Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 26 July 2021

എൻ വായിറ്റേ നെറ്റ് ദ്വീപ്.. ഒരു നിഗൂഢത..

ശാസ്ത്രത്തിനും സാങ്കേതികവിദ്യകൾക്കും പിടികൊടുക്കാത്ത എൻ വായിറ്റേ നെറ്റ് ദ്വീപ്....!!!

നിന്ന നിൽപ്പിൽ ആളുകളെ കാണാതാവുന്നു ശാസ്ത്രത്തിനും സാങ്കേതികവിദ്യകൾക്കും പിടികൊടുക്കാത്ത എൻ വായിറ്റേ നെറ്റ് എന്ന ദ്വീപിനെ കുറിച്ചാണ് സൂചീപ്പിച്ചത് കെനിയയിലെ ടെർക്കാനതടകത്തിലെ അനേകം ദ്വീപുകളിലൊന്നയ എൻ വായ്റ്റേ നെറ്റിനെ ചുറ്റിപറ്റി ഉള്ളത് ' ഒരിക്കൽ ആദ്വീപിൽ എത്തിയവർക്കു പിന്നെയൊരു തിരിച്ചു പോക്കില്ല' എൻ വായ്റ്റേ നെറ്റെ ന്ന എന്ന വാക്കിന്റെ അർത്ഥം ഇനിയൊരു മടങ്ങിപോക്കില്ല എന്നാണ്...

ദ്വീപിന് ന്റെ ദുരുഹത കാരണം സമീപ പ്രദേശങ്ങളിലെ ഗോത്രങ്ങൾ നൽകിയിരിക്കുന്ന അർത്ഥവത്തായ പേര്.ഈ ആധുനിക കാലഘട്ടത്തിലും ആദ്വീപിനെക്കുറിച്ചുള്ള 'ദൂരുഹതകൾക്ക് അവസാനമായിട്ടില്ല കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഇ3 ദ്വീപിലേക്ക് സമീപ ദ്വീപുനിവാസികൾ പോലും പോകാൻ തയാറല്ല. ശാപം പിടിച്ച ദ്വീപാണിതെന്നാണ് അവരുടെ വിശ്വാസം വ്യക്തമായ തെളിവുകളും സാക്ഷ്യങ്ങളും അവരുടെ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

എൽ മോലോ ഗോത്ര വിഭാഗക്കാരെ പറ്റി പഠിക്കാൻ 1935-ലാണ് വിവിയൻ ഫ്യു ക്സ് - എന്ന ബ്രിട്ടിഷ് പര്യവേക്ഷകൻ ടെർക്കാന'തട്ടം കത്തിനു ചുറ്റുമുള്ള ദ്വീപുകളിലെത്തുന്നത് മാസങ്ങളോളം നീളുന്നതായിരുന്നു പഠനം എല്ലാ ദ്വീപുകളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എൻ വായ്റ്റേനെറ്റിലേക്കും ഫ്യൂ ക് സ് തന്റെ രണ്ട് സഹപ്രവർത്തകരെ പറഞ്ഞയച്ചു മാർട്ടിൻ ഷെഫ്ലിസും ബിൽഡേ സണും' എല്ലാ ദിവസവും വൈകിയിട്ട് ദ്വീപിൽ നിന്ന് തീ കത്തിച്ചായിരുന്നു എല്ലാം ഭംഗിയായി നടക്കുന്നു എന്നതിന്റെ അടയാളം ഇരുവരും ഫ്യൂക്സിനു നൽകിയിരുന്നത്...

 എതാനും ആഴ്ച കഴിഞ്ഞു ഒരു നാൾ തീ അയാളം കാണാതായി അതോടെ പര്യവേക്ഷണ സംഘത്തിലെ ഏതാനും പേരെ ഫ്യൂക്‌സ് ദ്വീപിലേക്കയച്ചു അപ്പോഴും ഗോത്ര വിഭാഗക്കാരിൽ ആരും അങ്ങേ,ട്ട് പോകൻ തയാറായില്ല - ചെറുവിമാനം ഉപയോഗിച്ച് പോലും ദ്വീപിൽ അന്വേഷണം നടത്തിയിട്ടും ഷെഫ്ലിസിന്റെയും ഡേസണിന്റെയും പൊടിപോലും കണ്ടു പിടിക്കാനായില്ല.. മാത്രവുമല്ല രണ്ടു പേർ അവിടെ താമസിച്ചിരുന്നതിന്റേതായ യാതെരു തെളിവുകളും അവിടെയുണ്ടായിരുന്നില്ല.

എൻ വായ്റ്റേ നെറ്റ് ദ്വീപിനെ പറ്റി ആദ്യമായി പോലീസിൽ രേഖപ്പെടുത്തുന്ന പരാതിയും അതായിരുന്നു
അതാദ്യമായിട്ടായിരുന്നില്ല ആ ദ്വീപിലെത്തുന്നവരെ കാണാതാകുന്നതെന്ന സത്യം പിന്നീടാണദ്ദേഹം അറിയുന്നത്.. വർഷങ്ങൾക്ക് മുൻപേ എൻ വായ്റ്റേ നെറ്റ് ദ്വീപുവാസികളെ മുഴുവൻ ഒറ്റയടിക്ക് കാണതായ സംഭവമുണ്ടായിട്ടുണ്ട് അതിനു ശേഷം ആദ്വീപിലേക്ക് മനുഷ്യരാരും പോകാറില്ല..

ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു എൻ വായ്റ്റേ നെറ്റിലേത് അതിനാൽ തന്നെ അവിടേക്ക് ആദ്യമായെത്തിയ ഗോത്ര വിഭാഗക്കാർ താമസവും കൃഷിയുമെല്ലാമായി സുഖജീവിതമായിരുന്നു എന്നാൽ മറ്റു മൃഗങ്ങളെയോ -പക്ഷികളെ യോദ്വീപിൽ - കാണാത്തതിൽ അവർക്ക് ആശങ്കയുണ്ടായിരുന്നു' മാത്രവുമല്ല തിളങ്ങുന്ന മരതകപ്പച്ചനിറത്തിലായിരുന്നു അവിടത്തെസസ്യജാലങ്ങൾ' തവിട്ടു നിറത്തിലുള്ള പാറക്കുട്ടങ്ങ ളാകട്ടെ പോളിഷ് ചെയ്തതുപോലെ മിനുസമുള്ളതും ' ദ്വീപിന്റെ ഒരു പ്രത്യേകഭാഗത്തേക്ക് മനുഷ്യർക്ക് കടന്നു ചെല്ലാൻ പോലും പറ്റില്ല..

മരങ്ങളുടെ ശാഖകൾ പരസ്പരം കെട്ടിപ്പിണഞ്ഞ് കരിങ്കല്ലിനേക്കാൾ കരുത്തുറ്റ പ്രകൃതിദത്ത മതിലുകളായിരുന്നു അവിടെ തീർത്തിരുന്നത് ' ദ്വീപുവാസികൾ പലപ്പോഴും ചുറ്റുമുള്ള ഗോത്രങ്ങളിലെ ബന്ധുക്കളെ കാണാനായി എത്തുന്നതും പതിവായിരുന്നു അവരുമെത്തു കച്ചവടവും നടത്തിപ്പോന്നു എന്നാൽ ദ്വീപിൽ പലപ്പേഴും ദുരുഹതകൾ നിറഞ്ഞു നിന്നിരുന്നു..

രാത്രികാലങ്ങളിൽ ചിലപ്പോൾ പുക പോലുള്ള ചില രൂപങ്ങൾ വീടുകൾക്ക് മുന്നിൽ വരും' മനുഷ്യന്റെ രൂപമായിരിക്കും അവയ്ക്ക് ' ദ്വീപിൽ പലയിടത്തും അവയെ കാണുന്നതും പതിവായി ഈ പുക മനുഷ്യരെ തൊടുന്നവർ പെട്ടെന്ന് അതിനൊപ്പം അന്തരീക്ഷത്തിൽ അലിഞ്ഞിലാതാക്കുമെന്നു വരെയായി കഥകൾ
പതിയെ പതിയെ മറ്റു ദ്വീപുകളിൽ നിന്ന് എൻ വായ്റ്റേനെറ്റിലേക്കുള്ള ഗോത്രനിവാസികളുടെ വരവും കുറഞ്ഞു അതിന് കാരണവുമുണ്ട്..

അകാല മരണങ്ങൾ അവിടെ ഏറിത്തുടങ്ങിയിരുന്നു 'ചെറിയൊരു മരക്കുറ്റിയിൽ നിന്നേൽക്കുന്ന പോറലുകൾ പോലും വലിയ മുറിവായി മാറുന്ന അവസ്ഥ 'പലർക്കും അംഗവൈകല്യം സംഭവിച്ചു ശുദ്ധമായ മത്സ്യത്തിൽ നിന്നു പോലും വിഷബാധ ഏൽക്കുന്നു ശരീരത്തിൽ ചെറു മുറിവുണ്ടായാൽ അണുബാധയേറ്റ് മരണം ഉറപ്പ്.

നല്ല പോലെ നീന്തലറിയാവുന്ന ദീപ നിവാസികളുടെ മൃതശരീരം തടാകത്തിൽ തുടരെ പ്രത്യക്ഷപ്പെടാൻ കൂടി തുടങ്ങിയതോടെ ഒരിക്കൽ സ്വർഗ്ഗമായിരുന്ന എൻ വായ്റ്റേ നെറ്റ് ദ്വീപ് ശാപഭൂമിയെന്ന് കുപ്രസിദ്ധി നേടി. മാത്രവുമല്ല രാത്രി കാലങ്ങളിൽ മനുഷ്യനോ മൃഗമോ എന്ന് തിരിച്ചറിയനാവത്ത രീതിയിലുള്ള അലറിക്കരച്ചിലുകളും ദ്വീപിൽ നിന്ന് പതിവായി കേട്ട് തുടങ്ങി..

എൻ വായ്റ്റേ നെറ്റിലുള്ള എതെങ്കിലും ഒരാളെ പരിസര ദ്വീപുകളി ല്ലുള്ളവർകണ്ടിട്ടു തന്നെ ദിവസങ്ങളേറെയായെന്ന അവസ്ഥയെത്തി.. അതോടെയാണ് ഒരു ചങ്ങാടത്തിലേറി എതാനും പേർ ദ്വീപിലെത്തിയത് പക്ഷേകണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും ഉപേക്ഷിക്കപ്പെട്ട വീടുകൾ '

തീ അണഞ്ഞുപോയ വിറകു കൂനകൾക്കു സമീപം ചീഞ്ഞളിഞ്ഞു കിടക്കുന്ന മത്സ്യങ്ങൾ 'തൊഴിൽ ഉപകരണങ്ങളെല്ലാം വീട്ടിൽ ഒരു മൂലയ്ക്ക് ഭംഗിയായി ചാരി വച്ചിരിക്കുന്നു തികച്ചും ശാന്തമായ അന്തരീക്ഷം പക്ഷേഒരൊറ്റ മനുഷ്യൻ പോലുമില്ലാനിന്ന നില്പിപ്പിൽ എല്ലാവരും അപ്രത്യക്ഷമായ അവസ്ഥ 'ജീവനും കൊണ്ട് തിരികെ പായുകായായിരുന്നു അന്വേഷിച്ചെത്തിയവർ..

അന്യഗ്രഹ ജീവികളാണ് ഈ ദ്വീപിലെ വില്ലന്മരെന്നും പിന്നീട് കഥകൾ പരന്നു പക്ഷേ ഇത്രയേറെ വർഷങ്ങളായിട്ടും ഒരാളുപോലും പിന്നീട് ദ്വീപിലേക്ക് കടന്നിട്ടില്ല'' ഇന്ന് ഇന്റെർനെറ്റിൽ പോലും ആകെ ലഭ്യമായിട്ടുള്ളത് ചില ആകാശ ദൃശ്യങ്ങൾ മാത്രം....

 എന്നാൽ അതു കൊണ്ടും തീർന്നില്ല ശാപം ഒരു സമയത്ത് എൻവയ്റ്റേ നെറ്റിനു ചുറ്റുമുള്ള ദ്വീപുകളിൽ ജനിക്കുന്ന കുട്ടികൾക്ക് വിചിത്രമായ ഒരു രോഗം പിടിക്കപ്പെട്ടു പലരും ജനിച്ചയുടനെ ശ്വാസം കിട്ടാതെ മരിക്കാൻ തുടങ്ങി മാത്രവുമല്ല, എതാനും സമയം കഴിയുന്നതോെ കുട്ടികളുടെ ശരീരത്തിലെ ജലാംശമില്ലതായി മമ്മികളെപ്പോലെയാകുന്ന അവസ്ഥ തണുത്ത കാലാവസ്ഥയിൽ പോലും പീന്നീട്  ഈ വിഭാഗം മാറ്റെരിടത്തേക്ക് പലായനം ചെയ്യുകയാണ് ഉണ്ടായത് -എൻ വായ്റ്റേറ്റിനെ ചുറ്റിപറ്റിയുള്ള ദുരുഹതകൾ - ഇപ്പോഴും നിലനില്ക്കുന്നു ഉത്തരം കിട്ടാതെ..

1 comment:

  1. It's horrific truth. Thank you for sharing

    ReplyDelete