നല്ലൊരു ഊണ് കഴിഞ്ഞാൽ ഒരു ഏമ്പക്കം തീർച്ചയായും പ്രതീക്ഷിക്കാം ഇത് എന്തുകൊണ്ടാണെന്നോ? നാം കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആണല്ലോ ആമാശയത്തിലെത്തുന്നത്. നാം ഭക്ഷിക്കുമ്പോൾ ആഹാരത്തോടൊപ്പം കുറേ വായുവും ആമാശയത്തിൽ എത്തുന്നുണ്ട്. അതേപോലെ തന്നെ വെള്ളം കുടിക്കുമ്പോഴും ഇത് സംഭവിക്കും.
കൂടുതൽ ആഹാരം കഴിച്ചാൽ അതനുസരിച്ച് കൂടുതൽ വായു ആമാശയം ശേഖരിക്കുന്നു. ആഹാരം കൂടുതൽ ചെല്ലുംതോറും ആമാശയം നിറയുകയും വായുവിന് നിൽക്കാൻ ഇടം തീരെ കുറയുകയും ചെയ്യുന്നു. കൂടാതെ ദഹനപ്രക്രിയയിൽ നിന്ന് ഉണ്ടാകുന്ന വാതകങ്ങളും വായുവും ചേർന്ന മിശ്രിതം ആമാശയത്തിന്റെ ഒരു ചെറിയ ഭാഗത്തേക്ക് തള്ളപ്പെടുന്നു. അന്നനാളവും ആമാശയവും തമ്മിൽ ചേരുന്ന ഭാഗം സാധാരണനിലയിൽ അടഞ്ഞിരിക്കുന്നതിനാൽ ആമാശയത്തിൽ സംഭരിക്കുന്ന വാതകങ്ങൾക്ക് പുറത്തേക്ക് രക്ഷപ്പെടുവാൻ സാധ്യമല്ല. എന്നാൽ ആമാശയത്തിൽ സംഭരിക്കുന്ന വാതകങ്ങളുടെ മർദ്ദം വളരെ കൂടുമ്പോൾ അന്നനാളത്തിലേക്കുള്ള വാതിൽ തള്ളിത്തുറക്കുന്നു. വാതകങ്ങളുടെ തള്ളിച്ച കാരണം അന്നനാളത്തിന്റെ മേൽഭാഗവും തുറക്കുന്നു. വാതകങ്ങൾ ശക്തിയോടെ വായിലൂടെ പുറത്തേക്കു വരുന്നു. ഇതാണ് ഏമ്പക്കം എന്ന പ്രതിഭാസം. സദ്യയോട് നിങ്ങൾ നീതികാട്ടിയിട്ടുണ്ടെങ്കിൽ ഏമ്പക്കം ഏതാണ്ട് തീർച്ചയാണ്. അതുകൊണ്ടുതന്നെ ഏമ്പക്കം വയറു നന്നായി നിറഞ്ഞതിന്റെ ലക്ഷണമായി കണക്കാക്കുന്നു.
അമ്മമാർ കുട്ടികൾക്ക് പാലൂട്ടിയ ശേഷം അവരെ ചുമലിൽ കിടത്തി സാവധാനം തട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? ആമാശയത്തിൽ കുടുങ്ങിയ വാതകങ്ങൾ പുറത്തു കളയാനുള്ള വിദ്യയാണിത്. അല്ലെങ്കിൽ കുട്ടികൾ അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് കാണാം..
Informative topic , Good job keep posting
ReplyDeleteഉറക്കത്തിന് നല്ലതാണ് സെക്സ് എന്ന് കേട്ടിട്ടുണ്ട് ഏതാണ് നല്ല പൊസിഷൻ എന്നുള്ളത് ഒരു പോസ്റ്റ് ഇടാമോ
ReplyDeleteപുള്ളിക്കാരൻ പറയുന്ന പൊസിഷൻ നിങ്ങൾക്ക് ചെയ്യാൻ പറ്റിയ കൊള്ളാം
DeleteA few position's , Will post soon.
Delete