അവനൊരു കാമഭ്രാന്തനാണ്, സെക്‌സിന് അഡിക്ടാണ് എന്നൊക്കെ നാം പലരെയും കുറിച്ച് പറയാറുണ്ട്. കാണുന്ന സ്ത്രീകളെയെല്ലാം കാമത്തോടെ സമീപിക്കുകയും നിരവധി ബന്ധങ്ങളുള്ളവരെയും പിന്നെയെന്താണ് വിളിക്കേണ്ടത് അല്ലേ..? എന്തായാലും സെക്‌സ് അഡിക്ഷന്റെ ശാസ്ത്രീയത എന്താണെന്നു നമുക്ക് പരിശോധിക്കാം.
ഇത് അല്‍പ്പം ബോറാണ്.
ലക്ഷണങ്ങള്‍ നോക്കാം.
ശാസ്ത്രീയത
മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും അടിമയായ നിരവധി പേര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്. ഇത്തരക്കാരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നിരവധി ചികില്‍സകളുമുണ്ട്. ഇവരുടെ മസ്തിഷ്‌കവും മറ്റു അവയവങ്ങളും പരിശോധിച്ചാല്‍ അഡിക്ഷന്റെ ലക്ഷണങ്ങള്‍ അറിയാനാവും.
എന്നാല്‍, സെക്‌സിന് അഡിക്ടാവുക എന്ന ഒരു രോഗാവസ്ഥയുണ്ടോ എന്ന കാര്യത്തില്‍ വിദഗ്ദര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ഡയഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സിന്റെ അഞ്ചാം പതിപ്പില്‍ നിന്ന് സെക്‌സ് അഡിക്ഷനെ ഒഴിവാക്കിയിട്ടുണ്ട്.
എന്നാലും മനശാസ്ത്ര, കൗണ്‍സിലിങ് മേഖലകളില്‍ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിനര്‍ത്ഥം എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തന്നെയല്ലേ ?
സെക്‌സ് അഡിക്ഷന്‍
മദ്യത്തിനും ലഹരിക്കും അടിമയായ ഒരാള്‍ക്ക് അവ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതെന്ന് ചില വിദഗ്ദര്‍ പറയുന്നു.
അതിനാല്‍ തന്നെ അവര്‍ നിരന്തരം ലൈംഗികപ്രവൃത്തികളില്‍ ഏര്‍പ്പെടും. മറ്റു ലഹരി അടിമത്വം പോലെ ഇത് അവരുടെ ദാമ്പത്യ ജീവിതത്തിലും തൊഴിലിലും വരെ പ്രതിഫലിക്കും.
സെക്‌സ് അഡിക്ഷനുള്ള വ്യക്തി എപ്പോഴും ലൈംഗികപങ്കാളികളെ തേടിക്കൊണ്ടിരിക്കുമെന്ന് പറയപ്പെടുന്നു.
പക്ഷെ, ഈ അവസ്ഥ മാത്രം വെച്ച് ഒരാള്‍ സെക്‌സ് അഡിക്ടാണെന്ന് പറയാനാവൂമോ..?
ഇതിനെ ഒരു മാനസിക പ്രശ്‌നമായി കാണാനാവില്ലെന്നാണ് വിദഗ്ദാഭിപ്രായം.
ചിലര്‍ ദിവസത്തിന്റെ ഭൂരിപക്ഷം സമയവും ലൈംഗികകരമായ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കും. ഇത് മൂലം ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധിയുണ്ടായാവും അവര്‍ പിന്‍മാറില്ല. തങ്ങളുടെ ലൈംഗികസ്വഭാവം മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവെക്കാനുള്ള കഴിവ് സെക്‌സിന് അഡിക്ടായവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.
സ്‌ട്രെസ്, ആകാംക്ഷ, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ പോലുള്ള വൈകാരികവും മനശാസ്ത്പരവുമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ സെക്‌സിനെ ഉപയോഗിക്കും. നിയന്ത്രണമില്ലാതെ ജീവിക്കുന്നതിനാല്‍ എയ്ഡ്‌സ് പോലുള്ള ലൈംഗികജന്യ രോഗങ്ങള്‍ പകരാനും സാധ്യതയുണ്ട്.
ചില ലക്ഷണങ്ങള്‍
നിരന്തരമായ ലൈംഗിക ചിന്തകളും ഭാവനകളും.
അനിയന്ത്രിതമായ ഉത്തേജനവും ആഗ്രഹങ്ങളും.
പോണ്‍വീഡിയോ കാണാനുള്ള അനിയന്ത്രിതമായ ആഗ്രഹം.
സെക്‌സോ പോണോ പുതിയബന്ധമോ കിട്ടിയില്ലെങ്കില്‍ ദേഷ്യം വരല്‍.
ബന്ധത്തിലെ അടുപ്പം ഇല്ലാതാവല്‍.
അപരിചതരടക്കം നിരവധി പേരുമായി ബന്ധത്തിന് ശ്രമിക്കല്‍.
ലൈംഗികസ്വഭാവം ഒളിച്ചുവെക്കാന്‍ വേണ്ടിയുള്ള നുണപറച്ചില്‍.
ഇതു മൂലം തനിക്കോ മറ്റുള്ളവര്‍ക്കോ പ്രശ്‌നമുണ്ടാവല്‍.
പൊതുസ്ഥലത്തെ ലൈംഗികപ്രദര്‍ശനം, നഗ്നതാപ്രദര്‍ശനം.
കുറ്റബോധം.
തെറ്റിധാരണ വേണ്ട
ആരോഗ്യകരമായ ഒരു പ്രവൃത്തിയാണ് സെക്‌സ്. ഇത് ആസ്വദിക്കല്‍ സ്വാഭാവികമാണ്. സെക്‌സ് ആസ്വദിക്കുന്നതിനെ അഡിക്ഷന്റെ ലക്ഷണമായി കാണരുത്. പങ്കാളികളിലൊരാള്‍ക്ക് സെക്‌സിനോട് താല്‍പര്യം കൂടുതലുണ്ടെങ്കില്‍ അതിനെയും അഡിക്ഷനായി വിലയിരുത്തുന്നത് മണ്ടത്തരമാണ്. സ്വയം മതിപ്പില്ലാത്ത മാനസികാവസ്ഥയും അമിതമായ ലൈംഗികതയും ചേര്‍ന്ന ഒരു വിഷമവൃത്തമാണ് സെക്‌സ് അഡിക്ഷന്‍. സെക്‌സ് ഇത്തരക്കാര്‍ക്കാര്‍ താല്‍ക്കാലികമായ ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലയളവില്‍ കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കും.
മനസ്സ് മുഴുവൻ സെക്സ് അല്ല തുണ്ട് ആണ് തുണ്ട്
ReplyDeleteഇഷ്ടംപോലെ കയ്യിലുണ്ടെങ്കിൽ ഞങ്ങൾക്കും കൂടി ഷെയർ ചെയ്യു😂😂
Deleteമലയാളികളുടെ ആണെങ്കിൽ വേണ്ട എല്ലാം കറുത്തിരിക്കും😁😁😁😁😁
Delete