Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 14 December 2022

പുരുഷന്മാരുടെ ആരോഗ്യത്തിന്

സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യകാര്യങ്ങളില്‍ വ്യത്യാസങ്ങള്‍ കാണാം. ഇതിന് അനുസരിച്ച് ഇവരിലുണ്ടാകുന്ന അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും.

ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിങ്ങനെ പുരുഷന്മാരില്‍ സാധ്യത കൂടുതല്‍ കാണുന്ന രോഗങ്ങള്‍ പലതാണ്. ഇത്തരത്തിലുള്ള രോഗങ്ങളെയെല്ലാം അകറ്റിനിര്‍ത്തുന്നതിന് ഡയറ്റ് വലിയൊരു പരിധി വരെ സഹാകമാകും. 

 ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ പതിവായി ഉൾപ്പെടുത്താം. ഇങ്ങനെ ഉള്‍പ്പെടുത്താവുന്ന എട്ട് ഫുഡ്സ് ഐറ്റം അണ് പങ്കുവയ്ക്കുന്നത്. 


നട്ട്സ് 

ആരോഗ്യകരമായ കൊഴുപ്പിന്‍റെ നല്ലൊരു ഉറവിടമാണ് നട്ട്സ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഇത് സഹായകമാണ്. മറ്റ് അനാരോഗ്യകരമായ സ്നാക്സ് ഒഴിവാക്കി മിതമായ അളവില്‍ നട്ട്സ് പതിവായി കഴിക്കുന്നത് ഏറെ നല്ലതാണ്. ഭാവിയില്‍ ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിന് അടക്കം ഇത് സഹായിക്കും. ഒപ്പം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളും ഇതിലൂടെ ലഭിക്കും. 


ഫാറ്റി ഫിഷ്

മത്തി, ചൂര പോലുള്ള മത്സ്യങ്ങളെല്ലാം തന്നെ ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ്. ഇവ പതിവായി കഴിക്കുന്നതും ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. മാത്രമല്ല ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും പലരീതിയില്‍ ആരോഗ്യത്തെ നന്നായി സ്വാധീനിക്കും. 

തണ്ണിമത്തൻ 

 ഒരുപാട് ജലാംശമുള്ളൊരു ഫ്രൂട്ട് ആണ് തണ്ണിമത്തൻ. ഇത് പതിവായി കഴിക്കുമ്പോള്‍ ബീറ്റ കെരോട്ടിൻ, വൈറ്റമിൻ-സി, ഫൈബര്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ലഭിക്കുന്നു. ഇതും ഹൃദ്രോഗത്തെ ചെറുക്കുന്നതിനും ആസ്ത്മ പോലുള്ള അലര്‍ജികളെ പ്രതിരോധിക്കുന്നതിനുമെല്ലം സഹായകമാണ്. മലാശയ അര്‍ബുദം, ചിലയിനം വാതം എന്നിവയെ ചെറുക്കാനും തണ്ണിമത്തൻ സഹായകം തന്നെ. 


മുട്ട 

മിക്ക വീടുകളിലും എല്ലാ ദിവസവും പാകം ചെയ്യുന്നൊരു ഭക്ഷണമാണ് മുട്ട. പുരുഷന്മാര്‍ക്ക് മസില്‍ വളര്‍ച്ചയ്ക്കും ശക്തിക്കുമെല്ലാം മുട്ട കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ കൊളസ്ട്രോളുള്ളവരാണെങ്കില്‍ മുട്ട കഴിക്കുന്നത് മിതപ്പെടുത്തേണ്ടിവരാം.

ധാന്യങ്ങള്‍ 

 ധാന്യങ്ങള്‍ കഴിക്കുന്നതും പുരുഷന്മാരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെയെല്ലാം കലവറയാണ് ധാന്യങ്ങള്‍. ഇവ ശരീരവണ്ണം മെച്ചപ്പെടുത്തുന്നതിനും മസില്‍ വളര്‍ച്ചയ്ക്കും ശക്തിക്കും ഹൃദയാരോഗ്യത്തിനുമെല്ലാം നല്ലതാണ്. ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നത് അടക്കമുള്ള നിത്യജീവിതത്തിലെ ആരോഗ്യകാര്യങ്ങളിലും ധാന്യങ്ങള്‍ നല്ലരീതിയില്‍ സ്വാധീനം ചെലുത്തുന്നു. 

ഡാര്‍ക് ചോക്ലേറ്റ് 

പുരുഷന്മാര്‍ പൊതുവെ ചോക്ലേറ്റ് കഴിക്കുന്നതില്‍ അത്ര താല്‍പര്യം കാണിക്കാറില്ല. എന്നാല്‍ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിനും മറ്റും ഡാര്‍ക് ചോക്ലേറ്റ് ഏറെ സഹായകമാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെയാണ് ഇത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഉദ്ദാരണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പോലും ഇത് കഴിക്കാൻ നിര്‍ദേശിക്കപ്പെടാറുണ്ട്. ബിപി നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം ചെറുക്കുന്നതിനുമെല്ലാം ഡാര്‍ക് ചോക്ലേറ്റ് സഹായകമാണ്. 

തക്കാളി 

എല്ലാ വീടുകളിലും പതിവായി വാങ്ങി ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് തക്കാളി. ഇതിലടങ്ങിയിരിക്കുന്ന ലൈസോപീൻ, പൊട്ടാസ്യം, വൈറ്റമിൻ-സി തുടങ്ങിയ ഘടകങ്ങളെല്ലാം പ്രതിരോധവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിനും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ആരോഗ്യം വര്‍ധിപ്പിക്കുന്നതിനുമെല്ലാം സഹായകമാണ്. 

നേന്ത്രപ്പഴം 

 പൊട്ടാസ്യത്തിന്‍റെ മികച്ചൊരു സ്രോതസാണ് നേന്ത്രപ്പഴം. ഇത് എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായകം തന്നെ.

2 comments:

  1. What is you suggesting for woman's health?

    ReplyDelete
    Replies
    1. പ്രത്യേകിച്ച് ഒന്നും ഇല്ല നല്ല വീട്ടുപണി ചെയ്താൽ മതി

      Delete