Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 25 November 2019

ആരോഗ്യത്തിനും ദീർഘായുസ്സിനും വ്യായാമം..


ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും ഹൃദയാഘാതം മൂലമാണ്. എന്നാല്‍ ഇതാണ് കാരണം എന്ന് തിരിച്ചറിഞ്ഞിട്ടും പലപ്പോഴും അതിനെ പ്രതിരോധിക്കാന്‍ പലരും ശ്രമിക്കുന്നില്ല. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നും എന്താണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം എന്നും പലരും മനസ്സിലാക്കുന്നില്ല. ഇന്നത്തെ ജീവിത ശൈലിയും, മടിയും, ഭക്ഷണ ശീലവും എല്ലാമാണ് പലപ്പോഴും പ്രശ്നങ്ങള്‍ വഷളാക്കുന്നത്. വ്യായാമക്കുറവും ജങ്ക്ഫുഡുകളും അവസ്ഥ പിന്നേയും മോശമാക്കുന്നു.

എന്നാല്‍ ഇനി അല്‍പ സ്വല്‍പ വ്യായാമം ശീലമാക്കിക്കോളൂ.

കാരണം അത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആയുസ്സിന് വിലങ്ങ് തടിയാവുന്ന ശീലങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് വ്യായാമക്കുറവ്. ഇനി ആയുര്‍ദൈര്‍ഘ്യത്തിന് വേണ്ടി വ്യായാമം ചെയ്ത് തുടങ്ങാവുന്നതാണ്. നാളെ മുതല്‍ തന്നെ വ്യായാമത്തിന് തുടക്കം കുറിക്കാം. കൃത്യമായ ചിട്ടയോടെ ദിവസവും ചെയ്താല്‍ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
 
അമിതവ്യായാമം വേണ്ട ;
 
ഒരു ആവേശത്തിന്‍റെ പുറത്ത് വ്യായാമം ചെയ്യാന്‍ തുടങ്ങുമ്ബോള്‍ ആദ്യം തന്നെ അതികഠിനമായ വ്യായാമമുറകളായിരിക്കും പലരും ശീലിക്കുക. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്ന വ്യായാമം നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയല്ല ആയുസ്സെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ഒരു കണക്ക് വെച്ച്‌ വേണം ഇത് ചെയ്യുന്നതിന്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അമിതവ്യായാമം ആവേശത്തിന് ചെയ്യുമ്ബോള്‍ ഓര്‍ക്കേണ്ടത് അത് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നുള്ളത് തന്നെയാണ്.

രണ്ട് മണിക്കൂര്‍ നേരം ചെയ്യുക ;

വ്യായാമം തുടങ്ങുമ്ബോള്‍ ഒരുമിച്ച്‌ രണ്ട് മണിക്കൂര്‍ നേരം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. എങ്കിലും ഇടക്ക് അല്‍പം വിശ്രമിച്ചും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. രണ്ട് മണിക്കൂര്‍ നേരം വ്യായാമം ചെയ്യാന്‍ പരിശ്രമിക്കണം. ആദ്യത്തെ ദിവസം ഒരു മണിക്കൂര്‍ ആണെങ്കില്‍ അടുത്ത ദിവസം അതിന്‍റെ സമയം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കണം. എങ്ങനെയായാലും രണ്ട് മണിക്കൂര്‍ വരെയെങ്കിലും ദിവസവും ശീലമാക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ബുദ്ധിമുട്ടുള്ളവ ;

ചിലര്‍ പെട്ടെന്ന് ഫലം ലഭിക്കുന്നതിന് വേണ്ടി ബുദ്ധിമുട്ടുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. കാരണം രണ്ട് മണിക്കൂര്‍ നേരം വ്യായാമം ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാണെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ശരീരത്തിന് ബുദ്ധിമുട്ടേറിയ വ്യായാമങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇത് നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

വ്യായാമവും ഭക്ഷണവും ;

വ്യായാമവും ഭക്ഷണവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വ്യായാമം ചെയ്യുന്നു എന്ന് കരുതി കണ്ണില്‍ കാണുന്നതെല്ലാം വലിച്ച്‌ വാരി കഴിക്കാന്‍ ശ്രമിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുന്നുവെങ്കില്‍ പ്രോട്ടീന്‍ വിറ്റാമിന്‍ ഒക്കെ അടങ്ങിയ മിതമായ ഭക്ഷണം കഴിക്കാന്‍ ശീലിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. തോന്നിയത് പോലെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അതൊരിക്കലും നിങ്ങളുടെ ആരോഗ്യത്തിന് ഉപകാരപ്പെടുന്ന അവസ്ഥയില്‍ ആയിരിക്കുകയില്ല.


ഏതൊക്കെ ദിവസം?

എല്ലാ ദിവസവും വ്യായാമം ചെയ്യണം എന്ന് നിര്‍ബന്ധമില്ല. കാരണം ഇടക്ക് ശരീരത്തിന് വിശ്രമം അനിവാര്യമാണ്. അതുകൊണ്ട് ഒരുദിവസം വ്യായാമം ചെയ്തില്ല എന്ന് വെച്ച്‌ പ്രത്യേക മാറ്റങ്ങള്‍ ഒന്നും നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്നില്ല. പക്ഷേ ഇതില്‍ മടി പിടിച്ച്‌ ഇരിക്കുന്നത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഏതൊക്കെ ദിവസം വ്യായാമം ചെയ്യണം എന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാം.

വ്യായാമമേ ചെയ്യാത്തവര്‍ ;

ചിലര്‍ വെറും ഭക്ഷണം കഴിക്കലും ജോലിയുമായി കഴിഞ്ഞ് കൂടുന്നവരായിരിക്കും. ഇവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം വെറുതേ ഇങ്ങനെ ഇരിക്കുന്നവരില്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച്‌ വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്. അല്ലെങ്കില്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങാന്‍ സമയം ഉണ്ടാവില്ല എന്നതാണ് സത്യം.

നടക്കുന്നത് നല്ലത് ;

വ്യായാമം തുടങ്ങണം എന്ന് വിചാരിച്ച്‌ എന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്.

കാരണം ഇത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും നടക്കാന്‍ ശ്രദ്ധിക്കുക. ഇത് കൊണ്ട് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മള്‍ ചെയ്യുന്ന വ്യായാമങ്ങളില്‍ എന്നും ഏറ്റവും മികച്ച്‌ നില്‍ക്കുന്നത് നടക്കുക എന്ന വ്യായാമം തന്നെയാണ്.

No comments:

Post a Comment