ഈ ദിനത്തിൽ ചിന്തിക്കേണ്ട ഒന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്.. കേരളത്തിൽ 19ന് 23 മധ്യ പ്രായമുള്ളവരിൽ എന്തുകൊണ്ടാണ് എയ്ഡ്സ് വർദ്ധിക്കുന്നത്.. എയ്ഡ്സ് എന്താണെന്ന് എങ്ങനെ പകരുന്നു എന്നും അറിയാവുന്ന സ്ഥിതിക്ക് പിന്നെ എന്തുകൊണ്ട് പകരുന്നു.
ഒരു കാരണമായി പറയുന്നത് ഇപ്പോൾ കേരളത്തിൽ പൊട്ടി മുളച്ചു വരുന്ന മസാജ് സ്പാകൾ ആണ്.. പക്ഷേ എല്ലാമല്ല..
കേരളത്തിലെ സ്പാകളിൽ ജോലിചെയ്യുന്നവരുടെ ആരോഗ്യസ്ഥിതികൾ പരിശോധിക്കുവാനുള്ള സംവിധാനം ഇപ്പോൾ ഇല്ല.. ഇനി വരുമെന്ന് പ്രതീക്ഷിക്കാം..
ഒരു മസാജ് പാർലർ നടത്തിപ്പുകാരി ഒരു ഇൻറർവ്യൂ ചെയ്യുന്നതിന്റെ വിശദവിവരം ഇവിടെ ചേർക്കുന്നു.. ( തൽക്കാലം പേരുകൾ ചേർക്കുന്നില്ല )
പാർലർ ഉടമ: ഏതെങ്കിലും മസാജ് പാർലറിൽ ഇതിനുമുമ്പ് ജോലി ചെയ്തിട്ടുണ്ടോ..?
ഉദ്യോഗാർത്ഥി : ചെയ്തിട്ടുണ്ട്..
പാർലർ ഉടമ ; എന്ന് ജോയിൻ ചെയ്യാൻ സാധിക്കും..?
ഉദ്യോഗാർത്ഥി : രണ്ടുദിവസം കഴിഞ്ഞ് മാത്രമേ പറ്റൂ അമ്മ ആശുപത്രിയിലാണ്..
പാർലർ ഉടമ : അതുമതി.. ശമ്പളം 35,000 രൂപ കിട്ടും.. പിന്നെ സെക്സ് ചെയ്യാൻ സമ്മതിക്കുകയാണെങ്കിൽ മാസത്തിൽ 50,000 രൂപ വരെ സമ്പാദിക്കാം..
ഉദ്യോഗാർത്ഥി: ഞാൻ തയ്യാറാണ്
പാർലർ ഉടമ : പ്രായം എത്ര വരും..?
ഉദ്യോഗാർത്ഥി : എനിക്ക് 23 വയസ്സ്..
പാർലർ ഉടമ : എങ്കിൽ രണ്ടുദിവസം കഴിഞ്ഞ് പോരൂ ജോലി ഉറപ്പാണ്..
ഈ സംഭാഷണത്തിനിടയിൽ ഒരിക്കൽ പോലും ഉദ്യോഗാർത്ഥിക്ക് ലൈംഗികരോഗം ഉണ്ടോ എന്ന് ഉടമ ചോദിച്ചിട്ടില്ല..
ലോകത്ത് എവിടെയും മസാജ് പാർലർ ഉണ്ട് അവിടെയെല്ലാം ജോലി എടുക്കുമ്പോൾ നിർബന്ധമായി ലൈംഗിക രോഗം ഇല്ല എന്ന് സർട്ടിഫിക്കറ്റ് ചോദിക്കും അത് നിർബന്ധമാണ് കേരളത്തിൽ ഇതൊന്നും തന്നെയില്ല. ഇപ്പോൾ എല്ലാം നഗരത്തിലും മസാജ് സെൻറർ ഉണ്ട്..
നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് ഇത്തരത്തിലുള്ള മസാജ് പാർലർ പരിശോധിക്കണം എന്നുണ്ടെങ്കിൽ അവിടെ ഇത്തരത്തിൽ സംഭവിക്കുന്നുണ്ട് എന്ന കമ്പ്ലൈന്റ് ലഭിക്കണം അതില്ലാത്ത പക്ഷം കയറി പരിശോധിക്കാൻ ആവില്ല അത് മാത്രമല്ല കേരളത്തിലുള്ള മസാജ് പാർലറിൽ പോകുന്ന ആളുകളുടെ സ്വഭാവ ശുദ്ധി അഥവാ അവർക്ക് ലൈംഗിക രോഗം ഉണ്ടോ എന്ന് തെളിയിക്കുന്ന മാർഗ്ഗമില്ല.. ആരും നോക്കുന്നുമില്ല.. ഇവരിലൂടെ മസാജ് പാർലറിൽ വർക്ക് ചെയ്യുന്ന യുവതി യുവാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക രോഗം പകരുന്നുണ്ടോ എന്ന് പോലും ആരും ചെക്ക് ചെയ്യുന്നില്ല..
അടുത്തത് മയക്കുമരുന്ന് ഉപയോഗമാണ്.. കോവിഡ് കാലത്തിനുശേഷം മയക്കുമരുന്ന് ഉപയോഗം കൂടിയിട്ടുണ്ട്. എല്ലായിടത്തും വിതരണം ഉണ്ട്. ഇത്തരം മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾ പരസ്പരം സൂചികൾ കൈമാറുന്ന വഴി എയ്ഡ്സ് വരാൻ സാധ്യത കൂടുതലാണ് ഓരോ മാസവും പുതിയ 100 കേസുകളാണ് കണ്ടെത്തുന്നത്.. ഈ വിഷയത്തെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. 100 പേരെ കണ്ടെത്തുമ്പോൾ എത്ര പേർ രോഗം ഉണ്ടെന്നറിയാതെ നമ്മുടെ സമൂഹത്തിൽ നടക്കുന്നു..
ഇനി മുന്നോട്ട് മാതാപിതാക്കൾ തങ്ങളുടെ മക്കൾ എവിടെ പോകുന്നു എന്ന് അന്വേഷിക്കുക കൂടാതെ വിവാഹത്തിന് തയ്യാറാക്കുന്നവർ ഇത്തരം രോഗം ഇല്ലെന്ന് ഉറപ്പുവരുത്തുക കുടുംബ മഹിമ അല്ല പ്രധാനം രോഗം നിയന്ത്രണമാണ്..
ഓർക്കുക.. എയ്ഡ്സ് മാരകമാണ്.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..
അത് പറഞ്ഞിട്ട് കാര്യമില്ല, കേരളം അതൊരു നാഥനില്ല കളരിയാണ്.
ReplyDeleteഓയോ ബുക്ക് ചെയ്ത് ആഘോഷിക്കുമ്പോൾ എയ്ഡ്സ് ഒക്കെ വരും. 😁😁
ReplyDeleteകേരളത്തിലെ യുവതലമുറയിൽ പെട്ട ഒട്ടുമിക്ക കുടുംബ സ്ത്രീകളും കാശുകൊടുത്താൽ ഏത് ബന്ധത്തിനും റെഡിയാണ്. 🤪😁😁
ReplyDelete