Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 8 June 2021

മദ്യത്തിൻറെ ഫിറ്റ് എത്രനേരം..?

മദ്യം ശരീരത്തിലെത്തുന്ന നിമിഷം മുതൽ അതിന്റെ പ്രവർത്തനം തുടങ്ങും. വളരെ ചെറിയ തന്മാത്രകളായതിനാൽ ദഹിപ്പിക്കേണ്ടതില്ല. ആമാശയത്തിലെത്തിയാൽ 20% അവിടന്നു തന്നെ രക്തത്തിലേയ്ക്ക് വലിച്ചെടുക്കും.ശേഷിക്കുന്നവ ചെറുകുടലിലെത്തുന്നു.80 % വും ഇവിടെനിന്നാണ് രക്തത്തിലേക്കെത്തുന്നത്.തുടർന്ന് പോർട്ടൽ വെയ്നിലൂടെ കരളിലേക്കും. കരളിലാണ് സംസ്കരണശാല. മദ്യം ശരീരത്തിനകത്ത് സംഭരിക്കാനാവില്ല.ഈതൈൽ ആൽക്കഹോൾ അഥവാ എത്തനോളെന്ന മദ്യത്തെ ആദ്യം അസറ്റാൽഡിഹൈഡ് ആക്കുന്നു. പിന്നീടിതിനെ അസറ്റിക് ആസിഡാക്കുന്നു. വീണ്ടും ഓക്സിഡേഷൻ എന്ന പ്രക്രിയയിലൂടെ വെള്ളവും കാർബൺ ഡൈ ഓക്സൈഡുമാക്കുന്നു. ഈ പറഞ്ഞ ഘട്ടത്തിലൂടെയാണ് 95% മദ്യവും നിർവീര്യമാക്കുന്നത്.

ഒരാൾ കഴിക്കുന്ന മുഴുവൻ മദ്യവും ഒറ്റയടിക്ക് ഓക്സീകരിക്കാൻ കരളിനാവില്ല. മണിക്കൂറിൽ ഒരു ഡ്രിങ്ക് മാത്രം. ശേഷിക്കുന്ന മദ്യം രക്തത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും. കൂടുതൽ മദ്യപിച്ചാൽ കൂടുതൽ നേരം ലഹരി വിട്ടുമാറാതെ നിൽക്കുന്നതും അതുകൊണ്ട് തന്നെ. 

മുകളിൽ പറഞ്ഞ അസറ്റാൽഡിഹൈഡ് മദ്യത്തേക്കാൾ അപകടകാരിയാണ്. മദ്യപിക്കുന്നവരിൽ സൈറ്റോകൈനുകളുടെ അളവ് കൂടും. ഇവ കരളിന് നാശം വിതക്കും.കൂടാതെ ഉപാപചയത്തെ തുടർന്നുണ്ടാകുന്ന ഫ്രീ റാഡിക്കലുകൾ ഏൽപ്പിക്കുന്ന പരിക്കുകൾ വേറേയും. ഇവയൊക്കെ എല്ലാ കോശങ്ങളുടെ നാശത്തിനും നീർവീക്കത്തിനും കാരണമാകുന്നവയാണ്. സംയോജിതകലകളടിത്ത് കരളിന് കട്ടി കൂട്ടുകയും കാര്യക്ഷമതയോടെ നടത്തിയ പ്രവർത്തനങ്ങളെയെല്ലാം മെല്ലെ മെല്ലെ ബാധിക്കുകയും ചെയ്യുന്നു.

മുന്നറിയിപ്പ്..

മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

No comments:

Post a Comment