Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 6 December 2022

പട്ടിയുണ്ട് സൂക്ഷിക്കുക..


നിങ്ങള്‍ക്ക് ഒരു വളര്‍ത്തു മൃഗമുണ്ടെങ്കില്‍ അതും നിങ്ങളും തമ്മില്‍ ഒരു ബന്ധം സാവധാനം വികസിച്ച് വരും. അത് ഒരു പക്ഷിയോ, പൂച്ചയോ ആയാലും നിങ്ങള്‍ തമ്മില്‍ ഒരു മാനസികപ്പൊരുത്തം സൃഷ്ടിക്കപ്പെടും. എന്നാല്‍ നായയുടെ കാര്യത്തില്‍ പരസ്പരധാരണ മാത്പമല്ല യഥാര്‍ത്ഥ സൗഹൃദം തന്നെ രൂപപ്പെടും.

നായ മനുഷ്യന്‍റെ യഥാര്‍ത്ഥ സുഹൃത്താണെന്ന ചൊല്ല് സത്യമാണ്. ഈ പ്രയോഗത്തിന്‍റെ അര്‍ത്ഥം മനസിലാക്കണമെങ്കില്‍ സ്വന്തമായി നായയെ വളര്‍ത്തി നോക്കണം. എന്തുകൊണ്ടാണ് നായകളെ മറ്റു വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ഉപരിയായി മനുഷ്യര്‍ സ്നേഹിക്കുന്നത്? നിങ്ങളൊരു നായ പ്രേമിയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങളോട് യോജിക്കാതിരിക്കില്ല.

സംരക്ഷണം

'പട്ടിയുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് നിങ്ങള്‍ പല വീടുകള്‍ക്ക് മുമ്പിലും കണ്ടിട്ടുണ്ടാവും. അതെ, ഒരു നായ വീട്ടിലുണ്ടെങ്കില്‍ കുറ്റവാളികള്‍ അവിടേക്ക് കടക്കാന്‍ രണ്ടു വട്ടം ആലോചിക്കും. നായകള്‍ക്ക് അകലെയുള്ള ആളനക്കം തിരിച്ചറിയാനാവുകയും തുടര്‍ച്ചയായി കുരച്ച് അത് അറിയിക്കുകയും ചെയ്യും.

നിങ്ങളുടെ വീട്ടിലെ കുട്ടി
ഒരു കുഞ്ഞ് ആവശ്യപ്പെടുന്ന അതേ കാര്യങ്ങള്‍ ഒരു നായയും ആവശ്യപ്പെടുന്നുണ്ട്. അത് നിങ്ങളെ രസിപ്പിക്കുകയും വിനോദം നല്‍കുകയും ചെയ്യും. കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്ന സ്ത്രീകള്‍ അല്ലെങ്കില്‍ കുട്ടിയുള്ളവര്‍ അവരെ വളര്‍ത്തുന്നതിനൊപ്പം നായയെയും വളര്‍ത്തുന്നത് നല്ലൊരു അനുഭവമായാണ് കാണുന്നത്.

ഉപാധിരഹിതമായ സ്നേഹം
നായ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ ഒരിക്കലും തനിച്ചാവില്ല. സുഹൃത്തുക്കളും ബന്ധങ്ങളും വന്നും പോയുമിരിക്കും. എന്നാല്‍ നായ അവന്‍റെ അവസാന ദിവസം വരെ നിങ്ങളോടൊപ്പം ഉണ്ടാകും.നിങ്ങളുടെ സ്നേഹബന്ധങ്ങളിലും, സൗഹൃദത്തിലും പ്രസക്തമായ കാര്യങ്ങളായ, നിങ്ങള്‍ എന്ത് നേടി അല്ലെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ ചെയ്തു എന്നിവ നായയുമായുള്ള ബന്ധത്തില്‍ ഒരു പ്രശ്നമല്ല.

നിരന്തരമായ സൗഹൃദം 

നിങ്ങള്‍ ഒരു നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് മറ്റൊരു സുഹൃത്തിന്‍റെ ആവശ്യമില്ല. നായ്ക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്‍റെ അതിശയിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. നിങ്ങള്‍ സമീപത്തില്ലാത്തപ്പോള്‍ നിങ്ങളുടെ കുട്ടിയുടെ സംരക്ഷണം വരെ അവ ചെയ്തുകൊള്ളും. ആളുകള്‍ നായ്ക്കളെ ഏറെ ഇഷ്ടപ്പെടാനുള്ള ഒരു കാരണമാണിത്.

മനുഷ്യരെ നന്നായി മനസിലാക്കുന്നു
മണം പിടിക്കാനുള്ള നായയുടെ കഴിവ് മനുഷ്യരുടേതിന്‍റെ 100 ശതമാനമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരാളെ കണ്ടുമുട്ടുമ്പോള്‍ നായ അത് തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ നെഗറ്റീവ് മനസ്ഥിതി നിങ്ങളുടെ നായ മനസിലാക്കിയാല്‍, അയാളുമായുള്ള ആശയവിനിമയം തുടരുന്നതിനെക്കുറിച്ച് രണ്ടുവട്ടം ചിന്തിക്കുക.

വിനോദം

നായ്ക്കളെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണമാണ് വിനോദിപ്പിക്കാനുളള അവയുടെ കഴിവ്. ഒഴിവ് സമയത്ത് ഒളിച്ചു കളിയും, ഫ്രീസ്ബീയുമൊക്കെ കളിച്ച് അവയ്ക്ക് എത്രത്തോളം വിനോദം നല്‍കാനാവുമെന്ന് മനസിലാക്കുക.

2 comments:

  1. ഈ ബ്ലോഗർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്

    ReplyDelete
  2. Sheri anu paranje a good company, when you are alone

    ReplyDelete