അത്തരത്തിൽ 1898 ൽ ഈജിപ്തിൽ സഖാറ പിരമിഡിന് സമീപം പാഡിമെൻ ശവകുടീരത്തിന്റെ ഖനനത്തിനിടെ കണ്ടെത്തിയ മരം കൊണ്ട് നിർമ്മിച്ച ഒരു കരകൗശല വസ്തു ' സഖാറ പക്ഷി.' ഇതിന് ഏകദേശം 2200 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ആകൃതി ഒരു പക്ഷിയോട് സാമ്യമുള്ളതാണെങ്കിലും, അതിന് ഒരു ആധുനിക വിമാനവുമായി കൂടുതൽ സാമ്യമുണ്ട്. പ്രത്യേകിച്ച് ഈ രൂപത്തിന്റെ ചിറകുകൾ കൃത്യമായ എയ്റോഡിനാമിക്ക് തത്വങ്ങൾ അനുസരിക്കുന്നവയാണ് . ഈജിപ്ഷ്യൻ പക്ഷിദേവനായ ഹോറസിന്റെ (Horus ) ബഹുമാനാർത്ഥമാണ് ഈ രൂപം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വസിക്കുന്നു. അതല്ല ഇത് ഒരു കളിക്കോപ്പ് ആണെന്നും (അങ്ങനെയാണെങ്കിൽ ഉണ്ടായിരുന്ന ഒരു വസ്തുവിന്റെ ചെറു പതിപ്പ് അല്ലേ എന്ന് മറുചോദ്യം), പക്ഷികളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന ' boomerang' ആണെന്നും അഭിപ്രായമുണ്ട്. ഇതിന് സമീപം കണ്ടെത്തിയ മൂന്ന് പാപ്പിറസുകളിൽ ‘എനിക്ക് പറക്കാൻ ആഗ്രഹമുണ്ട്’ എന്ന വാചകം പരാമർശിച്ചിട്ടുണ്ട്.
ഈ സവിശേഷതകളെല്ലാം 1898-ൽ ഈ പുരാവസ്തു കണ്ടെത്തിയ ഡോക്ടർ ഡോ. ഖലീൽ മെസിഹ പറയുന്നത് പുരാതന ഈജിപ്തുകാർ അവർ നിർമ്മിച്ചതോ സാക്ഷ്യം വഹിച്ചതോ ആയ ഒരു വിമാനത്തിന്റെ മാതൃകയായിട്ടാണ്. സഖാറ പക്ഷിക്ക് എയറോഡൈനാമിക് ഗുണങ്ങളുണ്ടെന്നും പക്ഷിയിൽ നിന്ന് കാണാതായ ഒരേയൊരു വാൽ വിംഗ് സ്റ്റെബിലൈസർ മാത്രമാണെന്നും അത് പറക്കാൻ പ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി, മെസിഹ ഒരു വുഡ് മോഡൽ നിർമ്മിക്കുകയും വാൽ ചേർക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ അതിന് പറക്കാൻ സാധിച്ചു.
2006 ൽ, ഏവിയേഷൻ, എയറോഡൈനാമിക്സ് വിദഗ്ധനായ സൈമൺ സാണ്ടർസൺ സഖാറ പക്ഷിയുടെ ഒരു പകർപ്പ് വാൽ ഇല്ലാതെ നിർമ്മിക്കുകയും അതിന്റെ എയറോഡൈനാമിക് ഒരു കാറ്റ് തുരങ്കത്തിൽ പരീക്ഷിക്കുകയും ചെയ്തു, ഫലം അതിന്റെ നാലിരട്ടി ഭാരവുമായി പറന്നു.
ആരൊക്കെ എന്തൊക്കെ ചെയ്താലും ആദ്യമായി ആകാശത്ത് പറന്നതിന്റെ റെക്കോർഡ് മുഴുവൻ ഇംഗ്ലീഷുകാർ കൊണ്ടുപോയി.
ReplyDeleteമോഡേൺ കാലഘട്ടത്തിൽ ഉടമസ്ഥന്റെ ഫിംഗർ പ്രിൻറ് ഉപയോഗിച്ച് വാഹനങ്ങൾ അൺലോക്ക് ആക്കുന്ന രീതി ആദ്യമായി കണ്ടു പിടിച്ചത് 5000 വർഷം മുമ്പ് ഒരു ഇന്ത്യക്കാരനാണ് അതും ഗുജറാത്തിൽ നിന്നും. അമേരിക്ക അതുകണ്ടുപിടിച്ചു.
ReplyDeleteകണ്ടുപിടിച്ചിട്ട് കാര്യമില്ലല്ലോ അത് കൊണ്ടുപോകാൻ ഇതുവരെ അമേരിക്കയെ കൊണ്ട് സാധിച്ചിട്ടില്ല. അതുകൊണ്ട് അഫ്ഗാനസ്ഥാനിലെ ആ ഏരിയ ഇപ്പോഴും അമേരിക്ക നിയന്ത്രണത്തിലാണ്
ReplyDelete