തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ളാവിന് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. തൈരിന് അമിതവണ്ണം കുറയ്ക്കാനുള്ള കഴിവുണ്ട്. തൈരില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ ദഹനം എളുപ്പമാക്കുന്നു.
പതിവായി വ്യായാമം ചെയ്യുന്നവര്‍ തൈര് ശീലമാക്കുന്നത് ഉത്തമമാണ്. തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ആരോഗ്യം നിലനിറുത്തുന്നതിന് അത്യാവശ്യമാണ്.
പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരവുമാണ് തൈര്. തൈരില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. തൈര് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. തൈരില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാം.
ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തൈരിന് കഴിയും. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി 12 ഉം തൈരിലുണ്ട്.
എരിവും പുളിയും ഉള്ള എന്തെങ്കിലും വിഷയങ്ങൾ പോസ്റ്റ് ചെയ്യു
ReplyDeleteഎന്നാൽ നമുക്ക് മീൻകറി വച്ചാലോ
DeletePlease put a post about Amelia Earhart mistery
ReplyDeleteഉടൻതന്നെ പോസ്റ്റ് ചെയ്യുന്നതാണ് കാത്തിരിക്കുക
Delete