തെറ്റ്.. എന്ന ചെറുകഥയുടെ രണ്ടാം ഭാഗം..
എൻറെ പേര് ജോ.. ജോ കുട്ടൻ എന്ന് സ്നേഹം ഉള്ളവർ വിളിക്കും.. എനിക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. അവൾ നഴ്സായി ജോലി ചെയ്യുന്നു.. എനിക്ക് രാത്രിയിൽ ന്യൂസ് പേപ്പർ പ്രിൻറ് ചെയ്യുന്ന പ്രസ്സിൽ ആണ് ജോലി. അതൊരു ചെറിയ പ്രസ് ആയിരുന്നു. ചെറിയ ഒരു ടൗൺ ആയതുകൊണ്ട് വളരെ കുറച്ചു കോപ്പി മാത്രമേ ചെയ്യുകയുള്ളൂ. സാധാരണ രണ്ടുമണിക്ക് ഒരു ബ്രേക്ക് കിട്ടുന്നത് പതിവാന്. അന്നു പക്ഷേ രണ്ടു മണിയായപ്പോൾ പ്രിൻറ് ചെയ്യാനുള്ള സകലതും തീർന്നു കഴിഞ്ഞു. എന്നാൽ വെറുതെ ഇരിക്കാ എന്ന് വെച്ചപ്പോൾ ഞങ്ങളുടെ ചീഫ് എഡിറ്റർ ഞങ്ങൾ കുറച്ച് സ്റ്റാഫിനെ വിളച്ചു ഓരോ ജോലി ഏൽപ്പിച്ചു.
എനിക്ക് കിട്ടിയ ജോലി 30 കിലോമീറ്റർ അകലെയുള്ള മറ്റൊരു പത്രം ഓഫീസിൽനിന്നും പത്രത്തിൽ വയ്ക്കാനുള്ള നോട്ടീസ് എടുക്കുക എന്നതാണ്. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എൻറെ വീട്ടിൽ നിന്നും ഉച്ചത്തിൽ വിളിച്ചാൽ കേൾക്കുന്ന അത്ര അകലത്തിൽ മാത്രമാണ് ആ പത്രം ഓഫീസ്. അതു വഴി കടന്നുപോയപ്പോൾ കൂകി വിളിക്കാൻ ഒന്നും തോന്നിയില്ലെങ്കിലും ഭാര്യയയെയും മകനെയും കേറി കണ്ടു ഒരു സർപ്രൈസ് കൊടുത്താലോ എന്നൊരു ചിന്ത മനസ്സിലൂടെ കടന്നു പോയി. പക്ഷേ എൻറെ വാഹനത്തിൻറെ എൻജിൻ ശബ്ദം അയൽക്കാർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്നുള്ള ചിന്ത മനസ്സിലൂടെ കടന്നു പോയതുകൊണ്ട് ആദ്യം മടിച്ചെങ്കിലും പിന്നീട് എന്തും വരട്ടെയെന്നു കരുതി അങ്ങോട്ട് ഞാൻ വാഹനം തിരിച്ചു.
പക്ഷേ അവിടെ എൻറെ ഡ്രൈവ് വെയിൽ മറ്റൊരു വാഹനം നിർത്തിയിട്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ച ദിവസങ്ങളിൽ അയൽവക്കത്തെ വീടുകളിൽ പാർട്ടി വെക്കുമ്പോൾ അവർ വാഹനം ഇടാൻ സ്ഥലമില്ലാതെ വരുമ്പോൾ ഡ്രൈവെ ഉപയോഗിക്കുക പതിവാണ്. അതുകൊണ്ട് അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
ഞാൻ വീടിൻറെ പ്രധാന വാതിലിന് അരികിലേക്ക് ചെന്നു. പ്രധാന വാതിലിന് അരികിൽ തന്നെയാണ് ഞങ്ങളുടെ ബെഡ്റൂം. അവിടെ രാത്രി രണ്ടുമണിക്ക് കണ്ട വെളിച്ചം എന്നെ ആശ്ചര്യപ്പെടുത്തി. പക്ഷേ എനിക്കായി ഒരു സർപ്രൈസുമായി ഭാര്യ ഇരിക്കുന്ന വിവരം ഞാൻ ചിന്തിച്ചില്ല..
ഞാൻ പതുക്കെ വാതിൽ തുറന്നു അകത്തു കയറി.. മുറിയിൽ വെളിച്ചം ഉള്ളതുകൊണ്ട് ഞാൻ ഭാര്യയെ വിളിച്ചു. അനക്കമൊന്നും ഇല്ലാത്തതിനാൽ ഞാൻ ബെഡ്റൂമിൽ കയറി നോക്കി ആരെയും കണ്ടില്ല.. പക്ഷേ കുളിമുറിയിൽ ആരോ ഉള്ളതായി തോന്നി. കുളിമുറിയുടെ കതകിൽ തട്ടി വിളിച്ചപ്പോൾ ആരാണ് എന്ന് ചോദിച്ചു. ഞാനാണ് എന്ന് മറുപടി പറഞ്ഞ നിമിഷം അവൾ പറഞ്ഞു അവൾ കുളിക്കുക ആണെന്ന്.. കുളി കഴിഞ്ഞു അവൾ പുറത്തു വന്നു..
എനിക്കൊരു കട്ടൻ കാപ്പി ഇട്ടു തന്ന ശേഷം അവൾ കിടക്കാൻ എന്നും പറഞ്ഞു ബെഡ് റൂമിലേക്ക് പോയി.. കട്ടൻ കാപ്പി കുടിച്ച ശേഷം ജോലിക്ക് പോകുന്നതിനു മുമ്പ് അവളോട് പോകുവാണ് എന്ന് പറയാൻ ഞാൻ തീരുമാനിച്ചു. ബെഡ്റൂം ഇൻറെ വാതിൽ തുറന്ന് ഞാൻ അ ആ കാഴ്ച കണ്ടു ഞങ്ങളുടെ ബെഡ്റൂമിൽ മറ്റൊരാൾ. സംയമനം പാലിക്കാൻ ഞാൻ തീരുമാനിച്ചു. മനസ്സിൽ നീറ്റലോടെ വാതിൽ പതുക്കെ തുറന്നു ഞാൻ അകത്തു കയറി ചെന്നു.
എന്നെ കണ്ട പാടെ ഭാര്യ കരയാൻ തുടങ്ങിയിരുന്നു.. അവൻ ഓടി കുളിമുറിയിൽ കയറി. പോലീസിനെ വിളിച്ചു വരുത്തിയാലോ എന്ന ചിന്ത എൻറെ മനസ്സിലൂടെ കടന്നു പോയി. പക്ഷേ അതിനുമുമ്പ് മുമ്പ് ആ കള്ള കാമുകനെ ഒന്ന് കാണണ്ടേ.. വാതിലിൽ തട്ടി വിളിച്ചു ഉപദ്രവിക്കില്ല എന്ന് വ്യവസ്ഥയിൽ അവൻ പുറത്തുവന്നു..
അപ്പോഴാണ് അവൻറെ മുഖം എനിക്ക് ഓർമ്മ വന്നത് .. എൻറെ ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തി.. അവനും ഉണ്ട് ഒരു കുടുംബം.. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം.. പോലീസിൽ അറിയിക്കരുത് എന്ന് പറഞ്ഞു കൊണ്ട് അവൻ എൻറെ കാലു പിടിച്ചു കരഞ്ഞു.. പൊലീസെത്തി നാട്ടിൽ വിവരം അറിഞ്ഞാൽ അവരുടെ കുടുംബം തകരും എന്ന് അവൻ പറഞ്ഞു.. എൻറെ കുടുംബബന്ധം നീ തകർത്തല്ലോ എന്ന ചോദ്യത്തിന് അവനിൽ നിന്ന് യാതൊരു ഉത്തരവും വന്നില്ല..
പക്ഷേ അവൻ പറഞ്ഞു.. ജോലി ചെയ്യുമ്പോൾ ഭർത്താക്കന്മാർ നൈറ്റ് ഡ്യൂട്ടി മാത്രം ചെയ്യുന്ന വ്യക്തി ആണെങ്കിൽ ഭാര്യമാർക്ക് ചിലപ്പോൾ ഇങ്ങനെയൊക്കെ കാമുകന്മാർ ഉണ്ടാവുമെന്ന്.. പുറത്തറിഞ്ഞാൽ എൻറെ കുട്ടികൾക്കുണ്ടാകുന്ന നാണക്കേട് ഓർത്ത് കൈ വെക്കാതെ അവനെ വിട്ടുകളയാൻ ഞാൻ തീരുമാനിച്ചു..
നിനക്ക് എൻറെ വീട്ടിൽ നിന്നും ഇറങ്ങി പോകാമെന്ന് അവനോടും നിനക്ക് വേണമെങ്കിൽ എൻറെ കുട്ടികളുടെ ഒരു നല്ല അമ്മയായി ജീവിക്കാം എന്ന് അവളോട് പറഞ്ഞ ശേഷം തിരികെ ജോലി സ്ഥലത്തേക്ക് പോയി.. പോകുന്ന വഴിയിൽ ഞാൻ ചിന്തിച്ചു എന്താണ് കുഴപ്പം എവിടെയാണ് കുഴപ്പം ഒന്നും തന്നെ മനസ്സിലായില്ല.. ഞാൻ എൻറെ ഭാര്യയെ വേണ്ടതു പോലെ തന്നെ കാണാറുണ്ടായിരുന്നു പക്ഷേ എന്നിട്ടും അവൾ എന്താ ഇങ്ങനെ ആയത്..
നേരം വെളുത്തപ്പോൾ ഞാൻ ജോലികഴിഞ്ഞ് വീട്ടിൽ എത്തി. എന്നെയും കാത്തു അവൾ ബെഡ്റൂമിൽ ഇരിപ്പുണ്ടായിരുന്നു..
ബെഡ്റൂമിൽ.. അങ്ങനെയാണ്.. ഞങ്ങൾക്ക് രാവിലെ ചില കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു.. ഇന്നുമുതൽ മുന്നോട്ട് ഇനി ഒന്നും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു .. അതുമാത്രം ഞാൻ ഭാര്യയെ അറിയിച്ചു.. അവൾ അവനോട് ആയി പറഞ്ഞു.. അവിഹിത ബന്ധം കൊണ്ട് എന്ത് സുഖം ആണ് ലഭിക്കുന്നത് എന്ന് അറിയാനുള്ള ഒരു ആഗ്രഹം മൂലം ചെയ്ത് പോയതാണ് എന്ന്..
എന്തു നല്ല ന്യായീകരണം.. പിടിക്കപ്പെടുമ്പോൾ ഇതുപോലെ കുറെയേറെ ന്യായീകരണങ്ങൾ ഏതു പെണ്ണിനും ഉണ്ടാവും.. ഒന്നു കരയാൻ പോലുമാകാതെ മസില് പിടിച്ചു നടക്കുന്ന പുരുഷൻമാരുടെ വേദന ആരും കാണുന്നില്ല.. പഴയ നല്ല കാലത്തെ ഓർത്തുകൊണ്ട് ചായകപ്പ് പിടിച്ചു ഇനിയെന്ത് എന്ന ചിന്തയോടെ ജോകുട്ടൻ ഇരുന്നു..
( തുടരും.. )
ഇത് ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതവുമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്..