കാണുന്നവരെയെല്ലാം അയാൾ ശപിക്കും, ചീത്ത വിളിക്കും.
ആ മനുഷ്യനെ കണ്ടാൽ ആ ദിവസം മോശമാകും എന്ന വിശ്വാസം ആളുകൾക്കുണ്ടായിരുന്നു.
ഒരു ദിവസം അയാൾ സന്തോഷവാനായി കാണപ്പെട്ടു.
പിന്നീടുള്ള ദിവസങ്ങളിലും അത് തുടർന്നു.
പലരും അയാളുടെ മുഖം ശ്രദ്ധിക്കാൻ തുടങ്ങി.
ഒരാൾ ചോദിച്ചു : താങ്കൾക്ക് ഈ മാറ്റം സംഭവിച്ചതെങ്ങനെയാണ്?
അയാൾ പറഞ്ഞു : കഴിഞ്ഞദിവസം എനിക്ക് എൺപതു വയസായി.
ഇത്രയും കാലം ഞാൻ എനിക്ക് ലഭിക്കാതെപോയ സന്തോഷം അന്വേഷിച്ചു നടക്കുകയായിരുന്നു.
ലോകത്തിൽ എനിക്ക് മാത്രമേ സന്തോഷമില്ലാതുള്ളൂ എന്നായിരുന്നു എന്റെ ധാരണ.
സന്തോഷം അന്വേഷിക്കുന്നതു ഞാൻ തിരുത്തി.
അതുകൊണ്ട് ഞാൻ ഇപ്പോൾ സന്തോഷവാനാണ്.....
ഇഷ്ടമുള്ളവയുടെ പിന്നാലെ നടക്കുമ്പോഴുള്ള ഏറ്റവും വലിയ പോരായ്മ, കൂടെയുള്ളവയെ തിരിച്ചറിയാതെ പോകുന്നു എന്നതാണ്.
പ്രതീക്ഷിച്ചിട്ടും ലഭിക്കാത്ത കാര്യങ്ങൾ മാത്രമല്ല.
ഉണ്ടായിട്ടും തിരിച്ചറിയാത്ത കാര്യങ്ങൾ കൂടിയാണ് ദുഃഖകാരണം.
ഉള്ള കാര്യങ്ങൾകൊണ്ടു മാത്രം സംതൃപ്തിയടഞ്ഞാൽ പിന്നെ പുതിയതൊന്നും നേടാനുള്ള അമിത ആഗ്രഹം ഉണ്ടാവില്ല...
No comments:
Post a Comment