ചൊറിയണം./ ആന ചൊറിയണം/ ആനത്തുമ്പ / കൊടിത്തുവ
ചൊറിയണം തൊട്ടാൽ ചൊറിയും .പക്ഷെ, കഴിച്ചാൽ ചൊറിയില്ല. ഇത് കളയല്ല.ചൊറിയണം ഒരേ സമയം ഔഷധിയാണ്.ഇലക്കറിയാണ്.ചൊറിയണം തൊടാത്ത / ചവിട്ടാത്ത കുട്ടിക്കാലം ആർക്കുമുണ്ടാകാൻ തരമില്ല. കുട്ടികൾ പരസ്പരം വഴക്കിടുമ്പോൾ ചില വിരുതന്മാർ ചൊറിയണത്തിൻ്റെ ഇല പറിച്ച് കൈയ്യിൽ തേച്ച് ഓടി കളയും. ടീച്ചറിനോട് പരാതി പറഞ്ഞു അടിവാങ്ങി കൊടുത്ത കഥ ചിലർക്കെങ്കിലും ഓർക്കാനുണ്ടാകും.
നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണപ്പെടുന്നു. മഴക്കാലത്ത് നന്നായി വളരും. കർക്കിടകം ചൊറിയണത്തിൻ്റേതു കൂടിയാണ്. ചെറു ചെടിയാണ്.
തലവേദന, മൈഗ്രൈൻ എന്നിവയുടെ ഒറ്റമൂലിയാണ് കൊടിത്തുവ.
വർഷത്തിൽ 300 ദിവസവും മൈഗ്രൈൻ കൊണ്ട് പുളഞ്ഞപ്പോൾ, ഒറ്റമൂലിയായെത്തിയത് കൊടിത്തുവ ചെന്നി കുത്തിനെ പൂ പോലെ ഒരു നിമിഷം കൊണ്ട് പറിച്ചെടുത്തത്. സൂര്യോദയത്തിൽ സൂര്യനഭിമുഖമായിരുന്ന് ചെയ്യേണ്ട ഒന്നാണ് കൊടിഞ്ഞി വിലക്ക്. ഇലകൾ ഒരു തരം ഭസ്മത്തിൽ പൂശി നെറ്റിമേൽ പലവട്ടം അങ്ങോട്ടുമിങ്ങോട്ടും തേയ്ക്കുന്ന പ്രക്രിയയാണ് കൊടിഞ്ഞി വിലക്ക്.
ചൊറിയണം രക്തം ശുദ്ധീകരിയ്ക്കുന്നു. സമൂലം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. ചർമ്മ രോഗമായ എക്സ് മിയ്ക്ക്
ഉത്തമമാണ്.സമൂലം അരച്ചുപുരട്ടിയാൽ മതിയാകും.നര മാറ്റാനും നന്ന്. വെളിച്ചെണ്ണ കാച്ചിതേച്ചു കുളിയ്ക്കണം. മുടി കൊഴിച്ചിൽ മാറികിട്ടും. ദഹനരസം, പിത്തരസം എന്നിവയുടെ ഉല്പാദനം സുഗമമാക്കും. കൊഴുപ്പ് കരിച്ചു കളയുന്നു. തടി കുറയ്ക്കാൻ ഉതകും. ഇരുമ്പിൻ്റെ അംശം വളരെ കൂടുതൽ ഉള്ളത് കൊണ്ട് അനീമിയയ്ക്കു ഒരു നല്ല പ്രതിവിധിയാണ്. ധാതുക്കളുടെ ഒരു കലവറ തന്നെയാണ് ചൊറിയണം. വാതം ശമിപ്പിക്കും. മാസമുറ പ്രശ്നങ്ങൾ പരിഹരിക്കും. വേര്, തണ്ട്, പൂവ് എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി.
ചൊറിയണം തോരൻ രുചികരമാണ്, ചീര കൊണ്ടുള്ള എല്ലാ പ്രയോഗങ്ങളും ഇരു കൊണ്ടുമാകാം.പരിപ്പിട്ട് കറി വയ്ക്കാം. മോരു കറി ഉണ്ടാക്കാം. മൊളോഷ്യമാകാം. തേങ്ങ പാൽ ഒഴിച്ചുള്ള കറി സ്വാദിഷ്ടമാണ്. കൈകളിൽ വെളിച്ചെണ്ണ നന്നായി പുരട്ടി വേണം ഇലകൾ പറിച്ചെടുക്കാൻ .അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടും. പാചകത്തിനു മുമ്പായി കഴുകി വൃത്തിയാക്കിയ ഇലകൾ 10 മിനിട്ടു നേരം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. പിന്നെ ചൊറിയില്ല' കഴിയ്ക്കമ്പോൾ നാവോ തൊണ്ടയോ കൈയ്യോ ചൊറിയില്ല രുചിയോടെ സുഖമായി കഴിക്കാൻ പറ്റും. കർക്കിടകത്തിലെ പത്തില കറി, പത്തില തോരൻ, പത്തില കഞ്ഞി എന്നിവയിലെ ഒരില ചൊറിയണമാണ്.
നാട്ടുവൈദ്യത്തിലും ആയ്യുർവേദത്തിലും ഔഷധമായി നന്നായി ഉപയോഗിച്ചു വരുന്നു. ശരിയ്ക്കും പറഞ്ഞാൽ ചൊറിയണം നമ്മുടെ കൂടപ്പിറപ്പാണ്. ആപത്തിൽ സഹായിക്കും.
No comments:
Post a Comment