Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 3 February 2023

ക്രൈസ്തവ വിശ്വാസത്തിൽ ഗർഭകാലം..


മനുഷ്യൻ കാണുന്നതിൽ നിന്നും കേൾക്കുന്നതിൽ നിന്നും ഒരു എനർജി സ്വീകരിക്കുന്നുണ്ട് .ചിലപ്പോൾ അത് നല്ലതോ ചീത്തയോ ആകാം . പോസിറ്റീവ് എനർജി ലഭിക്കണമെങ്കിൽ അപ്രകാരം ഉള്ള ഊർജ്ജം പുറപ്പെടുവിക്കുന്നവ കാണുകയും കേൾക്കുകയും ചെയ്യണം.
 ഗർഭിണിയായിരിക്കുന്ന സ്ത്രീകൾ കാണുന്നതും കേൾക്കുന്നതും ഉദരത്തിലെ ശിശുവിനെ ആഴത്തിൽ ബാധിക്കുന്നു .

മാതാപിതാക്കൾ ഇന്നു കരയുന്നതു കഞ്ചാവും മയക്കുമരുന്ന് ഒക്കെയായി നടക്കുന്ന മക്കളുടെ ദുർനടപ്പിനെ ഓർത്താണ്...

എന്തുകൊണ്ടാണ് ഇന്നത്തെ മക്കൾ അധപതിച്ചു പോകുന്നത് ???

ഇന്നത്തെ തലമുറ കാണുന്നതും കേൾക്കുന്നതും ഗർഭാവസ്ഥയിലെ കുഞ്ഞുങ്ങളെ മാനസിക വളർച്ചയിൽ അത്രമാത്രം സ്വാധീനിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത് ...സീരിയലുകളുടെയും സിനിമകളുടെയും ഒന്നിനും കൊള്ളാത്ത ഫേസ്ബുക്ക് റീലുകളുടെയും അവിഹിതങ്ങളെ ഉയർത്തി കാണിക്കുന്ന യൂട്യൂബ് ഷോർട്‌സുകളും മനുഷ്യൻറെ ബുദ്ധിയുടെ തലങ്ങളെ കീഴ്മേൽ മറിക്കാനും നെഗറ്റീവ് ചിന്താഗതികൾ ഉടലെടുക്കാൻ കാരണമാവുകയും ചെയ്യുന്നു.

പുരുഷ കഥാപാത്രങ്ങൾ പോലും ചെയ്യാത്ത ക്രൂരമായ നെഗറ്റീവ് കഥാപാത്രങ്ങളെ കണ്മുൻപിൽ അവതരിപ്പിക്കുന്ന സീരിയൽ നടിമാർ ...ഒരു സീരിയലിലെങ്കിലും നല്ലൊരു കുടുംബജീവിതം കെട്ടിപ്പടുത്തുന്ന കഥയുണ്ടോ എന്ന് നാം ചിന്തിക്കണം. ഫേസ്ബുക്കും , ഇൻസ്റ്റഗ്രാമും ഒട്ടും പിന്നിൽ അല്ലാത്ത ഒരു പങ്ക് വഹിക്കുന്നുണ്ട്..

സമൂഹത്തിന്റെയും തിരുസഭയുടെയും അടിസ്ഥാന ഘടകമായ കുടുംബത്തെ തകർത്തെറിയുന്ന വഴികളെ മാത്രം കാണിച്ചു കൊടുക്കുന്ന നെഗറ്റീവ് വീഡിയോകൾ കാണുന്നത് മൂലം എങ്ങനെ ആണ് നമ്മുടെ കുഞ്ഞുങ്ങളിൽ ദൈവസ്നേഹം ഉടലെടുക്കുന്നത്.

ഒരു കുഞ്ഞിന്റെ മാനസിക വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഭ്രൂണാവസ്ഥ .ആ സമയങ്ങളിൽ പ്രാർത്ഥനയോടെ ആയിരിക്കുമ്പോൾ കുഞ്ഞുങ്ങളിലേക്ക് പരിശുദ്ധാത്മ ശക്തി നിറയും .ആത്മീയ വിഷയങ്ങൾ ധ്യാനിക്കുകയും ആത്മീയ കാര്യങ്ങളിൽ മുഴുകുകയുമാണ് ഗർഭിണികൾ ചെയ്യേണ്ടത് .

വിശുദ്ധ ഗ്രന്ഥ വായന ,ജപമാല പ്രാർത്ഥന ,വിശുദ്ധ കുർബ്ബാന ഇവയെല്ലാം നമ്മെ അതിനു സഹായിക്കുന്നു .ഗർഭകാലം ഗർഭിണിയുടെ ഇഷ്ടങ്ങൾ നടത്തികൊടുക്കേണ്ട കാലമല്ല .ഈശോക്ക് വേണ്ടി ഒരു ആത്മാവിനെ നേടിയെടുക്കേണ്ട കാലമാണ് .

ഗർഭകാലം പ്രാർത്ഥനയിൽ ചിലവഴിക്കുന്ന ഒരു അമ്മയുടെ ഉദരത്തിൽ നിന്നും ജനിക്കുന്ന കുഞ്ഞു ഒരിക്കലും വഴി പിഴച്ചു പോവുകയില്ലെന്നു വിശ്വസിക്കുന്നു..  നിങ്ങളുടെ മക്കൾ വഴി തെറ്റി പോകുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മാതാപിതാക്കൾക്ക് തന്നെയാണ്.. കാരണം ഓരോ മനുഷ്യാത്മാവും അറിയേണ്ട ദൈവത്തെ വളർച്ചയുടെ കാലഘട്ടത്തിൽ കൊടുക്കാൻ നിങ്ങൾ മറന്നുപോയി....

വരും തലമുറയെങ്കിലും ഈ സത്യങ്ങളെ പ്രാവർത്തികമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .വിശുദ്ധിയുള്ള മാതാപിതാക്കളിൽ നിന്നാണ് വിശുദ്ധിയുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നതെന്നു നാം ഓർക്കണം ....

3 comments:

  1. It's a good post,lot of people never think about it . Facebook and WhatsApp also have role in it. Mostly Facebook because all the worst news are shared on Facebook. So be aware

    ReplyDelete
  2. I like the title, well done keep posting

    ReplyDelete
  3. നാട്ടിലുള്ളവർ സീരിയലിന് അടിമകൾ വിദേശത്തുള്ളവർ ഫേസ്ബുക്കിന് അടിമകൾ ഇടയ്ക്ക് ഒന്ന് മാറ്റി ചിന്തിക്കുന്നത് നല്ലതാണ്

    ReplyDelete