അമ്മു ചിന്തിക്കുന്ന പോലെ നീ എന്നെങ്കിലും തിരിച്ചു വരും എന്നും വിശ്വസിക്കാനാണ് എനിക്കും ഇഷ്ട്ടം....
നിങ്ങളുടെ പ്രണയവും , കള്ളുഷാപ്പും എല്ലാ വർഷങ്ങളിലും ഇവിടെ പ്രിയപ്പെട്ടതാണ്..... ഇന്നും " പാപ്പൻ്റെ ", "my girlfriend is taking me for a lunch" ചർച്ചയാവാറുണ്ട്.... അത്ര മാത്രം നിങ്ങൾ എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്....
നീ എത്ര മാത്രം അമ്മുവിനെ സ്നേഹിക്കുന്നുണ്ടെന്നും അവൾ തിരിച്ചു നിന്റെ സാന്നിധ്യം എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നും നേരിട്ട് കണ്ടവരാണ് ഞാനും മറ്റുള്ളവരും.... പക്ഷെ ഒന്ന് ഓർത്താൽ നീ എന്നും ചെയ്യുന്ന മധുപാനം തെറ്റ് തന്നെയായിരുന്നില്ലേ?? അല്ലെങ്കിൽ ഒരുപാട് തെറ്റുകൾ നിന്റെ മധു നീരാട്ട് മൂലം സംഭവിച്ചു..... അത് കൊണ്ട് തന്നെയാവാം നിന്നെ ഒരുപാട് സ്നേഹിക്കുമ്പോളും അമ്മു മദ്യപിച്ച് പകരംവീട്ടാൻ മടിച്ചതിന്റെ കാരണവും...
My girlfriend is taking me.. ഈ ഒരു സംഭാഷണം ചർച്ചയായത് പോലെ ഈ അടുത്ത് വേറെയൊരു സംഭാഷണവും ചർച്ചയായിട്ടുണ്ടാവില്ല.... അതിനെ കുറിച്ചല്ല എനിക്ക് പറയാനുള്ളത്... അമ്മു നിൻറെ മദ്യപാനത്തെക്കുറിച്ച് പറഞ്ഞശേഷം നീ പറഞ്ഞ നിന്റെ മറുപടിയെ പറ്റിയാണ്.... നീ അവളോട് ചോദിച്ചത്.. അത് അവളെ വല്ലാതെ
തളർത്തിയിട്ടുണ്ടാവും... അവൾക്ക് നിന്നിൽ ഉണ്ടായിരുന്ന പ്രതീക്ഷയുടെ ചെറു കിരണവും അവിടെ തകർന്ന് പോയിട്ടുണ്ടാവും..
നീ പലപ്പോഴും പറയാറുള്ളത്.. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.... നീ സാദാ മദ്യപാനിയുടെ ബോധത്തിലേക്ക് ചുരുങ്ങി പോയത് കൊണ്ടാണോ..... അതിനെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.... പക്ഷെ എല്ലാ തെറ്റുകളും മനസ്സിലാക്കി നീ മാപ്പ് പറയാൻ തയ്യാറായത് നിന്നോടുള്ള എന്റെ ഇഷ്ട്ടം ഇരട്ടിയാക്കി....
അമ്മു പറയുന്നത് പോലെ നീ ഒരു പൂച്ചയുടെ ജന്മമാണ്.... ഏതെങ്കിലും ഒരു മനോഹരമായ രാത്രിയിൽ നീയും അമ്മുവും കൂടി ഹണ്ടർ വാലി ഗാർഡനിലൂടെ കൈകോർത്തു നടക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു...
അങ്ങനെ ഉള്ള ഒരുപാട് രാത്രികൾക്കായി കാത്തിരിക്കുന്നു
എന്ന് പാപ്പൻ്റെ സ്വന്തം..
മാത്തൻ..
Note : ഈ ഒരു കത്തിന് ആരുടെയെങ്കിലും ജീവിതവുമായി സാമ്യം ഉണ്ടെന്ന് തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.. ഈ ബ്ലോഗോ ഇത് എഴുതിയ ബ്ലോഗറോ ഉത്തരവാദിയാകുന്നതല്ല..
അമ്മുവിൻറെ സ്നേഹത്തെ മറികടന്നുകൊണ്ട് പാപ്പൻ കള്ളുഷാപ്പ് ഉണ്ടാക്കിയത് മോശമായിപ്പോയി പേടിക്കേണ്ട അമ്മു നിൻറെ പാപ്പൻ തിരിച്ചുവരും തെറ്റുകളിൽ സഞ്ചരിക്കാൻ പാപ്പനാവില്ല
ReplyDeletePappan ammunte sneham kanuka madhyapanam nallathalla
ReplyDeleteCharacters in this story is feeling familiar, Good Story
ReplyDeleteI like this blogger. Good selection of news and interesting stories.
ReplyDelete