്‍ - 175

മര്‍വാന്‍ ശേഹ്രി ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 767 വിമാനം.
56 യാത്രക്കാര്‍. 6 ജീവനക്കാര്‍.

വിമാനം തിരശ്ചീനമായി പറന്നു തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ ആണ് റാഞ്ചല്‍ ആരംഭിക്കുന്നത്. ഏകദേശം 8:43 ഓടെ മര്‍വാന്‍ ശേഹ്രിയുടെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേ സമയം ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചു കയറാന്‍ ഏതാനും മിനിട്ടുകള്‍ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്.
ഫായിസ്, ശേഹ്രി എന്നിവര്‍ ബലമായി കോക്ക്പിറ്റില്‍ കടക്കുകയും, പൈലറ്റിനെ കൊന്നു വിമാനത്തിന്‍റെ നിയന്ത്രണം മര്‍വാന്‍ ശേഹ്രിയെ ഏല്പിക്കുകയും ചെയ്തു. ഇതേ സമയം ഗാംദി സഹോദരന്മാര്‍ വിമാനത്തിലെ യാത്രകാരെ ഭീഷണിപ്പെടുത്തി വിമാനത്തിന്‍റെ പുറകു ഭാഗത്തേക്ക് മാറ്റി കൊണ്ടിരിക്കുകയായിരുന്നു.

8:47 ഓടു കൂടി വിമാനം ദിശ മാറുന്നതായി എയര്‍ ട്രാഫിക് കണ്ട്രോളര്‍ മനസ്സിലാക്കി. വിമാനത്തിന്‍റെ ട്രാന്‍സ്പോണ്ടര്‍ സിഗ്നല്‍ മാറുന്നതും ശ്രദ്ധയില്‍ പെട്ടു. അത്ത ചെയ്തത് പോലെ ഈ വിമാനത്തിലെ ട്രാന്‍സ്പോണ്ടര്‍ പൂര്‍ണ്ണമായും ഓഫ്‌ ആക്കിയില്ല. ഒരു പക്ഷെ അതിനുള്ള ശ്രമം വിജയിക്കാതെ പോയതാവാം.

8:51 ഇന് വിമാനം വളരെ താഴേക്ക് പറന്നു തുടങ്ങി. ഈ സമയത്ത് ഡെല്‍റ്റ എയര്‍ ലൈനിന്‍റെ Flight 2315 വിമാനവും ആയി മര്‍വാന്‍ ഹൈജാക്ക് ചെയ്ത വിമാനം കൂട്ടി ഇടിക്കെണ്ടാതായിരുന്നു. എന്നാല്‍ ATC നിര്‍ദേശം അനുസരിച്ച് ഡെല്‍റ്റ കൂടുതല്‍ ഉയരത്തിലേക്ക് പോയതിനാല്‍ അപകടം ഒഴിവായി. (ഒരു പക്ഷെ ഈ അപകടം നടന്നിരുന്നു എങ്കില്‍ സൌത്ത് ടവര്‍ രക്ഷപ്പെട്ടേനെ)

വിമാനം റാഞ്ചപ്പെട്ട വിവരം വിമാന ജീവനക്കാരും, യാത്രക്കാരും സാറ്റലൈറ്റ് ഫോണ വഴി തങ്ങളുടെ പ്രിയപ്പെട്ടവരെയും മേല്‍ ഉദ്യോഗസ്ഥരെയും അറിയിച്ചു കൊണ്ടിരുന്നു. ഗാര്‍നെറ്റ് ബൈലി എന്ന യാത്രക്കാരന്‍ തന്‍റെ ഭാര്യയെ നാല് പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല.

08:55 ഓടെയാണ് Flight 175 റാഞ്ചപ്പെട്ടു എന്ന് NYATCC ( New York Air Traffic Control Center) പ്രഖ്യാപിക്കുന്നത്. റാഞ്ചപ്പെട്ട രണ്ടു വിമാനങ്ങളും ആയി ബന്ധപ്പെട്ട് കൊണ്ടിരുന്ന ATC ഡേവിഡ് ബോട്ടിഗ്ലിയ പറഞ്ഞത് മിനിട്ടിനു പതിനായിരം അടി വച്ച് വിമാനം താഴേക്ക് കുതിച്ചു എന്നാണ്. 08:52 ഇന് ജീവനക്കാരന്‍ ഫ്രാങ്ങ്മാന്‍ വിമാനം റാഞ്ചി എന്നും, പൈലറ്റ്‌, സഹ പൈലറ്റ്‌ എന്നിവര്‍ കൊല്ലപ്പെട്ടു എന്നും, ചില ര്‍ക്ക് കുത്തേറ്റു എന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ അദ്ധേഹത്തിന്റെ ഫോണ്‍ കട്ടായി. തിരിച്ചു ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.
ഇതിനിടെ യാത്രക്കാരന്‍ ആയ ബ്രയാന്‍ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വിമാനം റാഞ്ചപ്പെട്ടു എന്ന മെസ്സേജ് അദ്ദേഹം ഭാര്യക്ക് നല്‍കി.അപകടം കഴിഞ്ഞ ശേഷം ആണ് ഇവര്‍ മെസ്സേജ് കാണുന്നത്.

ഇതിനിടെ ബ്രയാന്‍ അമ്മയെ വിളിക്കുകയും വിമാനം റാഞ്ചപ്പെട്ടു എന്നും, യാത്രക്കാര്‍ കോക്ക്പിറ്റില്‍ ഇരച്ചു കയറി വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പരിപാടി ഉണ്ട് എന്നും സൂചിപ്പിച്ചു. മറ്റൊരു യാത്രക്കാരന്‍ തന്‍റെ പിതാവിനെ വിളിച്ചു വിമാനക്കമ്പനിയെ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടു.
ഒന്‍പത് മണിയോടെ പീറ്റര്‍ ഹാന്‍സന്‍ എന്ന യാത്രകാരന്‍ തന്‍റെ അച്ഛന് ഫോണ്‍ ചെയ്തു. "വിമാനം രാഞ്ചികളുടെ കയ്യില്‍ ആണ്. അവര്‍ വിമാനം വളരെ താഴ്ത്തി പറത്തുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ അത് പെട്ടന്നായിരിക്കും. ദൈവമേ.. ദൈവമേ.."
കൃത്യം 9:03 ഇന് വിമാനം സൌത്ത് ടവറിലെ 77-85 നിലകള്‍ക്ക് ഇടയില്‍ ഇടിച്ചു കയറി. ആദ്യ വിമാനത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടാം വിമാനം അല്പം ദിശ മാറിയാണ് വന്നത് എന്നതിനാല്‍ ടവറിന്റെ മൂലയില്‍ ആണ് ഇടിചു കയറിയത്. ഈ വിമാനത്തിന്‍റെ എഞ്ചിനും, ചിറകും പിന്നീട് വീണ്ടെടുത്തു.

അമേരിക്കന്‍ എയര്ലൈന് - American 77

ഹാനി ഹാന്ജോര്‍ ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 757 വിമാനം.
58 യാത്രക്കാര്‍. 6 ജീവനക്കാര്‍.

ആദ്യ രണ്ടു വിമാനങ്ങളും വാണിജ്യ കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത് എങ്കില്‍ ഹാനിയുടെ ലക്‌ഷ്യം അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആയിരുന്നു. ആദ്യ വിമാനം WTC ഇല്‍ ഇടിച്ചിറങ്ങി ഏതാനും മിനിട്ടുകള്‍ കഴിയുമ്പോള്‍ ആണ് American 77 റാഞ്ചപ്പെടുന്നത്. വിമാനം 8:54 ഓടെ ദിശ മാറ്റപ്പെടുന്നത് ATC ശ്രദ്ധിച്ചു. എന്നാല്‍ വിമാനവുമായി ബന്ധപെടാനുള്ള ശ്രമം വിജയിച്ചില്ല.
വിമാനത്തിലെ യാത്രക്കാര്‍ പലരും തങ്ങളുടെ വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി. പലരും വിമാനം ഹൈജാക്ക് ചെയ്ത വിവരം വിമാന കമ്പനിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടു.
യു എസ് സോളിസിറ്റര്‍ ജനറല്‍ തിയോഡോര്‍ ഓസ്‌ലോനിന്റെ ഭാര്യ ബാര്‍ബറ ഓസ്‌ലോണ്‍ ഈ വിമാനത്തിലെ യാത്രകാരിയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചു തങ്ങളുടെ വിമാനവും റാഞ്ചപ്പെട്ട വിവരം ഇവര്‍ അറിയിച്ചു. അതോടെ മറ്റു രണ്ടു വിമാനങ്ങളുടെയും വിവരങ്ങള്‍ തിയഡോര്‍ ഭാര്യയോടു പറഞ്ഞു. അവര്‍ വേവലാതി ഒന്നും കാണിച്ചില്ല. എവിടെയാണ് വിമാനം എന്ന് ചോദിച്ചപ്പോള്‍, വിമാനം വളരെ താഴ്ന്നാണ് പറക്കുന്നത് എന്നും. റാഞ്ചികളുടെ കയ്യില്‍ കത്തിയും ബോക്സ് കട്ടരുകളും ഉണ്ട് എന്നും ഇവര്‍ അറിയിച്ചു.

മൂന്നാമത്തെ വിമാനവും റാഞ്ചപ്പെട്ടു എന്നറിഞ്ഞതോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ എല്ലാ സര്‍വീസും ഗ്രൌണ്ട് ചെയ്തു. ഒരൊറ്റ വിമാനവും അടുത്തൊരു നിര്‍ദ്ദേശം വരുന്നത് വരെ പറത്തരുത് എന്നായിരുന്നു ഉത്തരവ്.

വിമാന റാഞ്ചി ഹാനി ഹാന്ജോര്‍ വിമാനത്തിന്റെ സര്‍വ ശക്തിയും എടുത്തു പെന്റഗണ്‍ ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ വിമാനം 330 ഡിഗ്രി തിരിഞ്ഞപ്പോള്‍ ഇതിന്‍റെ ഉയരം നഷ്ടമായി.

Monday, 10 May 2021

പുമ പുങ്കു ഏലിയൻ സൃഷ്ടിയോ..?

ബൊളീവിയയിലെ  പുമ പുങ്കു നിർമ്മിതികൾ പുരാണ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളുടെ എക്ട്രീമിറ്റിയായാണ് അറിയപ്പെടുന്നത്.നൂറിലധികം ടൺ ഭാരമുള്ള ഒറ്റക്കല്ലുകളിൽ കൊത്തിയെടുത പടുകൂറ്റൻ ഇന്റർലോക്കിങ്ങ് കല്ലുകളാണ് പുമപുങ്കുവിന്റെ പ്രത്യേകത.ഇത് നിർമ്മിച്ചത് 15000ബിസിയിലാണെന്ന് കരുതപ്പെടുന്നു…അതും ലേസർ ഉപയോഗിച്ച് !!!!!!…..


അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈജിപ്ഷ്യൻ പിരമിഡുകളും മായൻ പിരമിഡുകളും ലോകാത്ഭുതങ്ങളായ എഞ്ചിനീയറിങ്ങ് കൌതുകങ്ങളാണെങ്കിൽ അതിലും എത്രയോ മികച്ച സാങ്കേതികവിദ്യയിൽ നിർമ്മിച്ച അതിനേക്കാളും പതിന്മടങ്ങ് പഴക്കമുള്ള പുമപുങ്കു അത്ഭുതങ്ങൾക്കും അതീതമാണ്.വേറൊരു സിവിലൈസേഷനും ഇതിന്റെ നിർമ്മാണ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നില്ല്ല.പുരാതന നിർമ്മിതികളിൽ ഏറ്റവും അഡ്വാസ്ഡും പഴക്കം ചെന്നതും പുമപുങ്കുവാണ്.
പൂമപുങ്കുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ഫിനിഷിങ്ങ് ആയിരുന്നു ആദ്യം ഗവേഷകരെ ആകർഷിച്ചത്..ലോകത്ത് മറ്റൊരു നിർമ്മിതികളിലും കാണാനാകാത്ത ആധുനിക കാലത്തിന്റെ ഫിനിഷിങ്ങ്. ഈ പടുകൂറ്റൻ ഗ്രനൈറ്റ് കല്ലുകൾ എങ്ങനെ ഇവിടെയെത്തിച്ചു എന്നത് പിന്നീട് വന്ന പ്രശ്നം മാത്രമായി..

ഇതിന്റെ നിർമ്മാണ രഹസ്യം അറീയാനായി ഗവേഷകർ ഇതേ കല്ലുകളിൽ മെഷീൻ, വജ്രം, ലേസർ എന്നിവ ഉപയോഗിച്ച് മുറിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.പുരാതനകാലത്ത് ഈ കല്ലുകളേക്കാൾ കടുപ്പമുള്ള ഒരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ…ഡയമണ്ട്..ഇത്രയും പ്രിസഷനിലും സ്മൂത്ത്നെസ്സിലും വജ്രം ഉപയോഗിച്ച് പോലും ഈ കല്ലുകൾ മുറിക്കാനാകില്ല എന്ന് കണ്ടെത്തി…അതിൽ നിന്നും വളരെ വ്യക്തമായി എത്തിയ നിഗമനമാണ് സ്റ്റോൺ ഏജിൽ മനുഷ്യർ കഴിയുന്ന ഭൂമിയിൽ ഈ അത്ഭുതങ്ങൾ സ്യഷ്ടിച്ചത് അമാനുഷികർ തന്നെ എന്നത്..
പുമപുങ്കു എന്ന വിചിത്ര നിർമ്മിതി എന്തിനാണ് അവർ ഉപയോഗിച്ചിരുന്നത് എന്നത് അജ്ഞാതമാണ്.പല പല നിഗമനങ്ങളും അവയെപ്പറ്റിയുണ്ട്.ഏലിയൻസിന്റെ ഒരു സ്പേസ്ക്രാഫ്ട് ലോഞ്ചിങ്ങ് സ്റ്റേഷനാണെന്ന് ചിലർ പറയുന്നു.എയ്ച്ച് ആക്യതീയിലുള്ള പടുകൂറ്റൻ ഗ്രനൈറ്റ് മാത്യകകൾ ഒരു എയർക്രാഫ്ട് ലോഞ്ചറിന്റെ ട്രാക്കുകളായും അനുമാനിക്കുന്നു…..

മറ്റുചില ഗവേഷകർ പറയുന്നു, പടുകൂറ്റൻ കപ്പലുകൾ വന്നിരുന്ന
ഒരു വാർഫിന്റെ ഭാഗമാകാം ഇതെന്ന്..എന്തായാലും മറ്റ് നിർമ്മിതികളെപ്പോലെ വൈൽഡ് ഗസുകൾ പോലും സാധ്യമല്ലാത്ത അത്ര പെർഫെക്ഷനോടെയാണ് ഇതിന്റെ നിർമ്മാണം എന്നത് തർക്കരഹിതമായ കാര്യമാണ്.

പുമപുങ്കുവിന്റെ അന്ത്യം അത്യന്തം വിചിത്രമായ രീതിയിലായിരുന്നു..ശക്തിയായ ഒരു ഭൂമികുലുക്കമോ അത് പോലെയുള്ള എന്തോ അഞ്ജാതശക്തിയാൽ ചുഴറ്റിയെറിയപ്പെട്ട നിലയിലാണീ പടുകൂറ്റൻ നിർമ്മിതികൾ കണ്ടെത്തിയത്…ഒന്നുകിൽ ഭൂമിയിലെ ഒരു ബേസ് സ്റ്റേഷനായി ഉപയോഗപ്പെടുത്തിയിരുന്ന പുമപുങ്കു ഉപയോഗശേഷം ഏലിയൻസ് തന്നെ നശിപ്പിച്ചതാകാം അല്ലെങ്കിൽ പ്രക്യതിശക്തികൾ കാലക്രമേണ ഇവയെ തകർത്തതുമാകാം എന്നും കരുതപ്പെടുന്നു...

Sunday, 9 May 2021

യതി ഏലിയൻ സൃഷ്ടിയോ..?

ജെനറ്റിക് മ്യൂട്ടന്റുകളുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു നിഗൂഡമായ ജീവവർഗ്ഗമാണ് ഹിമാലയസാനുക്കളിൽ കാണപ്പെടുന്നു എന്ന് മിത്തുകൾ പറയുന്ന യതി എന്ന മഞ്ഞുമനുഷ്യൻ.

ഇന്ത്യൻ സൈന്യം 2019 കണ്ടെത്തിയ യതിയുടെ കാൽപാടുകൾ


9 ഏപ്രിൽ 2019 ലാണ്  ഇന്ത്യൻ സൈന്യം ഇത് കണ്ടെത്തിയത് 
കണ്ടെത്തിയ ഇന്ത്യൻ സേനാ വിഭാഗം..

ലോകത്താകമാനമുള്ള ഉള്ള ഭൂവിഭാഗങ്ങളിൽ പ്രത്യേകിച്ച് മലനിരകൾക്കു സമീപമാണ് ഈ അഞ്ജാത ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്..
1951ൽ എവറസ്റ്റ് കൊടുമുടിയിൽ 18000 അടി ഉയരത്തിൽ ബ്രിട്ടീഷ് എക്സ്പ്ലോറേഴ്സ് ഒരു മൈലോളം നീളത്തിൽ മനുഷ്യസാദ്യശ്യമുള്ള എന്നാൽ അസാമാന്യവലിപ്പമുള്ള കാലടികൾ കണ്ടെത്തുകയുണ്ടായി.ഗ്രാമനിവാസികളുടെ ലെജൻഡുകളിൽ ഉള്ള യതി എന്ന ഹിമമനുഷ്യന്റെ സാന്നിധ്യം വ്യക്തമാക്കുന്നവയായിരുന്നു അവ.

1874ൽ അമേരിക്കയിലെ സിസ്കിയോവ് മലനിരകൾക്ക് സമീപം ഗവേഷകനായ ഡോ.ഡേവിഡ്സ്ൺ ഭൂമിക്കടിയിൽ 500 ഏക്കറോളം വ്യാപ്തിയിൽ ഗുഹകൾ കണ്ടെത്തുകയുണ്ടായി..അവ മൊത്തം ഇത് വരെ ചാർട്ട് ചെയ്ത് കഴിഞ്ഞിട്ടില്ല..പല അഞ്ജാതമായ ജീവികളെയും മറ്റും ഇവിടെനിന്ന് കണ്ടെത്തുകയുണ്ടായി. ഏതോ ഒരഞ്ജാത ജീവവർഗ്ഗത്തിന്റെ വാസസ്ഥലമായിരുന്നു ഈ ഗുഹകൾ…ഈ പ്രദേശം പണ്ട് മുതൽക്കേ യതികൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമായിരുന്നു..
ഗ്രീക്ക് മിഥോളജി പ്രകാരം ഭൂമിക്കടിയിൽ വസിക്കുന്ന മനുഷ്യനും കുരങ്ങുമായ ജീവികളെപ്പറ്റി പരാമർശിക്കുന്നുണ്ട്.

മറ്റൊരു സവിശേഷത എന്ത് എന്ന് വച്ചാൽ യതികളെ കണ്ടെന്ന് പറയപ്പെടുന്ന സമയങ്ങളിൽത്തന്നെ ഈ പ്രദേശങ്ങളിൽ യു.എഫ്.ഒ സാന്നിദ്ധ്യവും റീപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്തോ ചില ഉദ്ദേശങ്ങൾക്കായി ജെനറ്റിക്കലി സ്യഷ്ടിച്ച മനുഷ്യന്റെ ബുദ്ധിയും മ്യഗത്തിന്റെ കരുത്തുമുള്ള ജീവികളാവാം ഇവ.

1935ൽ ഹോങ്കോങ്ങിൽ വച്ച് ഗവേഷകനായ ഡോ.ഗസ്റ്റേവിന് ഒരു ആന്റിക്ക് കടയിൽ നിന്ന് പുരാതനമായ, അസാമാന്യവലിപ്പമുള്ള ഒരു താടിയെല്ല് ലഭിക്കുകയുണ്ടായി.അവ പരിശോധിച്ചതിൽ നിന്ന് യതികളുടെ വിവരണങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തുകയുണ്ടായി…
ലഭ്യമായ വിവരണങ്ങൾ വച്ച് ഇവ ജീവിക്കുന്നത് ഭൂമിക്കടിയിലെ ടണലുകളാൽ ബന്ധിപ്പിച്ച ഗുഹകളിലാണ്..മനുഷ്യദ്യഷ്ടികളിൽ നിന്ന് എളുപ്പം ഓടിയൊളിക്കാൻ തക്ക ശക്തി അവയ്ക്കുണ്ട്.അത് കൊണ്ട് തന്നെ യതികൾ ഒരു മിത്തായി തുടരുന്നു..

പക്ഷേ 1927ൽ മനുഷ്യനെയും കുരങ്ങിനെയും തമ്മിൽ ജനറ്റിക്കളി ബ്രീഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളിൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ ഇവാനോഫ് വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നത്.ഒരു മനുഷ്യന്റെ സ്പേമും ഏപിന്റെ എഗ്ഗും തമ്മിൽ യോജിപ്പിച്ചതിൽ വിജയിച്ച അദ്ദേഹത്തിനെ അന്ന്
റഷ്യ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.പക്ഷേ സയന്റിഫിക്കലി ഇന്ന് ഇത് സംഭവ്യമാണ്..ഈ സംഭവങ്ങളിൽ നിന്നും പുരാതന കാലം മുതൽക്കേ മനുഷ്യരിൽ ഏലിയൻസ് ജെനറ്റിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് എന്ന് വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കും..ഇന്ന് ബയോ എഞ്ചിനീയറിങ്ങ് ആ ഭാവിയിലേയ്ക്കകാം കുതിച്ചുകൊണ്ടിരിക്കുന്നത്.



Saturday, 8 May 2021

മീനുകൾ ഉറങ്ങാറുണ്ടോ..?

മത്സ്യത്തിന് കണ്പോളകളില്ലാത്തതിനാൽ കണ്ണുതുറന്ന് ഉറങ്ങുന്നു.
ചെടിയുടെ മറവിലോ, മുങ്ങിപ്പോയ വിറകിന് സമീപമോ, കല്ലുകൾക്കിടയിലേക്കോ, അഭയകേന്ദ്രങ്ങളിലേക്ക് അവർ പലപ്പോഴും പിൻവലിയുന്നു. അക്വേറിയത്തിൽ ചിലവ അക്വേറിയത്തിന്റെ അടിയിൽ താമസിക്കുന്നു.  ചില സ്പീഷിസുകൾ ഉറങ്ങുമ്പോൾ സ്വയം മണ്ണിൽ പൂണ്ട് കിടക്കുന്നു.

ജീവികളുടെ ശാരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഉറക്കം പ്രധാനമാണ്. മത്സങ്ങൾക്കും.
എന്നാൽ.. എല്ലാ മത്സ്യങ്ങളും ഒരേ രീതിയിൽ അല്ല ഉറങ്ങുന്നതു. അവയുടെ ഉറക്കരീതി സ്പീഷിസുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ.. അവയുടെ പരിസ്ഥിതിയുമായും ശാരീരിക ആവശ്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഉദാഹരണത്തിന്.. അന്ധനായ മെക്സിക്കൻ കേവ്ഫിഷിന്റെ കാര്യം നോക്കാം..
ഒരു ദിവസം 2 മണിക്കൂർ മാത്രം ഉറങ്ങുന്നതിലൂടെ ഈ മത്സ്യത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയും എന്നതാണ് ശ്രദ്ധേയം. അവരുടെ ഉറക്ക രീതി ഭക്ഷണ ലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഭക്ഷണം സമൃദ്ധമായിരിക്കുമ്പോൾ, മഴക്കാലത്ത്, അവർ കൂടുതൽ സമയവും ഉണർന്നിരിക്കുന്നു. എന്നാൽ.. വേനൽക്കാലം ആരംഭിക്കുകയും ഭക്ഷണം കുറയുകയും ചെയ്താൽ, വരാനിരിക്കുന്ന ആർദ്ര സീസണിൽ ഊർജം സംരക്ഷിക്കുന്നതിനുള്ള മാർഗമായി അവരുടെ ഉറക്കത്തിന്റെ ദൈർഘ്യം വർധിപ്പിക്കും.

ഡോൾഫിനും, തിമിംഗലവും ഉറങ്ങുന്നതിനു വ്യത്യസ്ത രീതികളാണ് അവലംബിക്കുന്നത്.
അവ നമ്മളെപ്പോലെ വായു ശ്വസിക്കുന്നവരാണ്. കൂടാതെ അവർ സ്വമേധയാ ശ്വസിക്കുന്നവരാണ്. അതായത് ഡോള്ഫിനുകൾക്കു പത്തു പതിനഞ്ചു മിനിറ്റു വരെ ശ്വാസം പിടിച്ചു വയ്ക്കുവാൻ സാധിക്കും. എന്നാൽ വെള്ളത്തിന് മുകൾ നിരപ്പിൽ വരുമ്പോൾ തുടർച്ചയായി ശ്വസിക്കും. അതിനാൽ ഡോൾഫിന് മറ്റ് മത്സ്യങ്ങളെപ്പോലെ ഉറങ്ങാൻ കഴിയില്ല, കാരണം ജലത്തിന്റെ ഉപരിതലത്തിൽ അവർക്കു ഇടയ്ക്കിടെ വരേണ്ടത് ആവശ്യമാണ്. അതിനാൽ അവർ ഒരിക്കലും പൂർണ്ണമായും ഉറങ്ങുന്നില്ല. പകരം.. ഒരേ സമയം തലച്ചോറിന്റെ പകുതി മാത്രമേ ഉറങ്ങാൻ അനുവദിക്കൂ. വലത് അർദ്ധഗോളത്തിൽ സ്‌നൂസ് ചെയ്യുകയാണെങ്കിൽ, ശ്വസനം നിയന്ത്രിക്കാൻ ഇടത് വശത്ത് ഉണർന്നിരിക്കും. ഒരു മണിക്കൂറോ അതിൽ കൂടുതലോ കഴിഞ്ഞാൽ അത് ശരീരത്തിന്റെ മറുവശത്തേക്ക് മാറും. തലച്ചോറിന്റെ ഉണർന്നിരിക്കുന്ന ഭാഗം ശരീരത്തിന്റെ പകുതിയെ നിയന്ത്രിക്കുന്നതിനാൽ ഒരേ സമയം നീന്താനും ഉറങ്ങാനും ഈ സംവിധാനം അവരെ പ്രാപ്തരാക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള എന്തിനെയും കുറിച്ച് അറിയുന്നതിന് പ്രക്രിയയിൽ ഒരു കണ്ണ് തുറന്നിടാനും ഇത് അവരെ പ്രാപതരാക്കും.

Friday, 7 May 2021

പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കരുത്..

കാരണങ്ങള്‍ ഇവയാണ്...!!!*

പുതിയ വസ്ത്രങ്ങള്‍ കടയില്‍ നിന്ന് വാങ്ങിയ ഉടന്‍ തന്നെ ഉപയോഗിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? പിന്നീടാണ് ധരിക്കുന്നതെങ്കില്‍പ്പോലും പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച്‌ കഴുകാതെ തന്നെയാണോ ഉപയോഗിക്കാറ്? 
'യെസ്' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അല്‍പം ജാഗ്രതയാകാം.

കാരണം, പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളും ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്.

റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്‌, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും.
അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം.

ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്. ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും.

അതുപോലെ തന്നെ കടകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും മുമ്ബ് വന്ന് ഉപയോഗിച്ച്‌ നോക്കിയ ശേഷം (ട്രയല്‍) മാറ്റിവച്ചവയാകാം. അതുതന്നെ നമ്മളും ധരിക്കുമ്ബോള്‍ നേരത്തേ ട്രയല്‍ നോക്കിയ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് വസ്ത്രത്തിലെത്തിയ ഡെഡ്സ്‌കിന്‍ (കേടായ ചര്‍മ്മം) അണുക്കള്‍ എന്നിവ നമ്മുപടെ ശരീരത്തിലുമെത്തുന്നു. കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാകാത്ത അത്രയും നേര്‍ത്തതായിരിക്കും ഈ രോഗകാരികള്‍. അതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുന്നത് തന്നെയാണ് സുരക്ഷിതം.

ഇനി മറ്റൊരു പ്രശ്നമുള്ളത്, വസ്ത്രം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ്. ഫാബ്രിക് നിര്‍മ്മിക്കുമ്ബോഴും കളര്‍ ചെയ്യുമ്ബോഴുമെല്ലാം ഇത്തരത്തില്‍ വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നുണ്ട്. ഇവയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക കാരണമാകാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് പിടിക്കാതിരിക്കുന്നത് മൂലവും അസ്വസ്ഥതകളുണ്ടായേക്കാം.

എല്ലായ്പ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. എങ്കില്‍പ്പോലും ഇതിനെല്ലാമുള്ള സാധ്യതകളെ തള്ളിക്കളയാനുമാകില്ല. പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളുടെ വസ്ത്രമാണെങ്കില്‍ നിര്‍ബന്ധമായും കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

Thursday, 6 May 2021

ടൈറ്റാനിക് കഥയിലെ യഥാർത്ഥ വില്ലൻ. ധ്രുവദീപ്തിയോ..?

സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.

ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍  നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹങ്ങള്‍ ഭൂമിയിലെ ടെലഗ്രാഫുകളുടേയും മറ്റും പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ടൈറ്റാനിക്ക് ദുരന്തത്തിന് മുൻപെ തെളിഞ്ഞിരുന്നു. 

1859ല്‍ ഉണ്ടായ 'കാരിംങ്ടണ്‍ സംഭവം' ഇതിനുദാഹരണമാണ്. അന്ന് ടെലഗ്രാഫ് വയറുകളില്‍ നിന്നും തീപ്പൊരിയുണ്ടായതായും പല ടെലഗ്രാഫ് ഓപറേറ്റര്‍മാര്‍ക്കും വൈദ്യുതാഘാതം ഏറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍  നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു.
സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് കരുതിയത് പ്രഭാതരശ്മികളാണ് അതെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ടൈറ്റാനിക് മഞ്ഞുമലയില്‍ ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപാണ് ജെയിംസ് ഇങ്ങനെ കുറിച്ചത്. 'ശാന്തമായ കാലാവസ്ഥ, സമുദ്രം നിശ്ചലമായി കിടക്കുന്നു. ഒരു ചെറുകാറ്റുപോലുമില്ല. തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങുന്നുണ്ട്. ചന്ദ്രനെ കാണാനില്ല. എന്നാല്‍ ഉത്തരധ്രുവപ്രദേശത്തു നിന്നും ധ്രുവദീപ്തി തെളിഞ്ഞു കാണാം. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലേക്ക് പ്രവഹിക്കും പോലെ'. ടൈറ്റാനിക്കിലെ 20 ലൈഫ്‌ബോട്ടുകളിലുണ്ടായിരുന്ന 705 പേരെ കാര്‍പ്പാത്തിയ കപ്പലാണ് രക്ഷിച്ചത്.

അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് തന്റെ കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു.

മഞ്ഞുമലയില്‍ ഇടിച്ചതിന് പിന്നാലെ ടൈറ്റാനിക്കിലേക്ക് വെള്ളം കയറി തുടങ്ങി. കപ്പലില്‍ നിന്നും പുറത്തേക്ക് അടിച്ച് കളയാവുന്നതിനേക്കാളും പതിനഞ്ച് ഇരട്ടി വേഗത്തിലായിരുന്നു ടൈറ്റാനിക്കിലേക്ക് വെള്ളം ഇരച്ചുകയറിയത്. രണ്ടര മണിക്കൂറിനു ശേഷം മുങ്ങാത്ത കപ്പലെന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് രണ്ടായി പിളര്‍ന്ന് അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

Wednesday, 5 May 2021

ബ്ലൂബോട്ടിലുകൾ അപകടകാരിയോ..?

ഓസ്ട്രേലിയയിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ. ആയിരക്കണക്കിന് ബ്ലൂബോട്ടിലുകളാണ് ബീച്ചുകളിൽ ചത്തുതീരത്തടിയുന്നത്. 

 ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട്!

ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ.

 പോർചുഗീസ് മാൻ ഓഫ് വാർ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. 

പണ്ടുകാലത്ത് ഇതേ പേരിലുണ്ടായിരുന്ന യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത്. ആ കപ്പൽ പായ് നിവർത്തിക്കഴിഞ്ഞാൽ ഈ ജെല്ലിഫിഷുകളുടെ അതേ ആകൃതിയായിരുന്നു. ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് തരക്കാരുണ്ട്–അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാറും (ഫിസാലിയ ഫിസാലിസ്–Physalia physalis) ഇൻഡോ–പസഫിക് (ഫിസാലിയ യുട്രിക്കുലസ്– Physalia utriculus) വിഭാഗക്കാരും. അറ്റ്ലാന്റിക് സമുദ്രത്തിലും പസഫിക്– ഇന്ത്യൻ മഹാസമുദ്രങ്ങളിലും കാണപ്പെടുന്നവയാണ് ആദ്യ വിഭാഗക്കാർ. പക്ഷേ ഇൻഡോ–പസഫിക് ബ്ലൂ ബോട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മാത്രമാണ് കാണപ്പെടുന്നത്.  

അറ്റ്ലാന്റിക്കിൽ കാണുന്നവയെപ്പോലെ കുത്തിക്കൊല്ലുന്ന തരം ഭീകരന്മാരല്ല ഇവ. കുത്തേറ്റാൽ കൃത്യമായ പ്രാഥമിക ചികിത്സ കൊണ്ടുതന്നെ രക്ഷപ്പെടാം. അതേ സമയം ഏതെങ്കിലും വിധത്തിലുള്ള അലർജിയോ ഹൃദയസംബന്ധിയായ രോഗങ്ങളോ ഉള്ളവർക്കാണ് കുത്തേറ്റതെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാം. കണക്കുകൾ നോക്കിയാൽ ഇൻഡോ–പസഫിക് പോർചുഗീസ് മാൻ ഓഫ് വാറിന്റെ കുത്തേറ്റുള്ള മരണം രാജ്യാന്തര തലത്തിൽ തന്നെ വളരെ കുറവുമാണ്. 

ഒരൊറ്റ ജീവിയല്ല ഇവ

വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വായു നിറച്ച ബലൂൺ പോലുള്ള ഒരു അറയും അതിനു താഴെ തൂങ്ങിയാടുന്ന നൂലു പോലുള്ള ടെന്റക്കിളുകളും ചേർന്നതാണ് ഇവയുടെ ശരീരം. ഒരൊറ്റ ജീവിയല്ല ഇവയെന്നതാണു സത്യം. ടെന്റക്കിളുകളെപ്പോലെ ആകൃതിയുള്ള ‘പോളിപ്സ്’ എന്ന ഒരുകൂട്ടം ജീവികള്‍ ‘ബലൂണിനു’ താഴെ കൂടിച്ചേർന്ന് കോളനിയായി ഒരൊറ്റ ജീവിയെപ്പോലെ ജീവിക്കുന്നതു കൊണ്ടാണ് ജെല്ലിഫിഷുകളെന്ന് ഇവയെ വിളിക്കാൻ ഗവേഷകർ മടിക്കുന്നത്. ജെല്ലിഫിഷ് എന്നാൽ ഒരൊറ്റ ജീവിയാണല്ലോ! പക്ഷേ പലതരക്കാരാണെങ്കിലും ഒരൊറ്റ ‘യൂണിറ്റ്’ ആയി നിന്ന് ഇരതേടുകയാണ് ഇവയുടെ സ്വഭാവം. അതായത് ഇരതേടുന്ന കാര്യത്തിൽ അവയുടെ സ്വഭാവം ശരീരകോശങ്ങളും കലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഏതൊരു ജലജീവിയെയും പോലെത്തന്നെയാണ്. 

സ്വന്തമായി ചലിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതിനാൽത്തന്നെ ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ‘ബലൂണുകളുടെ’ സഹായത്തോടെ ഒഴുകി തീരത്തേക്കെത്തുന്നത്. മൺസൂൺ കാലത്ത് ബീച്ചുകളിൽ ഇവയെ കാണപ്പെടുന്നതും അതുകൊണ്ടാണ്. അറ്റ്ലാന്റിക്കിൽ കാണപ്പെടുന്നവയുടെ ‘വായു അറയ്ക്ക്’ 12 ഇ‍ഞ്ച് വരെ വലുപ്പമുണ്ടാകും. ഇൻഡോ–പസഫിക്കിനാകട്ടെ ആറിഞ്ചു വരെയും. ഇരുവിഭാഗം ബ്ലൂബോട്ടിലുകളും കൂട്ടത്തോടെയാണു സഞ്ചരിക്കുക.

ബ്ലൂ ബോട്ടിലുകളുടെ ശരീര ഘടന ഇങ്ങനെയാണ്: 

വായു നിറഞ്ഞ ഒരു തരം ‘പോളിപ്’ ആണ് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുക. ഗാസ്ട്രോസൂയിഡുകൾ, ഗോണോസൂയിഡുകൾ, ഡക്ടിലോസൂയിഡുകൾ എന്നീ തരം പോളിപുകളാണ് ‘ബലൂണിനു’ താഴെയുണ്ടാകുക. വെള്ളത്തിലെ ഇരകളെ കണ്ടെത്തി അവയെ ആക്രമിക്കേണ്ട ചുമതല  ഡക്ടിലോസൂയിഡിനാണ്. അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ (cnidocytes) ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്.  ശേഷം അവയെ ഗാസ്ട്രോസൂയിഡുകൾക്ക് എത്തിച്ചുകൊടുക്കും. അവയാണ് ബ്ലൂബോട്ടിലുകളും വായും ദഹനത്തിനു സഹായിക്കുന്നതുമായ പോളിപുകൾ. പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നതാണ് (മുട്ടയിടാനും ബീജത്തെ പുറംതള്ളാനും) ഗോണോസൂയിഡുകൾ.

കുത്തേറ്റാൽ ചെയ്യേണ്ടത്?

കാറ്റിലും മറ്റും പെട്ട് കൂട്ടം തെറ്റുന്ന ബ്ലൂ ബോട്ടിലുകളാണ് പലപ്പോഴും ബീച്ചുകളിൽ എത്തിപ്പെടുന്നത്. ഓസ്ട്രേലിയൻ ബീച്ചുകളിലെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് യുട്രിക്കുലസുകൾ. ഇവിടെ ഇവയുടെ വിഷം നിറഞ്ഞ ‍ടെന്റക്കിളിന് ഏതാനും സെന്റിമീറ്റർ മുതൽ മീറ്ററു കണക്കിന് നീളം വരെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലാന്റിക്കുകളുടെയത്ര ദോഷകരമല്ലെങ്കിലും കുത്തേറ്റാൽ ഒരു മണിക്കൂറിലേറെ വേദനയുണ്ടാകും. കൈകളിലെയും കാലുകളിലെയും ‘ലിംഫ്’ ഗ്രന്ഥികളെയാണ് വിഷം ബാധിക്കുക.

കുത്തേറ്റാലുടൻ ശരീരത്തിന് പരമാവധി താങ്ങാവുന്നിടത്തോളം ചൂടിലുള്ള വെള്ളം കൊണ്ട് മുറിവു കഴുകണം. സോഡയോ നാരങ്ങാനീരോ ഉപ്പുവെള്ളമോ ഒരുകാരണവശാലും മുറിവിൽ പ്രയോഗിക്കരുത്.

പകരം മുറിവിൽ വിനാഗരി ഉപയോഗിച്ച് തുടർച്ചയായി തുടയ്ക്കുകയോ സ്പ്രേ ചെയ്യുകയോ വേണം. ഐസ് കഷ്ണങ്ങൾ മുറിവിൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. നെഞ്ചുവേദനയോ ശ്വാസം മുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം. ഇവിടുത്തെ ആശുപത്രികളിലെല്ലാം ബ്ലൂ ബോട്ടിലുകളുടെ ആക്രമണത്തിനെതിരെയുള്ള ശുശ്രൂഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Tuesday, 4 May 2021

ഫേസ്ബുക്കിന്റെ ചരിത്രം..

2004ലാണ് ഫേസ്ബുക്ക് എന്ന സമൂഹമാധ്യമം സ്ഥാപിതമാകുന്നത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം എടുത്തു നോക്കിയാൽ 30% അമേരിക്കയിൽ നിന്നും ബാക്കി 70 ശതമാനം അമേരിക്കയ്ക്ക് പുറത്തു നിന്നും ആണ്. മാർക്ക് സക്കർബർഗ്, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും തുടങ്ങിയ സുഹൃത്തുക്കൾ ചേർന്നാണ് ഫേസ്ബുക്കിന്റെ വെബ്സൈറ്റ് തുടങ്ങുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആയിരുന്നു ഇവർ.

2004 ഇൽ നിന്നും 2019 ആയപ്പോഴേക്കും ലോകത്തിലെ തന്നെ ഏറ്റവും അധികം ഉപഭോക്താക്കളുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയി മാറിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. 2015 ലെ ചില സർവ്വെ റിപ്പോർട്ടുകൾ അനുസരിച്ച് 118 കോടിയോളം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ഒരു ആവറേജ് കണക്ക് എടുക്കുകയാണെങ്കിൽ ഏകദേശം 130 ഓളം സുഹൃത്തുക്കൾ വരെ ഉണ്ടാകാം.

ഫെയ്സ്ബുക്ക് എന്ന  സമൂഹമാധ്യമം തുടങ്ങുന്നതിനു മുൻപ് 2003ൽ ഫെയ്സ് മാഷ് എന്ന ഒരു വെബ്സൈറ്റ് മാർക്ക് സുക്കർബർഗ് തുടങ്ങിയിരുന്നു. അദ്ദേഹം തന്റെ കോളേജ് കാലഘട്ടത്തിൽ രണ്ടാംവർഷം പഠിക്കുമ്പോഴാണ് ഇത് ഉണ്ടാക്കിയത്. തീർത്തും വിനോദം എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരുന്നു വെബ്സൈറ്റ് അദ്ദേഹം തുടങ്ങിയത്. രണ്ട് പെൺകുട്ടികളുടെ ചിത്രം ഒരുമിച്ചു വെച്ച് "ഹോട്ട് ഓർ നോട്ട്" എന്ന രീതിയിൽ വെബ്സൈറ്റ് സന്ദർശിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിയിരുന്നു. ഒരു തരത്തിൽ ഫെയ്സ് മാഷ് എന്ന വെബ്സൈറ്റ് തന്നെയായിരുന്നു ഫേസ്ബുക്കിലേക്ക് ഉള്ള ആദ്യ ചവിട്ടുപടി. 

അതിനു ശേഷം ഫെയ്സ് മാഷ് അദ്ദേഹം വിൽക്കുകയും പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് പണം പിരിവിട്ട് ഫെബ്രുവരി 4 2004ൽ  ഫെയ്സ്ബുക്ക് ലോഞ്ച് ചെയ്തു.

Sunday, 2 May 2021

സിസേറിയന് ശേഷം സുഖപ്രസവം സാധ്യമോ..?

ഒരു തവണ സിസേറിയൻ നടത്തിയവരിൽ അടുത്ത പ്രസവത്തിലും സിസേറിയൻ തന്നെ വേണ്ടി വരുമോ എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്.

ഒരു തവണ സിസേറിയൻ ചെയ്യാനുണ്ടായ കാരണമാണ് ഒരു പ്രധാനപ്പെട്ട കാര്യം. കുട്ടി ഊരതിരിഞ്ഞുകിടക്കുക, കുട്ടിയുടെ ഹൃദയമിടിപ്പിലുള്ള വ്യത്യാസം കാരണം സിസേറിയൻ ചെയ്യേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളാണെങ്കിൽ അവ അടുത്ത പ്രസവത്തിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ സിസേറിയൻ ഒഴിവാക്കാൻ സാധിച്ചേക്കാം. എന്നാൽ അമ്മയുടെ ഇടുപ്പെല്ലിന്റെ പ്രശ്നങ്ങൾ കൊണ്ടോ, ഗർഭപാത്രം ശരിയായ രീതിയിൽ വികസിക്കാത്തതിനാലോ ആണ് മുൻപ് സിസേറിയൻ നടത്തേണ്ടി വന്നതെങ്കിൽ അവ അടുത്ത ഗർഭധാരണത്തിലും ഉണ്ടാകാനിടയുണ്ട്. അതിനാൽ സിസേറിയൻ ആവശ്യമായി വരാനും സാധ്യതയുണ്ട്.
എത്ര സിസേറിയൻ ചെയ്തിട്ടുണ്ട് എന്നത് ഇതിൽ പ്രധാനമാണ്. മൂന്നിൽ കൂടുതൽ സിസേറിയൻ ചെയ്തിട്ടുള്ളവരിൽ സുഖപ്രസവത്തിന് ശ്രമിക്കുക എന്നത് വളരെയധികം അപകടകരമാണ്.

ശസ്ത്രക്രിയാ സമയത്ത് ഗർഭപാത്രത്തിൽ ഉണ്ടാക്കിയിട്ടുള്ള മുറിവ് മേൽഭാഗത്തും കുത്തനെയുമാണെങ്കിൽ അടുത്ത പ്രാവശ്യം മാസം തികയാറാകുമ്പോഴോ പ്രസവ സമയത്തോ തുന്നൽ പൊട്ടുവാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ നേരത്തെ സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്.
സിസേറിയൻ സമയത്തോ അതിനുശേഷമോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളവരിൽ സുഖപ്രസവം നടക്കാനുള്ള സാധ്യത കുറവാണ്. മറുപിള്ള താഴെയായതിന് സിസേറിയൻ ചെയ്യേണ്ടിവന്നവർ. തുന്നലിന് പഴുപ്പ് ഉണ്ടായിട്ടുള്ളവർ എന്നിവർ ഇതിൽപ്പെടും. ഇവരിൽ ഗർഭപാത്രത്തിലെ തുന്നലിന് ശക്തി കുറയുന്നതാണ് ഇതിന് കാരണം.
മുൻപ് സുഖപ്രസവം ഉണ്ടായിട്ടുള്ളവരിൽ അത് സിസേറിയന്റെ മുൻപായാലും ശേഷമായാലും വീണ്ടും സുഖപ്രസവം നടക്കാനുള്ള സാധ്യത കൂടുതലാണ്. എത്ര കുട്ടികൾ വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നതും ഒരു നിർണായക ഘടകമാണ്. 

സുഖപ്രസവമാണെങ്കിൽ വീണ്ടും ഗർഭം ധരിക്കാൻ താത്പര്യപ്പെടുന്നവർക്ക് ബുദ്ധിമുട്ടുകൾ കുറയും.
ആരോഗ്യാവസ്ഥയും സിസേറിയൻ വേണ്ടിവരാനുള്ള എന്തെങ്കിലും കാരണം പുതിയതായി ഉണ്ടായിട്ടുണ്ടോ എന്നതും കണക്കിലെടുക്കേണ്ടതാണ്. ഇരട്ടക്കുട്ടികൾ, പ്രമേഹം, രക്തസമ്മർദ വ്യത്യാസങ്ങൾ എന്നിവ കൊണ്ടുമാത്രം സിസേറിയൻ ചെയ്യണം എന്ന് പറയാനാവില്ല.