Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 10 January 2023

സെക്‌സ് ഉറക്കത്തിന് നല്ലതോ..? ഏതൊക്കെ പൊസിഷനുകൾ..

കഴിഞ്ഞ പോസ്റ്റിന് താഴെ വന്ന ഒരു കമന്റിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ഈ പോസ്റ്റ്..

ആനന്ദകരമായ സെക്‌സിന് ശേഷം ഗാഡനിദ്രയിലേക്ക് ഊളിയിടുന്നവര്‍ ഏറെയാണ്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണുകള്‍ സ്‌ട്രെസ്സില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം നല്‍കുന്നതും ക്ഷീണവുമാണ് ഇതിന് പ്രധാനകാരണം.

എന്നാല്‍, ചില പൊസിഷനുകള്‍ നല്ല ഉറക്കത്തിന് കൂടുതല്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഉറക്കവും സെക്‌സും

ഉറക്കത്തില്‍ നമ്മുടെ മസ്തിഷ്‌കം അഞ്ചു ഘട്ടങ്ങളിലൂടെയാണ് കടന്നു പോവുക. കണ്ണുകള്‍ വ്യത്യസ്ഥ ദിശകളിലേക്ക് നിരന്തരം ചലിക്കുന്ന റാപ്പിഡ് എയ് മൂവ്‌മെന്റ് സ്റ്റേജ് അഥവാ ആര്‍ഇഎം ഘട്ടം ആണ് ഇതില്‍ പ്രധാനം. എന്താണ് ഈ ഘട്ടത്തിന്റെ പ്രാധാന്യം ?

ഈ ഘട്ടത്തില്‍ നമ്മുടെ മസ്തിഷ്‌കം ഉണര്‍ന്നിരിക്കുമ്പോള്‍ ഉള്ള പോലെ തന്നെ ആക്ടീവായിരിക്കുമത്രെ. പഠനത്തെയും ഓര്‍മകളെ ശക്തിപ്പെടുത്താന്‍ ഈ ഘട്ടം സഹായിക്കും. ഒരാളുടെ ഉറക്കത്തിന്റെ ഏകദേശം 23 ശതമാനം ഈ ഘട്ടമായിരിക്കും.

നല്ല പൊസിഷനുകള്‍

സെക്‌സും ഉറക്കവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ബ്രിട്ടനിലെ ‘ദ ഡോസി അൗള്‍’ 1652 പേരെ സമീപിച്ചു. ഇവരില്‍ ഉറക്കം നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും സ്ഥാപിച്ചു. സെക്‌സിന് ശേഷം ഉറങ്ങാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയത്. മൂന്നു മാസം നീണ്ടു നിന്ന പരീക്ഷണകാലയളവില്‍ 24-25 പൊസിഷനുകളില്‍ സെക്‌സില്‍ ഏര്‍പ്പെടാനും നിര്‍ദേശിച്ചിരുന്നു.

ഉറങ്ങുന്നതിന് മുമ്പ് സെക്‌സില്‍ ഏര്‍പ്പെടുന്നത് ആര്‍ഇഎം ഘട്ടം ശരാശരി എട്ടു ശതമാനം വര്‍ധിപ്പിച്ചതായാണ് ദ ഡോസി അൗള്‍ കണ്ടെത്തിയത്. പുരുഷന്‍മാരില്‍ ഇത് 8 മുതല്‍ 12 ശതമാനം വരെയായിരുന്നു. സ്ത്രീകളില്‍ ശരാശരി രണ്ടു ശതമാനമാണ് വര്‍ധിച്ചത്.

ലൈംഗികപ്രവൃത്തിയില്‍ പുരുഷന്‍ കൂടുതലായും ശാരീരികമായാണ് ഉത്തേജിക്കപ്പെടുകയെന്നും ഇതാണ് ആര്‍ഇഎം ഘട്ടം കൂടാന്‍ കാരണമെന്നു ദ ഡോസി അൗളിലെ വിദഗ്ദനായ അലെക്‌സ് ഇയോണ്‍ ചൂണ്ടിക്കാട്ടി. ശുക്ല സ്ഖലനത്തിന് ശേഷം അവര്‍ തളര്‍ന്നുറങ്ങും. സ്ത്രീകള്‍ കൂടുതലായും മാനസികമായാണ് ഉത്തേജിക്കപ്പെടുക. അതിനാല്‍ തന്നെ അവര്‍ സെക്‌സിന് ശേഷവും ഉണര്‍വു കാണിക്കുമെന്നും അലെക്‌സ് ഇയോണ്‍ വിശദീകരിച്ചു. നല്ല ഉറക്കത്തിന് നല്ല പൊസിഷന്‍ ഏതാണെന്നും പഠനത്തില്‍ വെളിപ്പെട്ടു.

ഡോഗ്ഗി പൊസിഷന്‍

ഡോഗ്ഗി പൊസിഷനാണ് നല്ല ഉറക്കത്തിന് ഏറ്റവും നല്ലതെന്നാണ് മൂന്നു മാസം നീണ്ട പരീക്ഷണത്തിന് ഒടുവില്‍ കണ്ടെത്തിയത്. ഈ പൊസിഷന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത 33 ശതമാനം പേര്‍ക്കും ഗുണം ചെയ്തു. ആര്‍ഇഎം ഉറക്കം 23 ശതമാനത്തില്‍ നിന്ന് 43 ശതമാനം വരെ വര്‍ധിച്ചുവത്രെ.

ലോട്ടസ് പൊസിഷന്‍

ഡോഗ്ഗിക്കു ശേഷം രണ്ടാമത്തെത്തിയത് ലോട്ടസ് പൊസിഷനാണ്. ആര്‍ഇഎം സ്ലീപ്പിനെ 39 ശതമാനം വര്‍ധിപ്പിക്കാന്‍ ഇതിന് കഴിഞ്ഞു. മൂന്നാമത് എത്തിയത് ഈഗിള്‍ പൊസിഷനാണ്. 32 ശതമാനമാണ് ഉറക്കം വര്‍ധിച്ചത്. ബ്രിഡ്ജ് പൊസിഷന്‍, കൗ ഗേള്‍, ഫ്‌ളാറ്റിറോണ്‍ തുടങ്ങിയ പൊസിഷനുകളാണ് തൊട്ടുപുറകില്‍.

സ്ത്രീകള്‍ മുകളിലായിരിക്കുന്ന പൊസിഷനുകള്‍ പുരുഷന്‍മാരുടെ ഉറക്കത്തിന്റെ നിലവാരം വര്‍ധിപ്പിച്ചു. ശരാശരി 33 ശതമാനം വര്‍ധയുണ്ടായതായി പഠനം പറയുന്നു.
കോര്‍ക്ക് സ്‌ക്രൂ പൊസിഷന്‍ ആര്‍ഇഎം ഉറക്കം 26 ശതമാനം കുറച്ചതായി പഠനം പറയുന്നു.  വളരെ പോപുലറായ ഈ പൊസിഷന്‍ മാനസിക ഉത്തേജനമാണ് കൂടുതലുണ്ടാക്കുന്നത് എന്നതാണ് കാരണമത്രെ.

8 comments:

  1. പോസ്റ്റ് ഇട്ടതിൽ വളരെ നന്ദി

    ReplyDelete
    Replies
    1. ചോദിച്ചു പോയവൻ ഊ**** മലയാളി പെണ്ണുങ്ങൾ മലർന്നു കിടക്കത്തെ ഉള്ളൂ എന്തെങ്കിലും ചെയ്തിട്ട് പോകാൻ പറയും

      Delete
  2. When husband approach me for sex he couldn't do it why? . He has sudden respect comes that time only why?

    ReplyDelete
    Replies
    1. എന്നും ഒരാൾ മതിയോ ഇടക്കൊക്കെ ഒരു ചെയ്ഞ്ച് വേണ്ടേ

      Delete
    2. ഒരു കൗൺസിലറെ കണ്ടാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ നിങ്ങൾക്കിടയിൽ ഉള്ളൂ. നിങ്ങളുടെ ഭർത്താവിന്റെ മനസ്സിൽ കടന്നുപോയിട്ടുള്ള തെറ്റായ ചിന്തകൾ ആണോ കാരണമെന്ന് കണ്ടെത്തേണ്ടതുണ്ട്. ലൈംഗികബന്ധസമയത്ത് ഭർത്താവിന് അമിത ബഹുമാനം വരണമെങ്കിൽ താങ്കൾക്ക് അദ്ദേഹത്തെക്കാൾ പ്രായ കൂടുതൽ ഉണ്ടാവും. പരസ്പരം സംസാരിക്കുക ഒരു കൗൺസിലറെ കാണുക.

      Delete
    3. Good guessing we have age difference. Thank you reply

      Delete
  3. Taree malayali ഒരു അവിഹിതബന്ധം എത്ര നാൾ നീണ്ടുനിൽക്കും.

    ReplyDelete
    Replies
    1. പഠനങ്ങൾ പറയുന്നത് 7 വർഷം വരെ അതിനുള്ളിൽ അതിൻറെ എല്ലാ ഊഷ്മളതയും നഷ്ടപ്പെട്ടിരിക്കും. അവിഹിത ബന്ധങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ദുരന്തമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭ്യമായ അറിവുവച്ച് സ്വയം ചിന്തിച്ചുനോക്കുക. താത്കാലിക സന്തോഷത്തിനുവേണ്ടിയുള്ള വഴിവിട്ട ബന്ധങ്ങള്‍ ഭാവിയില്‍ കടുത്ത ദുരന്തങ്ങളാണു സമ്മാനിക്കുക. ചിലപ്പോള്‍ ഒരു നേരംപോക്കിനായി തുടങ്ങുന്ന ബന്ധം കുടുംബാന്തരീക്ഷത്തെ തകര്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിങ്ങള്‍ പകച്ചുനില്‍ക്കേണ്ടി വരും. അവിടെ സ്വന്തം കാല്‍ചുവട്ടിലെ മണ്ണുപോലും നഷ്ടപ്പെട്ട് നിങ്ങള്‍ നിസഹായരായി തീരും.

      Delete