Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 31 July 2024

വടക്കൻ അറ്റ്ലാൻഡിക്കിലെ തൃദ്രംഗവീതി..

ഐസ്‌ലൻഡിനു സമീപത്തുള്ള വെസ്റ്റ്മാൻ ഐലൻഡിൽ വടക്കൻ അറ്റ്ലാൻ്റിക്ക് സമുദ്രത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന വീതി കുറഞ്ഞ ചെങ്കുത്തായ പാറക്കെട്ടിൻ്റെ ഏറ്റവും മുകളിലായി പണിതിരിക്കുന്ന തൃദ്രംഗവീതി (Thridrangaviti) ലൈറ്റ് ഹൗസ് ആണത്രെ 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ലൈറ്റ് ഹൗസ്'.


1939-ൽ ആയിരുന്നു, സമുദ്രത്തിൽ നിന്നും 120 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസിൻ്റെ നിർമ്മാണം. 'പാറയിൽ തീർത്ത 3 തൂണുകൾ' എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് തൃദ്രംഗവീതി എന്ന പേര് ലഭിച്ചിരിക്കുന്നത്.
ലൈറ്റ് ഹൗസിലെ ജീവനക്കാർക്ക് ഇവിടേക്ക് എത്തുന്നതിനായി ഇപ്പോൾ പാറയ്ക്ക് മുകളിൽ ചെറിയ ഒരു ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ ഈ യാത്രയും ഏറെ ദുഷ്കരമാകും.

കടലിലൂടെ പാറക്കെട്ടിൻ്റെ അടുത്തേക്ക് ബോട്ടിൽ സഞ്ചരിച്ച ശേഷം, സാഹസികമായി മുകളിലേക്ക് കയറി എത്തിയായിരുന്നു, ഹെലിപ്പാഡ് വരുന്നതിനും മുമ്പുള്ള കാലത്ത് ജീവനക്കാർ ഈ ലൈറ്റ് ഹൗസിൻ്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.

ഹെലികോപ്റ്ററിൽ, പാറക്കെട്ടിൻ്റെ അഗ്രഭാഗത്തായി ഒരുക്കിയിരിക്കുന്ന ഹെലിപ്പാഡിൽ വന്ന് ഇറങ്ങിയ ശേഷം, ഏതാനും മീറ്ററുകൾ മാത്രം അകലെയായുള്ള, സ്ഥല വിസ്തൃതി തീരെ ഇല്ലാത്ത ഒരു ഇടത്തായി സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസിലേയ്ക്ക് നടക്കുന്നതു പോലും വളരേ അപകടം നിറഞ്ഞ ഒരു യാത്രയാണ്.

7 comments:

  1. എത്രയേറെ കപ്പലുകൾക്ക് വഴികാട്ടി ആയി കാണും ഈ ലൈറ്റ് ഹൗസ്. അതിൽ ജോലി ചെയ്യുന്നവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു🤝👏

    ReplyDelete
  2. ഇവിടെ വൈദ്യുതി എങ്ങനെയാണ് ലഭിക്കുന്നത്🧐

    ReplyDelete
  3. നെഞ്ചിടിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ നടത്താൻ പറ്റിയ സ്ഥലം

    ReplyDelete
  4. Christy Anna Baby31 July 2024 at 14:42

    This lighthouse has many stories to tell. A lighthouse that says to the lone sailor, you are not alone, I am here too💗

    ReplyDelete
    Replies
    1. ഗാഥ ജാം 😁😁😁😁😁😁😁

      Delete
    2. പൊട്ടാ 🤪 where ever you go , I am there is gadha jam😝😝

      Delete
    3. അങ്ങനെയും പറയാമെടാ മൈ😡 ഡിയർ 😁😉

      Delete