Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 5 July 2024

ചൈനയിലെ എഐ കമാൻഡർ..

ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഷിജിയാഷുവാംഗിലുള്ള നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ഓപ്പറേഷൻസ് കോളേജിലെ ലബോറട്ടറിയിൽ ഒരു എഐ കമാൻഡർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) എല്ലാ ശാഖകളും ഉൾപ്പെടുന്ന വലിയ തോതിലുള്ള കംപ്യൂട്ടർ യുദ്ധ ഗെയിമുകളിൽ പരിശീലനം നടത്തുകയാണ് നിലവിൽ ഈ കമാൻഡർ.

സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽനിന്നും എഐയെ തടയുന്ന നിയന്ത്രണം ഉള്ളതിനാൽ നിലവില്‍ ലാബിൽ മാത്രമാണ് കമാൻഡറുടെ ഓപറേഷനുകൾ. മുൻകാല അനുഭവങ്ങൾ വിശകലനം ചെയ്ത് മനുഷ്യന്റെ ചിന്താ രീതിയെ അനുകരിക്കുക മാത്രമല്ല, മനുഷ്യരുടെ ദൗർബല്യങ്ങളും അനുകരിക്കുന്നുണ്ടത്രെ.ചിലപ്പോൾ കോപം പോലും പ്രകടിപ്പിക്കാൻ കഴിയും.

ലാബിൽ എഐ കമാൻ‍ഡർ സ്വന്തമായി തീരുമാനം എടുക്കുന്നു. മനുഷ്യരുടെ ഇടപെടൽ ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ അനുഭവജ്ഞാനം ഉപയോഗിക്കുന്നു. ഇത് സമാനമായ മുൻകാല സാഹചര്യങ്ങൾ ഓർമ്മിക്കുകയും ആ ഓർമ്മയെ അടിസ്ഥാനമാക്കി ഫലപ്രദമായ പദ്ധതികൾ വേഗത്തിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.വൈകാരികമോ ആവേശഭരിതമോ ആയ തീരുമാനങ്ങളൊന്നും എഐ എടുക്കുകയില്ലെന്നും ഗവേഷകർ പറയുന്നു.

മനുഷ്യന്റെ മറവിയെ അനുകരിക്കാൻ, ശാസ്ത്രജ്ഞർ അതിൻ്റെ മെമ്മറി ശേഷി പരിമിതപ്പെടുത്തിയിരിക്കുന്നു, അതായത് പുതിയ ഡാറ്റ വരുമ്പോൾ ചില പഴയ വിവരങ്ങൾ ശുദ്ധീകരിക്കപ്പെടും. കൂടാതെ, വിജയങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും പഠിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു.

5 comments:

  1. ചൈന അവർ എല്ലാത്തിലും കുറച്ചു മുമ്പിലാണ്

    ReplyDelete
  2. ചൈനയോട് മത്സരിക്കാൻ ഒരു രാജ്യത്തിനും സാധിക്കില്ല. ഏറ്റവും കുറഞ്ഞ ചിലവിൽ ,കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യം ഉള്ള കാറുകൾ വരെ ഇറക്കുന്നത് ചൈന. അവർ ഒരു പടി മുമ്പിലാണ് സഞ്ചരിക്കുന്നത്.

    ReplyDelete
  3. ചെറിയ സംഭവങ്ങൾ മതി മൊത്തത്തിൽ നാണം കെടുത്താൻ. അതിലൊന്നാണ് കൊറോണ. പുതിയ പഠനങ്ങൾ വെച്ച് വിവാഹം പോയിട്ട് ഗേൾഫ്രണ്ട് ആക്കാൻപോലും കോള്ളില്ലാത്ത പെണ്ണുങ്ങളാണ് ചൈനയിൽ ഉള്ളത്. അവിഹിതം ഫാഷൻ ആക്കിയവർ😁😁

    ReplyDelete
    Replies
    1. അതിപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്.

      നമ്മുടെ പുതുപ്പണക്കാരി പെണ്ണുങ്ങൾക്ക് അല്ലെങ്കിൽ കോളേജ് കുമാരിമാർക്ക് ആണുങ്ങളെ വേണം ,വേണ്ടത് ഡോക്ടറൂടെ വേഷത്തിൽ അല്ലെങ്കിൽ ഡെലിവറി ബോയുടെ വേഷത്തിൽ ഇതൊക്കെയാണ് ട്രെൻഡ്. 😁😁

      ഒറ്റയ്ക്ക് ഒരു പുരുഷൻ രാത്രിയിൽ നിന്നാൽ ആയിരം രൂപ തരാം പോരുന്നോ എന്ന് ചോദിക്കുന്ന പെണ്ണുങ്ങളായി നമ്മുടെ നാട്ടിൽ.😭😭

      Delete
    2. നാട്ടിൽ പുതുതായി ഉടലെടുത്ത ഈ അരാജകത്വത്തിന് കാരണം കുത്തക മുതലാളി കമ്പനിയായ ജിയോയാണ് അവരുടെ ഫ്രീ ഡേറ്റ നടപടികളും.

      Delete