2004ലാണ് ഫേസ്ബുക്ക് എന്ന സമൂഹമാധ്യമം സ്ഥാപിതമാകുന്നത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം എടുത്തു നോക്കിയാൽ 30% അമേരിക്കയിൽ നിന്നും ബാക്കി 70 ശതമാനം അമേരിക്കയ്ക്ക് പുറത്തു നിന്നും ആണ്. മാർക്ക് സക്കർബർഗ്, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും തുടങ്ങിയ സുഹൃത്തുക്കൾ ചേർന്നാണ് ഫേസ്ബുക്കിന്റെ വെബ്സൈറ്റ് തുടങ്ങുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആയിരുന്നു ഇവർ.
2004 ഇൽ നിന്നും 2019 ആയപ്പോഴേക്കും ലോകത്തിലെ തന്നെ ഏറ്റവും അധികം ഉപഭോക്താക്കളുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയി മാറിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. 2015 ലെ ചില സർവ്വെ റിപ്പോർട്ടുകൾ അനുസരിച്ച് 118 കോടിയോളം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ഒരു ആവറേജ് കണക്ക് എടുക്കുകയാണെങ്കിൽ ഏകദേശം 130 ഓളം സുഹൃത്തുക്കൾ വരെ ഉണ്ടാകാം.
ഫെയ്സ്ബുക്ക് എന്ന സമൂഹമാധ്യമം തുടങ്ങുന്നതിനു മുൻപ് 2003ൽ ഫെയ്സ് മാഷ് എന്ന ഒരു വെബ്സൈറ്റ് മാർക്ക് സുക്കർബർഗ് തുടങ്ങിയിരുന്നു. അദ്ദേഹം തന്റെ കോളേജ് കാലഘട്ടത്തിൽ രണ്ടാംവർഷം പഠിക്കുമ്പോഴാണ് ഇത് ഉണ്ടാക്കിയത്. തീർത്തും വിനോദം എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരുന്നു വെബ്സൈറ്റ് അദ്ദേഹം തുടങ്ങിയത്. രണ്ട് പെൺകുട്ടികളുടെ ചിത്രം ഒരുമിച്ചു വെച്ച് "ഹോട്ട് ഓർ നോട്ട്" എന്ന രീതിയിൽ വെബ്സൈറ്റ് സന്ദർശിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിയിരുന്നു. ഒരു തരത്തിൽ ഫെയ്സ് മാഷ് എന്ന വെബ്സൈറ്റ് തന്നെയായിരുന്നു ഫേസ്ബുക്കിലേക്ക് ഉള്ള ആദ്യ ചവിട്ടുപടി.
അതിനു ശേഷം ഫെയ്സ് മാഷ് അദ്ദേഹം വിൽക്കുകയും പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് പണം പിരിവിട്ട് ഫെബ്രുവരി 4 2004ൽ ഫെയ്സ്ബുക്ക് ലോഞ്ച് ചെയ്തു.
No comments:
Post a Comment