Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 5 December 2024

ദി ഹട്ട് റിവർ പ്രോവിൻസ് ; ഓസ്ട്രേലിയയിൽ ഉണ്ടായിരുന്ന മൈക്രോനേഷൻ..

ഇതൊരു രാജ്യത്തിൻറെ പതാകയാണ്..

അതെ..

ദി ഹട്ട് റിവർ പ്രൊവിൻസ് എന്ന രാജ്യത്തിൻറെ..

പല സമരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.. ഓരോ സമരവും ഓരോ ആവശ്യത്തിന് ആയിരിക്കും. എന്നാൽ സമരത്തിൽ നിന്നും ഒന്നും നേടാൻ ആകാതെ വന്നപ്പോൾ സ്വയം പ്രഖ്യാപിത രാജ്യം ഉണ്ടാക്കിയ വ്യക്തിയെ പറ്റി കേട്ടിട്ടുണ്ടോ.. എങ്കിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു.. ഓസ്ട്രേലിയയിലെ പ്രിൻസ് ലിയോണാഡ് കാസ്ലി.

മൈക്രോനേഷൻ 

ഒരു രാജ്യത്തിൻറെ അകത്തുള്ള മറ്റൊരു രാജ്യം അതാണ് മൈക്രോനേഷൻ.. അതായിരുന്നു ദി ഹട്ട് റിവർ പ്രോവിൻസ്.. പെർത്ത് എന്ന നഗരത്തിന് 500 കിലോമീറ്റർ വടക്കുള്ള വെസ്റ്റേൺ ഓസ്ട്രേലിയയിലെ രാജ്യം..

സ്വന്തമായി പോസ്റ്റ് ഓഫീസും ,കറൻസിയും, പാസ്പോർട്ടും, ദേശീയപതാകയും വെബ്സൈറ്റും അതൊന്നും കൂടാതെ കാനഡ, അമേരിക്ക ,  യുകെ എന്നീ രാജ്യങ്ങളിൽ എംബസിയും തുറന്ന രാജ്യം. 

എന്തിനേറെ പറയുന്നു..

1977 ഓസ്ട്രേലിയുമായി യുദ്ധം പ്രഖ്യാപിച്ച പ്രിൻസ് ലിയോണാഡ് കാസ്ലിയുടെ ജീവിത കഥയാണ് ഇവിടെ പറയുന്നത്..

പ്രിൻസ് ലിയോണാഡ് കാസ്ലി

1970ൽ ലിയോണാഡ് കാസ്ലി എന്നയാളാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പെർത്ത് നഗരത്തിന് 500 കിലോമീറ്റർ വടക്കായി ഹട്ട് റിവർ രാജ്യം സ്ഥാപിച്ചത്.

 കർഷകനായിരുന്നു കാസ്ലി. ആയിടയ്ക്ക് ഓസ്‌ട്രേലിയ ധാന്യവിൽപനയിൽ തീരുവ ഏർപ്പെടുത്തിയത് കാസ്ലിയെ ചൊടിപ്പിച്ചു. തുടർന്നാണ് 75 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണം വരുന്ന സ്ഥലം പുതിയ രാജ്യമായി കാസ്ലി പ്രഖ്യാപിച്ചത്. 

കാസ്ലി രാജ്യത്തിന്റെ രാജകുമാരനായി സ്വയം അവരോധിച്ചു. ഭാര്യ ഷേർളിയെ രാജകുമാരിയുമാക്കി.

അവിടെത്തീർന്നില്ല കാര്യങ്ങൾ. 

വെബ്സൈറ്റ് 

ഒരു സ്വതന്ത്രരാജ്യം പോലെ ഹട്ട് റിവർ രാജ്യം പ്രവർത്തിക്കാൻ തുടങ്ങി. കാസ്ലിയുടെ കീഴിലുള്ള രാജകീയമായ സർക്കാർ ഡ്രൈവിങ് ലൈസൻസും പാസ്‌പോർട്ടും വീസയുമൊക്കെ കൊടുക്കാൻ തുടങ്ങി. സ്വന്തം പണവും അടിച്ചിറക്കി. ഈ രാജ്യത്തിനു സ്വന്തമായി പതാകയുണ്ടായിരുന്നു. അമേരിക്ക , യുകെ ,  കാനഡ , ഫ്രാൻസിലും ഉൾപ്പെടെ വിദേശകാര്യ ഓഫിസുകളും അവർ തുറന്നു.

 കാര്യങ്ങൾ പോയൊരു പോക്ക് നോക്കണേ!

ഒരിക്കൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനും ഹട്ട് റിവർ മടിച്ചില്ല. 1977ൽ ആയിരുന്നു അത്. കരമടയ്ക്കാൻ നികുതി ഓഫിസ് കാസ്ലിയെ വിളിച്ച് പറഞ്ഞത് അദ്ദേഹത്തിന് അത്ര ഇഷ്ടപ്പെട്ടില്ല. തുടർന്ന് യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് ടൂറിസ്റ്റുകളുടെ ഒഴുക്കും , മറ്റു രാജ്യങ്ങൾ ചർച്ചയ്ക്ക് വന്നതുകൊണ്ടും ഹട്ട് റിവർ യുദ്ധത്തിൽ നിന്ന് പിന്മാറി..

ഇപ്പോൾ ഇതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ്..

കൂടുതൽ ചിത്രങ്ങൾ..

പോസ്റ്റൽ സ്റ്റാമ്പ് 

10 ഡോളർ നാണയം..

6 comments:

  1. ഓസ്ട്രേലിയയിൽ ഇങ്ങനെ ഒരു രാജ്യം ഉള്ളതായി ഒരു അറിവും എനിക്കില്ലായിരുന്ന്‌ 👍

    ReplyDelete
  2. തപ്പിയെടുത്തതിൽ താങ്കൾ ഒരു അഭിനന്ദനം അർഹിക്കുന്നു👍

    ReplyDelete
  3. Be enthusiastic again as you bring new knowledge to people❤️

    ReplyDelete
  4. മറ്റു രാജ്യങ്ങളിൽ എംബസി തുടങ്ങാൻ കാശുള്ള ടീമിനെ സാധിക്കു. ആ പുള്ളിക്കാരനെ കുറിച്ച് ആലോചിക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു.🥰

    ReplyDelete
  5. മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു ധീര പോരാളി🙏

    ReplyDelete
  6. Canadian Embassy of The Hutt River Province is still functioning. Website is still working. 👍

    ReplyDelete