Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 17 June 2021

അതീതമനഃശാസ്ത്രം..( parapsychology)



അഗോചര സംവേദനം (claivoyance)

ഇന്ദ്രിയാതീത വിചാരവിനിമയം (telepathy)

ഭാവികാലജ്ജാനം (precognition)

 പ്രാകാമ്യചലനം (psychokinesis)

മരണാനന്തരജീവിതം (survival after death)

തുടങ്ങി ശാസ്ത്രീയവീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്ര ശാഖയാണ അതീതമനഃശാസ്ത്രം (para psychology) ഇതിനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ ഇതിനെ ഒരു സ്യൂഡോ സയൻസായാണ് വിലയിരുത്തുന്നത്

 സൊസൈറ്റി ഒഫ് സൈക്കിക്കൽ റിസർച്ച്

കേംബ്രിഡ്ജ് സർവകലാശാലയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 1882-ൽ ലണ്ടനിൽ സൊസൈറ്റി ഒഫ് സൈക്കിക്കൽ റിസർച്ച് സ്ഥാപിച്ചതോടുകൂടി അതീതമനഃശാസ്ത്രപഠനം ഊർജസ്വലമായിത്തീർന്നു. 1885-ലാണ് അമേരിക്കൻ സൊസൈറ്റി ഒഫ് സൈക്കിക്കൽ റിസർച്ച് സ്ഥാപിതമായത്. ഒലിവർ ലോഡ്ജ്, ചാൾസ് റിഷേ, എഫ്.ഡബ്ള്യു.എച്ച്. മയേഴ്സ്, വില്യം ക്രൂക്സ് തുടങ്ങിയവർ ആദ്യകാലത്തെ പ്രമുഖ ഗവേഷകരായിരുന്നു. അതീതമനഃശാസ്ത്രപ്രതിഭാസങ്ങൾ വാസ്തവമാണെന്ന് കരുതുകയും അവയെപ്പറ്റി പഠനം നടത്തുകയും ചെയ്ത പ്രമുഖ മനഃശാസ്ത്രജ്ഞൻമാരിൽ വില്യം ജെയിംസ്, വില്യം മക്ഡുഗൽ, ഫ്രോയിഡ്, യൂങ്ങ്, ഗാർഡനർ മർഫി, എച്ച്.ജെ. ഐസക് എന്നിവർ പെടുന്നു. ഇന്ന് ഇംഗ്ലണ്ട്, യു.എസ്.., റഷ്യ, ജർമനി, ഫ്രാൻസ്, ചെക്കസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ അതീതമനഃശാസ്ത്രഗവേഷണശാലകളുണ്ട്.

1934-ൽ യു.എസിൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ജെ.ബി. റൈൻ അതീതമനഃശാസ്ത്ര ഗവേഷണശാലയിൽ നടത്തിയ പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചു. അതീതമനഃശാസ്ത്രത്തിൽ ഉപരിപഠനവും പരീക്ഷണവും വിപുലമായതോതിൽ ആരംഭിച്ചത് ഇതോടുകൂടിയാണ്. ഇന്ത്യയിൽ ആന്ധ്രാപ്രദേശ്സർവകലാശാലയുടെ കീഴിൽ ഇത്തരം ഒരു ഗവേഷണസ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.

  അതീന്ദ്രിയ സംവേദനം

സാധാരണരീതിയിൽ ഇന്ദ്രിയങ്ങളിൽ കൂടിയുള്ള ഊർജ്ജോത്തേജനം മൂലമല്ലാതെ ഉണ്ടാകുന്ന അറിവിനെയാണ് അതീന്ദ്രിയസംവേദനം 
(ഇ.എസ്.പി.) എന്നു പറയുന്നത്. ഇതിനെ മൂന്നായി തിരിക്കാം.

 അഗോചര സംവേദനം

ചുറ്റുപാടുകളെയും ദൂരസ്ഥലങ്ങളെയും ഭൂതകാലത്തെയുംപറ്റി സാധാരണ ഇന്ദ്രിയങ്ങളിൽക്കൂടി കിട്ടുന്ന തരത്തിലുള്ള അറിവ് ഇന്ദ്രിയസഹായമില്ലാതെ കിട്ടുന്നതാണ് അഗോചരസംവേദനം (claivoyance).

പരീക്ഷണശാലയിൽ ഇ.എസ്.പി. ചീട്ടുകൾ (E.S.P Cards) ഉപയോഗിച്ചാണ് അഗോചരസംവേദനത്തെപ്പറ്റി ഗവേഷണം നടത്തുന്നത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് 5 വീതമുള്ള 5 തരം ചീട്ടുകൾ ചേർന്നതാണ്. അഞ്ചുതരം ചീട്ടുകളിലുള്ള ചിഹ്നങ്ങൾ, വൃത്തം, നക്ഷത്രം, അധികചിഹ്നം, ചതുരം, വളഞ്ഞ വരകൾ എന്നിവയാണ് ആദ്യമായി ചീട്ടുകളെയും ചിഹ്നങ്ങളെയും പറ്റി പരീക്ഷിക്കപ്പെടേണ്ട വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുന്നു. അതിനുശേഷം ഒരു കുത്ത് ചീട്ട് എടുത്തു കശക്കി ഒരു ചീട്ടെടുത്ത് ചിഹ്നമുള്ളവശം കമഴ്ത്തിവച്ചിട്ട് ചിഹ്നം ഏതാണെന്ന് അനുമാനിക്കാൻ അയാളോട് ആവശ്യപ്പെടുന്നു. 25 ചീട്ടുകളുടെയും അനുമാനഫലം രേഖപ്പെടുത്തിയശേഷം ചീട്ടുകൾ എടുത്ത് എത്ര എണ്ണം ശരിയായിട്ട് അനുമാനിച്ചു എന്ന് കണക്കാക്കുന്നു. യാദൃച്ഛികൈക്യം മൂലം ശരിയാകാവുന്ന എണ്ണം 5 ആണ്. ഈ പരീക്ഷണം അനേകം പ്രാവശ്യം ആവർത്തിക്കുമ്പോൾ യാദൃച്ഛികൈക്യം മാത്രമാണ് ശരിയായ അനുമാനത്തിനാധാരമെങ്കിൽ, ശരിയായ അനുമാനനിരക്ക് 5-ന്റെ അടുത്തു വരുന്നതാണ്. പക്ഷേ, അനേക വർഷങ്ങളായി, നിരവധി ആളുകളിൽ നടത്തിയ പരീക്ഷണങ്ങളിൽപ്പോലും അനുമാനനിരക്ക് 5-ൽ കൂടുതലാണ് (സാധാരണ 7 ആണ് കിട്ടുക) എന്നു കണ്ടിരിക്കുന്നു

 ഇന്ദ്രിയാതീത വിചാരവിനിമയം

ഒരാളുടെ ബോധമനസ്സിലെയോ അബോധമനസ്സിലെയോ വിചാരവികാരങ്ങൾ മറ്റൊരാളുടെ മനസ്സിലേക്ക് സംക്രമിക്കുന്നതാണ് ഈ വിചാരവിനിമയം. പരീക്ഷകൻ ഇ.എസ്.പി. ചീട്ടുകളിലെ 5 ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്ന് മനസ്സിൽ വിചാരിക്കുന്നു. അതു ഏതായിരിക്കാമെന്ന് പരീക്ഷ്യൻ ഊഹിച്ച് രേഖപ്പെടുത്തുന്നു. അതിനുശേഷം താൻ വിചാരിച്ച ചിഹ്നം പരീക്ഷകൻ രേഖപ്പെടുത്തുന്നു. അനേകം തവണ ഇത് ആവർത്തിച്ചശേഷം എത്ര പ്രാവശ്യം ശരിയായ അനുമാനം ഉണ്ടായെന്ന് കണക്കാക്കുന്നു. ഇത്തരം പരീക്ഷണങ്ങളിലും ശരിയായ അനുമാനങ്ങളുടെ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണെന്ന് കാണപ്പെടുന്നു.

 ഭാവികാലജ്ജാനം

(Precognition)

വരാൻപോകുന്ന കാര്യങ്ങളെപ്പറ്റി ഊഹാപോഹങ്ങൾക്കും യുക്തിക്കും ഉപരിയായി നേരിട്ട് അറിവു ലഭിക്കുന്ന അതീന്ദ്രിയ സംജ്ഞാനമാണ് ഇത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് കശക്കുന്നതിന് മുൻപായി, കശക്കിക്കഴിഞ്ഞശേഷം വരാൻപോകുന്ന ചീട്ടുകളുടെ ക്രമം പരീക്ഷ്യൻ ഊഹിച്ച് എഴുതുന്നു. എന്നിട്ട് യന്ത്രസഹായത്തോടുകൂടി ചീട്ടുകൾ കശക്കുന്നു. എത്ര ചീട്ടുകളുടെ സ്ഥാനം ശരിയായി അനുമാനിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞ രീതിയിൽ കണക്കാക്കുന്നു. മനുഷ്യമനസ്സിന് ഭാവികാലസംവേദനത്തിന് കഴിവുണ്ടെന്ന് ഇപ്രകാരമുള്ള പരീക്ഷണങ്ങൾകൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്

 പ്രാകാമ്യചലനം

മാനസിക പ്രക്രിയമൂലം, ശാരീരിക പ്രവർത്തനം വഴിയല്ലാതെ വസ്തുക്കളിൽ ചലനമോ അവസ്ഥാഭേദമോ ഉണ്ടാകുന്നതാണ് പ്രാകാമ്യചലനം (ചുരുക്കരൂപം ഇംഗ്ളീഷിൽ P.K)പരീക്ഷണശാലയിൽ ചതുരക്കട്ടകൾ ഉപയോഗിച്ചാണ് ഇതിനെ
ക്കുറിച്ച് പഠിക്കുന്നത്. കട്ടയുടെ 6 വശങ്ങളിൽ 1 മുതൽ 6 വരെയുള്ള അക്കങ്ങൾ എഴുതിയിരിക്കും. പരീക്ഷ്യൻ ഏതെങ്കിലും ഒരു വശം തിരഞ്ഞെടുത്തിട്ട് കട്ട വീഴുമ്പോൾ ആ വശം മുകളിൽ വരണമെന്ന് ധ്യാനിക്കുന്നു. യന്ത്രസഹായത്തോടുകൂടി കട്ട കുലുക്കി ഇടുന്നു. അനേകം തവണ ഇതാവർത്തിക്കുമ്പോൾ തവണയിൽ വളരെക്കൂടുതൽ പ്രാവശ്യം ആ വശം മുകളിൽ വരികയാണെങ്കിൽ പരീക്ഷ്യന് പ്രാകാമ്യചലനത്തിനുള്ള ശക്തി ഉണ്ടെന്ന് കരുതാവുന്നതാണ്.

മേൽപ്പറഞ്ഞ കൂടിയ വിജയശതമാനത്തെ കൂടാതെ അതീന്ദ്രിയ സംവേദനം, പ്രാകാമ്യചലനം എന്നീ വസ്തുതകൾക്ക് മറ്റനേകം തെളിവുകൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി പരീക്ഷ്യർക്ക് പരീക്ഷണത്തിലുള്ള താത്പര്യം വിജയശതമാനത്തെ ബാധിക്കുന്നതായി കണ്ടിരിക്കുന്നു. ചില ലഹരി പദാർഥങ്ങൾ കഴിക്കുമ്പോൾ വിജയശതമാനം വർധിക്കുന്നതും മറ്റു ചിലതു കഴിക്കുമ്പോൾ വിജയശതമാനം കുറയുന്നതും മറ്റൊരു തെളിവാണ്

 അസാധാരണ കഴിവുകളുള്ള വ്യക്തികൾ

ഇ.എസ്.പി., പി.കെ. (E.S.P.,P.K.) കഴിവുകൾ വളരെ അധികമുണ്ടെന്ന് അവകാശപ്പെടുന്നവരും അതുപയോഗിച്ച് ജീവിക്കുന്നവരും ആയ അനേകം ആളുകൾ എല്ലാ രാജ്യങ്ങളിലും ഉണ്ടെങ്കിലും ഇക്കൂട്ടരിൽ മിക്കവരും തന്നെ തട്ടിപ്പുകാരാണെന്നാണ് ശാസ്ത്രീയ അന്വേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ഒരാളിനെ കാണുമ്പോഴോ അയാൾ ഉപയോഗിക്കുന്ന ഏതെങ്കിലും സാധനം കൈയിൽ കിട്ടുമ്പോഴോ പേരു തുടങ്ങി ആ ആളിനെപ്പറ്റിയുള്ള നിരവധി കാര്യങ്ങൾ കൃത്യമായി പറയാൻ കഴിവുള്ള ചില ആളുകളെ ശാസ്ത്രജ്ഞന്മാർ കണ്ടിട്ടുണ്ട്. ചില ആളുകൾക്ക് ഒരു കണ്ണാടി ഗോളത്തിനകത്തേക്കോ, തീനാളത്തിലേക്കോ, ദ്രാവകത്തിന്റെ ഉപരിതലത്തിലേക്കോ, കവടിയുടെ കിടപ്പിലേക്കോ നോക്കുമ്പോഴാണ് അതീന്ദ്രിയസംവേദനം ഉത്തേജിതമാകുന്നത്. 

ശരിയായി ഫലം പറയുന്ന ഹസ്തരേഖാശാസ്ത്രജ്ഞന്മാരും, ജ്യോത്സ്യന്മാരും, പക്ഷിശാസ്ത്രക്കാരും, മഷിനോട്ടക്കാരും, കിണറുകുഴിക്കാൻ സ്ഥാനം നിർണയിക്കുന്നവരും ഒരുപക്ഷേ അതീന്ദ്രിയ സംവേദനത്തിന് കഴിവുള്ളവരായിരിക്കാം. ആളുകളെ അവർ അറിയാതെ വിചാരവിനിമയം മൂലം ഹിപ്നോട്ടിക് സംസൂചനകൾക്ക് വിധേയരാക്കാൻ കഴിവുള്ളവരുമുണ്ടെന്ന് പറയപ്പെടുന്നു. മൃഗങ്ങളിലും ഇ.എസ്.പി. ഉണ്ടെന്നുള്ളതിനു തെളിവുകൾ ഉണ്ട്.

മന്ത്രവാദികൾ തങ്ങളുടെ പ്രയോഗങ്ങൾമൂലം തങ്ങളിലുള്ള പി.കെ. കഴിവിനെ ഉണർത്തി പ്രവർത്തിപ്പിക്കുകയാകാം ചെയ്യുന്നത്. പ്രാർഥനമൂലം തീരാവ്യാധികൾ മാറ്റിക്കിട്ടിയ അനേകം സംഭവങ്ങൾ ഉണ്ട്. ഹൃദയമിടിപ്പ് തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെയും വേദനയേയും നിയന്ത്രിക്കാൻ കഴിവുള്ള യോഗിമാരുണ്ട്. ബുദ്ധസന്ന്യാസിമാരിൽ ചിലർ ധ്യാനനിരതരായിക്കുമ്പോൾ സൂചികൊണ്ടു കുത്തുക തുടങ്ങിയ ഇന്ദ്രിയോത്തേജനങ്ങൾപോലും അവരുടെ തലച്ചോറിൽനിന്നും വരുന്ന വൈദ്യുതവീചികളെ മാറ്റാൻ ശക്തമല്ലെന്നു കണ്ടിട്ടുണ്ട്.

 ആത്മാവിന്റെ അസ്തിത്വം

ഇ.എസ്.പി.യും പി.കെ.യും ഉണ്ടെന്ന് ഇന്ന് ഭൂരിഭാഗം മനഃശാസ്ത്രജ്ഞന്മാരും അംഗീകരിക്കുമെങ്കിലും മരണാനന്തരജീവിതം ഇന്നും തർക്കവിഷയം തന്നെ. ഈ പശ്ചാത്തലത്തിൽ മായാരൂപങ്ങൾ, മാധ്യമങ്ങൾ, പുനർജന്മം എന്നിവ ചർച്ചാവിധേയമാക്കേണ്ടതാകുന്നു

 മായാരൂപങ്ങൾ

നിരവധി കാരണങ്ങൾകൊണ്ട് മായാരൂപങ്ങൾ ഉണ്ടാകാറുണ്ട്.ചിലപ്പോൾ വെറും ഒരു വിഭ്രമം (hallucination) മൂലം മായാരൂപങ്ങൾ കണ്ടെന്നുവരാം. മരണസമയത്ത് ഒരാൾ വേണ്ടപ്പെട്ടവർക്ക് വിചാരവിനിമയം മൂലം അയയ്ക്കുന്ന വാർത്ത മായാരൂപങ്ങളായി അവരുടെ ബോധമനസ്സിൽ പ്രത്യക്ഷപ്പെടുമത്രെ. ചിലപ്പോൾ അബോധമനസ്സ് വാർത്ത സ്വീകരിച്ചിട്ട് കുറേസമയം കഴിഞ്ഞാകാം അത് ബോധമനസ്സിൽ പ്രവേശിക്കുന്നത്. പരീക്ഷണാർഥം ഒരാൾക്ക് വേറൊരാളിന്റെ മുൻപിൽ മായാരൂപം പ്രത്യക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവയ്ക്കുപരിയായി ചില വീടുകളിൽ പതിവായി കാണപ്പെടുന്ന മായാരൂപങ്ങളെയും ശാസ്ത്രീയ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. പണ്ടു നടന്ന സംഭവങ്ങളുടെ അഗോചരസംവേദനത്തെ ചില പ്രത്യേക ചുറ്റുപാടുകൾ ഉത്തേജിപ്പിക്കുമെന്നും അപ്രകാരമാണ് ഇത്തരം മായാരൂപങ്ങളെ ആദ്യമായി കാണാൻ തുടങ്ങുന്നതെന്നും, പലരും കണ്ടു കഴിഞ്ഞാൽ അടുത്തു താമസിക്കുന്ന ആളുകൾ ഇതിൽ വിശ്വസിക്കുമെന്നും ക്രമേണ ഇ.എസ്.പി. അധികമില്ലാത്തവരും കൂടി ഇതു കാണാൻ തുടങ്ങുമെന്നും പറയപ്പെടുന്നു. അതല്ല, മരിക്കുന്ന ആളുടെ അബോധമനസ്സ് അന്ത്യനിമിഷങ്ങളിൽ സൃഷ്ടിച്ചുവിടുന്ന ഒരു നിഴലാണിതെന്നു പറയുന്നവരും ഉണ്ട്. മരിച്ചുപോയ ആളിന്റെ സൂക്ഷ്മശരീരമാണ് ഈ മായാരൂപമെന്ന് മറ്റൊരുവാദവും നിലവിലുണ്ട്.

 മാധ്യമങ്ങൾ

പരേതൻ ജീവിച്ചിരിക്കുന്നവരിൽക്കൂടി സംസാരിക്കുമെന്നുള്ള വിശ്വാസം മിക്ക രാജ്യങ്ങളിലുമുണ്ട്. ആരിൽക്കൂടിയാണോ സംസാരിക്കുന്നത് അയാളെ മാധ്യമം എന്നു പറയുന്നു. ചിലപ്പോൾ മാധ്യമത്തിന്റെ കൈയ്, അയാളുടെ നിയന്ത്രണം വിട്ട് എഴുതിത്തുടങ്ങും. നാലു ചക്രങ്ങളുള്ളതും പെൻസിൽ ഘടിപ്പിച്ചതുമായ ഒരു പലക (Planchette) ഇതിന് ഉപയോഗിക്കാറുണ്ട്.

ചിലപ്പോൾ ചുറ്റിലും അക്ഷരങ്ങൾ എഴുതിയ മിനുസമുള്ള ഒരു പലകയിൽ (Ouija Board) ഒരു നാണയംവച്ച് അതിൽ വിരൽകൊണ്ട് തൊട്ട് നാണയം ചലിച്ച് വിവിധ അക്ഷരങ്ങളിലേക്ക് നീങ്ങിയാണ് ആശയങ്ങൾ വ്യക്തമാക്കുന്നത്. പലപ്പോഴും മാധ്യമത്തിന്റെ അബോധമനോവിക്രിയകളാണ് ഇവയ്ക്കാധാരം. 

അപരിഷ്കൃതജനതകളിൽ കണ്ടുവരുന്ന പിശാചുബാധയ്ക്ക് ഹിസ്റ്റീരിയാ എന്ന മാനസികരോഗവുമായി ബന്ധമുള്ളതായി കണ്ടിട്ടുണ്ട്. ചിലപ്പോൾ മോഹനിദ്ര (trance)യിൽ ആയിരിക്കുന്ന മാധ്യമത്തിന്റെ അബോധമനസ്സ് ബോധമനസ്സിന് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ഇ.എസ്.പി. മൂലം ഗ്രഹിച്ച് നാടകീയമായി അവതരിപ്പിക്കുമത്രെ. ജീവിച്ചിരിക്കുന്ന ആർക്കും ആ സമയത്ത് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ വളരെ അപൂർവമായി മാധ്യമങ്ങളിൽക്കൂടി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽനിന്ന് ചിലപ്പോൾ ഒരു അർധവസ്തു (Ectoplasm) പുറപ്പെട്ട് വിവിധ രൂപങ്ങൾ കൈക്കൊള്ളുമെന്ന് പറയപ്പെടുന്നു. ജീവിച്ചിരുന്നപ്പോൾ അതീതമനഃശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന ചിലർ മരണശേഷം സഹപ്രവർത്തകർക്കുവേണ്ടി ഒന്നിലധികം ഭാഗങ്ങളായി ഒരു ആശയം അയച്ചിട്ടുണ്ടത്രെ. ഈ ഭാഗങ്ങളെല്ലാം ഒന്നിച്ച് ചേർത്താലേ ആശയം പൂർണമാകുകയുള്ളു. ആത്മാവിന്റെ അസ്തിത്വത്തിനുള്ള ഏറ്റവും പ്രധാന തെളിവായി ഇത്തരം പരീക്ഷണങ്ങൾ കണക്കാക്കപ്പെടുന്നു.

 പുനർജന്മം

പൂർവജന്മം ഓർമയുണ്ടെന്നു പറയുന്ന നിരവധി വ്യക്തികളെ ഗവേഷകർ പഠനവിധേയരാക്കിയിട്ടുണ്ട്. പണ്ട് ജീവിച്ചിരുന്ന ആളുകളുമായി മാനസികസാമ്യം ഉള്ളതുകൊണ്ട് ആദ്യത്തെ ആളുടെ അനുഭവങ്ങൾ ഇ.എസ്.പി. മൂലം രണ്ടാമത്തെ ആളിന് ലഭ്യമാകുകമാത്രമാണ് ചെയ്യുന്നതെന്നും ഇത് പുനർജന്മം ആകണമെന്നില്ലെന്നും ഒരു വാദമുഖം ഉണ്ട്

 ദാർശനികപ്രശ്നങ്ങൾ

ഇ.എസ്.പി.യും പി.കെ.യും ഭൌതിക-ഊർജംകൊണ്ടല്ല സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. പരീക്ഷകനും പരീക്ഷ്യനും അനേകം മൈലുകൾ ദൂരെയായിരിക്കുമ്പോഴും വിചാരവിനിമയം വ്യത്യാസപ്പെടുന്നില്ല. പ്രാകാമ്യചലനം പഠിക്കുന്നതിനുപയോഗിക്കുന്ന കട്ടയുടെ ഭാരം, കട്ടകളുടെ എണ്ണം, ഇവ പി.കെ.-യെ ബാധിക്കുന്നില്ല. നമ്മുടെ ഇന്ദ്രിയങ്ങളുടെ കർത്തവ്യം സംവേദനത്തെ നമ്മുടെ അടുത്ത ചുറ്റുപാടിലേക്ക് തടുത്തുനിർത്തുകമാത്രമാകാം. ഭാവികാലജ്ജാനം വരാൻപോകുന്ന കാര്യങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് കാണിക്കുമ്പോൾ പി.കെ. നമുക്ക് ഭൌതിക കാര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ കാണിക്കുന്നു. നമ്മുടെ ഇച്ഛകളും ഒരുപക്ഷേ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുകയായിരിക്കും എന്നു ചില ശാസ്ത്രജ്ഞൻമാർ കരുതുന്നു .

Tuesday, 15 June 2021

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി..

മാതൃത്വം ശ്രദ്ധയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ടത് അതിപ്രധാനമാണ്. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായി പുറത്തുവരുന്നതില്‍ അച്ഛനും പങ്കുണ്ട്. 

എങ്ങനെയെങ്കിലും കുഞ്ഞുണ്ടാവുക എന്നതല്ല നല്ല ആരോഗ്യമുള്ള കുട്ടിയുണ്ടാവുക എന്നതാവണം ഓരോ ഗര്‍ഭധാരണത്തിന്റെയും ലക്ഷ്യം. 38 ആഴ്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ വളര്‍ച്ചയിലെത്താന്‍ വേണ്ട സര്‍വ ഘടകങ്ങളും നല്‍കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്.


ഗര്‍ഭധാരണം എപ്പോള്‍? 

ഗര്‍ഭധാരണം ഒരിക്കലും 'അബദ്ധ'ത്തില്‍ ആവരുത്. ഒരു കുഞ്ഞിനെ വഹിക്കാന്‍ ശാരീരികവും മാനസികവുമായ ഒരുക്കം ആത്യാവശ്യമാണ്. എപ്പോള്‍ ഗര്‍ഭിണിയാവണം എന്നത് ആസൂത്രിതമായി ചെയ്യുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. ഓരോ വ്യക്തിയുടെയും ജീവിതം ഗര്‍ഭാവസ്ഥയില്‍ തുടങ്ങുന്നു. 

ഗര്‍ഭപാത്രത്തില്‍ കഴിയുന്ന 266 ദിവസങ്ങളില്‍ ഭാവിജീവിതത്തിന്റെ എല്ലാ അടിത്തറയും സൃഷ്ടിക്കപ്പെടുന്നു. പ്രത്യേകിച്ച് ആദ്യത്തെ 5 മാസത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക അവയവങ്ങള്‍ രൂപാന്തരപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയോടൊപ്പം ഈ 'ഭാരം' ചുമക്കാനായി ഗര്‍ഭിണിയുടെ ഗര്‍ഭപാത്രമടക്കം മറ്റെല്ലാ അവയവങ്ങളിലും മാറ്റം സംഭവിക്കുന്നു. ഹൃദയം, രക്തധമനികള്‍, വൃക്ക, കരള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പുതിയ അതിഥിക്ക് സൗകര്യമൊരുക്കാനായി തയ്യാറാവുന്നു. 

ആരോഗ്യപ്രശ്‌നമുള്ളവര്‍ ശരിയായ തയ്യാറെടുപ്പില്ലാതെ ഗര്‍ഭിണിയാവരുത്. അത് ആരോഗ്യമുള്ളകുഞ്ഞിന് ജന്മം നല്‍കാന്‍ ബുദ്ധിമുട്ടാവും. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവണം. പ്രമേഹ രോഗമുള്ളവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച ശേഷമേ ഗര്‍ഭിണിയാകാവൂ. പ്രമേഹരോഗികളില്‍ അംഗവൈകല്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ രോഗം, അപസ്മാരം, തൈറോയിഡ് രോഗങ്ങള്‍, മറ്റു പാരമ്പര്യ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ. ഗര്‍ഭിണിയാവുന്നതിന്റെ ഒരു മാസം മുന്‍പെങ്കിലും ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുമൂലം ചിലതരം അംഗവൈകല്യങ്ങള്‍ തടയാനാവും.

മാനസിക തയ്യാറെടുപ്പ്

മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. അച്ഛനും അമ്മയും ആവാനുള്ള മാനസിക പക്വത ഉണ്ടോ എന്ന് സ്വയം ചോദിക്കണം. സന്തോഷവും സമാധാനവും സ്‌നേഹവും പകര്‍ന്നുകൊടുക്കുന്ന അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാവുമോ? എങ്കില്‍മാത്രം മുന്നോട്ടു പോവുക. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സന്തോഷവും സമാധാനവുമുള്ളവരായിരിക്കണം.

പരിരക്ഷ

മാസമുറ തെറ്റുമ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് രണ്ട് ആഴ്ച വളര്‍ച്ചയായിട്ടുണ്ടാവും. മാസമുറ തെറ്റിയാല്‍ ഉടനെ ഡോക്ടറെ കാണുന്നതാണ് ഉത്തമം. പാരമ്പര്യ രോഗമുള്ളവര്‍, കുടുംബത്തില്‍ അംഗവൈകല്യങ്ങള്‍ ഉള്ളവര്‍ അക്കാര്യം ഡോക്ടറോട് തുറന്നുപറയണം. ഏതെങ്കിലും മരുന്നിന് അലര്‍ജിയുണ്ടെങ്കിലും മറച്ചുവെക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേപ്പറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 7 മാസം വരെ മാസത്തില്‍ ഒരിക്കലും അതിനുശേഷം രണ്ടാഴ്ചയിലൊരിക്കലും ഡോക്ടറെ കാണേണ്ടതാണ്. ആവശ്യമുള്ള വിറ്റാമിന്‍ ഗുളികകള്‍, അയേണ്‍, കാത്സ്യം ഗുളികകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കുകയും വേണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട ഘടകങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനം ശരിയായ ആഹാരരീതിയും അമ്മയുടെ മാനസിക അവസ്ഥ, ശരിയായ കുടുംബാന്തരീക്ഷം എന്നിവയാണ്.

ആഹാരക്രമം

ശരിയായ ഭക്ഷണക്രമം കുഞ്ഞിന്റെ കൃത്യമായ വളര്‍ച്ചയെ സഹായിക്കുന്നു. അമ്മ കഴിക്കുന്ന ആഹാരം രക്തത്തിലലിഞ്ഞ്, അതിലൂടെ ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ പോഷകം ലഭിക്കുന്നു.'പൊടി' വാങ്ങി കലക്കിക്കുടിച്ചാല്‍ മതി, ആരോഗ്യമുള്ള കുഞ്ഞുണ്ടാവും എന്ന പരസ്യവാചകത്തില്‍ മയങ്ങി, അതു മാത്രം കഴിക്കുന്ന അമ്മമാരും കുറവല്ല. വീട്ടില്‍ ലഭ്യമാവുന്ന ഊര്‍ജവും പോഷകവും നിറഞ്ഞ ആഹാരം കഴിക്കുന്നതാണ് ബുദ്ധി. ഇവയിലൂടെ ലഭിക്കുന്ന ഊര്‍ജവും പോഷകവും തീര്‍ച്ചയായും പരസ്യങ്ങളില്‍ കാണുന്ന ടിന്‍ഫുഡുകളില്‍ ഇല്ല. ചോറ്, പയറ്, കടല, പരിപ്പ്, മീന്‍, മുട്ട, പാല്‍, കൂവരക്, പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവയെല്ലാം പ്രധാനമാണ്. നിത്യേന മൂന്നോ നാലോ ഗ്ലാസ് പാല്‍ അല്ലെങ്കില്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കണം . അഞ്ചു മുതല്‍ പത്തു വരെ കപ്പ് പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരം ഏഴു പ്രാവശ്യമായി ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.  ധാരാളം മീന്‍ കഴിക്കുന്നവര്‍ക്ക് ഗര്‍ഭകാല പ്രയാസങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. 

മാസം തികയാതെയുള്ള പ്രസവം, തൂക്കം കുറഞ്ഞ കുഞ്ഞ് ഇവയെല്ലാം ധാരാളം മത്സ്യം കഴിക്കുന്നവരില്‍ കുറവാണ്. നിത്യേന കരിക്കിന്‍വെള്ളം കുടിച്ചാല്‍ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയെ അത് സഹായിക്കും. പരസ്യങ്ങളില്‍ കാണുന്ന നിറം പിടിപ്പിച്ച പാനീയങ്ങള്‍ കുടിക്കരുത്.

രാവിലെയുള്ള ഛര്‍ദി

ഇത് ആദ്യത്തെ മൂന്നു മാസം സാധാരണമാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടമാണ് ഈ സമയത്ത് നടക്കുന്നത്. ഹാനികരമായതൊന്നും ഗര്‍ഭസ്ഥശിശുവിന് ഏല്‍ക്കാതിരിക്കാനായി പ്രകൃതി ഒരുക്കുന്ന പ്രതിരോധമാര്‍ഗമാണ് ഛര്‍ദി. ഇത് ഒരു രോഗമല്ല. ഛര്‍ദിച്ചാല്‍ കുഴപ്പമാവും എന്ന് തെറ്റിദ്ധരിച്ച് അത് മാറ്റാനായി മരുന്ന് കഴിക്കുന്നതും, ഡ്രിപ്പ് എടുക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് ചില മുന്‍കരുതലുകള്‍ എടത്താല്‍ മാത്രം മതി. ഇഞ്ചിനീര് കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. തണുത്ത ആഹാരം, എരിവും മസാലയും കുറഞ്ഞ ആഹാരം, ഇഷ്ടം തോന്നുന്ന ആഹാരം എന്നിവ ഉപയോഗിച്ചാല്‍ ഓക്കാനവും ഛര്‍ദിയും നിയന്ത്രിക്കാനാവും.

സ്‌കാനിങ്

അഞ്ച് മാസത്തിനു മുന്‍പേ ചെയ്യുന്ന സ്‌കാനിങ്ങിലൂടെ അംഗവൈകല്യങ്ങള്‍ പലതും കണ്ടുപിടിക്കാനാവുന്നു. ഭൂണത്തിന്റെ വളര്‍ച്ച, അസാ ധാരണമായ ഗര്‍ഭാവസ്ഥ, ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ്, ശിശുവിനു ചുറ്റും ആവരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ്, ശിശുവിന്റെ ശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അനക്കത്തിന്റെയും അവസ്ഥ, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ സ്‌കാനിങ്ങിലൂടെ മനസ്സിലാക്കാം. മറ്റു പ്രശ്‌നങ്ങളില്ലാത്ത സാധാരണ ഗര്‍ഭിണികള്‍ക്ക് ഒന്നോ രണ്ടോ സ്‌കാന്‍ മാത്രം മതിയാവും. 140 സെന്റീമീറ്ററില്‍ കുറവു പൊക്കമുള്ളവര്‍, 40 കിലോയില്‍ താഴെ തൂക്കമുള്ളവര്‍, പ്രായം 18 വയസ്സിനു താഴെയും 35 വയസ്സിനു മുകളിലുള്ളവര്‍, മറ്റു ആരോഗ്യപ്രശ്‌നമുള്ളവര്‍, നേരത്തെ സിസേറിയന്‍ വഴി പ്രസവം നടന്നവര്‍, ആദ്യപ്രസവത്തില്‍ മാസം തികയാതെ പ്രസവിച്ചവര്‍, പ്രസവത്തില്‍ കുഞ്ഞു മരിച്ചവര്‍, മൂന്നില്‍ കൂടുതല്‍ പ്രസവിച്ചിട്ടുള്ളവര്‍, രണ്ടോ അതില്‍ കൂടുതല്‍ പ്രാവശ്യമോ അടുപ്പിച്ച് ഗര്‍ഭം അലസിപ്പോയിട്ടുള്ളവര്‍, വന്ധ്യതാ ചികിത്സയിലൂടെ ഗര്‍ഭിണിയായവര്‍ - ഇവര്‍ക്കെല്ലാം പ്രത്യേകമായി വിദഗ്ധചികിത്സ ആവശ്യമാണ്. ഗര്‍ഭിണികളിലുണ്ടാവുന്ന അപായസൂചനകള്‍ പ്രത്യേകം അറിയേണ്ടതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന രക്തസ്രാവം, കാല്‍പ്പാദങ്ങളില്‍ നീരു വന്ന് വീര്‍ക്കുക, മൂത്രത്തിന്റെ അളവ് കുറയുക, നീണ്ടുനില്‍ക്കുന്ന തലവേദന, വയറുവേദന, ഉറക്കക്കുറവ്, വെള്ളം പൊട്ടിപ്പോവുക, ഗര്‍ഭസ്ഥശിശുവിന്റെ അനക്കം കുറയുക എന്നിവ കണ്ടാല്‍ ഉടനെ വിദഗ്ധപരിശോധന തേടുക.

നടുവേദന

മിക്കവാറും എല്ലാ ഗര്‍ഭിണികളെയും നടുവേദന അലട്ടാറുണ്ട്. വളരെനേരം നിന്നോ ഇരുന്നോ ജോലിചെയ്യുന്നവര്‍, അമിത വണ്ണമുള്ളവര്‍, ശരിയായ വ്യായാമമില്ലാത്തവര്‍ എന്നിവരിലാണ് കൂടുതലായി ഇതു കണ്ടുവരുന്നത്. വേദനയുള്ള ഭാഗത്ത് ചെറിയ ചൂടുവെക്കുന്നത് വേദന കുറയാന്‍ സഹായിക്കും. ഇരിക്കുമ്പോള്‍ നടുവിന് താങ്ങ് നല്‍കാനായി ഉറപ്പുള്ള തലയണയോ മറ്റോ ഉപയോഗിക്കുക. കിടക്കുമ്പോള്‍ ചെരിഞ്ഞു കിടക്കണം. നടുവിന്റെ ഭാഗത്ത് ഒരു ബഡ് ഷീറ്റ് മടക്കിയോ തലയണയോ താങ്ങായി വെക്കുക. കാല്‍മുട്ടുകള്‍ മടക്കിവക്കുക എന്നിവ വേദനയകറ്റാന്‍ സഹായിക്കും. ഗര്‍ഭകാലത്തെ ഒരു പ്രത്യേകതയാണ് മലബന്ധം. ചെറു ചൂടുവെള്ളം കുടിക്കുക, നാരുകള്‍ നിറഞ്ഞ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രതിവിധി.

തൂക്കം കുറഞ്ഞാല്‍

ശിശുവിന്റെ ശാരീരിക, മാനസിക, ബുദ്ധിപരമായ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് തൂക്കക്കുറവ്. ജനനസമയത്ത്് കുഞ്ഞിന് 2.8 മുതല്‍ 3 കിലോ വരെ തൂക്കം വേണം. 2.5 കിലോക്കു താഴെയുള്ള കുഞ്ഞുങ്ങളെയാണ് വളര്‍ച്ച മുരടിച്ചതും തൂക്കം കുറഞ്ഞതുമായി കരുതുന്നത്. പ്രതിരോധശക്തി കുറഞ്ഞ ശിശുക്കള്‍ക്ക് പ്രസവശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലത്ത് തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ശരിയായി കിട്ടാതെവരുന്നു. ജന്നി വന്ന് സ്ഥിരമായ ബുദ്ധിമാന്ദ്യത്തിനുവരെ ഇടയായേക്കാം. ഗര്‍ഭകാലത്ത് പോഷകാഹാരക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവ ഉള്ളവരിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഗര്‍ഭകാലത്തെ മാനസിക സംഘര്‍ഷം, ചുറ്റുമുള്ള ശബ്ദകോലാഹലങ്ങള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലും ഭാവിയിലെ സ്വഭാവരൂപവത്കരണത്തിലും സുപ്രധാന പങ്ക് വഹിക്കുന്നു.

Thursday, 10 June 2021

The dyatlov pass incident.. ( മലയാളത്തിൽ )

വളരെയേറെ ദുരൂഹതകളും ഭീകരതയും നിറഞ്ഞ ഒരു നടന്നു സഭവം ആണു dyatlov pass incident.

9 റഷ്യൻ mountain hiker മാരുടെ ദാരുണ അന്ത്യത്തിന്റെ ചുരുൾ അഴിക്കാൻ റഷ്യൻ ശാസ്ത്രജ്ഞർക് ഇന്നു പോലും സാധിച്ചിട്ടില്ല.

1959 january 25 ന് റക്ഷ്യ യിലെ Ural polytechnic institute ലെ 9 പേരടങ്ങുന്ന ഗവേഷക സംഘം റഷ്യയിലെ Sverdlovsk Oblast ൽ നിന്നും 300km അകലെയുള്ള Otorten കുന്നിൽ എത്തിച്ചേരാൻ യാത്ര തിരിച്ചു. 

Grade2 hikers ആയ അവരെല്ലാം sub zero, tempurature ൽ പോലും hike ചെയ്യാൻ കെൽപ്പുള്ളവർ ആയിരുന്നു. 
പക്ഷെ feb 1ആം തീയതി ലക്ഷ്യസ്ഥാനത്തിനും 10km അകലെ Kholat Syakhl എന്ന കുന്നിൽ വെച്ച് അവർക്ക് വഴി തെറ്റി. 
അവർ ആ ചുരത്തിൽ രാത്രി tent കെട്ടി തമ്പടിച്ചു. 
പിന്നെ സംഭവിച്ചത് ആർക്കും അറിയില്ല. Feb 26 ആം തീയതി rescue team അവരുടെ tent ഉം മൃതദേഹങ്ങളും കണ്ടെടുക്കുമ്പോൾ തന്നെ ഒട്ടേറെ ദുരൂഹതകൾ ഉണ്ടായിരുന്നു.

■ 6 പേർ *hypothermia* (അതികഠിനമായ തണുപ്പിൽ ശരീരം സ്വയം തീ കത്തുകയാണെന്നു തോന്നുന്ന അവസ്ഥ )

■അവർക്കാർക്കും ശരീരത്തിൽ അടിവസ്ത്രങ്ങൾ അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല.
 വസ്ത്രങ്ങൾ ഉണ്ടായിരുന്ന 2 പേർ പോലും മറ്റുള്ളവരുടെ വസ്ത്രങ്ങൾ ആയിരുന്നു ധൃതിയിൽ അണിഞ്ഞിരുന്നത്.

■ 3 പേർ നെഞ്ചിൽ ശക്തമായ ഇടിയുടെ (വേഗത്തിൽ ഓടുന്ന കാർ ശക്തമായി നെഞ്ചിൽ ഇടിക്കുന്ന ഫലം ) ആഘാതത്തിൽ ആണ് മരിച്ചത്.
അതിലും ദുരൂഹതകൾ ഏറെ.

■ഒരാളുടെ തലയോട്ടിയും മറ്റു രണ്ടു പേരുടെ വാരിയെല്ലുകളും ഇടിയിൽ തകർന്നിരുന്നു.
ഒരു സ്ത്രീയുടെ മാത്രം നാക്കും ചെവിയും ചുണ്ടും അറുത്തു മാറ്റപ്പെട്ടിരുന്നു. 

അവർ 3 പേരുടെയും ആന്തരികാവയവങ്ങൾ putrefaction എന്ന അവസ്ഥ കാരണം juice ആയി പോയിരുന്നു (അതി ശക്തമായ റേഡിയേഷൻ ഏൽക്കുമ്പോൾ മാത്രമാണ് അങ്ങനെയൊരു അവസ്ഥയ്ക്ക് സാധ്യത )

പക്ഷെ അവരുടെ ആരുടേയും മൃതദേഹത്തിൽ ഒരു അക്രമത്തിന്റെ പാടുകളോ മുറിവുകളോ പുറമെ ഉണ്ടായിരുന്നില്ല.

■ അവരുടെ tent അകത്തുനിന്നും കുത്തിക്കീറി വെളിയിലേക്കു ഇറങ്ങിയ അവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

■ അവരുടെ 9 പേരുടെ അല്ലാതെ മറ്റൊരു മൃഗത്തിന്റെയോ, മനുഷ്യരുടെയോ, വാഹനത്തിന്റെയോ കാൽപാടുകളോ ടയർ പാടുകളോ ഒന്നുമുണ്ടായിരുന്നില്ല.

■ Avalanche ഉണ്ടായതിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

■ അവരുടെ ഡയറിയിലോ ക്യാമറ യിലോ സംശയാസ്പദമായി ഒന്നും ഉണ്ടായിരുന്നില്ല.

■ ഒരു military, para military operations ഉം, nuclear tests ഉം ആ കാലഘട്ടത്തിൽ അവിടെ നടന്നിട്ടില്ല.പിന്നെങ്ങനെ ആ 9 പേർ മരിച്ചു എന്നുള്ളത് ഇന്നും അവ്യക്തം.

നിഗൂഢതകൾക്കും ഭീതിക്കും ആക്കം കൂട്ടാൻ അവിടെ നടന്ന തുടരന്വേഷണങ്ങളിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് സാധിക്കും


1. റഷ്യയിലെ തന്നെ Grade 2 hiker മാരായ അവർ എന്ത് കണ്ടു ഭയന്നിട്ടാണ് camp അകത്തുനിന്നും കുത്തിക്കീറി വസ്ത്രം വസ്ത്രം പോലും ധരിക്കാതെ ഓടിയത്?

2. Minus zero തണുപ്പിൽ hiking gear ഇല്ലാതെ മരണം സുനിശ്ചിതമായ കാലാവസ്ഥയിൽ അറിഞ്ഞുകൊണ്ട് എന്തുകൊണ്ട് അവർ ഷൂ പോലും ധരിക്കാതെ ഓടി?

3. Hiking ഉപകരണങ്ങളും ആയുധങ്ങളും കൈവശം ഉണ്ടായിരുന്ന അവർ ഏതൊരു മൃഗത്തിനെയോ മനുഷ്യരെയോ കണ്ടിരുന്നെങ്കിലും ചെറുത്തുനില്പിനോ ആക്രമണത്തിനോ മുതിരുമായിരുന്നു. പക്ഷെ ഭയചകിതരായി ഓടി ഒളിക്കുന്ന സാഹചര്യം ആണ് ഉണ്ടായത്.

4. Tent അകത്തുനിന്നും തുറക്കുവാൻ പറ്റുമായിരുന്നിട്ട് കൂടി കുത്തികീറി വെളിയിലേക്കു ഓടാൻ ഇടയായ ഭീകരത എന്ത്?

5. മരിച്ച പലരും ഷൂ ഇടാതെയും വസ്ത്രങ്ങൾ മാറി ഉടുത്തു ഓടാനും ഇടയാക്കിയ മാനസിക വിഭ്രാന്തിക്ക് കാരണമെന്ത്?

6. മരിച്ച 3 പേരുടെ ശരീരത്തിൽ, പുറമേ ത്വക്കിൽ ഒരു പോറലോ ചതവോ ഇല്ലാതെ എങ്ങനെ വാരിയെല്ലും തലയോട്ടിയും ശക്തമായി fracture ആയി?

7. അതീവ റേഡിയേഷൻ ശരീരത്തിൽ ഏൽക്കുമ്പോൾ ആന്തരികാവയവങ്ങൾ അഴുകി juice ആകുന്ന putrefaction process ആ sub zero കാലാവസ്ഥയിൽ എങ്ങനെ ഉണ്ടായി??

8. ഒരു സ്ത്രീയുടെ മാത്രം നാക്കും ചുണ്ടും ചെവിയും മാത്രം എങ്ങനെ നഷ്ടമായി?

ഇന്നും അവരുടെ ദാരുണ ആന്ത്യവും അജ്ഞാതനായ കൊലയാളിയും ഒരു നിഗൂഢ രഹസ്യമായി അവശേഷിക്കുന്നു.

Tuesday, 8 June 2021

മദ്യത്തിൻറെ ഫിറ്റ് എത്രനേരം..?

മദ്യം ശരീരത്തിലെത്തുന്ന നിമിഷം മുതൽ അതിന്റെ പ്രവർത്തനം തുടങ്ങും. വളരെ ചെറിയ തന്മാത്രകളായതിനാൽ ദഹിപ്പിക്കേണ്ടതില്ല. ആമാശയത്തിലെത്തിയാൽ 20% അവിടന്നു തന്നെ രക്തത്തിലേയ്ക്ക് വലിച്ചെടുക്കും.ശേഷിക്കുന്നവ ചെറുകുടലിലെത്തുന്നു.80 % വും ഇവിടെനിന്നാണ് രക്തത്തിലേക്കെത്തുന്നത്.തുടർന്ന് പോർട്ടൽ വെയ്നിലൂടെ കരളിലേക്കും. കരളിലാണ് സംസ്കരണശാല. മദ്യം ശരീരത്തിനകത്ത് സംഭരിക്കാനാവില്ല.ഈതൈൽ ആൽക്കഹോൾ അഥവാ എത്തനോളെന്ന മദ്യത്തെ ആദ്യം അസറ്റാൽഡിഹൈഡ് ആക്കുന്നു. പിന്നീടിതിനെ അസറ്റിക് ആസിഡാക്കുന്നു. വീണ്ടും ഓക്സിഡേഷൻ എന്ന പ്രക്രിയയിലൂടെ വെള്ളവും കാർബൺ ഡൈ ഓക്സൈഡുമാക്കുന്നു. ഈ പറഞ്ഞ ഘട്ടത്തിലൂടെയാണ് 95% മദ്യവും നിർവീര്യമാക്കുന്നത്.

ഒരാൾ കഴിക്കുന്ന മുഴുവൻ മദ്യവും ഒറ്റയടിക്ക് ഓക്സീകരിക്കാൻ കരളിനാവില്ല. മണിക്കൂറിൽ ഒരു ഡ്രിങ്ക് മാത്രം. ശേഷിക്കുന്ന മദ്യം രക്തത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും. കൂടുതൽ മദ്യപിച്ചാൽ കൂടുതൽ നേരം ലഹരി വിട്ടുമാറാതെ നിൽക്കുന്നതും അതുകൊണ്ട് തന്നെ. 

മുകളിൽ പറഞ്ഞ അസറ്റാൽഡിഹൈഡ് മദ്യത്തേക്കാൾ അപകടകാരിയാണ്. മദ്യപിക്കുന്നവരിൽ സൈറ്റോകൈനുകളുടെ അളവ് കൂടും. ഇവ കരളിന് നാശം വിതക്കും.കൂടാതെ ഉപാപചയത്തെ തുടർന്നുണ്ടാകുന്ന ഫ്രീ റാഡിക്കലുകൾ ഏൽപ്പിക്കുന്ന പരിക്കുകൾ വേറേയും. ഇവയൊക്കെ എല്ലാ കോശങ്ങളുടെ നാശത്തിനും നീർവീക്കത്തിനും കാരണമാകുന്നവയാണ്. സംയോജിതകലകളടിത്ത് കരളിന് കട്ടി കൂട്ടുകയും കാര്യക്ഷമതയോടെ നടത്തിയ പ്രവർത്തനങ്ങളെയെല്ലാം മെല്ലെ മെല്ലെ ബാധിക്കുകയും ചെയ്യുന്നു.

മുന്നറിയിപ്പ്..

മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

Monday, 7 June 2021

UFO.. വിവരങ്ങൾ പുറത്തുവിടാൻ അമേരിക്ക തീരുമാനിച്ചു..

ഭൗതികശാസ്ത്രത്തിന്റെ നിയമാവലി കാറ്റിൽപറത്തി, ഞൊടിയിടയിൽ വന്ന്, അതേ വേഗത്തിൽ മറയുന്ന അജ്ഞാത ആകാശവസ്തുക്കളുടെ പിന്നാലെ പായണോ? 

യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതു ചെയ്തു കഴിഞ്ഞു. നാവികസേന പൈലറ്റുമാർ ഈയിടെ കണ്ടതുൾപ്പെടെ പറക്കുംതളിക സമാന വസ്തുക്കളെക്കുറിച്ച് (അൺഐഡെന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട് – യുഎഫ്‌ഒ) യുഎസ് എന്തെല്ലാം ഇതുവരെ മനസ്സിലാക്കിയിട്ടുണ്ടോ, അതെല്ലാം ഈ മാസം പുറത്തുവിടുകയാണ്. ശാസ്ത്രകഥകളുടെയും സിനിമകളുടെയും ഒരു വിഭാഗം ഗവേഷകരുടെയും മാത്രം നിഗൂഢപ്രമേയമായിരുന്ന പറക്കുംതളികകൾ പുതിയ റിപ്പോർട്ടോടെ മുഖ്യധാരാ ചർച്ചകളി‍ലേക്കു പറന്നിറങ്ങും. 

അമേരിക്കൻ പൈലറ്റുമാർ പലവട്ടം കണ്ട അജ്ഞാതവസ്തുക്കൾ ഭൂമി സന്ദർശിക്കുന്ന അന്യഗ്രഹജീവികളുടെതായിരിക്കില്ല എന്നാണ് നാസ മേധാവിയും മുൻ ബഹിരാകാശസഞ്ചാരിയുമായ ബിൽ നെൽസന്റെ വിശ്വാസം. എന്നാൽ, അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം, മറ്റെന്ത് എന്ന ചോദ്യത്തിനും നാസയ്ക്ക് ഉത്തരം ലഭിച്ചിട്ടില്ല. ‘എന്തായാലും മായക്കാഴ്ച അല്ല’– നെൽസൻ പറഞ്ഞു. 

കോൺഗ്രസ് ആശങ്ക 

അജ്ഞാത വസ്തുക്കളെക്കുറിച്ചു പഠനം നടത്തി വിശദറിപ്പോർട്ട് പുറത്തുവിടാൻ ഇന്റലിജൻസ് മേധാവിയോട് യുഎസ് കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. അന്യഗ്രഹജീവികൾ വന്ന പറക്കുംതളികകൾക്കു പിന്നിൽ മറ്റൊരു രാജ്യത്തിന്റെ കരങ്ങളുണ്ടോയെന്ന ആശങ്കയാണ് കോൺഗ്രസ് പങ്കുവച്ചിരുന്നത്. 

ചുരുളഴിയാത്ത നിഗൂഢതകൾ

പൈലറ്റുമാർ കണ്ട പറക്കുംതളികക്കാഴ്ചകളിലൊന്ന് 2004 ലേതാണ്. 2015 ൽ യുദ്ധവിമാനത്തിലെ പൈലറ്റുമാർ കണ്ട വൃത്താകൃതിയിലുള്ള ആകാശവസ്തുവിനെക്കുറിച്ചും പിന്നീടു വിവരമൊന്നുമില്ല. ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കു പിന്നാലെ പായുന്നവർ ‘പറക്കുംതളിക ഗവേഷണം’ ഏറ്റുപിടിക്കുമോയെന്ന ആശങ്കയുണ്ടെന്നു നാസ പ്രസ് സെക്രട്ടറി ജാക്കി മക്ഗിനസ് പറയുന്നു.

Saturday, 5 June 2021

പറക്കും തളികകളുടെ ലോകം..

ഏറെ വിസ്മയകരമായ ഒന്നാണ് പറക്കും തളിക. പറക്കും തളികയെന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു നിര്‍വചനം കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ പറക്കും തളികകളെ കുറിച്ച് മനുഷ്യര്‍ കേട്ടിരുന്നു എന്നാണ് അറിയുന്നത്. ഏതാണ്ട് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഹുവാന്‍ പ്രദേശങ്ങളിലെയും മറ്റും രചനകളില്‍ പറക്കും തളികകള്‍ക്ക് സമാനമായ ആകാശയാനങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യര്‍ കൊത്തിവെച്ചിട്ടുണ്ട്.

എ ഡി നാലാം നൂറ്റാണ്ടിലും മറ്റും ഇറ്റലിക്കാര്‍ ഇത്തരം ആകാശയാനങ്ങളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഇത്തരം വാഹനങ്ങള്‍ കണ്ടതായി രേഖപ്പെടുത്തുന്നു.
ഇതോടെ തന്നെ അന്യഗ്രഹജീവികളും പറക്കും തളികകളും വെറും കെട്ടുകഥയല്ലെന്നതിന് തെളിവായി. ഇതോടെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടതായി കഥകളും കേട്ടുതുടങ്ങി. 

പലതും അവതരിപ്പിക്കപ്പെട്ടത് ചിത്രങ്ങളുടെ ശാസ്ത്രീയ പിന്‍ബലത്തോടെയാണ്.
ഒന്നിലേറെ പേര്‍ ഒരേസമയം പറക്കും തളികകളെ കണ്ടതായും കഥകള്‍ വന്നു. സോസര്‍ ആകൃതിയിലുള്ള ഈ ആകാശയാനങ്ങളുടെ യാഥാര്‍ത്ഥ്യമറിയാനായി ചിലര്‍ വര്‍ഷങ്ങളോളം ചിലവഴിച്ചു.
ഒരുകാലത്ത് ചൊവ്വ തുടങ്ങിയ അന്യഗ്രഹങ്ങളില്‍ മനുഷ്യന് തുല്യരായ ജീവികള്‍ ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ലോകം വിശ്വസിച്ചത്. ചൊവ്വയിലുള്ള ആളുകള്‍ ഭൂമിയിലിറങ്ങിവന്ന് മനുഷ്യരോട് സംസാരിച്ചെന്നു വരെ ആളുകള്‍ അന്ന് പറഞ്ഞിരുന്നു. തളികയില്‍ ഭൂമിയില്‍ വന്നിറങ്ങിയ അന്യഗ്രഹ ജീവികളെ വിവരിച്ചത് പലരും പലതരത്തിലായിരുന്നു.

 ചിലരുടെ അനുഭവങ്ങള്‍ പറയാം.

1952 സെപ്റ്റംബര്‍ 12 ന് വെസ്റ്റ് വെര്‍ജീനിയയിലെ ഒരു ഗ്രാമത്തില്‍ എട്ടുപേരടങ്ങുന്ന ഒരു സംഘം ഒരു അത്ഭുത കാഴ്ച കണ്ടു. രാത്രി ചുവന്ന വെളിച്ചം താഴ്ന്നു വരുന്നു. അതെന്തെന്നറിയാന്‍ സംഘം അവിടേക്കു ചെന്നു. അവിടെ രണ്ട് വലിയ കണ്ണുകള്‍. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി ടോര്‍ച്ച് തെളിയിച്ചപ്പോള്‍ മൂന്ന് മീറ്റര്‍ ഉയരമുള്ള ഒരു രൂപം കണ്ടു. കുറച്ചകലെയായി ചുവന്ന വെളിച്ചവുമായി താഴെയിറങ്ങിയ വാഹനവും. ആ രൂപം ആളുകളെ കണ്ട് അടുത്തേക്ക് വന്നപ്പോള്‍ എല്ലാവരും ജീവനും കൊണ്ടോടി. വിവരമറിഞ്ഞ് പോലീസെത്തി ആ പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും പറക്കും തളിക പോയിട്ട് ഒരു തളിക പോലും കാണാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ആ വാഹനം ഇറങ്ങിയതിന്റെ അടയാളം വ്യക്തമായി കാണാന്‍ കഴിഞ്ഞു.

1955 ല്‍ അമേരിക്കയിലെ കെന്റക്കിലും സമാനമായ സംഭവം നടന്നു. ഒരാള്‍ കിണറില്‍ നിന്നും വെള്ളം എടുക്കുകയായിരുന്നു. അപ്പോഴാണ് ആകാശത്തു നിന്നും വെളിച്ചമുള്ള ഒരു വസ്തു താഴേക്ക് വന്നിറങ്ങുന്നത് കണ്ടത്. ആ വാഹനത്തില്‍ നിന്നിറങ്ങിയ ജീവി ആ വീടിനടുത്തേക്ക് ചെന്നു. ഇതുകണ്ട വീട്ടുകാര്‍ തോക്കെടുത്ത് വെടിവെച്ചപ്പോഴേക്കും അത് രക്ഷപ്പെട്ടു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി നോക്കുമ്പോള്‍ പ്രകാശമുള്ള ഒരു വാഹനം പറന്നു പോകുന്നതാണ് കണ്ടത്. ഇങ്ങനെ നിരവധി കഥകള്‍ പറക്കും തളികയെ ചുറ്റിപ്പറ്റിയുണ്ട്.
പറക്കും തളികാ ചിത്രങ്ങളില്‍ ഒട്ടേറെയെണ്ണം കൃത്യമായി രൂപകല്‍പ്പന നടത്തി ഉണ്ടാക്കിയെടുത്തവയാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ചിലതെങ്കിലും വിശ്വസിനീയമാണെന്ന് അഭിപ്രായമുണ്ട്. 

പറക്കും തളികയുടെ കഥയിലെ ആദ്യത്തെ രക്തസാക്ഷി മെല്‍ബണിലെ വ്യോമപരിശീലകനാണെന്നാണ് പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊറാബിന്‍ എയര്‍പോട്ടില്‍ 1978 ഒക്ടോബര്‍ 21 ന് രാത്രി ഏഴ് മണിക്ക് തന്റെ കൊച്ചു വിമാനത്തില്‍ പറന്നു പൊങ്ങിയ ഫ്രെഡറികിനെ പിന്നീട് ആരും കണ്ടിട്ടില്ല. വിമാനം പൊന്തി ഒരു മണിക്കൂറിന് ശേഷം എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ ടവറിലേക്ക് തന്റെ നേര്‍ക്ക് ഒരു കൂറ്റന്‍ വിചിത്ര വാഹനം പറന്നു വരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം പറഞ്ഞതുപോലൊരു വാഹനം ഭൂമിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയിട്ടില്ല എന്ന് കണ്‍ട്രോള്‍ ടവറിലുള്ളവര്‍ക്ക് ഉറപ്പായി രുന്നു. പിന്നെ ഈ അത്ഭുത വാഹനം എവിടെ നിന്നു വന്നു. എന്തായാലും ഫ്രെഡറികിനേയും അദ്ദേഹത്തിന്റെ വിമാനത്തെയും പിന്നീടാരും കണ്ടിട്ടില്ല..