Friday, 29 November 2019

ഏറ്റവും മികച്ച പ്രഭാതഭക്ഷണം പുട്ട്; കാരണം അറിയണ്ടേ!..


രണ്ടു വര്‍ഷം മുന്‍പു ദേശീയ തലത്തില്‍ സ്വകാര്യ ടിവി ചാനല്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി തിരഞ്ഞെടുത്തതു പുട്ടും കടലക്കറിയും. പുട്ടിലെ കാര്‍ബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നു ന്യൂട്രീഷന്‍ സ്‌പെഷലിസ്റ്റ് ഡോ. അനിത മോഹന്‍ പറയുന്നു. ആവിയില്‍ പുഴുങ്ങിയെടുക്കുന്നതിനാല്‍ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയില്‍ പുട്ട് ഒന്നാമതായി പുട്ടും പയറും, പുട്ടും മീനും, പുട്ടും ഇറച്ചിയും, പുട്ടും മുട്ടക്കറിയും, പുട്ടും പഴവും അങ്ങനെ എത്രയോ ടേസ്റ്റുകള്‍ ഉണ്ട് അല്ലേ. പ്രഭാതഭക്ഷണത്തില്‍ മാംസം ഒഴിവാക്കുകയാണു നല്ലതെന്നു ഭക്ഷ്യവിദഗ്ധര്‍ പറയുന്നു. മറ്റു സമയമങ്ങളില്‍ ഏതു രുചിയുമാകട്ടെ. 

പോഷകം കൂട്ടാന്‍,
പുട്ടു പുഴുങ്ങുമ്പോള്‍ തേങ്ങയ്‌ക്കൊപ്പം കാരറ്റ് ചേര്‍ക്കാം.
ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധം.
പ്രമേഹ രോഗികള്‍ക്കും നല്ല ഭക്ഷണം, പക്ഷേ മിതമായി കഴിക്കണം.
ചെറിയ കഷണം പുട്ട്, ആവശ്യത്തിനു കറി എന്നതാകട്ടെ ശീലം.
മുളങ്കുറ്റി, ചിരട്ട തുടങ്ങിയവയില്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ നല്ലത്.
പുട്ട് - പഞ്ചസാര എന്ന രീതി ഒഴിവാക്കാം.
കറിയായി മുളപ്പിച്ച പയറോ, കടലയോ ആണെങ്കില്‍ കൂടുതല്‍ നന്ന്.
അരിയിടിച്ചു, പൊടിവറുത്തു, പുട്ടുചുട്ട കേരളം' എന്ന പാട്ടുണ്ടായതു പോലും പുട്ടിഷ്ടം കൊണ്ടാണല്ലോ. പാട്ടും പാടി പുട്ടും ബീഫും അകത്താക്കുമ്പോള്‍ മലയാളികള്‍ പലരും അറിയാത്ത ഒരു കാര്യമുണ്ട്, പുട്ടിന്റെ ഉറവിടം പോര്‍ച്ചുഗലാണെന്ന്.

No comments:

Post a Comment