Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 2 July 2021

Spy Princess..

1944 SEPTEMBER 11 പുലർച്ചെ ജർമനിയിലെ നാസി Dachau Concentration Camp ൽ നാല് പേരെ നിരത്തി നിർത്തിയിരിക്കുന്നു അതിൽ മുപ്പത്‌ വയസുമാത്രം പ്രായമുള്ള സുന്ദരിയായ ഒരു പെൺകൊടിയും ഉണ്ടായിരുന്നു പുലർച്ചെ വരെ Wilhelm Ruppert ന്റെ കാമകേളികൾക്ക് ഇരയായിരുന്നു അവർ . പെട്ടന്ന് അവരുടെ തലക്ക് പിന്നിലായി ഒരു വെടിയുണ്ട പാഞ്ഞു കയറി ലിബെർടി എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് അവൾ ഈ ലോകം വിട്ടുപോയി.അവർ ആരായിരുന്നന്നോ..?

ബ്രിട്ടീഷുകാരെ വിറപ്പിച്ച് ഒടുവിൽ 1799 MAY 4 ശ്രീരംഗപട്ടണത്ത്‌ വെച്ച് ബ്രിട്ടീഷുകാരുടെ വെടിയേറ്റ്‌ കൊല്ലപെട്ട ടിപ്പു സുൽത്താന്റെ കൊച്ചു മകൾ. 

ജൂതരെ വേട്ടയാടുന്ന നാസികൾ എന്തിനു ഒരു മുസ്ലിം സ്ത്രീയെ വധശിക്ഷക്ക്‌ വിധിച്ചു എന്ന് അറിയണമെങ്കിൽ കുറച്ച് പിന്നോട്ട് ഒന്നു പോകണം1914 പ്രശസ്ത സൂഫി സംഗീതഞ്ജനായ ഹസ്രത്ത്‌ വിലായത്ത് ഖാന്റെ മകളായി 1914 ൽ സെന്റ്‌ പീറ്റേഴ്സ് ബർഗിൽ നൂറുന്നിസ ഹിനായത്‌ ജനിച്ചു 1914 ൽ ഹിനായത്ത് ഖാർ കുടുബത്തോടോപ്പം റഷ്യയിൽ നിന്നും ലണ്ടനിലേക്ക് കുടിയേറി പഠനത്തിനു ശേഷം women auxilary force ൽ ചേർന്ന് നാസികൾകെതിരെ പൊരുതാൻ നൂർ ഹിനായത്‌ ഖാനും സഹോദരനും തീരുമാനിച്ചു . ട്രെയിനിങ്ങിനു ശേഷം SOE [ SPECIAL OPERATION EXECUTIVE ] ൽ F സെക്ഷൻ ഏജന്റ് ആയി ഇനായത്ത് ഖാൻ നിയമിതയായി മെഡിക്കൽ എന്ന കോഡിൽ അവർ WIRELESS RADIO OPERATOR ജോലി ഏറ്റെടുക്കുകയുംചെയ്തു.

 മെഡിക്കൽ സംഘമായി എത്തിചേർന്ന ഇവർ നാസികളുടെ പല രഹസ്യ വിവരങ്ങളും ചോർത്തി ബ്രിട്ടനിലെക്കും ഫ്രാൻസിലേക്കും വിവരങ്ങൾ കൈമാറുകയും ചെയ്തു.ഇതേ സമയം മറ്റൊരു ചാരസംഘം ഗസ്ടപ്പോകളുടെ പിടിയിലായി ഈ സമയം F SECTION HEAD ആയ Maurice Buckmaster, ഹിനായത്‌ അടക്കമുള്ളവരെ തിരിച്ചു ലണ്ടനിൽ വരാൻ നിർബ്ബന്ധിച്ചെങ്കിലും ഹിനായത്ത് അതിനു കൂട്ടാകിയില്ല.  വലിയൊരു ചാര വലയത്തെ ബന്ധിപ്പിച്ച് റേഡിയോ ഓപ്പറേറ്റർ ആയി ഇനായത്ത് നിലകൊണ്ടു അതെ സമയം ഇനായത്തിനെ പിന്തുടർന്ന് കൊണ്ട് നാസി രഹസ്യാനേഷണ വിഭാഗവും ഉണ്ടായിരുന്നു ഇരുപത് മിനുട്ടിൽ കൂടുതൽ സമയം ഒരിടത്ത്‌ റേഡിയോ ഓപ്പറേറ്റ്‌ ചെയ്യാതെ അവൾ സ്ഥലങ്ങൾ മാറികൊണ്ടിരുന്നു ഒടുവിൽ ഗെസ്ടപ്പോകളുടെ പിടിയിൽ അവൾ വീണു.

 1944 ൽ അവളെ Dachau Concentration Camp ൽ എത്തികുകയും വെടിവച്ച് കൊല്ലുകയും ആ സമയം വരെ ഒരു രഹസ്യവും അവളിൽ നിന്ന് മനസിലാക്കാൻ ഗെസ്ടപ്പോകൾക്ക്‌ കഴിഞ്ഞ്ഞ്ഞില്ല അവളുടെ കുട്ടികാലത്തെ കുറിച്ചുള്ള വിവരങ്ങളല്ലാതെ. അറസ്റ്റ്‌ ചെയ്ത് നാസി രഹസ്യാനേഷണ വിഭാഗത്തിന്റെ ഓഫീസിൽ വെച്ച് കുളിക്കണം എന്ന് പറഞ്ഞു ബാത്ത്റൂമിൽ കയറിയ ഹിനായത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. അവളെ കൊല്ലാൻ വിധിക്കുകയും പീഡിപ്പിക്കുകയും ചെയ്ത SS OFICER Wilhelm Ruppert നെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്ക തൂക്കികൊല്ലുകയും ചെയ്തു.  ബ്രിട്ടൻ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിം വനിതയുടെ പ്രതിമ സ്ഥാപിക്കപെട്ടതും നൂർ ഇനായത്ത് ഖാന്റെ ആയിരുന്നു.

 2011ൽ SPY PRINCESS എന്നപേരിൽ അവളുടെ ജീവിതകഥ ശർബാനി ബസു പുസ്തകമാക്കി ഇറക്കിയിട്ടുണ്ട് BBC ENEMY OF THE REICH : THE NOOR INAYATH KHANS STORY എന്ന പേരിൽ ഒരു DOCUMENTRY CINEMA നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് പറയുന്നത് നേരാ ബ്രിട്ടീഷുകാരോട് പോരാടി മരിച്ച ഒരു രാജാവിന്റെ കൊച്ചുമകൾ അതെ ബ്രിട്ടനും സഖ്യ ക്ഷികൾക്കും വേണ്ടി ചാരപ്രവർത്തനം നടത്തി ധീര രക്ഷസാക്ഷിയായി.

No comments:

Post a Comment