Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 15 November 2019

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ??


ആദ്യമേ പറയട്ടെ... 

ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ നൂറു മടങ്ങു സുരക്ഷിതമാണ് മൊബൈൽ ഫോൺ

മൊബൈൽ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാൽ.. ഫോൺ കറൻറ്റ് ലൈനുമായി ബന്ധിച്ചിരിക്കരുത് എന്ന്

നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് ലൈനും, ഫോൺ കേബിളും.. ( ഇലക്ട്രിക്ക് / ടെലഫോൺ) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റർ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്. ആ ലൈനിൽ എവിടെയെങ്കിലും മിന്നൽ ഏറ്റാൽ അതുവഴി ബന്ധിച്ചിരിക്കുന്നു ഉപകരണങ്ങളിൽ കൂടിയ വോൾട്ടേജ് / കറന്റ് എത്തുകയും വീടുകളിൽ വെദ്യുത ലൈനിനു അടുത്തു നിൽക്കുന്നവർക്ക് വൈദ്യുതാഖാതം ഏൽക്കുകയും, ഉപകരണങ്ങൾ നശിക്കുകയും ചെയ്യാം. അതുകൊണ്ടാണ് മിന്നൽ ഉള്ളപ്പോൾ ടിവിയും, ലാൻഡ് ടെലഫോണും മറ്റും വാൾ സോക്കറ്റില്നിന്നും കേബിൾ ഊരി ഇടണം എന്ന് പറയുന്നത്

ഇടിമിന്നൽ എന്ന് പറയുന്നത് മേഘങ്ങളിൽ രൂപപ്പെടുന്ന ഉയർന്ന വോൾട്ടേജിലുള്ള വൈദ്യതി പ്രവാഹം ആണ്. ആ വൈദ്യതിക്കു ഭൂമിയിലേക്ക് എത്തുവാൻ ഏറ്റവും എളുപ്പമായ വഴി കണ്ടെത്തണം. അതിനാൽ ഉയർന്നു നിക്കുന്ന വൈദ്യുതി കടന്നു പോകുവാൻ കഴിയുന്ന വസ്തുക്കളിൽ മിന്നൽ ഏൽക്കുന്നു. മിന്നൽ ഏൽക്കുക എന്ന് പറഞ്ഞാൽ ആ വസ്തുവിലൂടെ മിന്നൽ വൈദ്യുതി കടന്നു പോവുന്നു എന്നാണ് അർഥം. അതിനാൽ ഇടിമിന്നലുള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ നിന്ന് ഫോൺ ചെയ്യുകയോ, നിൽക്കുകയോ പോലും ചെയ്യരുത്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത: " മൊബൈൽ ഫോൺ എടുക്കവേ മിന്നൽ : യുവാവ് മരിച്ചു "
യുവാവിനു മിന്നൽ ഏൽക്കുമ്പോൾ അദ്ദേഹം മൊബൈൽ ഫോൺ എടുക്കുകയായിരുന്നു. അല്ലാതെ മൊബൈൽ കാരണം അല്ല മിന്നൽ ഏറ്റത്

ഫോൺ ചെയ്യുമ്പോൾ മിന്നൽ ഏൽക്കുവാനുള്ള സാധ്യത, സ്വർണ മാല ധരിച്ചു നിൽക്കുമ്പോൾ മിന്നൽ ഏൽക്കുവാനുള്ള സാധ്യതയ്‌ക്കു തുല്യമാണ്. കാരണം രണ്ടും ലോഹം കൊണ്ട് ഉണ്ടാക്കിയതാണ് എന്നതുതന്നെ. അല്ലാതെ ബോബൈൽ ഫോണിന് ഇടിമിന്നലിനെ ആകർഷിക്കുവാൻ തക്ക പ്രത്യേക ഒരു കഴിവും ഇല്ല.

മിന്നൽ ഉള്ളപ്പോൾ തുറസായ സ്ഥലത്തോ, വെള്ളത്തിനു അരികിലോ. ലോഹം കൊണ്ടുണ്ടാക്കിയ വസ്തുക്കൾക്ക് അടുത്തോ പോയി നിൽക്കരുത്. വീടിനകത്തിരുന്നു മൊബൈൽഫോൺ ധൈര്യമായി ഉപയോഗിക്കാം.

ഇടി മിന്നല്‍ ഉണ്ടായാല്‍ ചെയ്യേണ്ട മുന്‍കരുതലുക

കത്തി, കുട, മുതലായ ലോഹ നിര്‍മിതമായ കൂർത്ത സാധനങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക

മിന്നല്‍ സമയത്ത് പൊക്കം കൂടിയ മരത്തിന്റെ അടിയില്‍പ്പെട്ടാല്‍ അതിന്റെ ചില്ലകളുടെ അടുത്തുനിന്നും ദൂരെ മാറി കുത്തിയിരിക്കുക

 ടെറസിന് മുകളില്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നതിന് ലോഹ കമ്പികള്‍ ഒഴിവാക്കുക, ടെറസില്‍ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും, ലോഹ വയറുകളിൽനിന്നും അകലം പാലിക്കുക

 തുറസ്സായ സ്ഥലതുള്ളതും മതിയായ സുരക്ഷാ കവചം ഇല്ലാത്തതുമായ ടവറുകള്‍, കളപുരകള്‍, ചെറുകെട്ടിടങ്ങള്‍, കുടിലുകള്‍ എന്നിവ അപകടകരമാണ്

തുറസായ സ്ഥലത്ത് നില്‍ക്കുന്നതും അപകടം ഉണ്ടാക്കാം

സൈക്കിള്‍ ചവിട്ടുന്നതും, ഇരുചക്ര വാഹനങ്ങൾ, ഓടിക്കുന്നതും ഒഴിവാക്കുക, കാറിനോട് ചേര്‍ന്ന് നില്‍ക്കുന്നതും അതില്‍ ചാരി നില്‍ക്കുന്നതും ഒഴിവാക്കുക 

No comments:

Post a Comment