ടാരീയിൽ ഉള്ള വിശ്വാസികൾ വളരെ നാളായി കാത്തിരുന്ന ആ സുദിനം വരവായി.. മെയ്മാസം ഒൻപതാം തീയതി മുതൽ എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച സീറോമലബാർ റൈറ്റ് കുർബാന നടത്തപ്പെടുന്നു. മെയ് മാസം ഒമ്പതാം തീയതിയിലെ കുർബാന വൈകുന്നേരം നാലര മണിക്ക് ആരംഭിക്കുന്നതാണ്..
ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ അനുസ്മരിക്കുകയും അവിടുത്തെ ശരീര രക്തങ്ങൾ സജ്ജീവ്വമാകുകയും ചെയ്യുന്ന ബലിപീഠത്തോട് ചേർന്ന് നില്ക്കുമ്പോൾ ആണ് വിശ്വാസ ജീവിതം ധന്യമാകുന്നത് എന്ന് ഓർമിപ്പിച്ചു കൊണ്ട് എല്ലാവരെയും പരിശുദ്ധ കുർബാനയിലേക്ക് സ്വാഗതം ചെയ്യുന്നു..
ടാരിയിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരാൻ സാധിക്കുന്ന അത്രയും വിശ്വാസികൾ എത്താൻ ശ്രമിക്കണമെന്ന് സംഘാടകർ ന്യൂസിൽ ഡയോസിസിന് വേണ്ടിയും അറിയിച്ചിട്ടുണ്ട്..
അന്നേദിവസം മൂന്നര മുതൽ താല്പര്യമുള്ളവർക്ക് കുമ്പസാരിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്..
കുർബാനയ്ക്കുശേഷം പാരിഷ് ഹാളിൽ വച്ച് അന്നേദിവസം കുർബാന നടത്തുന്ന സാബു അച്ഛനെയും ടീമിനെയും പരിചയപ്പെടുവാനും മുൻപോട്ടുള്ള കുർബാനയുടെ കാര്യങ്ങൾ ആലോചിക്കാനും വേണ്ടി ഒരു മീറ്റിംഗ് വയ്ക്കുന്നതാണ് എന്ന് അറിയുന്നു കൂടാതെ
കുർബാനയിൽ പങ്കെടുക്കുന്ന എല്ലാവരും തന്നെ ആ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്..
ടാരി കൂട്ടായ്മയിലെ പങ്കുവെക്കലിൻ്റെയും പരസ്പര സ്നേഹത്തിൻ്റെയും മാതൃക വിളിച്ചോതുന്ന ഒരു ചായ സൽക്കാരം മീറ്റിങ്ങിനു ശേഷം ഉണ്ടായിരിക്കുന്നതാണെന്ന് കൂടി അറിയുന്നു..
ഈ ഒരു മാറ്റം ടാരിയിലെ കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസ ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
chayasalkkaram vow people
ReplyDeleteHoly Mass.. pray together
ReplyDeleteഒരു പെരുന്നാലിൻറെ സന്തോഷവും ആഘോഷവുമാണ് അല്ലേ അവിടെ
ReplyDeleteWho ever behind this decision, they made a good work to keep the community in good spirit .
ReplyDeleteGood Work.. Pray together..
ReplyDelete