Featured post

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു..  വൈവിധ്യമാർന്ന പരിപാടികളും തെരഞ്ഞെടുത്ത പാട്ടുകൾ ആസ്വദിക്കുവ...

Tuesday, 25 February 2025

ആൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ..


പെൺകുട്ടികളിൽ മെൻസ്റ്റേഷൻ തുടങ്ങുന്നത് 10 വയസോ അതിൽ കൂടുതലോ ഒക്കെ ആകുമ്പോൾ ആണ്. ശരീര പ്രകൃതി അനുസരിച് ഇത് മാറിക്കൊണ്ടിരിക്കും.

എല്ലാ മാസവും യൂട്രസ്സ് പ്രെഗ്നൻസിക്ക് വേണ്ടി തയാറാകും. ഗർഭാശയ  ഭിത്തി വികസിക്കുകയും അതിന് ലൈനിങ് ഉണ്ടാവുകയും  ഓവം (അണ്ഡം )റിലീസ് നടക്കുകയും ചെയ്യും. ഈ ഓവം sperm ആയി കൂടി ചേരാതെ വരുമ്പോൾ അത് ബ്ലഡിന്റെ കൂടെ പുറത്തേക്ക് പോകും. കൂടാതെ വികസിച്ച ഗർഭാശയ ഭിത്തി പഴയതു പോലെ ആകും. 

ഈ പ്രക്രിയകൾ  നടക്കുമ്പോഴാണ് അവർക്ക് വയറുവേദന പോലുള്ളതൊക്കെ വരുന്നത്. 
പീരിയഡ് 3-4 ഡേയ്‌സ് ആണ് സാദാരണ നീണ്ടു നിൽക്കാറുള്ളത്. 
ഒരു പീരിയഡ് കഴിഞ്ഞ് 14-28 ദിവസങ്ങൾ കഴിയുമ്പോളാണ്  അടുത്തത് നടക്കുന്നത്.
 

പീരിയഡ് ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിൽ  പലവിധ മൂഡ് സ്വിങ്സ് കണ്ടു വരാറുണ്ട്. പെട്ടന്ന് ദേഷ്യപെടുന്നതും വിഷമിച്ചു ഇരിക്കുന്നതും ഒക്കെ കാണാം. 

പ്രധാനമായും വയറുവേദന,  നടുവേദന,  വോമിറ്റിങ് ഒക്കെ ഉണ്ടാവാറുണ്ട്. 
എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം വേദന വരുന്നവരുണ്ട്.മിക്കവരും  അതൊന്നും തുറന്ന് പറയാറില്ല. 
നിങ്ങൾക് അത് മനസിലായാൽ കഴിവതും അവരെ ശല്യപെടുത്താതിരിക്കുക.

 വയറു വേദന കുറയാൻ ചൂട് വെള്ളം നിറച്ച കുപ്പി അല്ലെങ്കിൽ hot water bag കൊണ്ട് ഒക്കെ ചെറുതായി മസ്സാജ് ചെയ്താൽ മതി. 
കല്യാണം കഴിഞ്ഞ ആളുകൾ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ ആദ്യത്തെ 3 ഡേയ്‌സ്  കഠിനമായ ജോലികൾ  ചെയ്യിപ്പിക്കാതെ നോക്കണം. കാരണം ഈ സമയത്ത് റസ്റ്റ്‌ ആണ് ആവശ്യം..

ധാരാളം ബ്ലഡ്‌ പോകുന്നത് കൊണ്ട് അവർക്ക് നല്ല ഫുഡ്‌ കൊടുക്കാൻ ശ്രദ്ധിക്കണം.ലൈറ്റ് ഫുഡ്‌ ആണ് നല്ലത്.  ഫ്രൈഡ് ഐറ്റംസ്ഒക്കെ  ഒഴിവാക്കുക. 

ഏതെങ്കിലും പെൺകുട്ടിയുടെ ഡ്രെസ്സിൽ ബ്ലഡ്‌ കണ്ടാൽ അവരെ കളിയാക്കാതെ  അത് അവരോട് പറയാൻ  ശ്രമിക്കണം.കാരണം ബ്ലീഡിങ് നടക്കുന്നത് അവർക്ക് ചിലപ്പോൾ അറിയാൻ കഴിയില്ല. തുറന്ന് പറയാൻ നിങ്ങൾക്കു ചമ്മൽ ഉണ്ടെങ്കിൽ  അടുത്ത് ഉള്ള സ്ത്രീകൾ വഴി അറിയിക്കാൻ നോക്കണം . പാട് വാങ്ങികൊടുക്കുമ്പോൾ ഗുണമേന്മ ഉള്ളത് നോക്കി വാങ്ങണം. Whisper or stayfree ആണ് സാദാരണ എല്ലാവരും ഉപയോഗിക്കുന്നത്. 30 രൂപ മുതൽ വാങ്ങാൻ കിട്ടും. വിദേശങ്ങളിൽ ആണെങ്കിൽ tena or all comfort . രാജ്യങ്ങൾ അനുസരിച്ച് ബ്രാൻഡ് നെയിമുകളിൽ വ്യത്യാസമുണ്ടാകും..

ഈ സമയത്ത് അവരോട് വഴക്ക് ഇടാതെ ഒക്കെ പരമാവധി നോക്കുക. പെട്ടന്ന് ദേഷ്യം വരാൻ ചാൻസ് ഉണ്ട്.

Saturday, 15 February 2025

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു.. 

വൈവിധ്യമാർന്ന പരിപാടികളും തെരഞ്ഞെടുത്ത പാട്ടുകൾ ആസ്വദിക്കുവാനും ആയി ഇപ്പോൾ തന്നെ ട്യൂൺ ചെയ്യുക..

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഓൺലൈനായി ഗാനങ്ങൾ ആസ്വദിക്കാവുന്നതാണ്..

Friday, 14 February 2025

മനസ് മുഴുവന്‍ സെക്‌സാണോ ? എന്താണ് സെക്‌സ് അഡിക്ഷന്‍..

അവനൊരു കാമഭ്രാന്തനാണ്, സെക്‌സിന് അഡിക്ടാണ് എന്നൊക്കെ നാം പലരെയും കുറിച്ച് പറയാറുണ്ട്. കാണുന്ന സ്ത്രീകളെയെല്ലാം കാമത്തോടെ സമീപിക്കുകയും നിരവധി ബന്ധങ്ങളുള്ളവരെയും പിന്നെയെന്താണ് വിളിക്കേണ്ടത് അല്ലേ..? എന്തായാലും സെക്‌സ് അഡിക്ഷന്റെ ശാസ്ത്രീയത എന്താണെന്നു നമുക്ക് പരിശോധിക്കാം.

 ഇത് അല്‍പ്പം ബോറാണ്.
 ലക്ഷണങ്ങള്‍ നോക്കാം.

ശാസ്ത്രീയത

മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും അടിമയായ നിരവധി പേര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്. ഇത്തരക്കാരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നിരവധി ചികില്‍സകളുമുണ്ട്. ഇവരുടെ മസ്തിഷ്‌കവും മറ്റു അവയവങ്ങളും പരിശോധിച്ചാല്‍ അഡിക്ഷന്റെ ലക്ഷണങ്ങള്‍ അറിയാനാവും.

എന്നാല്‍, സെക്‌സിന് അഡിക്ടാവുക എന്ന ഒരു രോഗാവസ്ഥയുണ്ടോ എന്ന കാര്യത്തില്‍ വിദഗ്ദര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ഡയഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സിന്റെ അഞ്ചാം പതിപ്പില്‍ നിന്ന് സെക്‌സ് അഡിക്ഷനെ ഒഴിവാക്കിയിട്ടുണ്ട്.

എന്നാലും മനശാസ്ത്ര, കൗണ്‍സിലിങ് മേഖലകളില്‍ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിനര്‍ത്ഥം എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തന്നെയല്ലേ ?

സെക്‌സ് അഡിക്ഷന്‍

മദ്യത്തിനും ലഹരിക്കും അടിമയായ ഒരാള്‍ക്ക് അവ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതെന്ന് ചില വിദഗ്ദര്‍ പറയുന്നു.

അതിനാല്‍ തന്നെ അവര്‍ നിരന്തരം ലൈംഗികപ്രവൃത്തികളില്‍ ഏര്‍പ്പെടും. മറ്റു ലഹരി അടിമത്വം പോലെ ഇത് അവരുടെ ദാമ്പത്യ ജീവിതത്തിലും തൊഴിലിലും വരെ പ്രതിഫലിക്കും.

സെക്‌സ് അഡിക്ഷനുള്ള വ്യക്തി എപ്പോഴും ലൈംഗികപങ്കാളികളെ തേടിക്കൊണ്ടിരിക്കുമെന്ന് പറയപ്പെടുന്നു.

പക്ഷെ, ഈ അവസ്ഥ മാത്രം വെച്ച് ഒരാള്‍ സെക്‌സ് അഡിക്ടാണെന്ന് പറയാനാവൂമോ..?
 
ഇതിനെ ഒരു മാനസിക പ്രശ്‌നമായി കാണാനാവില്ലെന്നാണ് വിദഗ്ദാഭിപ്രായം.

ചിലര്‍ ദിവസത്തിന്റെ ഭൂരിപക്ഷം സമയവും ലൈംഗികകരമായ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കും. ഇത് മൂലം ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധിയുണ്ടായാവും അവര്‍ പിന്‍മാറില്ല. തങ്ങളുടെ ലൈംഗികസ്വഭാവം മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവെക്കാനുള്ള കഴിവ് സെക്‌സിന് അഡിക്ടായവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.

സ്‌ട്രെസ്, ആകാംക്ഷ, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ പോലുള്ള വൈകാരികവും മനശാസ്ത്പരവുമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ സെക്‌സിനെ ഉപയോഗിക്കും. നിയന്ത്രണമില്ലാതെ ജീവിക്കുന്നതിനാല്‍ എയ്ഡ്‌സ് പോലുള്ള ലൈംഗികജന്യ രോഗങ്ങള്‍ പകരാനും സാധ്യതയുണ്ട്.

ചില ലക്ഷണങ്ങള്‍

നിരന്തരമായ ലൈംഗിക ചിന്തകളും ഭാവനകളും.

അനിയന്ത്രിതമായ ഉത്തേജനവും ആഗ്രഹങ്ങളും.

പോണ്‍വീഡിയോ കാണാനുള്ള അനിയന്ത്രിതമായ ആഗ്രഹം.

സെക്‌സോ പോണോ പുതിയബന്ധമോ കിട്ടിയില്ലെങ്കില്‍ ദേഷ്യം വരല്‍.

ബന്ധത്തിലെ അടുപ്പം ഇല്ലാതാവല്‍.

അപരിചതരടക്കം നിരവധി പേരുമായി ബന്ധത്തിന് ശ്രമിക്കല്‍.

ലൈംഗികസ്വഭാവം ഒളിച്ചുവെക്കാന്‍ വേണ്ടിയുള്ള നുണപറച്ചില്‍.

ഇതു മൂലം തനിക്കോ മറ്റുള്ളവര്‍ക്കോ പ്രശ്‌നമുണ്ടാവല്‍.

പൊതുസ്ഥലത്തെ ലൈംഗികപ്രദര്‍ശനം, നഗ്നതാപ്രദര്‍ശനം.

കുറ്റബോധം.

തെറ്റിധാരണ വേണ്ട

ആരോഗ്യകരമായ ഒരു പ്രവൃത്തിയാണ് സെക്‌സ്. ഇത് ആസ്വദിക്കല്‍ സ്വാഭാവികമാണ്. സെക്‌സ് ആസ്വദിക്കുന്നതിനെ അഡിക്ഷന്റെ ലക്ഷണമായി കാണരുത്. പങ്കാളികളിലൊരാള്‍ക്ക് സെക്‌സിനോട് താല്‍പര്യം കൂടുതലുണ്ടെങ്കില്‍ അതിനെയും അഡിക്ഷനായി വിലയിരുത്തുന്നത് മണ്ടത്തരമാണ്. സ്വയം മതിപ്പില്ലാത്ത മാനസികാവസ്ഥയും അമിതമായ ലൈംഗികതയും ചേര്‍ന്ന ഒരു വിഷമവൃത്തമാണ് സെക്‌സ് അഡിക്ഷന്‍. സെക്‌സ് ഇത്തരക്കാര്‍ക്കാര്‍ താല്‍ക്കാലികമായ ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലയളവില്‍ കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കും.