Featured post

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു..  വൈവിധ്യമാർന്ന പരിപാടികളും തെരഞ്ഞെടുത്ത പാട്ടുകൾ ആസ്വദിക്കുവ...

Tuesday, 25 February 2025

ആൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ..


പെൺകുട്ടികളിൽ മെൻസ്റ്റേഷൻ തുടങ്ങുന്നത് 10 വയസോ അതിൽ കൂടുതലോ ഒക്കെ ആകുമ്പോൾ ആണ്. ശരീര പ്രകൃതി അനുസരിച് ഇത് മാറിക്കൊണ്ടിരിക്കും.

എല്ലാ മാസവും യൂട്രസ്സ് പ്രെഗ്നൻസിക്ക് വേണ്ടി തയാറാകും. ഗർഭാശയ  ഭിത്തി വികസിക്കുകയും അതിന് ലൈനിങ് ഉണ്ടാവുകയും  ഓവം (അണ്ഡം )റിലീസ് നടക്കുകയും ചെയ്യും. ഈ ഓവം sperm ആയി കൂടി ചേരാതെ വരുമ്പോൾ അത് ബ്ലഡിന്റെ കൂടെ പുറത്തേക്ക് പോകും. കൂടാതെ വികസിച്ച ഗർഭാശയ ഭിത്തി പഴയതു പോലെ ആകും. 

ഈ പ്രക്രിയകൾ  നടക്കുമ്പോഴാണ് അവർക്ക് വയറുവേദന പോലുള്ളതൊക്കെ വരുന്നത്. 
പീരിയഡ് 3-4 ഡേയ്‌സ് ആണ് സാദാരണ നീണ്ടു നിൽക്കാറുള്ളത്. 
ഒരു പീരിയഡ് കഴിഞ്ഞ് 14-28 ദിവസങ്ങൾ കഴിയുമ്പോളാണ്  അടുത്തത് നടക്കുന്നത്.
 

പീരിയഡ് ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിൽ  പലവിധ മൂഡ് സ്വിങ്സ് കണ്ടു വരാറുണ്ട്. പെട്ടന്ന് ദേഷ്യപെടുന്നതും വിഷമിച്ചു ഇരിക്കുന്നതും ഒക്കെ കാണാം. 

പ്രധാനമായും വയറുവേദന,  നടുവേദന,  വോമിറ്റിങ് ഒക്കെ ഉണ്ടാവാറുണ്ട്. 
എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം വേദന വരുന്നവരുണ്ട്.മിക്കവരും  അതൊന്നും തുറന്ന് പറയാറില്ല. 
നിങ്ങൾക് അത് മനസിലായാൽ കഴിവതും അവരെ ശല്യപെടുത്താതിരിക്കുക.

 വയറു വേദന കുറയാൻ ചൂട് വെള്ളം നിറച്ച കുപ്പി അല്ലെങ്കിൽ hot water bag കൊണ്ട് ഒക്കെ ചെറുതായി മസ്സാജ് ചെയ്താൽ മതി. 
കല്യാണം കഴിഞ്ഞ ആളുകൾ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ ആദ്യത്തെ 3 ഡേയ്‌സ്  കഠിനമായ ജോലികൾ  ചെയ്യിപ്പിക്കാതെ നോക്കണം. കാരണം ഈ സമയത്ത് റസ്റ്റ്‌ ആണ് ആവശ്യം..

ധാരാളം ബ്ലഡ്‌ പോകുന്നത് കൊണ്ട് അവർക്ക് നല്ല ഫുഡ്‌ കൊടുക്കാൻ ശ്രദ്ധിക്കണം.ലൈറ്റ് ഫുഡ്‌ ആണ് നല്ലത്.  ഫ്രൈഡ് ഐറ്റംസ്ഒക്കെ  ഒഴിവാക്കുക. 

ഏതെങ്കിലും പെൺകുട്ടിയുടെ ഡ്രെസ്സിൽ ബ്ലഡ്‌ കണ്ടാൽ അവരെ കളിയാക്കാതെ  അത് അവരോട് പറയാൻ  ശ്രമിക്കണം.കാരണം ബ്ലീഡിങ് നടക്കുന്നത് അവർക്ക് ചിലപ്പോൾ അറിയാൻ കഴിയില്ല. തുറന്ന് പറയാൻ നിങ്ങൾക്കു ചമ്മൽ ഉണ്ടെങ്കിൽ  അടുത്ത് ഉള്ള സ്ത്രീകൾ വഴി അറിയിക്കാൻ നോക്കണം . പാട് വാങ്ങികൊടുക്കുമ്പോൾ ഗുണമേന്മ ഉള്ളത് നോക്കി വാങ്ങണം. Whisper or stayfree ആണ് സാദാരണ എല്ലാവരും ഉപയോഗിക്കുന്നത്. 30 രൂപ മുതൽ വാങ്ങാൻ കിട്ടും. വിദേശങ്ങളിൽ ആണെങ്കിൽ tena or all comfort . രാജ്യങ്ങൾ അനുസരിച്ച് ബ്രാൻഡ് നെയിമുകളിൽ വ്യത്യാസമുണ്ടാകും..

ഈ സമയത്ത് അവരോട് വഴക്ക് ഇടാതെ ഒക്കെ പരമാവധി നോക്കുക. പെട്ടന്ന് ദേഷ്യം വരാൻ ചാൻസ് ഉണ്ട്.

No comments:

Post a Comment